New

6/recent/ticker-posts

A. P. J. Abdul Kalam Quiz | ഡോ എ പി ജെ അബ്ദുല്‍ കലാം ക്വിസ്

ഡോ എ പി ജെ അബ്ദുല്‍ കലാം ക്വിസ്


A. P. J. Abdul Kalam Quiz | ഡോ എ പി ജെ അബ്ദുല്‍ കലാം ക്വിസ് 
A. P. J. Abdul Kalam Questions and Answers
ഡോ എ പി ജെ അബ്ദുല്‍ കലാം ചോദ്യോത്തരങ്ങൾ 
ഡോ എ പി ജെ അബ്ദുല്‍ കലാം: ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്നു (2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം.

മിസ്സൈൽസാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ" എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്."

ഡോ എ പി ജെ അബ്ദുല്‍ കലാം ക്വിസ് ചുവടെ

ബാല്യകാലം
1: അബ്ദുള്‍ കലാം ജനിച്ച വര്‍ഷം
-1931 ഒക്ടോബര്‍

2: അബ്ദുള്‍ കലാം ജനിച്ച സ്ഥലം
- തമിഴനാട്ടിലെ രാമനാഥപുരം ജില്ലയില്‍ രാമേശ്വരം ഗ്രാമത്തില്‍.

3: കലാമിന്റെ മാതാപിതാക്കള്‍
-പിതാവ്‌-അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍, മാതാവ്‌-ആഷിയാമ്മ

4: കലാമിന്‌ സഹോദരങ്ങള്‍ എത്ര പേരായിരുന്നു?
- 6 (7 മത്തെ വ്യക്തി ആയിരുന്നു കലാം)

5: കലാമിന്റെ അദ്യത്തെ വഴികാട്ടി ആരായിരുന്നു
- കലാമിന്റെ പിതാവ്‌

6: ചെറുപ്പത്തില്‍ കലാമിനെ സ്വാധീനിച്ച വ്യക്തി
- അഹമ്മദ് ജലാലുദ്ദീന്‍ എന്ന കോണ്‍ട്രാക്ടര്‍

7: കലാം  ഊര്‍ജ്ജതന്ത്രത്തെ സ്നേഹിക്കാന്‍ കാരണമായ അധ്യാപകന്‍
ശിവസുബ്രഹ്മണ്യ അയ്യര്‍.

8: കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം ഏത്‌ സ്‌കൂളില്‍ ആയിരുന്നു
- രാമേശ്വരം എലമെന്‍ററി സ്‌കൂള്‍

9: ബാല്യകാലത്തില്‍ കലാമിന്റെ പ്രിയ കൂട്ടുകാരന്‍ 
- രാമനാഥശാസ്ത്രി

10: ബാല്യകാലത്തില്‍ കലാം ചെയ്തിരുന്ന ജോലി
- പത്ര വിതരണം

11: കലാമിനെ ആരാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം
- കളക്ടര്‍

12: പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കലാം പഠിച്ചത്‌ 
- ഷ്വാര്‍ടസ്‌ സ്കൂള്‍, രാമനാഥപുരം

13: ഷ്വാര്‍ടസ്‌ സ്‌കൂളില്‍ കലാമിനെ സ്വാധീനിച്ച അധ്യാപകന്‍ 
- ഇയ്യാദുരൈ സോളമന്‍

കൈപിടിച്ച്‌ ഉയര്‍ത്തിയവര്‍
14: കലാമിന്റെ കോളേജ്‌ വിദ്യാഭ്യാസം എവിടെ ആയിരിന്നു?
- സെന്‍റ്‌ ജോസഫ്‌ കോളേജ്‌, ട്രിച്ചി

15: കലാമിനെ സ്വാധീനിച്ച ഇംഗ്ലീഷ്‌ അധ്യാപകന്‍ ആരായിരുന്നു?
- ഫാ ടി.എന്‍ സെക്യൂറ

16. കലാം ബിരുദം നേടിയത്‌ ഏത്‌ വിഷയത്തില്‍ ആയിരുന്നു?
- ഫിസിക്സ്‌

17: കലാമിലെ ശാസ്ത്ര ബോധം ഉണര്‍ത്തിയ അധ്യാപകര്‍ ആരായിരുന്നു
- പ്രൊഫസര്‍ കൃഷ്ണമൂര്‍ത്തി, പ്രൊഫസര്‍ ചിന്നദുരൈ

18: കലാം എന്‍ജിനിയറിംഗ്‌ ബിരുദം നേടിയത്‌ എവിടെ നിന്നാണ്‌
- മദ്രാസ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്‌ ടെക്നോളജി

19: കലാമിനെ ലോകമറിയുന്ന ശാസ്ത്രജ്ഞന്‍ ആക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച
സ്ഥാപനം
- മദ്രാസ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്‌ ടെക്നോളജി (എം-ഐ-ടി)

20: കലാം ഏത്‌ വിഷയത്തിലാണ്‌ എന്‍ജിനിയറിംഗ്‌ ബിരുദം നേടിയത്‌ 
- എയ്റോ നോട്ടിക്കല്‍ എന്‍ജിനിയറിംഗ്‌

21: കലാം എം-ഐ-ടി യില്‍ പഠിക്കുന്ന സമയത്തെ മേധാവി
 - പ്രൊഫസര്‍ ശ്രീനിവാസന്‍

22:എം-ഐ-ടി യില്‍ കലാം നേരിട്ട പരീക്ഷണം
- താഴ്‌ന്ന്പറന്ന്‌ ആക്രമണം നടത്താന്‍ പറ്റിയ വീമാനം

23; കലാമിന്റെ മനസ്സിലേക്ക്‌ റോക്കറ്റ്‌ ചിന്ത വന്നതിനെ കുറിച്ച്‌ കലാം പിന്നീട് എഴുതിയത്‌ എങ്ങനെയായിരുന്നു.
- ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക്‌ പത്രം എറിഞ്ഞപ്പോള്‍

രാഷ്ട്രസേവനം
24: എം-ഐ-ടി യില്‍ നിന്ന്‌ പരിശീലനത്തിനായി കലാം പോയത്‌ എവിടെയാണ്‌ 
- ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്‌ ലിമിറ്റഡ്‌, ബാഗ്ലൂര്‍

25: കലാം ജോലിയില്‍ പ്രവേശിച്ച വര്‍ഷം
-1958

26: കലാമിന്റെ ആദ്യ നിയമനം ഏത്‌ വകുപ്പില്‍ 
- പ്രതിരോധ വകുപ്പില്‍

27. പ്രതിരോധ വകുപ്പില്‍ കലാമിന്റെ തസ്തിക എന്തായിരുന്നു
- സീനിയര്‍ സയന്‍റിഫിക്‌ അസിസ്റ്റന്‍ഡ്‌

28: കലാം നിര്‍മ്മിച്ച കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ പറ്റുന്ന വായുവിനേക്കാള്‍ ഭാരം കൂടിയ പറക്കും യന്ത്രമായ ഹോവര്‍ ക്രാഫ്റ്റിന്റെ പേരെന്ത്‌ 
- നന്ദി

29: നന്ദിയുടെ നിര്‍മ്മാണത്തില്‍ കലാമിനെ പൂര്‍ണ്ണമായി വിശ്വസിച്ച പ്രതിരോധന്ത്രി
- വി.കെ കൃഷ്ണമേനോന്‍

30: നന്ദിയുടെ വിജയം കലാമിന്റെ ജോലിയില്‍ വരുത്തിയ മാറ്റം
- ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്പേസ്‌ റിസര്‍ച്ചില്‍ റോക്കറ്റ്‌ എന്‍ജിനിയര്‍

നാസയിലേക്ക്‌
31: കലാം നാസയില്‍ പോയത്‌ എന്ത് പഠിക്കാനായിരുന്നു
- അന്തരീക്ഷ നിരീക്ഷണത്തിനുള്ള സൌണ്ടിംഗ്‌ റോക്കറ്റുകളെ കുറിച്ച്‌

32: നാസയുടെ ഏത്‌ ഇന്ത്യക്കാരനോടുള്ള ആദരമാണ്‌ കലാമിനെ അത്ഭുതപ്പേടുത്തിയത്‌.
- ടിപ്പു സുല്‍ത്താന്‍
33: കലാം നാസയില്‍ നിന്ന്‌ മടങ്ങിയെത്തിയ വര്‍ഷം
-1963

34: നാസയില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യറോക്കറ്റ്‌
- നിക്കി അപ്പാച്ചേ

മറ്റ് ചോദ്യോത്തരങ്ങൾ 
35: കലാമിന്റെ ആത്മകഥയുടെ പേരെന്ത് ?
- അഗ്നിച്ചിറകുകള്‍

36: ആത്മകഥ രചിക്കാന്‍ കലാമിനെ സഹായിച്ച വ്യക്തി
- അരുണ്‍ തിവാരി

37: അഗ്നിച്ചിറകുകള്‍ പ്രസിദ്ധീകരിച്ച വര്‍ഷം
-1999

38: ആത്മകഥയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക്‌ 
- സ്വപ്നം

39: കലാമിന്റെ കവിതാ സമാഹാരം
- ദി ലൈഫ്‌ ട്രീ

40: മഹാത്മ ഗാന്ധിയുടെ ആത്മ കഥയ്ക്കു ശേഷം ഏറ്റവും അധികം ഇന്ത്യക്കാര്‍
വായിച്ച പുസ്തകം
- അഗ്നിച്ചിറകുകള്‍

41: കലാമിനെ ലോകം വിശേഷിപ്പിക്കുന്നത്‌ ?
- മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ

42: മിസൈല്‍ മാന്‍ ഓഫ്‌ ഇന്ത്യ എന്ന പേര് ലഭിക്കാന്‍ കാരണം
- ലോക നിലവാരമുള്ള റോക്കറ്റുകള്‍ ഇന്ത്യയ്ക്കു വേണ്ടി നിര്‍മ്മിച്ചത്‌ കൊണ്ട്‌

43: കലാമും സംഘവും ആദ്യമായി പരീക്ഷിച്ച മിസൈല്‍ 
 - പൃഥ്വി

44: കലാമിന്റെ മറ്റൊരു വിശേഷണം
- ഗാന്ധിയന്‍ മിസൈല്‍ മാന്‍

45: 1998 ലെ ഇന്ത്യയുടെ രണ്ടാമത്തെ ന്യൂക്ലിയര്‍ ബോംബ്‌ പദ്ധതിയുടെ ചുമതല ആർക്കായിരുന്നു?
- അബ്ദുള്‍ കലാം

46: ന്യൂക്ലിയര്‍ ബോംബ്‌ പദ്ധതിയുടെ ഭാഗമായി പാകിസ്ഥാന്‍ പത്രങ്ങള്‍ കലാമിനെ
വിശേഷിപ്പിച്ചത്‌ 
- മാഡ്‌ സയന്‍റിസ്റ്റ്‌ ഓഫ്‌ ഇന്ത്യ

47: കലാമിന്‌ പദ്മഭൂഷണ്‍ ലഭിച്ച വര്‍ഷം
- 1981

48: കലാമിന്‌ പത്മവിഭൂഷണ്‍ ലഭിച്ച വര്‍ഷം-
- 1990

49: കലാമിന്‌ ഭാരത രത്നം ലഭിച്ച വര്‍ഷം 
- 1997

50: ലണ്ടനിലെ റോയല്‍ സൊസൈറ്റി കലാമിനെ ആദരിച്ചത്‌ നൽകിയത്.
- കിങ്സ്‌ ചാള്‍സ്‌- 2 മെഡല്‍

വിശേഷണങ്ങള്‍
51: രാഷ്ട്രപതിയായ ആദ്യശാസ്ത്രജ്ഞന്‍
52: അവിവാഹിതനായ ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി
53: ഇന്ത്യയുടെ 12 മാമത്‌ രാsഷ്ട്രപതി (11 മത്‌ വ്യക്തി)
54: മേജര്‍ ജനറല്‍ പൃഥ്വിരാജ്‌ സിംഗ്‌ എന്നറിയപ്പെട്ടു.
55. നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്ത ആദ്യ പ്രസിഡന്റ് 
56: യുദ്ധവീമാനം, യുദ്ധടാങ്ക്, യുദ്ധക്കപ്പല്‍ അന്തര്‍വാഹിനി എന്നിവയില്‍ യാത്ര ചെയ്ത ആദ്യ പ്രസിഡന്‍റ്‌
57: ഇന്ത്യയുടെ പരിസ്ഥിതി അംബാസിഡര്‍
58: കേരളത്തിന്‌ പത്തിന കര്‍മ്മപരിപാടി സംഭാവന ചെയ്ത പ്രസിഡന്‍റ്‌
59: ഹൂവര്‍ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരന്‍
60: ഒരു രൂപമാത്രം ശമ്പളം കൈപ്പറ്റിയ രാഷ്ട്രപതി
61: രാഷ്ട്രീയക്കാരനല്ലാത്ത രാഷ്ട്രപതി
62: സിയാച്ചിന്‍ ഗ്ലേസിയര്‍ സന്ദര്‍ശിച്ച ആദ്യ രാഷ്ട്രപതി
63: പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം പ്രസിഡന്‍റായ വ്യക്തി
64: ഭരണകക്ഷിയുടേയും പ്രതിപക്ഷത്തിന്റെയും പിന്‍തുണയോടെ പ്രസിഡന്‍റായ ആദ്യ രാഷ്ട്രപതി
65: ഏറ്റവും അധികം ഓണററി അവാര്‍ഡുകള്‍ ലഭിച്ച രാഷ്ട്രപതി
66: രാഷ്ട്രപതി ഭവനിലെ വിരുന്നിന്‌ സാധാരണക്കാരെ ഉള്‍പ്പെടുത്തിയ ആദ്യ രാഷ്ട്രപതി
67: രുദ്രവീണ വായിക്കാന്‍ അറിയമായിരുന്ന രാഷ്ട്രപതി
68: രാഷ്ട്രപതിഭവനില്‍ കുടിലുകള്‍ പണിത രാഷ്ട്രപതി
69: രാഷ്ട്രപതി ഭവനിലെ മുടന്തനായ മാന്‍ കുട്ടിയ്ക്ക്‌ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ച
രാഷ്ട്രപതി
70: എന്തരോ മഹാനുഭാവലു എന്ന ത്യാഗരാജകൃതി ഇഷ്ടപ്പെട്ട രാഷ്ട്രപതി

മത്സര പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങള്‍
71: ശാസ്ത്ര ലോകത്തെ മഹാത്മാ ഗാന്ധി എന്ന്‌ കലാം വിശേഷിപ്പിച്ചത്‌ ആരെയാണ്‌
- വിക്രം സാരാഭായ്‌

72: അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍15 ഏത്ദി നമായി യുഎന്‍ ആചരിക്കുന്നു
- ലോക വിദ്യാര്‍ത്ഥിദിനം
73: 2002ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കലാമിനെതിരെ മത്സരിച്ച മലയാളി
- ലക്ഷമിസൈഗാള്‍

74: കലാം രാഷ്ട്രപതിയായിരുന്ന സമയത്തെ പ്രധാനമന്ത്രിമാര്‍
- വാജ്പേയ്‌, മന്‍മോഹന്‍ സിങ്‌

75: കലാം ആരംഭിച്ച ഇ-ന്യൂസ്പേപ്പര്‍
- ബില്ല്യണ്‍ ബീറ്റ്‌സ്‌

76: കലാമിനെ ഇന്ത്യയുടെ ആണവശേഷി വര്‍ദ്ധനയ്ക്കു ഗതിവേഗം വര്‍ദ്ധിപ്പിച്ച ബൂസ്റ്റര്‍ എന്ന്‌ വിശേഷിപ്പിച്ച ദിനപത്രം 
- ന്യുയോര്‍ക്ക്‌ ടൈംസ്‌

77. രാജ്യത്ത്‌ അഴിമതി തടയാനായി 2011ല്‍ കലാം തുടക്കമിട്ട പദ്ധതി
- വാട്ട് കാന്‍ ഐ ഗിവ്‌

78: കലാമിന്റെ ബഹുമാനാര്‍ത്ഥം ന്യൂഡല്‍ഹിയില്‍ ആരംഭിച്ച മ്യൂസിയം
- മിഷന്‍ ഓഫ്‌ ലൈഫ്‌ മ്യൂസിയം

79: സ്കൂളുകളില്‍ കലാമിന്റെ ജീവിതം പാഠ്യ വിഷയമാക്കാന്‍ തിരുമാനമെടുത്ത
സംസ്ഥാനം
- മധ്യപ്രദേശ് 

80: കലാമിന്റെ പേരില്‍ യൂത്ത്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയ സംസ്ഥാനം
- തമിഴനാട്‌

81: ആദ്യ യൂത്ത്‌ അവാര്‍ഡ്‌ ജേതാവ്‌
- വളര്‍മതി

82:കലാമിന്റെ സന്തത സഹചാരി
- ശ്രീജന്‍ പാല്‍ സിങ്‌

83: ഉപഗ്രഹത്തിന്‌ കലാമിന്റെ പേര് നല്‍കിയ അന്താരാഷ്ട്ര ഏജന്‍സി
- കന്യുസ്‌ 

84: കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക്‌ നിര്‍മ്മിക്കുന്ന സ്വര്‍ണ്ണ കപ്പിന്റെ പേര് 
- കലാം കപ്പ്‌

85: കലാമിന്റെ ജീവിതത്തില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊള്ളുന്ന കുട്ടിയുടെ കഥ
പറയുന്ന ചിത്രം
- ഐ ആം കലാം

86: നിങ്ങളുടെ ഏറ്റവും നല്ല അധ്യാപകന്‍ നിങ്ങള്‍ ചെയ്ത അവസാന തെറ്റാണ്‌ എന്ന്‌ പറഞ്ഞത്‌ 
- അബ്ദുൽ കലാം

87: രാജ്യത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ ചിലപ്പോള്‍ ക്ലാസ്മുറിയിലെ അവസാന ബെഞ്ചില്‍ കാണാം എന്ന്‌ പറഞ്ഞത്‌
- അബ്ദുൽ കലാം

88: കലാമിനെ ഏറ്റവും അധികം സ്വാധീനിച്ച പുസ്തകം
Light from Many Lamps (Lillian Watson) 

89: വൈ.എസ്‌ രാജനോടൊപ്പം ചേര്‍ന്ന്‌ കലാം രചിച്ച പുസ്തകം
- India 2020

90: കേരളത്തില്‍ നിലവില്‍ വന്ന ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ പുതിയ പേര് 
- Dr.APJ Abdul Kalam Technical University 
 
91: അബ്ദുൽ കലാം അന്തരിച്ചത്‌ 
- 2015 ജൂലൈ 27

92: അബ്ദുൽ കലാം അന്തരിച്ചത്‌ എവിടെ വച്ചത്‌
- ഷില്ലോങ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മാനേജമെന്‍റ്‌

93: അബ്ദുൽ കലാം അന്തരിച്ചത്‌ എങ്ങനെ
- ഹൃദയാഘാതം മൂലം

94: അവസാന നിമിഷം അബ്ദുൽ കലാം ചെയ്ത പ്രവൃത്തി
- പ്രഭാഷണം

95: അന്ത്യനിമിഷത്തില്‍ കലാമിന്റെ കൂടെയുണ്ടായ വ്യക്തി
- ശ്രീജന്‍ പാല്‍ സിംഗ്‌

96: കലാമിന്റെ ഭൗതിക ശരീരം സംസ്കരിച്ചത്‌ 
- 2015 ജൂലൈ-30

97: തമിഴകം കലാമിനെ ഏറ്റുവാങ്ങിയത്‌ എങ്ങനെയാണ്‌ 
- അമരന്‍(മരണമില്ലാത്തവന്‍)

98: കലാമിന്റെ അന്ത്യവിശ്രമ സ്ഥലം
- പേയ്ക്കരിമ്പ് 

99: പേയ്ക്കരിമ്പ് എവിടെയാണ്‌ 
- തമിഴ്‌നാട്, തങ്കച്ചിമഠം പഞ്ചായത്ത്‌

100: ഞാന്‍ മരിച്ചാല്‍ അവധിപ്രഖ്യാപിക്കരുത്‌ എന്നു പറഞ്ഞ രാഷ്ട്രപതി
- ഡോ എ പി ജെ അബ്ദുള്‍ കലാം

 ക്വിസ് ഇതുവരെയുള്ളവ


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments