New

6/recent/ticker-posts

Vayana Dinam Quiz | വായനാദിനം ക്വിസ്

വായനാദിനം ക്വിസ് | June 19


Vayana Dinam Quiz
 | വായനാദിനം ക്വിസ് | Vayana Dinam Questions and Answers | Important Questions 
| PSC Questions | LP / UP / HS Quiz | School Quiz | P. N. Panicker June 19
വായനാദിനം ചോദ്യങ്ങളും ഉത്തരങ്ങളും 
വായനാദിനം: ജൂൺ 19 വായനാദിനം.1996 മുതലാണ് കേരള സർക്കാർ ജൂൺ 19 വായനാദിനമായി പ്രഖ്യാപിക്കുന്നത്. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി മലയാളികൾ ആചരിക്കുന്നത്. എന്നാൽ ലോക വായന (പുസ്തക) ദിനം ഏപ്രിൽ 23 ആണ്.

LP / UP / HS വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ 100 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ചോദ്യോത്തരങ്ങൾ ആവശ്യമെങ്കിൽ ഇതുൾപ്പെടെ 291 ചോദ്യോത്തരങ്ങളുടെ ലിങ്ക് ഏറ്റവും താഴെയായി നൽകിയിട്ടുണ്ട്.

വായനാദിനം ക്വിസ് ചുവടെ

1. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
- പി .എൻ പണിക്കർ

2. ശ്രീ എൻ പണിക്കർ ജനിച്ചത് എവിടേയാണ്?
- നീലംപേരൂർ (കോട്ടയം 1909 മാര്‍ച്ച്‌ 1ന്‌)

3. ഏതു വർഷം മുതലാണ്‌ കേരളത്തിൽ വായനാ ദിനമായി ജൂണ്‍ 19
ആചരിക്കുന്നത്‌ തുടങ്ങിയത്‌?
- 1996 ജൂണ്‍ 19 മുതല്‍

4. പി എൻ പണിക്കരുടെ മുഴുവന്‍ പേര്‌ എന്ത്‌?
- പുതുവായിൽ നാരായണ പണിക്കർ 

5. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചത്‌ ആര്‌?
- പി എൻ പണിക്കർ 

6. പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷം?
- 2004 ജൂൺ 19

7. മലയാള ഭാഷയുടെ പിതാവ് ആരാണ്?
- എഴുത്തച്ഛൻ

8. കിളിപ്പാട്ട്‌ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ ആര്‌?
- തുഞ്ചത്ത്‌ രാമാനുജൻ എഴുത്തച്ഛൻ 

9. മലയാളത്തിലെ അധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട കവികൾ ആരെല്ലാം?
- ആശാൻ, ഉള്ളൂർ, വള്ളത്തോൾ 

10. ഭൂമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥ എഴുതിയത് ആരാണ്?
- വൈക്കം മുഹമ്മദ് ബഷീർ

11. മലയാളം അച്ചടിയുടെ പിതാവ് ആരാണ്?
- ബെഞ്ചമിൻ ബെയ്‌ലി 

12. മലയാളത്തിലെ ആദ്യ സന്ദേശകാവ്യം ഏതാണ്?
- ഉണ്ണുനീലിസന്ദേശം

13. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത്‌?
- വിദ്യാവിനോദിനി

14. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം, ആരുടെ വരികൾ?
- അക്കിത്തം അചുതൻ നമ്പൂതിരി

15. രാമായണം എഴുതിയത് ആര്?
- വാൽമീകി

16. ‘കേരള തുളസീദാസ്‌’ എന്നറിയപ്പെടുന്നത് ആരാണ്?
- വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

17. മലയാളത്തിലെ ആദ്യ നിഘണ്ടു, വ്യാകരണഗ്രന്ഥം എന്നിവ രചിച്ചത്‌ ആരാണ്‌?
- ഹെർമൻ ഗുണ്ടർട്ട്‌

18. മലയാളത്തിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്‌?
- രാമചരിതം

19. ആദ്യത്തെ സമ്പൂർണ്ണ മലയാള കൃതി ഏത്?
- സംക്ഷേപ വേദാർത്ഥം

20. വീണ പൂവ് എഴുതിയത് ആരാണ്?
- കുമാരനാശാൻ

21. മലയാള സാഹിത്യത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ എന്ന്‌ കണക്കാക്കപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവാര്‌ ?
- ഒ. ചന്തുമേനോൻ 

22. രമണൻ, എന്ന കാവ്യം എഴുതിയത് ആരാണ്?
- ചങ്ങമ്പുഴ

23. 1930-ൽ ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മലയാള സാഹിത്യകാരൻ?
- സർദാർ കെ എം പണിക്കർ

24. ഭാരതപര്യടനം എന്ന പ്രശസ്തമായ കൃതി രചിച്ച സാഹിത്യ നിരൂപകൻ? 
- കുട്ടികൃഷ്ണമാരാർ

25. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പ്രശസ്തമായ നോവൽ രചിച്ചതാര്?
- എം മുകുന്ദൻ

26. ‘നീർമാതളം പൂത്തകാലം’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
- മാധവിക്കുട്ടി

27. മഹാഭാരതം രചിച്ചത് ആര്?
- വേദവ്യാസൻ

28. നളചരിതം ആട്ടക്കഥ ആരാണ്‌ രചിച്ചത്‌?
- ഉണ്ണായിവാര്യർ 

29. കേരള ശാകുന്തളം എന്ന്‌ വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്‌?
- നളചരിതം ആട്ടക്കഥ

30. “ആസ്സാം പണിക്കാർ' എന്ന കവിതയുടെ രചയിതാവ്‌ ആര്‌?
- വൈലോപ്പിള്ളി ശ്രീധരമേനോൻ 

31. മഹാകവിജി ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച കവിതാ സമാഹാരം ഏത്‌ ?
- ഓടക്കുഴൽ 

32. ഖസാക്കിന്റെ ഇതിഹാസം' എന്ന നോവൽ എഴുതിയതാര്‌?
- ഒ. വി വിജയൻ 

33. എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ആദ്യ വനിത ആര്‌?
- ബാലാമണിയമ്മ

34. എഴുത്തച്ഛൻ പുരസ്കാരം നേടിയ രണ്ടാമത്തെ വനിത ആര്‌?
- കമലാസുരയ്യ

35. മുത്തശ്ശി എന്ന നോവലിന്റെ കർത്താവാര്‌ ?
- ചെറുകാട്‌

36. മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യ കൃതി ഏത്‌?
- വർത്തമാന പുസ്തകം

37. 'കാപ്പിരികളുടെ നാട്ടിൽ' എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത്‌ ആരാണ്‌?
- എസ്‌ കെ പൊറ്റക്കാട്‌

38. സാമൂഹ്യ പരിഷ്കരണത്തെ ലക്ഷ്യമാക്കി V T ഭട്ടതിരിപ്പാട്‌ രചിച്ച നാടകം?
- അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്‌

39. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്‌?
- വാസനാവികൃതി

40. തൃക്കോട്ടൂർ കഥകളുടെ രചയിതാവാര്‌?
- യു എ ഖാദർ 

41. കുറ്റിപെൻസിൽ എഴുതിയതാര്‌?
- കുഞ്ഞുണ്ണി മാഷ്‌

42. ദി പോസ്റ്റ്മാൻ ആരുടെ ചെറുകഥയാണ്‌?
- രവീന്ദ്രനാഥ ടാഗോർ 

43. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ?
- എം കെ സാനു

44. മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ' ഇത്‌ ആരുടെ വരികൾ ?
- സഹോദരൻ അയ്യപ്പൻ

45. 'കാക്കേ കാക്കേ കൂടെവിടെ ' എന്നുതുടങ്ങുന്ന കവിത ആരാണ്‌ രചിച്ചത്‌?
- ഉള്ളൂർ എസ്‌ പരമേശ്വരയ്യർ 

46. ''മണ്ടൻ മുത്തപ്പാ” വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഏത്‌ കഥയിലെ കഥാപാത്രം?
- മുച്ചിട്ടുകളിക്കാരന്റെ മകൾ 

47. 'ഒന്നേകാൽ കോടി മലയാളികൾ' ആരുടെ രചനയാണ്‌?
- ഇ എം എസ്‌ നമ്പൂതിരിപ്പാട്‌

48. മലയാള സാഹിത്യത്തിലെ 'പൂങ്കുയിൽ' എന്നറിയപ്പെടുന്നത്‌ ആരാണ്‌?
- വള്ളത്തോൾ നാരായണമേനോൻ 

49. മലയാളത്തിലെ ആദ്യ നോവൽ ഏത്‌?
- കുന്ദലത (അപ്പു നെടുങ്ങാടി)

50. ജ്ഞാനപ്പാനയുടെ കര്‍ത്താവാര്‌?
- പൂന്താനം

51. കേരളത്തിലെ ഏറ്റവും പ്രശസ്തനായ മാപ്പിളപ്പാട്ട്‌ കവിയാര്‌?
- മൊയ്‌തീൻ കുട്ടി വൈദ്യർ 

52. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്‌?
- വീണപൂവ്‌

53. കഥകളിയുടെ സാഹിത്യരൂപം ഏത്‌?
- ആട്ടക്കഥ

54. സ്വന്തം പിതാവിന്റെ മരണം പശ്ചാത്തലമാക്കി വയലാർ രചിച്ച ഭാവ കാവ്യം ഏത്‌?
- ആത്മാവിൽ ഒരു ചിത

55. മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ ഖണ്ഡകാവ്യം ഏത്‌?
- ദുരവസ്ഥ

56. 'ചരിത്രത്തിനൊപ്പം നടന്ന ഒരാൾ ' എന്ന ജീവചരിത്രം ആരെ കുറിച്ചുള്ളതാണ്‌?
- ഇ എം എസ്‌

57. കേരള വാത്മീകി ' എന്നറിയപ്പെടുന്നത്‌ ആര്‌?
- വള്ളത്തോൾ നാരായണമേനോൻ 

58. എഴുത്തച്ഛൻ പുരസ്കാരം വീട്ടിൽ കൊണ്ടുവന്നു തന്നാൽ മാത്രമേ താൻ സ്വീകരിക്കുകയുള്ളൂ എന്ന്‌ നിർബന്ധം പിടിച്ച സാഹിത്യകാരൻ ആര്‌?
- പൊൻകുന്നം വർക്കി

59. 'രാമചരിതമാനസം' രചിച്ചതാര്‌?
- തുളസീദാസ്‌

60. തമിഴ്‌ ഭാഷയിലെ പ്രധാന ഇതിഹാസങ്ങൾ ഏവ?
- ചിലപ്പതികാരം, മണിമേഖല

61. ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌?
- കൊട്ടാരക്കര തമ്പുരാൻ 

62. കുട നന്നാക്കുന്ന ചോയി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്‌?
- എം മുകുന്ദൻ 

62. കോരൻ, ചിരുത, ചാത്തൻ കഥാപാത്രങ്ങളായി വരുന്ന കൃതി ഏത്‌?
- രണ്ടിടങ്ങഴി

63. കണ്ടാണശ്ശേരിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്‌ ആര്‌?
- കോവിലൻ 

64. ജീൻ വാൽ ജീൻ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്‌ ആര്‌?
- വിക്ടർ ഹ്യൂഗോ

65. പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്‌?
- ചട്ടമ്പിസ്വാമികൾ 

66. രവീന്ദ്രനാഥ ടാഗോറിന്‌ നോബൽ സമ്മാനം ലഭിച്ച കൃതി ഏത്‌?
- ഗീതാഞ്ജലി

66. തന്റെ ഡയറിക്കുറിപ്പുകളിലൂടെ നാസി ഭീകരതയെ വിവരിച്ച്‌ ലോകപ്രശസ്തയായ പെൺകുട്ടി?
- ആൻ ഫ്രാങ്ക്‌ (ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ)

67. എഴുത്തച്ഛന്റെ ജീവിതകഥ ആധാരമാക്കി സി രാധാകൃഷ്ണൻ എഴുതിയ നോവൽ?
- തീക്കടൽ കടഞ്ഞ്‌ തിരുമധുരം

68. ഗാന്ധിജിയുടെ മരണത്തിൽ മനം നൊന്ത്‌ വള്ളത്തോൾ രചിച്ച കാവ്യം?
- ബാപ്പുജി

69. പൊന്‍കുന്നം വർക്കിയുടെ 'തൂലിക ചിത്രങ്ങൾ' എന്ന കൃതിയിലെ നായിക?
- അക്കമ്മ ചെറിയാൻ 

70. ഇബനു ബത്തൂത്ത കഥാപാത്രമാവുന്ന ആനന്ദിന്റെ നോവൽ ?
- ഗോവർദ്ധന്റെ യാത്രകൾ 

71. വയലാറിന്റെ സഞ്ചാര സാഹിത്യ കൃതിയുടെ പേര്‌?
- പുരുഷാന്തരങ്ങളിലൂടെ

72. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്‌?
- പാട്ടബാക്കി

73. പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ്‌?
- കെ ദാമോദരൻ 

74. ആത്മകഥ നോവലായി രചിച്ചനോവലിസ്റ്റ്‌ ആര്‌?
- എസ്‌ കെ പൊറ്റക്കാട്‌

75. 'പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ' എന്നു തുടങ്ങുന്ന ഈ കവിത രചിച്ചതാര്‌?
- വള്ളത്തോൾ നാരായണമേനോൻ 

76. “അപ്പുക്കിളി” ഏത്‌ നോവലിലെ കഥാപാത്രമാണ്‌?
- ഖസാക്കിന്റെ ഇതിഹാസം

77. 'സുഭദ്ര' ഏത്‌ നോവലിലെ കഥാപാത്രം?
- മാർത്താണ്ഡവർമ്മ

78. മജീദ്‌ നായകനായി വൈക്കം മുഹമ്മദ്‌ ബഷീർ രചിച്ച നോവൽ ഏത്‌?
- ബാല്യകാലസഖി

79. നൈനിത്താൾ പശ്ചാത്തലമാക്കി എം ടി വാസുദേവൻ നായർ രചിച്ച നോവൽ ഏത്‌?
- മഞ്ഞ്‌

80. 'ശക്തിയുടെ കവി' എന്ന്‌ വിശേഷിപ്പിക്കുന്നതാരെ?
- ഇടശ്ശേരി ഗോവിന്ദൻ നായർ 

81. ബൈബിൾ കഥയിൽ നിന്നും ഇതിവൃത്തം സ്വീകരിച്ചുകൊണ്ട്‌ വള്ളത്തോൾ രചിച്ച ഖണ്ഡകാവ്യം ഏത്‌ ?
- മഗ്‌ ദല മറിയം

82. ഇന്ത്യാവിഭജനത്തെ പശ്ചാത്തലമാക്കി പി കേശവദേവ്‌ രചിച്ച നോവൽ ഏത്‌?
- ഭ്രാന്താലയം

83. 'സാഹിത്യപഞ്ചാനനൻ' എന്നറിയപ്പെടുന്നത്‌ ആര്‌?
- പി കെ നാരായണപിള്ള

84. ''ആയുസ്സിന്റെ പുസ്തകം'' എന്ന നോവലിന്റെ രചയിതാവ്‌?
- സി വി ബാലകൃഷ്ണൻ 

85. 'പാണ്ഡവപുരം ' എന്ന നോവലിന്റെ രചയിതാവ്‌ ആരാണ്‌?
- സേതു

86. കണ്ണൻ എന്ന കാളയെ കേന്ദ്രമാക്കി പൊൻകുന്നം വർക്കി രചിച്ച ശ്രദ്ധേയമായ ചെറുകഥ ഏത്‌?
- ശബ്ദിക്കുന്ന കലപ്പ

87. ഇരട്ടക്കുട്ടികളായ എസ്തയും റാഫേലും മുഖ്യ കഥാപാത്രങ്ങളായ നോവൽ ഏത്‌?
- ഗോഡ്‌ ഓഫ്‌ സ്മോൾ തിങ്‌ സ്‌ (അരുന്ധതി റോയ്‌)

88. 'യുദ്ധവും സമാധാനവും ' എന്ന പ്രശസ്ത നോവൽ എഴുതിയതാര്‌?
- ടോൾസ്റ്റോയി

89. വന്ദേമാതരം ഉൾക്കൊള്ളിച്ചിരിക്കുന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവലേത്‌?
- ആനന്ദമഠം

90. ഇഎം എസ്‌ നമ്പൂതിരിപ്പാടിനെ പരാമർശിക്കുന്ന എം.മുകുന്ദന്റെ കൃതി ഏതാണ്‌?
- കേശവന്റെ വിലാപങ്ങൾ 

91. വൈക്കം മുഹമ്മദ്‌ ബഷീർ എഴുതിയ നാടകം?
- കഥാബീജം

92. അധ്യാപക നാടകകൃത്ത്‌ എന്നറിയപ്പെടുന്നത്‌ ആര്‌?
- കാരൂർ നീലകണ്ഠപ്പിള്ള

93. നാലപ്പാട്ട്‌ നാരായണ മേനോൻ എഴുതിയ വിലാപകാവ്യം ഏത്‌?
- കണ്ണുനീർത്തുള്ളി

94. റിക്ഷാ വണ്ടിക്കാരൻ പപ്പു നായകനായ മലയാള നോവൽ ഏത്‌?
- ഓടയിൽ നിന്ന്‌

95. നാണിടീച്ചർ ഏത്‌ കൃതിയിലെ കഥാപാത്രം?
- മുത്തശ്ശി

96. കാളിദാസനെ നായകനാക്കി ഉജ്ജയിനി എന്ന കവിത രചിച്ചത്‌ ആരാണ്‌?
- ഒ എൻ വി കുറുപ്പ്‌

96. ദാസൻ കഥാപാത്രമാകുന്ന എം മുകുന്ദന്റെ നോവൽ ഏത്‌?
- മയ്യഴി പുഴയുടെ തീരങ്ങൾ 

97. ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ രചിച്ചത്‌ ആരാണ്‌?
- പി കെ ബാലകൃഷ്ണൻ 

98. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്‌?
- അവകാശികൾ 

99. നായ കഥാപാത്രമാകുന്ന വെള്ളപ്പൊക്കത്തിൽ എന്ന കഥയുടെ രചയിതാവ്‌?
- തകഴി ശിവശങ്കരപ്പിള്ള

100. കാളക്കുട്ടി കഥാപാത്രമാകുന്ന മാണിക്യൻ എന്ന കഥ എഴുതിയതാര്‌?
- ലളിതാംബിക അന്തർജ്ജനം




ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments