ലോക ലഹരി വിരുദ്ധ ദിനം: ക്വിസ് | June 26
ലോക ലഹരി വിരുദ്ധ ദിനം: ക്വിസ്
ജൂണ്‍ 26: ഇന്ന് ലോക ലഹരിവിരുദ്ധദിനമാചരിക്കും. ‘അറിവ് പകരുക ജീവനുകള്‍ രക്ഷിക്കുക’ എന്നതാണ് 2021 ലെ ലഹരി വിരുദ്ധ ദിന സന്ദേശം. ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉല്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വച്ചാണ് ഓരോ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്.
കേരളത്തിൽ ആരോഗ്യവകുപ്പിന്റെ കീഴില്‍ 19 ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടാതെ ആരോഗ്യവകുപ്പും എക്‌സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ കീഴില്‍ 14 ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 291 ക്ലിനിക്കുകളിലൂടെയും ലഹരി വിമോചന ചികിത്സ ലഭ്യമാക്കുന്നുണ്ട്. ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ക്വിസ് ചുവടെ നൽകുന്നു.
1. ലോക ലഹരി വിരുദ്ധ ദിനം (Anti- Drug Day) എന്നാണ്?
- ജൂൺ 26
2. 2021-ലെ ലോക ലഹരി വിരുദ്ധ ദിന സന്ദേശം എന്താണ്?
- അറിവ് പകരുക ജീവനുകള്‍ രക്ഷിക്കുക (Share Facts On Drugs, Save Lives)
3. 2021-ലെ ലോക പുകയില വിരുദ്ധ ദിന സന്ദേശം എന്താണ്?
- Commit to Ouit
4. പൊതുസ്ഥലത്ത് വെച്ച് പുകവലിക്കുന്നവര്‍ക്കെതിരെ ഏത് വകുപ്പ് പ്രകാരമാണ് കേസ് എടുക്കുക?
- COTPA
5. ലോക പുകയില വിരുദ്ധ ദിനത്തിന്റെ Common Symbol എന്താണ്?
- Ash Trays with Fresh Flower
6. കേരളത്തില്‍ പുകയില കൃഷി ചെയ്യുന്ന ജില്ല ഏത്?
- കാസര്‍ഗോഡ്
7. ഐക്യരാഷ്ട്രസഭ (UNO) ഏതു വര്‍ഷം മുതലാണ് ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്?
- 1987 ഡിസംബര്‍ 7 മുതല്‍
8. "വൈദേശിക ആധിപത്യത്തിനും അടിമത്തത്തിനും എതിരെ നാം വിജയത്തിലെത്തിച്ച പോരാട്ടം ലഹരി എന്ന ഭീകരതക്കെതിരെ നടത്തേണ്ട സമയമാണിത്” ഇതു പറഞ്ഞ മഹാന്‍ ആര്?
- മഹാത്മാഗാന്ധി
9. സമ്പൂര്‍ണ മദ്യനിരോധനം നടത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
- ഗുജറാത്ത്
10. കൊലയാളി മരുന്ന് എന്നറിയപ്പെടുന്ന മയക്കുമരുന്ന് ഏത്?
- ബ്രൗണ്‍ഷുഗര്‍
11. മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് “ഇത് ആരുടെ വാക്കുകളാണ്?
- ശ്രീനാരായണഗുരു
12. ഭര്‍ത്താക്കന്മാരുടെ മദ്യപാനം മൂലം മദ്യപന്മാരുടെ ഭാര്യമാര്‍ ഉണ്ടാക്കിയ സംഘടനയുടെ പേര്?
- ആല്‍ക്കനോണ്‍
13. കഞ്ചാവ് ആദ്യം ഓഷധമായി കണക്കാക്കുകയും പിന്നീട് അതിന്റെ അപകടം മനസ്സിലാക്കി 1985 ൽ ഔഷധ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ രാജ്യം ഏത്?
- അമേരിക്ക
14. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തു ഏത്?
- നിക്കോട്ടിന്‍
15. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏത്?
- കൂളിമാട്
16. ലോക എയ്ഡ്‌സ് ദിനം എന്നാണ്?
- ഡിസംബര്‍ 1
17. ലോക മനുഷ്യാവകാശ ദിനം?
- ഡിസംബര്‍ 10
18. ലോക ആരോഗ്യ ദിനം എന്നാണ്?
- ഏപ്രില്‍ 7
19. ലോക രക്ത ദാന ദിനം എന്നാണ്?
- ജൂണ്‍ 14
20. ലോക പുകയില വിരുദ്ധ ദിനം എന്ന്?
- മെയ് 31
21. ലോക ലഹരിവിരുദ്ധ ദിനം?
- ജൂണ്‍ 26
22. ലോക അഴിമതിവിരുദ്ധ ദിനം എപ്പോഴാണ്?
- ഡിസംബര്‍ 9
23. ലോക മണ്ണ് ദിനം എന്ന്?
- ഡിസംബര്‍ 5
24. ലോക വികലാംഗ ദിനം എന്നാണ്?
- ഡിസംബര്‍ 3
25. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
- ആന്ധ്രപ്രദേശ്
26. മദ്യപാനം രോഗമാണെന്ന് പ്രഖ്യാപിച്ച സംഘടന ഏത്?
- WHO
27. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ഗ്രാമം ഏത്?
- കൂളിമാട് (കോഴിക്കോട്)
28. കരളിനെയും കിഡ്നിയെയും ബാധിക്കുന്നതും ബാറ്ററികളില്‍ ഉപയോഗിക്കുന്നതുമായ ഒരു രാസവസ്തു പുകയിലയില്‍ ഉണ്ട് ഏതാണ് ആ വസ്തു?
- കാഡ്മിയം
29. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന പരമാവധി ശിക്ഷ?
- വധശിക്ഷ
30. കേരളത്തിലെ ആദ്യത്തെ മദ്യ ദുരന്തം നടന്ന എവിടെയാണ്?
- പുനലൂര്‍ (1981-ല്‍)
31. വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് (Cotpa നിയമപ്രകാരം) എത്ര ദൂര പരിധിക്കുള്ളിലാണ് പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പന നിരോധിച്ചിട്ടുള്ളത്?
- 100-വാര
32. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏത്?
- ഗരിഫേമ (നാഗാലാന്‍ഡ്)
33. കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത് ഏത്?
- (ഇടുക്കി) കാഞ്ചിയാര്‍
34. കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം ഏത്?
- കോഴിക്കോട്
35. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?
- കോട്ടയം
36. No Smoking Day എന്നാണ്?
- മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച (Second Wednesday of March)
37. പുകയില വിരുദ്ധ ദിനം (Anti- Tobacco Day ) എന്നാണ്?
- മെയ് 31
38. വൈപ്പിന്‍ മദ്യദുരന്തം നടന്ന വര്‍ഷം ഏത്?
- 1982
39. ലഹരി വര്‍ജ്ജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതി?
- വിമുക്തി
40. കേരള സംസ്ഥാന ലഹരിവര്‍ജ്ജന മിഷനാണ് വിമുക്തി. വിമുക്തി മിഷന്‍ സംസ്ഥാന ചെയര്‍മാന്‍ ആര്?
- മുഖ്യമന്ത്രി
41. വിമുക്തി പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആരാണ്?
- സച്ചിന്‍ ടെണ്ടുല്‍ക്കര്‍
42. രൂപീകരണം മുതല്‍ മദ്യനിരോധനം ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം?
- ഗുജറാത്ത്
43. മദ്യത്തിന്റെയുംമറ്റു ലഹരി വസ്തുക്കളുടെയും നിരോധനത്തെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയിലെ വകുപ്പ് ഏത്?
- ആര്‍ട്ടിക്കിള്‍ 47
44. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം ഏത്?
- ചണ്ഡീഗഡ്
45. ആല്‍ക്കഹോള്‍ എന്ന വാക്ക് രൂപം കൊണ്ട് ഏത് രാജ്യത്ത് ആണ്?
- അറേബ്യ
46. ഏത് സൈനിക സംഘത്തിന്റെ മുദ്രാവാക്യമാണ് ഒത്തൊരുമയും അച്ചടക്കവും' (Unity and Discipline) എന്നത്?
- എന്‍ സി സി (നാഷണല്‍ കേഡറ്റ് കോര്‍)
47. ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം ഏത്?
- ഭൂട്ടാന്‍
48. ലോകത്ത് ഏറ്റവും കൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?
- ചൈന
49. കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്?
- ഒ സജിത
50. കറുപ്പ് (Opium) വേര്‍തിരിച്ചെടുക്കുന്നത് ഏത് സസ്യത്തില്‍ നിന്നാണ്?
- പോപ്പി ചെടി
51. പോപ്പി ചെടിയുടെ ശാസ്ത്രീയ നാമം എന്താണ്?
- Papaver Somniferum
52. ബാര്‍ലിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യം ഏതാണ്?
- വിസ്‌കി
53. ഏത് രാജ്യത്ത് നിന്നാണ് ആല്‍ക്കഹോള്‍ എന്ന പദം ഉത്ഭവിച്ചത്?
- അറേബ്യ
54. 'We Learn To Serve’ എന്ന് രേഖപ്പെടുത്തിയ ഔദ്യോഗിക മുദ്ര ഏത് സന്നദ്ധ സംഘടനയുടെതാണ്?
- എസ്പിസി
55. ബ്രൗൺഷുഗറിന്റെ നിറമെന്താണ്?
- വെള്ള
56. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള കേരള സര്‍ക്കാരിന്റെ ബോധവല്‍ക്കരണ പരിപാടിയുടെ പേര് എന്താണ്?
- വിമുക്തി
57. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു ഏതാണ്?
- കഫീന്‍
58. കോവിഡ്-19 ഏതുവിഭാഗക്കാരിലാണ് കൂടുതല്‍ അപകടകരമായി മാറുന്നത്?
- പുകവലിക്കാര്‍
59. മുന്തിരിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മദ്യം ഏത്?
- ബ്രാന്‍ഡി
60. നിക്കോട്ടിന്‍ ഏതുഗ്രന്ഥിയെയാണ് ബാധിക്കുന്നത്?
- അഡ്രീനല്‍ ഗ്രന്ഥി
61. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ഏത്?
- തേയീന്‍
62. ‘NOT ME BUT YOU’ എന്ന ആപ്തവാക്യം ഏതുവിദ്യാർത്ഥി പ്രസ്ഥാനത്തിന്റെതാണ്?
- എന്‍എസ്‌എസ്
63. മദ്യ ദുരന്തങ്ങള്‍ക്ക് കാരണമാവുന്നത് എന്താണ്?
- മെഥനോള്‍ (മീഥൈല്‍ ആല്‍ക്കഹോള്‍)
64. കേരള സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കപ്പെട്ട ഒരു പ്രത്യേക പ്രദേശത്തെ ആധാരമാക്കി നിര്‍മ്മിച്ച സിനിമ ഏത്?
- അയ്യപ്പനും കോശിയും
65. ഏത് ചെടിയുടെ ഇലയാണ് പുകയിലയായിഉപയോഗിക്കുന്നത്?
- നിക്കോടിയാന
66. പുകയില പൂര്‍ണമായും നിരോധിച്ച ആദ്യ രാജ്യം ഏതാണ്? ഏതു വര്‍ഷം?
- ഭൂട്ടാന്‍, 2004
67. കേരളത്തില്‍ നടന്ന ഏറ്റവും വലിയ മദ്യ ദുരന്തം ഏതാണ്?
- വൈപ്പിന്‍ മദ്യദുരന്തം (1982)
68. ആല്‍ക്കഹോള്‍ എന്ന പദം ഉണ്ടായത് ഏത് വാക്കില്‍ നിന്നാണ്?
- അൽ കുഹൂല്‍
69. പഞ്ചശീലങ്ങളില്‍ ഒന്നായ “മദ്യപാനം ചെയ്യരുത്” എന്ന സന്ദേശം നല്‍കിയതാര്?
- ശ്രീബുദ്ധൻ
70. ലഹരിവസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കാന്‍ NDPS ആക്ട് നിലവില്‍ വന്ന വര്‍ഷം ഏത്?
- 1985
71. “മദ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന ദുര്‍ഭൂതമേ നിന്നെ വിളിക്കാന്‍ മറ്റുപേരുകള്‍ ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ചെകുത്താന്‍ എന്ന് വിളിക്കും” ആരുടെ വാക്കുകള്‍?
- വില്യം ഷേക്സ്പിയര്‍
72. കേരളത്തിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല ഏത്?
- കോട്ടയം
73. പുകയില്ലാത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ലക്ഷ്യം ഏത് സംഘടനയുടെത്?
- ലോകാരോഗ്യ സംഘടന (WHO)
74. ഇന്ത്യക്കാരില്‍ കൂടുതലും വായില്‍ കാന്‍സര്‍ വരാനുള്ള കാരണമായി പറയുന്നത്?
- വെറ്റിലമുറുക്ക്
75. കേരളത്തില്‍ മദ്യനിരോധനം എടുത്തു കളഞ്ഞ വര്‍ഷം ഏത്?
- 1967
76. Drugs നോടുള്ള ഭയം ഏതുപേരിലാണ് അറിയപ്പെടുന്നത്?
- Pharmacophobia
77. പുകയില ഇന്ത്യയില്‍ കൊണ്ടുവന്നത് ഏത് രാജ്യക്കാരാണ്?
- പോര്‍ച്ചുഗീസ്
78. എക്സൈസ് എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്?
- നികുതി
79. മോര്‍ഫിന്‍ വേര്‍തിരിച്ചെടുക്കുന്നത് എന്തില്‍ നിന്നാണ്?
- കറുപ്പ്
80. ഓപ്പിയം പോപ്പി എന്നറിയപ്പെടുന്നത് ഏതുമയക്കുമരുന്നാണ്?
- കറുപ്പ്
81. കേരളത്തില്‍ ചാരായം നിരോധിച്ച വര്‍ഷം?
- 1996
82. പുകയില യുടെ ജന്മദേശം?
- തെക്കേ അമേരിക്ക
83. 'ഗഞ്ചാ സൈക്കോസിസ്' എന്ന രോഗത്തിന് കാരണമാകുന്ന മയക്കുമരുന്നു ഏതാണ്?
- കഞ്ചാവ്
84. മദ്യത്തില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോള്‍ ഏത്?
- എഥനോള്‍
85. പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗം ഏത്?
- ശ്വാസകോശ കാന്‍സര്‍
86. ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്ന ലഹരിവസ്തു ഏത്?
- സോമരസം
87. കേരളത്തില്‍ ചാരായ നിരോധനം നടപ്പാക്കിയത് എന്ന്?
- 1996 ഏപ്രില്‍ 1
88. വിഷ മദ്യത്തില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥം ഏത്?
- മീഥൈല്‍ ആല്‍ക്കഹോള്‍
89. കഞ്ചാവ് ചെടിയില്‍ നിന്നും ലഭിക്കുന്ന കറ ഏതാണ്?
- മാരിജുവാന
90. തേയിലയുടെ ജന്മദേശം ഏത്?
- ഇന്ത്യ
91. കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ മരണപ്പെട്ട വിഷമദ്യദുരന്തം ഏത്?
- വൈപ്പിന്‍ ദുരന്തം
92. കള്ള്, നീര എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?
- നീരയില്‍ ആല്‍ക്കഹോള്‍ ഇല്ല
93. അബ്ക്കാരി എന്ന പദം ഏത് ഭാഷയില്‍ നിന്നാണ് രൂപംകൊണ്ടത്?
- പേര്‍ഷ്യന്‍
94. മദ്യവും പുകയിലയും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ലഹരി വസ്തു ഏതാണ്?
- കഞ്ചാവ്
95. അമിത മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
- കരള്‍
96. കണ്ണൂര്‍ ജില്ലയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രം ഏത്?
- പയ്യന്നൂര്‍ താലൂക്ക് ആശുപത്രി
97. ലോകം മദ്യവര്‍ജ്ജന ദിനം എന്നാണ്?
- ഒക്ടോബര്‍ 3
98. 2020ലെ ലഹരിവിരുദ്ധ സന്ദേശം എന്താണ്?
- “മികച്ച പരിചരണത്തിന് മികച്ച അറിവ്”
99. മദ്യം തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്?
- സെറിബെല്ലം
100. മയക്കുമരുന്നു വിരുദ്ധ ദിനം, ലഹരിവിരുദ്ധദിനം എന്നിവ ഏത് സംഘടനയുടെ ആഹ്വാനപ്രകാരം ആണ് ആചരിക്കുന്നത്?
- ലോകാരോഗ്യ സംഘടന (WHO)
101. മദ്യപാനം മൂലം ഉണ്ടാകുന്ന “ആല്‍ക്കഹോളിക് മയോപ്പതി' എന്ന രോഗം ഏത് ശരീര ഭാഗത്തെയാണ് ബാധിക്കുന്നത്?
- പേശികള്‍
102. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ഏതുചരിത്രസംഭവമായി ബന്ധപ്പെട്ടിരിക്കുന്നു?
- കറുപ്പ് യുദ്ധം
103. കറുപ്പ് യുദ്ധം നടന്നവര്‍ഷം ഏത്?
- 1839
104. കോട്പ നിയമം നിലവില്‍ വന്ന വര്‍ഷം ഏത്?
- 2003
105. WHO യുടെ പൂര്‍ണ്ണരൂപം എന്താണ്?
- World Health Organisation
106. അമിത മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗം ഏത്?
- സീറോസിസ്
107. മാരാമണ്‍ സുവിശേഷ സമ്മേളനത്തില്‍ ലഹരിവിരുദ്ധ പരിപാടിയായ മുറുക്കാന്‍ പൊതി വിപ്ലവം ആരംഭിച്ച വര്‍ഷം ഏത്?
- 1920
108. മൃതശരീരം കേടാകാതിരിക്കുന്നതിന് ഉപയോഗിക്കുന്ന അതേ വസ്തു തന്നെയാണ് പുകയില കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്നതും ഏതാണ് ആ വസ്തു?
- ഫോര്‍മാല്‍ഡിഹൈഡ്
109. കേരളത്തില്‍ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല?
- കാസര്‍കോട്
110. ടിപ്പുസുല്‍ത്താന്‍ മദ്യ നിരോധിച്ച വര്‍ഷം ഏത്?
- 1787
111. കേന്ദ്ര നാഡീവ്യവസ്ഥയെ തകരാറിലാക്കുന്ന ലഹരി വിഭാഗം ഏത്?
- ഒപ്പിയോയ്ഡ്‌സ്
112. പഴയകാലത്ത് ചരടുകള്‍, തുണികള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഒരു മയക്കുമരുന്ന് ചെടി ഉപയോഗിച്ചിരുന്നു ഏതാണ് അത്?
- കഞ്ചാവ്
113. വേദനസംഹാരികള്‍ ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്?
- തലാമസ്
114. പുകയിലയിലെ പ്രധാന വിഷ വസ്തുവായ നിക്കോടടിന് ആ പേര് വന്നത് ആരുടെ പേരില്‍ നിന്നാണ്?
- ജീന്‍ നികോട്ട്
115. കേരളത്തില്‍ പൊതുസ്ഥലത്തെ പുകവലിനിരോധിച്ച വര്‍ഷം ഏത്?
- 1999
116. കഞ്ചാവ് ചെടിയുടെ ശാസ്ത്രീയ നാമം എന്ത്?
- Cannabis sativa
117. സിഗരറ്റിന്റെ എരിയുന്ന ഭാഗത്തെ താപം എത്ര?
- 900 ഡിഗ്രി സെല്‍ഷ്യസ്
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments