New

6/recent/ticker-posts

Kerala Piravi Quiz | കേരളപ്പിറവി ദിനം ക്വിസ്

കേരളപ്പിറവി ദിനം ക്വിസ്


Kerala Piravi Quiz | കേരളപ്പിറവി ദിനം ക്വിസ് | Kerala Questions and Answers | Important Questions 
| PSC Questions | LP / UP / HS Quiz | School Quiz
കേരളപ്പിറവി ദിനം ചോദ്യങ്ങളും ഉത്തരങ്ങളും 
കേരളപ്പിറവി ദിനം: 1956 നവംബര്‍ 1നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. ഇന്ന് നാം കാണുന്ന കേരളത്തിന്റെ പിറവിക്കു പിന്നില്‍ ഒട്ടേറെ പോരാട്ടങ്ങളുടെ കഥയുണ്ട്. 1953 ല്‍ ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ. എം. പണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചു..

സംസ്ഥാനം ആദ്യമായി ബാലറ്റിലൂടെ തെരഞ്ഞെടുത്ത ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌ സര്‍ക്കാര്‍ 1957ൽ അധികാരത്തിലെത്തി.

കേരളപ്പിറവി ദിനം ക്വിസ് ചുവടെ

1. കേരളസംസ്ഥാനം നിലവിൽ വന്ന തിയതി?
1956 നവംബർ 1

2. കേരള ഗാനം എന്നറിയപ്പെടുന്ന "ജയ ജയ കോമള കേരള ധരണി" രചിച്ചതാര്?
- ബോധേശ്വരൻ 

3. കേരള സംസ്ഥാനത്തിന്റെ വിസ്തീര്‍ണ്ണം എത്ര ?
- 38863 ച.കി.മി.

4. ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തി​െൻറ എത്ര ശതമാനമാണ് കേരളത്തി​െൻറ വിസ്​തീർണ്ണം?
- 1.18%

5. കേരളത്തിന്റെ ശരാശരി വീതി (കിഴക്ക് പടിഞ്ഞാറ്) എത്ര ?
- 35 മുതല്‍ 120 കിലോമീറ്റര്‍ വരെ

6. കേരളത്തിലെ ജില്ലകളുടെ എണ്ണം?
- 14

7. കേരളത്തിലെ ഏറ്റവും വലിയ ജില്ല ?
- പാലക്കാട്

8. കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്?
- ആന

9. കേരളത്തിന്റെ ഔദ്യോഗികപക്ഷി ഏത്?
- മലമുഴക്കി വേഴാമ്പൽ

10. കേരളത്തിന്റെ ഔദ്യോഗികമത്സ്യം ഏത്?
- കരിമീൻ

11. കേരളത്തിന്റെ ഔദ്യോഗികവൃക്ഷം ഏത്?
- തെങ്ങ് 

12. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ഏത്?
- കണിക്കൊന്ന

13. കേരളത്തിന്റെ ഔദ്യോഗിക പാനീയം ഏത്?
- ഇളനീർ

14. കേരളത്തിന്റെ ഔദ്യോഗിക ശലഭം ഏത്?
- ബുദ്ധമയൂരി

15. കേരളത്തിലെ നദികളുടെ എണ്ണം എത്രയാണ്?
- 44

16. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?
- 41

17. കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?
- 3

18. ഏറ്റവും നീളം കൂടിയ നദി?
- പെരിയാർ

19. ഏറ്റവും നീളം കുറഞ്ഞ നദി?
- മഞ്ചേശ്വരം പുഴ

20. ഏറ്റവും വടക്കേ അറ്റത്തുള്ള നദി?
- മഞ്ചേശ്വരം പുഴ

21. ഏറ്റവും തെക്കേ അറ്റത്തുള്ള നദി?
- നെയ്യാർ

22. കേരളത്തിലെ കായലുകളുടെ എണ്ണം?
- 34

23. കേരളത്തിലെ ഏറ്റവും വലിയ കായൽ?
- വേമ്പനാട് കായൽ

24. ഏറ്റവും വലിയ ശുദ്ധജല തടാകം?
- ശാസ്താം കോട്ട

25. ശാസ്താം കോട്ട കായൽ സ്ഥിതി ചെയ്യുന്ന ജില്ല ?
- കൊല്ലം

26. ഏറ്റവും ചെറിയ ശുദ്ധജല തടാകം?
- പൂക്കോട് തടാകം

27. പൂക്കോട് തടാകം സ്ഥിതിചെയ്യുന്ന ജില്ല ?
- വയനാട്

28. ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം?
- പൂക്കോട്

29. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം?
- ലാറ്ററൈറ്റ്

30. ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന പരസ്യ വാചകം കേരളത്തിന്‌ സമ്മാനിച്ചത്‌
- Walter Mendez ( വാള്‍ട്ടര്‍ മെന്‍ഡിസ്‌ )

31. അറബിക്കടലിന്റെ രാജകുമാരന്‍ എന്നറിയപ്പെടുന്നത്‌ ?
- കൊല്ലം

32. കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ്‌ ആയ തിരുവനന്തപുരം മെഡിക്കല്‍
കോളേജ്‌ ഉദ്ഘാടനം ചെയ്തത്‌ ആരായിരുന്നു ?
- ജവഹര്‍ ലാല്‍ നെഹ്റു

33. ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന പുസ്തകം രചിച്ചത്‌ ?
- ശശി തരൂര്‍

34. മലയാളിയായ ഒരേ ഒരു കേരള ഗവര്‍ണര്‍ ?
- വി. വിശ്വനാഥന്‍

35. ശ്രേഷ്ഠ ഭാഷാ പദവിലഭിക്കുന്ന എത്രാമത്തെ ഭാഷയാണ്‌ മലയാളം ?
- 5 - മത്തെ
36. കേരളത്തിന്‌ പുറമെ ഓദ്യോഗിക പക്ഷി വേഴാമ്പല്‍ ആയ സംസ്ഥാനം ?
- അരുണാചല്‍ പ്രദേശ്‌

37. സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്ന്റെ ചെയര്‍മാന്‍ ?
- സാംസ്‌കാരിക വകുപ്പ്‌ മന്ത്രി

38. കൊല്ലം എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം ?
- കുരുമുളക്‌

39. മലയാള ഭാഷയുടെ വികാസത്തിനും വിജ്ഞാന പ്രചരണത്തിനും വേണ്ടി കേരള സര്‍ക്കാര്‍ രൂപവത്കരിച്ച സ്ഥാപനം ?
- കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യട്ട്‌

40. ഇടവപ്പാതിയുടെ മറ്റൊരു പേര്​ ?
- കാലവര്‍ഷം-തെക്കുപടിഞ്ഞാറന്‍ മൺസൂൺ

41. വടക്കു കിഴക്ക് മണ്‍സൂണിനെ കേരളത്തില്‍ എന്ത് വിളിക്കുന്നു ?
- തുലാവര്‍ഷം

42. തിരുവാതിര ഞാറ്റുവേലയുടെ കാല ദൈര്‍ഘ്യം എത്ര ?
-15 ദിവസം

43. കേരളത്തിന്റെ ശരാശരി വര്‍ഷപാതം എത്ര ?
- 300 സെ.മീ

44. എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില്‍ നദിയായി കണക്കാക്കുന്നത് ?
-15 കി.മീ

45. കേരളത്തിലെ നദികളില്‍ ഇടത്തരം നദികളുടെ ഗണത്തില്‍ വരുന്ന എത്ര നദികളുണ്ട് ?
- 4

46. കേരളത്തലെ നദികളില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?
- 41

47. പെരിയാര്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ?
- ശിവഗിരിമല

48. കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം?
- ലാറ്ററേറ്റ്

49. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
- പമ്പ

50. അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ഏത് നദിയിലാണ് ?
- ചാലക്കുടിപ്പുഴ

51. കടലുമായി ബന്ധപ്പെടാത്ത കായലുകളെ വിളിക്കുന്ന പേര് ?
- ഉള്‍നാടന്‍ കായല്‍

52. ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കടല്‍ തീരമുള്ള താലൂക്ക് ?
- ചേര്‍ത്തല

53. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?
- മുഴുപ്പിലങ്ങാട്

54. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?
- 29.1%

55. ഏറ്റവും കുറവ് വനമുള്ള ജില്ല ?
- ആലപ്പുഴ (35 ച.കി.മി.)

56. കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ?
- 5

57. കേരളത്തില്‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ?
-17

58. കേരളത്തിലെ എലിഫന്റ് റിസര്‍വ്വുകളുടെ ആകെ എണ്ണം എത്ര ?
- 4

59. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ?
- നെല്ലിക്കാംപെട്ടി

60. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ് എവിടെ സ്ഥിതി ചെയ്യുന്നു ?
- കടലുണ്ടി- വള്ളികുന്ന്

61. കേരളം ഏതൊക്കെ ബയോസ്ഫിയര്‍ റിസര്‍വ്വുകളുടെ പരിധിയില്‍ വരും ?
- നീലഗിരി, അഗസ്ത്യമല

62. വരയാടിന്റെ ശാസ്ത്രീയനാമം എന്ത് ?
- നീല്‍ഗിരി ട്രാഗസ്

63. മുല്ലപ്പരിയാര്‍ ഡാം നിര്‍മ്മിക്കപ്പെട്ട വര്‍ഷം?
- 1895

64. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ?
- പോണ്ടിച്ചേരി

65. കേരളത്ത​െൻറ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം?
- മലനാട് 48%

66. ഇന്ത്യയിൽ ആദ്യമായി കോവിഡ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ എവിടെ ?
- കേരളം

67. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
- ആനമുടി (2695മീറ്റര്‍)

68. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?
- പെരിയാര്‍ (244 കി.മീ.)

69. കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച ബണ്ട് ?
- തണ്ണീര്‍മുക്കം ബണ്ട്

70. കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം ?
- തോട്ടപ്പള്ളി സ്പിൽവേ

71. ആലപ്പുഴകൂടാതെ കുട്ടനാട് പ്രദേശം വ്യാപിച്ചു കിടക്കുന്ന ജില്ലകള്‍ ?
- കോട്ടയം, പത്തനംതിട്ട

72. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന കൊടുമുടി ?
- ആനമല

73. പാലക്കാടന്‍ ചുരം സമുദ്ര നിരപ്പില്‍ നിന്നും എത്ര ഉയരത്തിലാണ് ?
- 300മീറ്റര്‍

74. സൈലൻറ്​ വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി ?
- കുന്തിപ്പുഴ

75. തെങ്ങി​െൻറ ശാസ്ത്രീയനാമം എന്ത് ?
- കോക്കസ് ന്യൂസിഫെറ
76. ബ്യൂസെറസ് ബൈകോര്‍ണിസ് എന്തിന്റെ ശാസ്തീയനാമമാണ്?
- മലമുഴക്കി വേഴാമ്പല്‍

77. ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണികൊന്ന ?
- തായ്​ലാൻറ്​

78. കണികൊന്നയ്ക്കക്ക് ഇംഗ്ലീഷില്‍ പറയുന്നപേര് ?
- ഗോള്‍ഡന്‍ ഷവര്‍ ട്രീ

79. ആനകളുടെ പരിപാലനം സംബന്ധിച്ച പ്രാചീന ഗ്രന്ഥങ്ങള്‍ ?
- മാതംഗലീല, ഹസ്ത്യായുര്‍വേദം

80. കാര്‍ഷിക സര്‍വ്വകലാശാലയുടെ തെങ്ങ് ഗവേഷണ​ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
- ബാലരാമപുരം

81. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വ്യവസായ ധനകാര്യ സ്ഥാപനം ?
- കെ.എഫ്​.സി

82. കരകൗശലഗ്രാമമായി സര്‍ക്കാര്‍ 2007 ല്‍ ഏറ്റെടുത്ത ഗ്രാമം ?
- ഇരിങ്ങല്‍

83. കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ്ണ ഡേറ്റാ ബേസ് ഏത് ?
- സ്പാര്‍ക്ക്

84. സെക്രട്ടറിയയേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്കിെൻറ പേര് ?
- സ്പര്‍ശ്

85. കേരളത്തില്‍ കാറ്റില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതിയാണ്ഉ ത്പാദിപ്പിക്കുന്നത് ?
- 30 മെഗാ വാട്ട്

86. കേരളത്തിലെ ആദ്യ മെട്രോ റെയിൽ ?
- കൊച്ചി മെട്രോ

87. കേരളത്തിലെ ഐ.ഐ.ടി സ്ഥിതി ചെയ്യുന്ന സ്ഥലം
- പാലക്കാട്​

88. കൊങ്കണ്‍ റെയില്‍വേ കടന്നു പോകാത്തതും എന്നാല്‍ പദ്ധതിയുമായി ബന്ധം
ഉള്ളതുമായ സംസ്ഥാനം ?
- കേരളം

89. പെരിയാര്‍ ദൈഗര്‍ റിസെര്‍വ്ന്റെ ഭാഗമായ തീര്‍ത്ഥാടന കേന്ദ്രമേത്‌ ?
ശബരിമല

90. ആലപ്പുഴ ജില്ലയിലെ ഏക റി സര്‍വവ്‌ വനമേഖല ?
- വിയ്യപുരം

91. കേരളത്തിലെ ഏറ്റവും വലിയ നഗരം?
- കൊച്ചി

92. ഇന്ത്യയുടെ മലയാളിയായ മിസൈല്‍ വനിത ?
- ടെസി തോമസ്‌

93. വേമ്പനാട്‌ കായലില്‍ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം ?
- കുമരകം

94. കേരളത്തില്‍ വെളുത്തുള്ളി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സ്ഥലം ?
- വട്ടവട

95. അട്ടപ്പാടി പദ്ധതി പ്രകാരം പുനര്‍ജനിച്ച നദി ?
- കൊടുങ്ങരപ്പള്ളം

96. കേരളത്തിലെ കടല്‍ത്തീരമില്ലാത്ത ഏക കോര്‍പറേഷന്‍ ? 
- തൃശൂര്‍

97. പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവിലഭിച്ച വര്‍ഷം?
- 2006

98. ശോകനാശിനി പുഴയ്ക്ക്‌ ആ പേര്‌ നല്‍കിയത്‌ ?
- എഴുത്തച്ചന്‍. (എഴുത്തച്ചന്‍ അവസാനകാലത്ത്‌ ശോകനാശിനി പുഴയുടെ തീരത്തുള്ള ഗുരു മഠത്തിലാണ്‌ ജീവിച്ചിരുന്നത്‌)

99. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?
- ശിരുവാണി

100. കേരള ടൂറിസം വകുപ്പ്‌ കരകരശല ഗ്രാമമായിപ്രഖ്യാപിച്ചത്‌ ?
- ഇരിങ്ങല്‍

101. അരുണന്‍ എന്ന തൂലികാനാമത്തില്‍ ലേഖനങ്ങള്‍ എഴുതിയിരുന്ന സാഹിത്യകാരന്‍ ?
- S. K പൊറ്റെക്കാട്‌

102. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്ള ജില്ല?
- മലപ്പുറം

103. കൊച്ചിയില്‍ നിന്ന്‌ ഇസ്രായേലിലേക്ക്‌ വിമാന സര്‍വീസ്‌  ആരംഭിച്ച എയര്‍ലൈന്‍സ്‌?
- അര്‍ക്കിയ

104. ടൂറിസം രംഗത്തെ അന്താരാഷ്ട്ര ബഹുമതിയായ പസഫിക്‌ ഏഷ്യ ട്രാവല്‍
അസോസിയേഷന്‍ന്റെ പുരസ്കാരം നേടിയ സംസ്ഥാനം ?
- കേരളം

105. കേരള നിയമസഭയുടെ ഉടമസ്ഥതയില്‍ ആരംഭിച്ച ടെലിവിഷന്‍ ചാനല്‍ ?
- സഭാ ടി. വി

106. നിര്‍ദിഷ്ട അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഏവിടെ ആണ്‌
ആരംഭിക്കുന്നത്‌ ?
- കല്ല്യാട്‌ (കണ്ണൂര്‍)

107. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക്‌ കേരളത്തില്‍ നല്‍കുന്ന ഓദ്യോഗിക
തിരിച്ചറിയല്‍ കാര്‍ഡ്‌ ?
- ഹമാരാ കാര്‍ഡ്‌

108. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ടെലികാണ്‍സിലിംഗ്‌ പദ്ധതി ?
- ഒപ്പം

109. കേരളത്തിന്റെ മാമ്പഴ നഗരം എന്ന്‌ അറിയപ്പെടുന്നത്‌ ?
- മുതലമട

110. ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ സ്ഥലം?
- പട്ടാഴി (കൊല്ലം)

111. സമുദ്രനിരപ്പിന്‌ താഴെ നെല്‍കൃഷി യുള്ള ലോകത്തിലെ ഏക പ്രദേശം ?
- കുട്ടനാട്‌

112. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആണവ പ്രസരണം ഉള്ളതായി ഭാഭ
അറ്റോമിക്‌ റിസര്‍ച്ച്‌ സെന്റര്‍ കണ്ടെത്തിയ സ്ഥലം ?
- കരുനാഗപ്പള്ളി

113. "എന്നില്‍ ഓഷധ ഗുണമില്ല "എന്ന്‌ വനം വകുപ്പിന്റെ പരസ്യത്തില്‍ കാണപ്പെടുന്ന ജീവി?
- കരിങ്കുരങ്ങ്‌

114. കേരളത്തിലൂടെ പ്രവേശിക്കാൻ കഴിയാത്ത കേരളത്തിലെ ഏക വന്യ ജീവി സങ്കേതം?
- പറമ്പിക്കുളം

115. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ എല്ലാവര്‍ഷവും
കേരളസര്‍ക്കാര്‍ നല്‍കുന്ന ബഹുമതി ?
- സ്വരാജ്‌ ട്രോഫി

116. കുമാരനാശാന്‍ വീണപൂവ്‌ രചിച്ച സ്ഥലം?
-  ജൈനിമേട്‌

117. ഗാന്ധി ജയന്തി ദിനത്തില്‍ നിലവില്‍ വന്ന ഓപ്പണ്‍ സര്‍വകലാശാലയ്ക്ക്‌ ഏത്‌ നവോത്ഥാന നായകന്റെ പേരാണ്‌ നല്‍കിയിരിക്കുന്നത്‌ ?
- ശ്രീ നാരായണ ഗുരു

118. 2020 ലെ വയലാര്‍ സാഹിത്യ അവാര്‍ഡ്‌ ലഭിച്ചത്‌ ആര്‍ക്ക്‌ ?
- കവി ഏഴാച്ചേരി രാമചന്ദ്രന്‌ (ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം എന്ന കൃതിക്ക്‌ )

119. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ?
- ആലപ്പുഴ 

120. ജനസംഖ്യ കൂടിയ ജില്ല ഏതാണ് ?
- മലപ്പുറം 

121. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ല ?
- വയനാട് 

122. കേരളത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
- ആനമുടി 

123. കേരളത്തിന്റെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ഏത്?
- മീശപ്പുലിമല 

124. കേരളത്തിൽ വനപ്രദേശം ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏത്?
- ഇടുക്കി 

125. കേരളത്തിൽ വനപ്രദേശം ഏറ്റവുംകുറവുള്ള ഉള്ള ജില്ല ഏത്?
- ആലപ്പുഴ 

126. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏത്?
- കണ്ണൂർ 

127. കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല ഏത്?
- കൊല്ലം 

128. കേരളത്തിൽ നദികൾ ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?
- കാസർഗോഡ് 

129. നിള എന്നറിയപ്പെട്ടിരുന്ന നദി ?
- ഭാരതപ്പുഴ 

130. കേരളത്തിലെ മഞ്ഞ നദി?
- കുറ്റിയാടി പുഴ 

131. കുറുവ ദ്വീപ് സ്ഥിതിചെയ്യുന്ന നദി ?
- കബനി നദി 

132. കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്?
- 5

133. ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏതാണ് ?
- കാസർഗോഡ് 

134. കേരളത്തിലെ ഏക കന്റോണ്മെൻറ് ?
- കണ്ണൂർ 

135. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത് ?
- ഇടമലക്കുടി 

136. കേരളത്തിൽ റെയിൽവേ പാതകൾ ഇല്ലാത്ത ജില്ലകൾ ഏതൊക്കെ?
- ഇടുക്കി, വയനാട് 

137. കേരളത്തിൽ റെയിൽവേ സ്റ്റേഷനുകൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല ?
- തിരുവനന്തപുരം 

138. ഒരേഒരു റെയിൽവേ സ്റ്റേഷൻ ഉള്ള ജില്ല?
- പത്തനംതിട്ട 

139. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല ?
- കാസർഗോഡ് 

140. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ?
- വയനാട് 

141. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ഏതാണ്?
- പാലക്കാട് ചുരം 

142. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ?
- വയനാട് 

143. കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം ?
- നാല് (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ)

144. ഡിജിറ്റല്‍ ഗാര്‍ഡന്‍ ഉള്ള ഇന്ത്യയിലെ ആദ്യ സര്‍വകലാശാല ?
- കേരള സര്‍വകലാശാല

145. കേരളത്തില്‍ ഈ അടുത്ത്‌ നിലവില്‍ വന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്‌ എവിടെ ആണ്‌ ?
- തോന്നയ്ക്കല്‍ (തിരുവനന്തപുരം)

146. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം... ആരുടെ കൃതിയാണ്‌ ?
- അക്കിത്തം

147. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഉള്ള ജില്ല ഏതാണ്‌
- തിരുവനന്തപുരം


148. കേരള ചരിത്രത്തില്‍ ലന്തക്കാര്‍ എന്നറിയപ്പെട്ടിരുന്നത്‌ ?
- ഡച്ചുകാര്‍

149. കേരളത്തിലെ ആപ്പിള്‍ ഗ്രാമം എന്നറിയപ്പെടുന്നത്‌ ?
- കാന്തല്ലൂര്‍ (ഇടുക്കി)

150. കേരളത്തിലെ ഏറ്റവും വലിയ ചുരം?
- പാലക്കാട്‌ ചുരം

151. ഭൗമ സൂചിക പദവിലഭിച്ചിട്ടുള്ള കേരളത്തിലെ നെല്ലിനങ്ങള്‍ ?
- ഗന്ധകശാല, നവര

152. കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന ഏക സംസ്ഥാനം ?
- മിസോറാം 

153. കേരളപ്പഴമ എന്ന ഗ്രന്ഥം എഴുതിയത് ആരാണ്?
- ഹെർമൻ ഗുണ്ടർട്ട് 

154. കേരളത്തിൽ കടൽത്തീരം ഇല്ലാത്ത ഏക കോർപ്പറേഷൻ  ?
- തൃശൂർ
 
155. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം ?
- കോഴിക്കോട് 
156. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
- ഇ.എം.എസ് 

157. കേരളത്തിന്റെ ഏറ്റവും നീളം കൂടിയ ബീച്ച് ?
- മുഴപ്പിലങ്ങാട് 

158. കേരളത്തിലെ ഏക ഡ്രൈവിംഗ് ബീച്ച് ?
- മുഴപ്പിലങ്ങാട് 

159. കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് ?
- കുറുവ ദ്വീപ് 

160. കേരളത്തിലെ മഴനിഴൽ പ്രദേശം ?
- ചിന്നാർ 

161. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ?
- ലക്കിടി
 
162. കേരളത്തിലെ നിത്യഹരിത വനം ?
- സൈലന്റ് വാലി 

163. സൈലന്റ് വാലി എന്ന പെരുവരാൻ കാരണം ?
- ചീവീടുകൾ ഇല്ലാത്തതിനാൽ 

164. വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നത് എവിടെയാണ് ?
- സൈലന്റ് വാലിയിൽ  

165. ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശിയോദ്യാനം ?
- സൈലന്റ് വാലി 

166. കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്ന സ്ഥലം?
- മറയൂർ 

167. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന ജില്ല ഏതാണ് ?
- കണ്ണൂർ 

168. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം ?
- 18 

169. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ?
- പെരിയാർ 

170. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ് ?
- പെരിയാർ 

171. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ഏതാണ്?
- മംഗളവനം 

172. മംഗളവനം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
- എറണാകുളം
 
173. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് ?
- മംഗളവനം 

174. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്നത്?
- കടലുണ്ടി വന്യജീവി സങ്കേതം
 
175. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?
- ചെന്തുരുണി 

176. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽവന്ന ആദ്യത്തെ ദേശിയോദ്യാനം ?
- ഇരവികുളം ദേശീയോദ്യാനം (നീലക്കുറിഞ്ഞി എന്ന സസ്യത്തിന് വേണ്ടി)

177. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം?
- തട്ടേക്കാട് 

178. പക്ഷിപാതാളം എന്ന പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ?
- വയനാട് (ബ്രഹ്മഗിരി കുന്നുകളിൽ)

179. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏതാണ് ?
- ഇടുക്കി 

180. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ് ?
- ഇരവികുളം 

181. ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിച്ചു വരുന്ന വംശനാശ ഭീഷണി നേരിടുന്ന മൃഗം ഏതാണ് ?
- വരയാടുകൾ 

182. കേരളത്തിലെ ഒരേയൊരു ബയോളജിക്കൽ പാർക്ക് ഏതാണ് ?
- അഗസ്ത്യവനം 

183. ചാമ്പൽ മലയണ്ണാനുകൾ കാണപ്പെടുന്നത് എവിടെയാണ് ?
- ചിന്നാർ വന്യജീവി സങ്കേതത്തിൽ 

184. കേരളത്തിലെ ഏറ്റവുംചെറിയ ദേശീയോദ്യാനം?
- പാമ്പാടും ചോല 

185. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ?
- മലമ്പുഴ അണക്കെട്ട് 

186. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?
- കല്ലട 

187. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ട്?
- ബാണാസുരസാഗർ അണക്കെട്ട് (ഏഷ്യയിലെ രണ്ടാമത്തേത്)

188. കേരളസർക്കാർ നടപ്പിലാക്കിയ മഴവെള്ള കൊയ്‌ത്ത്‌ പദ്ധതിയുടെ പേര് ?
- വർഷ  

189. കേരളത്തിലെ ആദ്യത്തെ അണക്കെട്ട് ?
- മുല്ലപ്പെരിയാർ  

190. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന നദി ?
- പെരിയാർ
 
191. കേരളത്തിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ ജില്ല ?
- പാലക്കാട് 

192. കേരളത്തിൽ ആദ്യമായി വൈദ്യുതി വിതരണം തുടങ്ങിയത് എവിടെ?
- തിരുവനന്തപുരം 

193. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം ഏതാണ്?
- കായംകുളം
 
194. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം?
- ബ്രഹ്മപുരം 

195. കേരളത്തിലെ ആദ്യത്തെ കാറ്റാടിഫാം സ്ഥിതിചെയ്യുന്നത് എവിടെ?
- കഞ്ചിക്കോട് 

196. കഞ്ചിക്കോട് ഏത് ജില്ലയിലാണ് ?
- പാലക്കാട് 

197. കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഏതിൽ നിന്നാണ്?
- ജലവൈദ്യുതി
 
198. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല ഏതാണ്?
- ഇടുക്കി 

199. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?
- പള്ളിവാസൽ 
 
200. ഇന്ത്യയിലെ ആദ്യത്തെ ആർച്ചു ഡാം ഏതാണ് ?
- ഇടുക്കി 

201. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ് ?
- കുറ്റിയാടി 

202. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
- ഇടുക്കി 





ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments