New

6/recent/ticker-posts

Republic Day Quiz | റിപ്പബ്ലിക് ദിനം ക്വിസ്

റിപ്പബ്ലിക് ദിന ക്വിസ് | January 26


Republic Day Quiz | റിപ്പബ്ലിക് ദിനം ക്വിസ് | Republic Day Questions and Answers | Important Questions 
| PSC Questions | LP / UP / HS Quiz | School Quiz | January 26
റിപ്പബ്ലിക് ദിനം ചോദ്യങ്ങളും ഉത്തരങ്ങളും 
റിപ്പബ്ലിക് ദിനം: 1949 നവംബര്‍ 26-ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26-ന് ഇത് പ്രാബല്യത്തില്‍ വന്നു. ഈ ദിനമാണ് റിപ്പബ്ലിക് ദിനമായി മാറിയത്.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിഖിത ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന

റിപ്പബ്ലിക് ദിനം ക്വിസ് ചുവടെ

1. ഇന്ത്യയുടെ റിപ്പബ്ലിക്‌ ദിനം എന്നാണ്‌?
- ജനവരി 26

2. എത്ര ദിവസം കൊണ്ടാണ്‌ ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയത്‌?
- രണ്ടു വര്‍ഷം 11മാസം 18 ദിവസം

3.ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത്‌ ആരാണ്‌?
- ഡോബി ആര്‍ അംബേദ്കര്‍

4. റിപ്പബ്ലിക്‌ ഇന്ത്യയുടെ ആദ്യത്തെ രാഷ്ടപതിയായി തിരഞ്ഞെടുക്കപ്പെട്ടത്‌ ആര്‌?
- ഡോ. രാജേന്ദ്ര പ്രസാദ്‌

5.ലിഖിത ഭരണഘടനകളില്‍ ഏറ്റവും ബൃഹത്തായ ഭരണഘടന ഏത്‌?
- ഇന്ത്യന്‍ ഭരണഘടന

6. ഇന്ത്യയുടെ ദേശീയ മുദ്ര?
- സിംഹമുദ്ര (അശോകസ്തംഭം)

7. റിപ്പബ്ലിക്‌ ദിന പരേഡ്‌ ആരംഭിക്കുന്നത്‌ എവിടെ നിന്നാണ്‌?
- രാഷ്ടപതി ഭവന്‍

8. ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ഏത്‌?
- ഭാരതരത്നം

9. ഇന്ത്യ റിപ്പബ്ലിക്‌ ആകുന്നതിന്‌ ഒരു ദിവസം മുമ്പ്‌ മരിച്ച നവോത്ഥാന നായകന്‍ ആര്‌?
- ഡോ. പല്‍പ്പു

10. രാജ്യസഭ അംഗങ്ങളുടെ കാലാവധി എത്ര വര്‍ഷമാണ്‌?
- ആറുവര്‍ഷം

11. ഇന്ത്യയുടെ ദേശീയ ഗീതം ഏത്‌?
- വന്ദേമാതരം

12. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ടപതി ആരാണ്‌?
- ഡോ. എസ്‌ രാധാകൃഷ്ണന്‍

13. ഇന്ത്യയുടെ ദേശീയ ഗാനം പാടാന്‍ എടുക്കുന്ന സമയം?
- 22 സെക്കന്‍ഡ്‌

14. ഇന്ത്യയുടെ ദേശീയ പുഷ്പം ഏതാണ്‌
- താമര

15. ഇന്ത്യയുടെ ദേശീയ പക്ഷി.
- മയില്‍

16. ഇന്ത്യയുടെ ദേശീയ ഫലം ഏതാണ്‌?
- മാങ്ങ

17. ഭരണഘടന ദിനം എന്നാണ്‌?
- നവംബര്‍ 26

18. ദേശീയ പതാകയിലെ വെള്ള നിറം സൂചിപ്പിക്കുന്നത്‌
- സത്യവും സമാധാനവും

19. ഇന്ത്യയില്‍ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം?
- 18 വയസ്സ്‌

20. ദേശീയ പതാക നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്‌?
- ഖാദി തുണി

21. നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രപതിയുടെ പേര്‌?
- രാംനാഥ്‌ കോവിന്ദ്‌.

22. ഇന്ത്യ ബ്രിട്ടിഷ്‌ ഭരണത്തില്‍ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക്‌ ആയതെന്നാണ്‌?
- 1950 ജനുവരി 26 ന്‌

23. ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവില്‍ വന്നത്‌ വര്‍ഷം?
-1950 ജനുവരി 26

24. ഇന്ത്യക്ക്‌ സ്വാതന്ത്യം ലഭിച്ചെങ്കിലും 1947 മുതല്‍ 1950 വരെയുള്ള കൈമാറ്റ കാലയളവില്‍ ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവന്‍?
- ജോര്‍ജ്ജ്‌ നാലാമന്‍

25. 1950 ജനുവരി 26 ന്  ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാര് ?
- ഡോ. രാജേന്ദ്രപ്രസാദ്

26.  ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര്?
- രാഷ്ട്രപതി

27.  72-മത് റിപ്പബ്ലിക് ദിന ചടങ്ങിലെ ഇന്ത്യയുടെ പ്രധാന അതിഥി?
- സുരിനാം പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സാന്തോഖി

28. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് ആര്?
- പിംഗലി വെങ്കയ്യ

29. ഏത് ചക്രവര്‍ത്തിയുടെ  കാലത്ത് സൃഷ്ടിച്ച സ്തംഭത്തിൽ നിന്നും കടംകൊണ്ടതാണ് അശോകമുദ്ര അഥവാ അശോകസ്തംഭം?
 - അശോക ചക്രവര്‍ത്തി

30. മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ (സത്യം എപ്പോഴും ജയിക്കട്ടെ) എന്ന വാക്യം ഏത് ലിപിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്?
 - ദേവനാഗരി ലിപിയിൽ

31. ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാര് ?
- രവീന്ദ്രനാഥ ടാഗോർ

32.  ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വര്‍ഷം?
- 1950 ജനുവരി 24-ന്

33. സംസ്കൃതത്തിൽ രചിക്കപ്പെട്ട വന്ദേമാതരം എന്ന ഇന്ത്യയുടെ ദേശീയ ഗീതം  രചിച്ചതാര്?
- ബങ്കിം ചന്ദ്ര ചാറ്റർജി

34. സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രച്ചിച്ചതാര്?
- മുഹമ്മദ് ഇക്‌ബാൽ

35. ഇന്ത്യയുടെ ദേശീയ മൃഗം?
- കടുവ

36. ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്ത വര്‍ഷം?
- 1972-ൽ

37. മയിലിനെ ദേശീയ പക്ഷിയായി  തന്നെ തിരഞ്ഞെടുത്ത വര്‍ഷം?
- 1964-ൽ

38. ദേശീയ വൃക്ഷം?
- പേരാല്‍

39. ദേശീയ ജലജീവി?
2009-ൽ സുസു എന്ന ശുദ്ധജല ഡോൾഫിന്‍

40. ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം.
- ശകവർഷം

41. ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്.?
1957 മാർച്ച് 22 

42. ക്രി.വ. 78-ൽ ഭാരതത്തിന്റെ ദേശീയ പഞ്ചാംഗമായ  ശകവർഷം തുടങ്ങിയതാര്?
- കുഷാന (കുശാന) രാജാവായിരുന്ന കനിഷ്കന്‍

43.  രാജ്യത്തിന്റെ തലവൻ?
- രാഷ്ട്രപതി (പ്രസിഡന്റ്‌)

44. സർക്കാരിന്റെ തലവന്‍?
 -  പ്രധാനമന്ത്രി

45. ഇപ്പോഴത്തെ പ്രധാനമന്ത്രി ?
- നരേന്ദ്ര മോദി 

46. ഇപ്പോഴത്തെ ഉപരാഷ്ട്രപതി?
- വെങ്കയ്യ നായിഡു

47. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യം?
- ഇന്ത്യ

48.  രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്നത്?
- ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ

49. രാഷ്ട്രപതിഭവൻ രൂപകല്പന ചെയ്തത്‌
- സർ എഡ്വിൻ ലുറ്റ്യൻസ്

50. ചുവപ്പു കോട്ട അഥവാ ചെങ്കോട്ട പണി കഴിപ്പിച്ചതാ‍ാര്??
- ഷാജഹാൻ ചക്രവർത്തി

51. ഇന്ത്യയുടെ 13 -ാമത്തെ രാഷ്ട്രപതി ?
- പ്രണബ് മുഖർജി

52. ഇന്ത്യയുടെ 14 -മത്തെ  രാഷ്ട്രപതി
- റാം നാഥ് കോവിന്ദ്

53. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി?
- ഡോ. രാജേന്ദ്ര പ്രസാദ്

54. ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി?
- ജവഹർലാൽ നെഹ്‌റു 

55. നേതാജി എന്നറിയപ്പെടുന്നത്?
- സുഭാഷ് ചന്ദ്രബോസ്

56. ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്നത്?
- സർദാർ വല്ലഭായ് പട്ടേൽ

57. കേരളത്തിന്റെ ഇപ്പോഴത്തെ ഗവര്‍ണര്‍ ആരാണ്‌?
- ആരിഫ്‌ മുഹമ്മദ്‌ ഖാന്‍.

58. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ?
- മൗണ്ട് ബാറ്റൺ പ്രഭു 

59. സ്വതന്ത്ര ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ?
- സി. രാജഗോപാലാചാരി

60.  സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത് ആര്?
- രാഷ്ട്രപതി

61. ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ ?
- രാഷ്ട്രപതി

62. റിപ്പബ്ലിക്ക്‌ ദിനത്തില്‍ നടക്കുന്ന സൈനിക പരേഡുകള്‍ക്ക്‌ സല്യൂട്ട്‌ സ്വീകരിക്കുന്നതാര്‌?
- രാഷ്ട്രപതി

63. റിപ്പബ്ലിക്ക്‌ എന്ന ആശയം വന്നത് ഏത് രാജ്യത്തില്‍ നിന്നാണ്‌?
- ഫ്രാന്‍സ്‌

64. ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ആരാണ്?
ഡോ.ബി ആര്‍ അംബേദ്കർ 

65. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ, യു.പി.എസ്.സി ചെയർമാൻ, സൈനിക മേധാവികൾ, സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരെയെല്ലാം നിയമിക്കുന്നത് ആര് ?
- രാഷ്ട്രപതി.

66. പുതുതായി പാർലമെന്റ് മന്ദിരം അടക്കം നിർമിക്കുന്ന പദ്ധതിയുടെ പേര്?
സെൻട്രൽ വിസ്റ്റ പദ്ധതി

67. ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്‌താര്‌?
- ഡി ഉദയകുമാര്‍

68. കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ തലവന്‍ ആരായിരുന്നു?
- ഫീല്‍ഡ്‌ മാര്‍ഷല്‍ കെ.എം. കരിയപ്പ

69. ഇന്ത്യന്‍ നാവികസേനയുടെ തലവനായ ആദ്യ ഇന്ത്യക്കാരന്‍ ആര് ?
- വൈസ്‌ അഡ്മിറല്‍ കതാരി

70. വ്യോമസേനയുടെ തലവനായ ആദ്യ, ഇന്ത്യക്കാരന്‍ ആരാണ്‌?
- എയര്‍മാര്‍ഷല്‍ എസ്‌. മുഖര്‍ജി

71. ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ്‌ വിദ്യാഭ്യാസം ഉള്‍പ്പെടുന്നത്‌?
- കണ്‍കറന്റ്‌ ലിസ്റ്റ്‌

72. വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്റ്‌ ലിസ്റ്റിലേക്കു മാറ്റിയ വര്‍ഷമേത്‌?
- 1976

73. വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷമേത്?
- 2009 ഓഗസ്റ്റ് 

74. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്ന വർഷമേത്?
- 2010 ഏപ്രിൽ 1

75. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയും മേല്‍നോട്ടവും വഹിക്കുന്ന മന്ത്രാലയമേത്‌?
- കേന്ദ്രമാനവശേഷി വികസന മന്ത്രാലയം

76. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം സ്ഥാപിതമായ വര്‍ഷമേത് ?
- 1985 സെപ്റ്റംബര്‍

77. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
- മൗലാന അബുള്‍ കലാം ആസാദ് 

78.  'ഇന്ത്യയുടെ വിദ്യാഭ്യാസപദ്ധതി' എന്നറിയപ്പെടുന്നത്‌ ഏതു പഞ്ചവത്സര പദ്ധതിയാണ്‌
- 11 -ാം പഞ്ചവത്സരപദ്ധതി 

79. ഭരണഘടനയുടെ ആമുഖത്തെ അതിന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌
- നാനി പല്‍ക്കിവാല

80. ഭരണഘടനയുടെ കരട്‌ ഭരണഘടനാ നിര്‍മാണസഭയില്‍ അവതരിപ്പിച്ച തീയതി. 
- 1947 നവംബര്‍ 4

81. ഭരണഘടനയുടെ ശില്‍പി എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഡോ.അംബേദ്കറുടെ ജന്മദിനം ഏത്‌ ദിനമായി ആചരിക്കുന്നു
- മഹാപരിനിര്‍വാണ ദിവസ്‌

82. ഭരണഘടനാ നിര്‍മാണസഭ എന്നാണ്‌ നിയമനിര്‍മാണസഭ എന്ന രീതിയില്‍ ആദ്യമായി സമ്മേളിച്ചത്‌
- 1947 നവംബര്‍ 17

83. ഭരണഘടനാ നിര്‍മാണസഭയില്‍ പതാക സംബന്ധിച്ച സമിതിയുടെ തലവന്‍
- ഡോ.രാജേന്ദ്ര പ്രസാദ്‌

84. ഭരണഘടനാ നിര്‍മാണസഭയില്‍ മലബാറിനെ പ്രതിനിധാനം ചെയ്ത വനിതകള്‍-
- അമ്മു സ്വാമിനാഥനും ദാക്ഷായണി വേലായുധനും

85. ഭരണഘടനാ നിര്‍മാണസഭയില്‍ മലയാളികളിലെ എത്ര പേര്‍ വനിതകളായിരുന്നു
- 3

86. ഭരണഘടനാ നിര്‍മാണസഭയില്‍ അഡ്വൈസറി കമ്മിറ്റി ഓണ്‍ ഫണ്ടമെന്റല്‍ റൈറ്റ്സ്‌, മൈനോരിറ്റീസിന്റെ തലവന്‍
- സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍

87. ഭരണഘടനാ നിര്‍മാണസഭയില്‍ മൌലികാവകാശങ്ങള്‍ സംബന്ധിച്ച ഉപസമിതിയുടെ തലവന്‍
- ജെ.ബി.കൃപലാനി

88. ഭരണഘടനാ നിര്‍മാണസഭയില്‍ ആകെ എത്ര മലയാളികള്‍ ഉണ്ടായിരുന്നു
-17

89. ഭരണഘടനാ നിര്‍മാണസഭയില്‍ തിരുവിതാംകുറിനെ പ്രതിനിധാനം ചെയ്ത വനിത
- ആനിമസ്ക്രീന്‍

90. ഇന്ത്യയുടെ മാഗ്ന കാര്‍ട്ട എന്നറിയപ്പെടുന്നത്‌
- മൗലികാവകാശങ്ങള്‍

91. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനം വിളിച്ചുചേര്‍ക്കുന്നത്‌
- രാഷ്ട്രപതി

92. പാര്‍ലമെന്റ്‌ എന്നാല്‍ ലോക്‌സഭയും രാജ്യസഭയും ------- ഉം ചേര്‍ന്നതാണ്‌
- പ്രസിഡന്റ്

93. പാര്‍ലമെന്റ്‌ സമ്മേളിക്കാത്തപ്പോള്‍ പ്രസിഡന്റ്‌ പുറപ്പെടുവിക്കുന്ന ഉത്തരവ്‌
- ഓര്‍ഡിനന്‍സ്‌

94. ഭരണഘടന എന്ന ആശയം ഏതുരാജ്യത്താണ്‌ ഉരുത്തിരിഞ്ഞത്‌
- ബ്രിട്ടണ്‍

95. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന്‌ ഡോ.അംബേദ്കര്‍ വിശേഷിപ്പിച്ചത്‌
- ആര്‍ട്ടിക്കിള്‍ 32

96. ഭരണഘടനാ നിര്‍മാണസഭഭരണഘടന അംഗീകരിച്ച തീയതി
- 1949 നവംബര്‍ 26

97. ഭരണഘടനാനിര്‍മാണസഭയുടെ അധ്യക്ഷന്‍
- രാജേന്ദ്ര പ്രസാദ്‌

98. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മുന്നു ഘടകങ്ങള്‍
- ലോക്സഭ, രാജ്യസഭ, രാഷ്ട്രപതി

99. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധോസഭ എന്നറിയപ്പെടുന്നത്‌
- ലോക്സഭ

100. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ എന്നറിയപ്പെടുന്നത്‌
- രാജ്യസഭ



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments