സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 - ക്വിസ്
Independence Day Quiz | സ്വാതന്ത്ര്യ ദിനം ക്വിസ് | Independence Day Questions and Answers | Important Questions
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും
സ്വാതന്ത്ര്യ ദിനം: അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്‍റെ ആവേശപൂര്‍വ്വമായ ഓര്‍മപുതുക്കലാണ് ഓരോ ഓഗസ്റ്റ് പതിനഞ്ചും. ചോദ്യോത്തരങ്ങൾ ചുവടെ.
സ്വാതന്ത്ര്യ ദിനം ക്വിസ് ചുവടെ
* 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ബ്രിട്ടീഷുകാർ നൽകിയ പേരെന്ത്?
- ശിപായി ലഹള
* ‘ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി?
- ബാലഗംഗാധരതിലക്
* സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി
- ജവഹര്‍ലാല്‍ നെഹ്റു
* 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ പാര്‍ലമെന്‍റിലെ ദര്‍ബാര്‍ ഹാളില്‍ ‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്ന പേരില്‍ നടത്തിയ പ്രസംഗം നടത്തിയത്?
- ജവഹര്‍ലാല്‍ നെഹ്റു
‘ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണെന്ന്’ പറഞ്ഞ് നടത്തിയ ആ പ്രസംഗമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ ആദ്യത്തെ അധ്യായം.
* ഇന്ത്യയോടൊപ്പം August 15 നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ?
- സൗത്ത് കൊറിയ, കോംഗോ
* ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
- ക്ലമന്റ് ആറ്റ്ലി
* ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്ന കവി?
- വള്ളത്തോൾ നാരായണമേനോൻ
* ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
- സുഭാഷ് ചന്ദ്ര ബോസ്
* 'എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്' ഇത് ആരുടെ വാക്കുകൾ?
- ഗാന്ധിജി
* ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ?
- സുബേദാർ
* ദണ്ഡിയാത്ര ആരംഭിച്ചത് എന്ന് ? എവിടെ നിന്നും?
-1930- മാർച്ച് 12 സബർമതി ആശ്രമത്തിൽ നിന്ന്
* ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എവിടെ വെച്ചാണ്?
- അമൃതസർ (1919 ഏപ്രിൽ 13)
* 1919 -ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ ‘സർ’ പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്?
- രവീന്ദ്രനാഥടാഗോർ
* ദേശീയഗാനമായ ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?
- രാം സിംഗ് ഠാക്കൂർ
* ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആരാണ്?
- ജയപ്രകാശ് നാരായണൻ
* ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ?
- സ്വാമി വിവേകാനന്ദൻ
* അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ?
- ഖാൻ അബ്ദുൾ ഗാഫർഖാൻ
* ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെട്ട സമരം ഏതായിരുന്നു ?
- ക്വിറ്റ് ഇന്ത്യ സമരം
* ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആരാണ്?
- അരുണ ആസഫലി
* ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മഹാത്മജിയെയും മറ്റു നേതാക്കളെയും ജയിലിലടച്ചത് എന്നാണ്?
- 1942 ആഗസ്ത് 9
* ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത്?
- ചൗരി ചൗരാ സംഭവം
* ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഉലയ്ക്കുവാൻ പര്യാപ്‌തമായ കലാപം?
- ഇന്ത്യൻ നാവിക കലാപം
* ഇന്ത്യ വിഭജിക്കുന്നതിനെ അവസാന നിമിഷം വരെ എതിർത്തത് ആര് ?
- അബ്ദുൾ കലാം ആസാദ്
* സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ ആര് ?
- മൗണ്ട് ബാറ്റൺ പ്രഭു
* ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറല്‍?
- ജനറൽ ഡയർ
* ജനറൽ ഡയറിനെ വെടിവെച്ചു കൊന്നത് ?
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ദൃക്‌സാക്ഷിയായ ഉദ്ദം സിംഗ്
* ഉപ്പുനിയമം ലംഘിക്കുന്നതിനു വേണ്ടിയുള്ള ഗാന്ധിജിയുടെ പ്രഖ്യാപനത്തെ അന്നത്തെ വൈസ്രോയി വിശേഷിപ്പിച്ചത് ?
- ചായക്കോപ്പയിലെ കൊടുങ്കാറ്റ്
* എവിടെ വെച്ചാണ് ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ?
- ബോംബെ
* കിറ്റിന്ത്യ സമര കാലത്ത് ഗാന്ധിജി നൽകിയ ആഹ്വാനം?
- പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (ഡു ഓർ ഡൈ)
* ക്വിറ്റ് ഇന്ത്യ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
- ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുക
* ഇന്ത്യയുടെ രാഷ്‌ട്ര ശില്പി ആരാണ് ?
- ജവഹർലാൽ നെഹ്‌റു
* ഗാന്ധിജി ചരിത്ര പ്രധാനമായ ദണ്ഡിയാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ?
- 61- വയസ്സിൽ
* മൗലാനാ അബ്ദുൾ കലാം സ്ഥാപിച്ച പത്രം ?
- അൽ- ഹിലാൽ
* വരിക വരിക സഹജരേ എന്ന ദേശഭക്തി ഗാനം രചിച്ചതാര്?
- അംശി നാരായണപിള്ള
* ക്വിറ്റ് ഇന്ത്യ സമര കാലത്തെ വൈസ്രോയി ആരായിരുന്നു?
- ലിൻലിത്ഗോ പ്രഭു
* ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി ആര്?
- ലിൻലിത്ഗോ പ്രഭു
* ക്വിറ്റ് ഇന്ത്യ സമര കാലത്തെ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?
- മൗലാനാ അബ്ദുൽ കലാം ആസാദ്
* കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി?
- ഈസ്റ്റിന്ത്യാ കമ്പനി
* ബംഗാൾ വിഭജനം നടന്ന വർഷം?
- 1905
* ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം എവിടെയായിരുന്നു?
- ദണ്ഡി കടപ്പുറം (ഗുജറാത്ത്)
* ലാൽ, പാൽ, ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?
- ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്
* ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധത്തിന്റെ പേര്?
- പ്ലാസി യുദ്ധം (1757)
* വിദ്യാഭ്യാസ സംബന്ധമായി ഗാന്ധിജി അവതരിപ്പിച്ച പദ്ധതിയുടെ പേര് ?
- വാർദ്ധാ പദ്ധതി
* ഗാന്ധിജി വാർദ്ധയിൽ വിളിച്ചുകൂട്ടിയ വിദ്യാഭ്യാസ വിചക്ഷണൻമാരുടെ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
- Dr. സക്കീർ ഹുസൈൻ
* അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാര് ?
- ഗാന്ധിജി
* രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം ?
- യംങ് ഇന്ത്യ
* സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം ഉണ്ടായിരുന്നു ?
- 168 ദിവസം
* U.N.O ആദ്യമായി ദുഃഖസൂചകമായി പതാക താഴ്ത്തികെട്ടിയത് എപ്പോൾ ?
- ഗാന്ധിജി മരണമടഞ്ഞപ്പോൾ
* ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി?
- കെ.പി .ആർ. ഗോപാലൻ
* ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ ബഹുമതി ?
- ഭാരത് രത്ന
* വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ?
- അരവിന്ദ് ഘോഷ്
* Wake Up India എന്ന പുസ്തകം രചിച്ചതാര് -?
- ആനി ബസന്റ്
* ഇന്ത്യയുടെ ദേശീയ ഫലം?
- മാങ്ങ
* ഇന്ത്യ ഗേറ്റ് നിർമിച്ചത് ആരുടെ സ്മരണക്കായി ?
- ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ ഓർമ്മക്കായി
* ഇന്ത്യയിലെ ആദ്യ വനിത ഗവർണ്ണർ ?
- സരോജിനി നായിഡു
* നമ്മുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ?
- പിംഗലി വെങ്കയ്യ
* “വൈഷ്ണവ ജനതോ തേനേ കഹിയേ” എന്ന ഗാനം എഴുതിയത് അര്?
- നരസിംഹ മേത്ത
* റൗലറ്റ് ആക്ട് പാസാക്കിയ വർഷം?
- 1919
* ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പ്രധാന സംഘടന ഏത്?
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്
* ആരുടെ ആത്‌മകഥയാണ് ഇന്ത്യ വിൻസ് ഫ്രീഡം ?
- അബ്ദുൾ കലാം ആസാദ്
* ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ?
- എബ്രഹാം ലിങ്കൺ
* മഹാത്മാ ഗാന്ധിയെ കൂടാതെ ഒക്ടോബർ 2 നു ജന്മദിനമായ ഇന്ത്യൻ നേതാവ്?
- ലാൽ ബഹാദൂർ ശാസ്ത്രി
* ദേശ ബന്ധു എന്ന പേരിൽ അറിയപ്പെട്ട നേതാവ് ?
- ചിത്തരഞ്ജൻ ദാസ്
* നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?
- രവീന്ദ്ര നാഥ് ടാഗോർ
* ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ ബംഗ്ള രചിച്ചത് ?
- രവീന്ദ്ര നാഥ് ടാഗോർ
* ഇന്ത്യൻ മിലിട്ടറി അക്കാദമി എവിടെയാണ് ?
- ഡെറാഡൂൺ
* സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതി?
- ഡോ. രാജേന്ദ്രപ്രസാദ്
* ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ് ?
- 14
* ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് ?
- സ്വാമി വിവേകാനന്ദൻ
* അഭിവാദ്യത്തിനു ആദ്യമായി ജയ് ഹിന്ദ് എന്ന് ഉപയോഗിച്ചത് ?
- സുഭാഷ് ചന്ദ്ര ബോസ്
* ക്വിറ്റ് ഇന്ത്യ സമരം അറിയപ്പെടുന്ന മറ്റൊരു പേര്?
- ഓഗസ്റ്റ് വിപ്ലവം (ഓഗസ്റ്റ് ക്രാന്തി)
* ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപത്രം?
- ഹരിജൻ (ഗാന്ധിജിയുടെ)
* “സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും” ഇത് ആരുടെ വാക്കുകൾ?
- ബാലഗംഗാധര തിലക്
* സാരേ ജഹാൻ സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?
- മുഹമ്മദ് ഇഖ്ബാൽ
* ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്?
- ആനി ബസന്റ്
* സർദാർ വല്ലഭായി പട്ടേലിന് ‘സർദാർ’ എന്ന പേര് നൽകിയത് ആര്?
- ഗാന്ധിജി
* 1923 -ൽ സ്വരാജ് പാർട്ടി രൂപീകരിച്ചത് ആരെല്ലാം?
- സി ആർ ദാസ്, മോത്തിലാൽ നെഹ്റു
* ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രസിഡന്റ് ആര്?
- സരോജിനി നായിഡു
* ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന ഒരു പ്രധാന സംഭവം എന്താണ്?
- കീഴരിയൂർ ബോംബ് കേസ്
* കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകിയത് ആരാണ്?
- ഡോ. കെ ബി മേനോൻ
* ബർദോളി സത്യാഗ്രഹം നയിച്ചതാര്?
- സർദാർ വല്ലഭായി പട്ടേൽ
* ‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’ എന്ന കൃതി ആരുടെതാണ് ?
- മൗലാന അബ്ദുൾ കലാം ആസാദ്
* “നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ആരുടെ വാക്കുകൾ?
- സുഭാഷ് ചന്ദ്ര ബോസ്
* ഇന്ത്യയുടെ പരമോന്നത നീതി പീഠം?
- സുപ്രീം കോടതി
* ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ ?
- ഗാന്ധിജി
* ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്ത സാക്ഷി ?
- മംഗൾ പാണ്ഡെ
* ബ്രിട്ടീഷ് കാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ?
- കോട്ടയം കേരള വർമ്മ പഴശ്ശിരാജ
* കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ ആര്?
- വേലുത്തമ്പി ദളവ
* ജനഗണമന ആദ്യമായി ആലപിച്ചത് എന്നാണ്?
- 1911 ഡിസംബർ 27 ന് (ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിൽ)
* ക്വിറ്റ് ഇന്ത്യ സമര കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
- വിൻസ്റ്റൺ ചർച്ചിൽ
* ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോഴിക്കോട് നിന്നും രഹസ്യമായി പുറത്തിറക്കിയ പ്രസിദ്ധീകരണം ഏതാണ്?
- സ്വതന്ത്രഭാരതം
* ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?
- ചേറ്റൂർ ശങ്കരൻ നായർ
* ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചതാര്?
- സുഭാഷ് ചന്ദ്ര ബോസ്
* മലബാർ ലഹളയോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവം ഏത്?
- വാഗൺട്രാജഡി
* വാഗൺ ട്രാജഡി നടന്ന വർഷം
- 1921 നവംബർ 10
* ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ സമ്മേളനത്തിൽ ഗാന്ധിജി എത്ര മിനിറ്റ് നേരം പ്രസംഗിച്ചു?
- 140 മിനിറ്റ്
* ബംഗാൾ മുഴുവനും വിലാപ ദിനമായി ആചരിക്കുന്നത് ?
- ഒക്ടോബർ 16
* ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം നടന്ന വർഷം? വേദി ?
-1901 കൊൽക്കട്ട
* 1901 കൽക്കട്ട സമ്മേളനത്തിന്റെ അധ്യക്ഷൻ ?
- ദിൻഷാ ഇ വാച്ചാ
* മുസ്ലിം ലീഗ് സ്ഥാപിതമായതെന്ന് ?
- 1906 ഡിസംബർ 30
* ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന വർഷം ?
- 1906 (ആഫ്രിക്കയിൽ )
* 1899 ലെ ബുവർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചതാര്?
- ഗാന്ധിജി
* 1905 ബനാറസ് സമ്മേളനത്തിലെ INC പ്രസിഡന്റ് ആര് ?
- ഗോപാല കൃഷ്ണ ഗോഖലെ
* 1901ൽ ശാന്തി നികേതൻ സ്ഥാപിച്ചതാര് ?
- രവീന്ദ്രനാഥ ടാഗോർ
* അനുശീലൻ സമിതി സ്ഥാപിക്കപ്പെട്ടവർഷം ?
- 1902
* സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ ?
- ഗോപാല കൃഷ്ണ ഗോഖലെ
* ശ്രീരാമ കൃഷ്ണ മിഷൻ സ്ഥാപിച്ചതാര് ?
- സ്വാമി വിവേകാനന്ദൻ
* സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി 'ബംഗാൾ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽസ്' സ്ഥാപിച്ചതാര് ?
- പി.സി.റോയ്
* തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയ്
- കഴ്സൺ പ്രഭു
* ഏതു പ്രഭുവുമായിയുള്ള അഭിപ്രായ വിത്യാസത്തെ തുടർന്നാണ് കഴ്സൺ പ്രഭു രാജിവെച്ചത് ?
- ലോർഡ് കിച്ച്നർ
* 'ദി ലൈഫ് ഓഫ് ലോർഡ് കഴ്‌സൺ' എന്ന പുസ്തകം എഴുതിയതാര് ?
- റൊണാൾഡ് ഷാ
* ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം ?
- സ്വദേശി
* ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത്* ഇത് ആരുടെ വാക്കുകളാണ് ?
- കഴ്‌സൺ പ്രഭു
* ഇന്ത്യൻ സ്വാതന്ത്ര നിയമത്തിനു ബ്രിട്ടീഷ് ചക്രവർത്തിയുടെ അംഗീകാരം ലഭിച്ചെതെന്ന് ?
- 1947 ജൂലൈ 18
* ഭരണഘടനാ നിർമ്മാണ സമിതി പുതിയ ഭരണഘടനയെ അംഗീകരിച്ച വർഷം?
- 1949 നവംബർ 26
* സ്വാതന്ത്ര്യത്തിനു മുൻപ് ജവാഹർലാൽ നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയിലെ അംഗമായ സ്വാതന്ത്ര്യ സമര നേതാവ് തിരുവനന്തപുരം സന്ദർശിച്ചിരുന്നു. പിന്നീട് അദ്ദേഹം സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതിയായി. ആരാണത്?
- ഡോ. രാജേന്ദ്രപ്രസാദ്
* രാഷ്ട്രപതി എന്ന നിലയിൽ ഡോ. രാജേന്ദ്രപ്രസാദ് തിരുവനന്തപുരം സന്ദർശിച്ചത് എന്നാണ്?
- 1951 മാർച്ച് 21
* രാജേന്ദ്രപ്രസാദിന് മുൻപ് തിരുവനന്തപുരം സന്ദർശിച്ച സ്വതന്ത്ര ഇന്ത്യയിലെ രണ്ട് ഗവർണർ ജനറൽമാർ ?
- മൗണ്ട് ബാറ്റൺ പ്രഭു, സി.രാജഗോപാലാചാരി
* ബ്രിട്ടീഷിന്ത്യയിലെ അവസാനത്തെ വൈസ്രോയിയും, സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറലും ഒരാളാണ്. ആരാണത്?
- മൗണ്ട് ബാറ്റൺ പ്രഭു
* രാഷ്ട്രപതി എന്ന നിലയിൽ എത്തിയ രാജേന്ദ്രപ്രസാദിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ തിരുവിതാംകൂർ രാജാവ്?
- ശ്രീചിത്തിരതിരുനാൾ
* പാളയത്തെ രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്തതും വേലുത്തമ്പിയുടെ വാൾ ഏറ്റുവാങ്ങി ഡൽഹിക്ക് കൊണ്ടുപോയതും ഏത് രാഷ്ട്രപതിയാണ്?
- ഡോ. രാജേന്ദ്രപ്രസാദ്
* രാജഭരണം കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് ഉടമസ്ഥർക്ക് തിരിച്ച് നൽകിയ രാഷ്ട്രപതി?
- ഡോ. രാജേന്ദ്രപ്രസാദ്
* മഹാത്മാഗാന്ധി തന്റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന മലയാളിയാണ്
- ജി.പി.പിള്ള.
* ഗാന്ധിജി ജയിലിലായിരുന്നപ്പോള്‍ യങ് ഇന്ത്യയുടെ പത്രാധിപരായി പ്രവര്‍ത്തിച്ച മലയാളിയാണ്
- ജോര്‍ജ് ജോസഫ്.
* ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിച്ച വര്‍ഷമാണ്
- 1920.
* എന്തുമായി ബന്ധപ്പെട്ടായിരുന്നു ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം.
- ഖിലാഫത്ത് പ്രസ്ഥാനം
* ഗാന്ധിജി പ്രസംഗിച്ച കേരളത്തിലെ ആദ്യ സ്ഥലം.
- കോഴിക്കോട്
കോഴിക്കോട്ട് ഗാന്ധിജി നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയത്
- കെ.മാധവന്‍ നായർ
* ആദ്യ കേരള സന്ദര്‍ശനത്തില്‍ ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്ന നേതാവാണ്
- ഷൌക്കത്ത് അലി.
* ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആദ്യത്ത സത്യാഗ്രഹമാണ്
- വൈക്കം സത്യാഗ്രഹം (1924- 1925).
* ഗാന്ധിജിയുടെ രണ്ടാം കേരള സന്ദര്‍ശനം ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു.
- വൈക്കം സത്യാഗ്രഹം
* വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജി കേരളം സന്ദര്‍ശിച്ചപ്പോള്‍ (1925) തിരുവിതാംകൂറിലെ ഭരണാധികാരി
- റീജന്റ് റാണി സേതുലക്ഷ്മീഭായി
* ഗാന്ധിജി ശ്രിനാരായണഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷമാണ്
- 1925.
* ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂര്‍ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവാണ്
- കെ.കേളപ്പന്‍.
* 1934-ല്‍ ഗാന്ധിജി കേരളം സന്ദര്‍ശിച്ചപ്പോള്‍ ---------- എന്ന പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ ഗാന്ധിജിക്ക് സംഭാവന ചെയ്തത് വടകര വച്ചാണ്. ഹരിജന്‍ ഫണ്ട് പിരിക്കാനാണ് അപ്രാവശ്യം ഗാന്ധിജി കേരളത്തില്‍ വന്നത്.
- കൌമുദി
* ഒരു തീര്‍ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ അവസാനത്തെ കേരള സന്ദര്‍ശനം എന്നായിരുന്നു.
- 1937
* ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ് ?
- ക്ഷേത്രപ്രവേശനവിളംബരത്തെയാണ്
* ആധുനിക കാലത്തെ അത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്
- ക്ഷേത്ര പ്രവേശനവിളംബരത്തെയാണ്.
* കേരള സന്ദര്‍ശനത്തിനിടെ വെങ്ങാനൂരില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗാന്ധിജി പുലയ രാജ എന്നു വിശേഷിപ്പിച്ചത് ആരെ?
- അയ്യന്‍കാളിയെ
* ആകെ അഞ്ചുപ്രാവശ്യമാണ് ഗാന്ധിജി കേരളം സന്ദര്‍ശിച്ചത് ഏതൊക്കെ വർഷങ്ങൾ?
- (1920,1925,1927,1934,1937).
* കേരള ഗാന്ധി എന്നറിയപ്പെട്ടത്
- കെ.കേളപ്പൻ
* ഡല്‍ഹിഗാന്ധി എന്ന അപരനാമത്തില്‍ അറിയപ്പെട്ടത്
- സി.കൃഷ്ണന്‍ നായർ
* കേരളത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആസ്ഥാനം
- കോട്ടയം ജില്ലയിലെ അതിരമ്പുഴ
* മഹാത്മജിയെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി പുസ്‌തകം രചിച്ചത് ആര്? പ്രാദേശികഭാഷയില്‍ രചിക്കപ്പെട്ട ഗാന്ധിജിയുടെ ആദ്യ ജീവചരിത്രമായിരുന്നു അത്.
- സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള
* ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്
- ജോര്‍ജ് ഇരുമ്പയം
* മഹാത്മാഗാന്ധി യങ് ഇന്ത്യയില്‍ കേരളത്തിലെ ഏത് ആദിവാസി വിഭാഗത്തെക്കുറിച്ചാണ് ലേഖനം എഴുതിയിട്ടുണ്ട്.
- നായാടികള്‍
* ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുനാഥന്‍ എന്ന കവിത രചിച്ചത്
- വള്ളത്തോൾ
* “ലോകമേ തറവാട് തനിക്കീ പുല്‍ച്ചെടികളും....” എന്നു തുടങ്ങുന്ന പദ്യമേതാണ് ?
- എന്റെ ഗുരുനാഥന്‍. ക്രിസ്തുവിന്റെ പരിത്യാഗശീലവും കൃഷ്ണന്റെ ധര്‍മരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധി ശക്തിയും രന്തിദേവന്റെ ദയാവായ്പും ഫരിശ്ചന്ദ്രന്റെ സത്യവും പ്രവാചകന്‍ മുഹമ്മദിന്റെ സ്ഥൈര്യവും സംഗമിക്കുന്ന വ്യക്തിത്വമായിട്ടാണ് ഗാന്ധിജിയെ വള്ളത്തോള്‍ കാണുന്നത്.
* ഗാന്ധിജി അന്തരിച്ചപ്പോള്‍ വള്ളത്തോള്‍ മനംനൊന്ത് രചിച്ച കാവ്യമാണ്
- ബാപ്പുജി
* ഗാന്ധിജിയും ഗോഡ്സെയും എന്ന കവിത എഴുതിയത്
- എന്‍.വി.കൃഷ്ണവാര്യർ
* ഗാന്ധിജിയും അരാജകത്വവും എന്ന കൃതി രചിച്ചത്
- സി.ശങ്കരന്‍ നായർ
* മഹാത്മാവിന്റെ മാര്‍ഗം എന്ന കൃതി രചിച്ചത്
- സുകുമാര്‍ അഴിക്കോട്.
* ഗാന്ധിജിയുടെ അവസാനനാളുകള്‍ എന്ന കൃതി രചിച്ചത്
- കെ.എന്‍.ദാമോദരന്‍ നായർ
* തിരു-കൊച്ചി സര്‍ക്കാര്‍ ഗാന്ധി മെമ്മോറിയല്‍ പണികഴിപ്പിച്ചത് എവിടെ?
- കന്യാകുമാരി
* കേരളത്തില്‍ ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം നിമജ്ജനം ചെയ്തത് എവിടെ ?
- തിരുനാവായ
* ഇന്ത്യയിലെ നിതൃഹരിത നഗരം എന്ന് തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്.
- ഗാന്ധിജി
* തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലാണ് ഗാന്ധി പാര്‍ക്ക്.
* ഒരു വ്യക്തിയുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ട കേരളത്തിലെ ആദ്യത്തെ സര്‍വകലാശാലയാണ്
- മഹാത്മാ ഗാന്ധി സര്‍വകലാശാല (പഴയ പേര്‍ ഗാന്ധിജി സര്‍വകലാശാല).
ഗാന്ധിജിയുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
* പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗങ്ങളിൽ നടത്തിയ ചില പ്രസ്താവനകൾ ചുവടെ നൽകുന്നു.
i. 2018 – ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ്‌വ്യവസ്ഥയായി
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ മോദി പ്രധാനമായും ഊന്നിപ്പറഞ്ഞത്, ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്നാണ്.
ii. 2017 – പ്രകൃതിദുരന്തങ്ങളുടെ ഓർമ്മ
രാജ്യം നേരിട്ട ചില പ്രകൃതിദുരന്തങ്ങളെ ഓര്‍ത്തു കൊണ്ടായിരുന്നു തുടക്കം. പുതിയ ഭാരതം ശക്തവും സ്വയംപര്യാപ്തത കൈവരിച്ചതുമായ രാജ്യമാണ്.
iii. 2016 – സ്വരാജ്യത്തില്‍ നിന്ന് സുരാജ്യത്തിലേക്ക്
94 മിനിറ്റ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി, 1947 ല്‍ 72 മിനിറ്റ് പ്രസംഗിച്ച നെഹ്റുവിന്‍റെ റെക്കോര്‍ഡ് മോദി തകര്‍ത്ത വര്‍ഷമാണിത്. സ്വരാജ്യത്തില്‍ നിന്ന് സുരാജ്യത്തിലേക്ക് മാറാന്‍ ആഹ്വാനം ചെയ്താണ് തുടങ്ങിയത്.
iii. 2015 – വര്‍ഗീയ, വിഘടനവാദികള്‍ക്ക് രാജ്യത്ത് ഇടമില്ല
രാജ്യത്തിന്‍റെ അഖണ്ഡതയെ തകര്‍ക്കുന്ന ഒന്നിനും സ്ഥാനമില്ലെന്ന താക്കീതോടെ പ്രസംഗം ആരംഭിച്ചു. വര്‍ഗീയ, വിഘടനവാദികള്‍ക്ക് രാജ്യത്ത് ഇടമില്ല. സര്‍ക്കാരിന്‍റെ വാഗ്‌ദാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
iv. 2014 – പ്രധാനമന്ത്രിയല്ല, പ്രധാന സേവകൻ
പ്രധാനമന്ത്രിയായല്ല, പ്രധാന സേവകനാണെന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗം തുടങ്ങിയത്. ആണ്‍മക്കളെപ്പോലെ പെണ്‍മക്കളെയും തുല്യപ്രാധാന്യം നല്‍കി വളര്‍ത്തണമന്ന് നിര്‍ദേശിച്ചു.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments