New

6/recent/ticker-posts

GANDHI JAYANTI QUIZ | ഗാന്ധി ക്വിസ്

മഹാത്മാ ഗാന്ധി ക്വിസ്: ഒക്ടോബര്‍ 2


Gandhi Quiz | ഗാന്ധിജയന്തി ദിന ക്വിസ് | Gandhi Questions and Answers | Important Questions 
| PSC Questions | LP / UP Quiz | School Quiz
മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും 
ഗാന്ധിജയന്തി: ഇന്ത്യയുടെ രാഷ്ട്രപിതാവാണ് മഹാത്മ ഗാന്ധി. 1869 ഒക്ടോബർ 2 നാണ് ഗാന്ധിജിയുടെ ജനനം. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. മഹാത്മ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം, ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയായി ഇന്ത്യയിലെ ജനങ്ങൾ ആചരിക്കുന്നു. ഈ ദിനത്തിൽ ഗാന്ധിജിയുടെ അഹിംസയിലൂന്നിയ ജീവിതവും അദ്ദേഹത്തിന്റെ മഹത് വചനങ്ങളും ഓർമിക്കപ്പെടുന്നു.

ഗാന്ധിയുടെ അഹിംസ തത്വചിന്തയുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബർ രണ്ട് രാജ്യാന്തര അഹിംസാ ദിനമായി ആചരിക്കാൻ 2007 ജൂൺ 15 ന് തീരുമാനിച്ചു.

ഗാന്ധിജയന്തി ദിനം ക്വിസ് ചുവടെ

1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു? 
- 1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍

2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു? 
- പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്

3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു? 
- മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി

4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്? 
- കസ്തൂർബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)

5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു? 
- അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)

6. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്? 
- സുഭാഷ് ചന്ദ്രബോസ്

7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്? 
- രവീന്ദ്ര നാഥ ടാഗോര്‍

8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു? 
- 1906-ല്‍ (ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)

9. സത്യാഗ്രഹം എന്ന ഗാന്ധിജിയുടെ സമരമുറക്ക്‌ ആ പേര്‌ നിര്‍ദ്ദേശിച്ചത്‌ ആര്‌ ?
- മഗന്‍ ലാല്‍ ഗാന്ധി

9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു? 
- ചമ്പാരന്‍ സമരം (ബീഹാര്‍)

10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്? 
- വിന്‍സ്റ്റന്‍ ചര്‍ച്ചില്‍

11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം? 
- ഭഗവദ് ഗീത

12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? 
- ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു? 
- ഗോപാലകൃഷ്ണ ഗോഖലെ

14. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്? 
- 1922-ല്‍ ജയില്‍ വാസത്തിനിടയില്‍

15. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്? 
- ഗുജറാത്തി

16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്? 
- “സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍

17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്? 
- ബര്‍ദോളി

18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു? 
- ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍

19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു? 
- ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)

20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്? 
- തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്

21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്? 
- ആഖാഘാന്‍ പാലസ്

22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം? 
- ചൌരിചൌരാ സംഭവം

23. ഗാന്ധിജിയുടെ ആദ്യ നിരാഹാര സമര കാരണം എന്തായിരുന്നു ?
- അഹമ്മദാബാദ്‌ മില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി

24. തന്റെ രാഷ്ട്രീയ ആശയങ്ങള്‍ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം ഏത്‌ ?
- യംഗ്‌ ഇന്ത്യ

25. ദണ്ഡി യാത്രക്ക്‌ കൂടെ പോകാന്‍ ഗാന്ധിജി തെരെഞ്ഞെടുത്തത്‌ എത്ര അനുയായികളെആണ്‌ ? 
- 79

26. സബര്‍മതി ആശ്രമത്തില്‍ നിന്ന്‌ ദണ്ഡി കടപ്പുറത്തേക്ക്‌ 241 മൈല്‍ ദൂരം നടന്നെത്താന്‍ ഗാന്ധിജിയും അനുയായികളും എത്ര ദിവസമെടുത്തു ?
- 24.
 
27. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം അഭിഭാഷക വൃത്തി ബഹിഷ്കരിച്ചത്‌
ആരെല്ലാം? 
- മോത്തിലാല്‍ നെഹ്റു, സി. ആര്‍. ദാസ്‌

28. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു? 
- വാര്‍ദ്ധയില്‍

29. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്? 
- ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)

30. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം? 
- ഹിന്ദ് സ്വരാജ്

31. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്? 
- ജോഹന്നാസ് ബര്‍ഗില്‍

32. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്? 
- അയ്യങ്കാളിയെ

33. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്? 
- ദണ്ഡിയാത്ര

34. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു. ഏതായിരുന്നു ആ ഗ്രാമം? 
- നവ്ഖാലി

35. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്? 
- ക്ഷേത്ര പ്രവേശന വിളംബരത്തെ

36. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്? 
- ക്രിപ്സ് മിഷന്‍

37. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം? 
- പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

38. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി? 
- കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍)

39. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്? 
- സി.രാജഗോപാലാചാരി

40. ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്? 
- നവ ജീവന്‍ ട്രസ്റ്റ്

41. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത? 
- എന്റെ ഗുരുനാഥന്‍

42. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്? 
- മഹാദേവ ദേശായി

43. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്? 
- 1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍

44. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ? 
- മഡലിന്‍ സ്ലേഡ് (Madlin Slad)

45. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം? 
- ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്

46. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ? 
- യേശുക്രിസ്തു

47. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? 
- ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

48. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്? 
- 1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)

49. ഭാരത സർക്കാര്‍ നല്‍കുന്ന ഗാന്ധി രാജ്യാന്തര പുരസ്‌കാരം ആദ്യം നേടിയത്‌ ആര്‌?
- ബാബ ആംതെ

50. My  days with  Gandhi - എന്ന പുസ്തകത്തിന്റെ രചയിതാവ്‌ ആര്‌ ?
- N.K ബോസ്‌

51. ഗാന്ധിജി എത്ര വര്‍ഷം ജയില്‍ വാസം അനുഭവിച്ചു ?
- 11 വര്‍ഷം

52. ഗാന്ധിജിയുടെ അവസാന ജയില്‍ വാസം ഏതു ജയിലില്‍ ആയിരുന്നു?
- പുണെ

53. ബിര്‍ള ഹൌസ്‌ ഇപ്പോള്‍ ഗാന്ധി മ്യൂസിയം ആണ്‌. ബിര്‍ള ഹൌസ്‌ സര്‍ക്കാര്‍
ഏറ്റെടുത്തത്‌ എന്ന്‌ ?
- 1971 ല്‍

54. ഗാന്ധിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്റ്റഡീസ്‌ ന്റെ സ്ഥാപകന്‍ ആര്‌ ?
- ജയപ്രകാശ്‌ നാരായണ്‍

55. ഗാന്ധിജി ആദ്യമായി കേരളത്തില്‍ എത്തിയ വര്‍ഷം?
- 1920

56. ഗാന്ധിജിയുടെ ശിഷ്യയായ മീര ബെന്നിന്റെ യഥാര്‍ത്ഥ പേര്‌ ?
- മഡലിന്‍ സ്ലെഡ്‌

57. ഗാന്ധിജി യുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മലയാളി ?
- ജി. പി. പിള്ള

58. തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ്‌ ?
- ഗാന്ധിജി

59. ഗാന്ധിജിയുടെ പ്രവര്‍ത്തന മേഖല യായിരുന്ന ദക്ഷിണാഫ്രിക്കൻ പ്രവിശ്യ ?
- നേറ്റാള്‍

60. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ട വര്‍ഷം ?
- 1925

61. ഗാന്ധിജിയുടെ ഒടുവിലത്തെ സത്യാഗ്രഹം അവസാനിച്ച ദിവസം ?
- 1948 ജനുവരി18

62. ഗാന്ധിജിയെ ആഴത്തില്‍ സ്വാധീനിച്ച ഇംഗ്ലീഷ്‌ സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ?
- ജോണ്‍ റസ്‌കിന്‍

63. അയിത്തോച്ചാടനം ലക്ഷ്യമിട്ട്‌ 1932 ല്‍ ഗാന്ധിജി രൂപവത്കരിച്ച സംഘടന ?
- അഖിലേന്ത്യ ഹരിജന്‍ സമാജം

64. ഒരു വ്യക്തി യുടെ പേരില്‍ കേരളത്തില്‍ തുടങ്ങിയ ആദ്യ സര്‍വകലാശാല ?
- മഹാത്മാ ഗാന്ധി സര്‍വകലാശാല

65. ഗാന്ധിജി യുടെ രചനകളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്‌ ?
- നവജീവന്‍ ട്രസ്റ്റ്‌

66. വന്ദേ മാതരത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ നിര്‍വഹിച്ചത്‌ ?
- അരവിന്ദ ഘോഷ്‌

67. "ഇന്ത്യ യുടെ ആത്മാവ്‌ ഗ്രാമങ്ങളില്‍ ആണ്‌ "എന്ന്‌ പ്രഖ്യാപിച്ച മഹാന്‍ ?
- മഹാത്മാ ഗാന്ധി

68. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്? 
- ജവഹര്‍ലാല്‍ നെഹ്രു

69. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്? 
- ജോണ്‍ ബ്രെയ് ലി

70. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്? 
- സുഭാഷ് ചന്ദ്രബോസ്

71. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്? 
- ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു

72. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്? 
- ശ്യാം ബെനഗല്‍

72. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന? 
- നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്

73. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്? 
- രാജ്ഘട്ടില്‍

74. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്? 
- 1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.

75. ഗാന്ധിജി ആകെ എത്ര ദിവസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്‌ ?
- 2338

76. നെഹ്രുവിന്റെ ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്ത മായി നെഹ്‌റു
വിശേഷിപ്പിച്ചത്‌ എന്തായിരുന്നു ?
- ഗാന്ധിജി യെ കണ്ടുമുട്ടിയത്‌

77. ഗാന്ധിജി യെ ഒന്നാം ക്ലാസ്‌ ടിക്കറ്റില്‍ യാത്ര ചെയ്തതിന്‌ തീവണ്ടിയില്‍ നിന്നും
ഇറക്കിവിട്ടത്‌ ഏത്‌ സ്റ്റേഷനില്‍ വെച്ചായിരുന്നു ?
- വിക്ടോറിയ യിലേക്കുള്ള യാത്രയില്‍ പെറ്റിസ്‌ബര്‍ഗ്‌ സ്റ്റേഷനില്‍ വെച്ച്‌

78. ഗാന്ധിജി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ ദര്‍ശനം ?
- അടിസ്ഥാന വിദ്യാഭ്യാസം

79. ജാലിയന്‍ വാലാ ബാഗ്‌ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചു കൈസര്‍ ഇ ഹിന്ദ്‌
ബഹുമതിബ്രിട്ടീഷ്‌ സര്‍ക്കാരിന്‌ മടക്കി നല്‍കിയത്‌ ആരാണ്‌ ? 
- ഗാന്ധിജി

80. ഗാന്ധിജി അവസാനം വരെ അപൂര്‍വ തൂലിക സൌഹൃദം നില നിര്‍ത്തിയത്‌ ആരുമായിട്ടായിരുന്നു ?
- ടോള്‍സ്റ്റോയിയുമായി

81. Time മാഗസിന്‍ ഗാന്ധിജിയെ ഏത്‌ വര്‍ഷമാണ്‌  "Man of the  Year"ആയി
തെരെഞ്ഞെടുത്തത്‌ ?
- 1930

82. ഗാന്ധിജിയെ ഏറ്റവും ആകര്‍ഷിച്ച ടോള്‍സ്റ്റോയി യുടെ പുസ്തകം ഏതായിരുന്നു?
- The king of God within you

83. ഗാന്ധിജിയുടെ സംഭവ ബഹുല മായ ജീവിതം ചിത്രീകരിക്കുന്ന സിനിമകള്‍
ഏതെല്ലാം ?
- 1982- ല്‍ ഇറങ്ങിയ “ഗാന്ധി,
- 1996 - ല്‍ ഇറങ്ങിയ The  making of  Mahathma,  
- 2006 - ല്‍ ഇറങ്ങിയ ലഗേ രഹോ മുന്ന ഭായി,
- 2007 - ല്‍ ഇറങ്ങിയ Gandhi  my  father

84 മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത്‌ ?
- K. കുമാരന്‍ മാസ്റ്റര്‍

85. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ?
- ബാബാ ആംതെ

86. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
- അഹൻ‌ഗാമേജ് ട്യൂഡർ അരിയരത്ന 

87. അതിർത്തിഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നത് ?
- ഖാൻ അബ്ദുൽ ഗാഫർ ഖാൻ 

88. കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത് ?
- ജോ മോ കെനിയാത്ത 

89. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്. ?
- നെൽസണ്‍ മണ്ടേല 

90. അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
- മാർട്ടിൻ ലൂഥർ കിംഗ് 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments