New

6/recent/ticker-posts

TODAY IN HISTORY - MARCH 28: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മാർച്ച് 28 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മാർച്ച് 28 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മീനം 14) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മാർച്ച് 28
• കുട്ടികളുടെ ചിത്ര പുസ്തക ദിനം
• ദേശീയ ഹോട്ട് ടബ് ദിനം
• ദേശീയ കള അഭിനന്ദന ദിനം (യുഎസ്എ)
• ദേശീയ ട്രൈഗ്ലിസറൈഡ്സ് ദിനം (യുഎസ്എ)
• അധ്യാപക ദിനം (സ്ലൊവാക്യ , ചെക്ക് റിപ്പബ്ലിക്)
• ദേശീയ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ദിനം (യുഎസ്എ)
• ബാൽക്കർ ജനതയുടെ പുനരുജ്ജീവന ദിനം (റഷ്യ)
• അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ അലേർട്ട് ഡേ (യുഎസ്എ)
• നാഷണൽ സെക്യൂരിറ്റി സർവീസ് ഓഫീസർമാരുടെ ദിനം (അസർബൈജാൻ)
• ചരിത്ര സംഭവങ്ങൾ
• 1556 - ഫസലി വർഷാരംഭം.. മുഗൾ ചക്രവർത്തി അക്ബർ, ഉത്തരേന്ത്യയിലെ വസ്തു സംബന്ധമായ കാര്യങ്ങൾക്കു വേണ്ടി അവതരിപ്പിച്ച വർഷ ക്രമം.
• 1802 - ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ഹെൻറിച്ച് വിൽഹെം മത്തിയാസ് ഓൾബെർസ് 2 പല്ലാസ് എന്ന ഛിന്നഗ്രഹം കണ്ടെത്തി, ഇത് കണ്ടെത്തിയ രണ്ടാമത്തെ ഛിന്നഗ്രഹം (1801-ൽ സെറസിന് ശേഷം).
• 1891 - ലോകത്തിലെ ആദ്യത്തെ ദ്വാരോദാഹന ചാമ്പ്യൻഷിപ്പിൽ, എഡ്വാർഡ് ലോറൻസ് ചാമ്പ്യൻ പട്ടം അണിഞ്ഞു.
• 1910 - ജലത്തിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ആദ്യ സീപ്ലെയ്ൻ വിജയകരമായി പറന്നുയർന്നു…ഹെന്റി ഫേബർ ആയിരുന്നു പൈലറ്റ്.
• 1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു.
• 1920 – ചെക്കോസ്ലോവാക്കിയയുടെ പിതാവ് എന്നറിയപ്പെടുന്ന Tomáš Garrigue Masaryk രണ്ടാമതും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
• 1922 - ആദ്യത്തെ മൈക്രോഫിലിം ഉപയോഗിക്കുന്ന ഉപകരണം പുറത്തിറക്കി.
• 1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.
• 1935 - ഗൈറോസ്കോപ്പ് ഉപയോഗിച്ചു റോക്കറ്റ് നിയന്ത്രിക്കാമെന്നു റോക്കറ്റ് രംഗത്തെ അതികായൻ റോബർട്ട് എച്ച്. ഗോദ്ദാർഡ് തെളിയിച്ചു.
• 1941 - ജന്മി - കുടിയാൻ തർക്കങ്ങളിൽ പോലീസുകാരുടെ പക്ഷപാത്തിനെതിരെ കാസർകോഡ്  കയ്യൂർ ഗ്രാമത്തിൽ സമരം.
• 1959 - ടിബറ്റിലെ ആഭ്യന്തര വിഷയങ്ങളെ തുടർന്ന് ചൈന ടിബറ്റൻ സർക്കാരിനെ പിരിച്ചു വിട്ടു… ദലൈലാമയ്ക്കു പകരം പഞ്ചൻലാമയെ വാഴിച്ചു.
• 1963 - ഹൊറർ സിനിമ ചരിത്രങ്ങളിലെ അത്ഭുതങ്ങളിലൊന്നായ ആൽഫ്രഡ് ഹിച്ച് കോക്കിന്റെ “ദ ബേർഡ്സ്‌ ” റിലീസായി.
• 1989 - രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 61 മത് ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ഇന്ത്യയിലെ വോട്ടിങ്ങ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ചു.
• 1990 - 1936ൽ ജർമനിയിലെ ബർലിനിൽ ഹിറ്റ്ലറുടെ ഭരണകാലത്ത് നടന്ന ഒളിമ്പിക്സിൽ അമാനുഷിക പ്രകടനം നടത്തിയ അത്ലറ്റ്, ജെസ്സി ഓവൻസിന് യു.എസ് കോൺഗ്രസ് മരണാനന്തരം സ്വർണ മെഡൽ നൽകി ആദരിച്ചു. (ഓവൻസ് 1980ൽ മരിച്ചു ).
• 2008 - ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്പ് പൂന്തോട്ടമായ ശ്രീനഗറിലെ ഇന്ദിരാഗാന്ധി സ്മാരക ടുലിപ്പ് ഗാർഡൻ രാഷ്ട്രത്തിന് സമർപ്പിച്ചു.
• 2009 - അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഡിസ്കവറി കെന്നഡി സ്പേസ് സെൻററിൽ വന്നിറങ്ങി.
• 2013 - ഫ്രാൻസിസ് മാർപ്പാപ്പ, പെസഹാ വ്യാഴാഴ്ച്ചയിലെ കാൽ കഴുകൽ ശുശ്രൂഷയിൽ ഒരു വനിതയുടെ കാൽ കഴുകുന്ന ആദ്യ മാർപ്പാപ്പ ആയി.
• 2015 - എം.ജയചന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ചു.
• 2015 - ഐഎസ്ആര്‍ഒ 'ഐആര്‍എന്‍എസ്എസ്-1 ഡി' വിക്ഷേപിച്ചു.
• 2018 - മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്കാരം (അഞ്ചു ലക്ഷം രൂപ) ശ്രീകുമാരൻ തമ്പിക്ക്.
• 2018 - പന്തിൽ കൃത്രിമം നടത്തിയതിന് ആസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ സ്റ്റീവൻ സ്മിത്തിനും ഡേവിഡ് വാർണർക്കും ഒരോ വർഷവും കാമറോൺ ബാൻക്രോഫ്റ്റിന് ഒൻപതുമാസവും വിലക്ക്.
• ജന്മദിനങ്ങൾ
• ഐ.വി. ശശി - മലയാളത്തിലെ ഒരു പ്രശസ്ത സം‌വിധായകനായിരുന്നു ഇരുപ്പം വീട് ശശിധരൻ എന്ന ഐ.വി. ശശി (1948 മാർച്ച് 28 - 2017 ഒക്ടോബർ 24) അദ്ദേഹം ഏകദേശം 150 -ഓളം സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സം‌വിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു. ആദ്യ സം‌വിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം ആണ്. പിന്നീട് വന്ന അവളുടെ രാവുകൾ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. 
• ഡി.കെ. പട്ടമ്മാൾ - പ്രമുഖ കർണ്ണാടകസംഗീതജ്ഞയായിരുന്നു ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ (മാർച്ച് 28, 1919 – ജൂലൈ 16, 2009). വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി എന്നിവരോടൊപ്പം കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തിൽ ഇവർ അറിയപ്പെട്ടിരുന്നു. കർണ്ണാടകസംഗീതത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ ഗായികാത്രയത്തിന് സാധിച്ചു.
• സുധീഷ് - ഒരു മലയാളചലച്ചിത്ര നടനാണു് സുധീഷ് (ജനനം 28 മാർച്ച് 1976). നിരവധി ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ചിട്ടുണ്ട്.
• അനു ഇമ്മാനുവേൽ - മലയാള ചലച്ചിത്ര നടിയാണ് അനു ഇമ്മാനുവല്‍ (Born    28 March 1997). കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനു മലയാള സിനമാ ലോകത്തേക്ക് വന്നത്. ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ചു. പിന്നീട് പഠനത്തിന് വേണ്ടി യുഎസില്‍ പോവുകയായിരുന്നു. നിവിന്‍ പോളി സംവിധായകനാകുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് അനു നായികയായി എത്തുന്നത്.
• അക്ഷയ് ഖന്ന - ബോളിവുഡിലെ ഒരു നടനാണ് അക്ഷയ് ഖന്ന. (ജനനം: മാർച്ച് 28, 1975) സ്ഥലം (മുംബൈ, ഇന്ത്യ). ആദ്യ ചലച്ചിത്രമായ ഹിമാലയ് പുത്രക്ക് ശേഷം (1997) വ്യവസായികമായി വിജയമായ ഒരു പാട് ചിത്രങ്ങളിൽ അക്ഷയ് അഭിനയിച്ചിട്ടുണ്ട്.
• അലക്സാണ്ടർ ഗ്രൊതെൻഡിക് - ഗണിതശാസ്ത്രജ്ഞനും യുദ്ധ വിരുദ്ധ പ്രചാരകനുമായിരുന്നു അലക്സാണ്ടർ ഗ്രൊതെൻഡിക് (ജീവിതകാലം: 28 മാർച്ച് 1928 – 13 നവംബർ 2014). ബീജഗണിത ജ്യാമിതി എന്ന ആധുനിക ഗണിത സിദ്ധാന്തത്തിന്റെ പ്രയോക്താവായിരുന്നു. പിന്നീട് ഗണിത മേഖല ഉപേക്ഷിച്ച് യുദ്ധ വിരുദ്ധ പ്രചാരകനായി.ഗണിത ഗവേഷണങ്ങൾ രഹസ്യമായി നടത്തിയിരുന്ന അദ്ദേഹം കണ്ടെത്തലുകൾ പരസ്യമാക്കാൻ തയ്യാറായിരുന്നില്ല. 1990 ൽ അദ്ദേഹം സുഹൃത്തിനു കൈമാറിയ രണ്ടായിരത്തോളം പേജു വരുന്ന ഗണിതക്കുറിപ്പുകൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. 
• കെ.കെ. രാജ - കേരളത്തിലെ ഒരു കവിയായിരുന്നു കെ.കെ. രാജ. (മാർച്ച് 28 1893 – ഏപ്രിൽ 6 1968). മലനാട്ടിൽ എന്ന കൃതിക്കു 1960 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്​കാരം ലഭിച്ചു. കവനകൗമുദിയിൽ ആദ്യ കവിത ക്ഷണിക വൈരാഗ്യം പ്രസിദ്ധീകരിച്ചു.
• ജോൺ നോയിമൻ - റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും വടക്കേ അമേരിക്കയിൽ നിന്നുള്ള ആദ്യ വിശുദ്ധനുമാണ് ജോൺ നോമിയൻ (1811, മാർച്ച് 28 - 1860, ജനുവരി 5). നാല്പതുമണി ആരാധന ആദ്യമായി അദ്ദേഹം അമേരിക്കയിൽ ആരംഭിച്ചു. 
• നഫീസ ജോസഫ് - നഫീസ ജോസഫ് (മാർച്ച് 28, 1978 - ജുലൈ 29, 2004) ഒരു മോഡലും എം.ടി.വി വീഡിയോ ജോക്കിയും ആയിരുന്നു. മിസ്സ് ഇന്ത്യ യൂണിവേർസ് ആയി 2007-ൽ തിരഞ്ഞെടുക്കപ്പെട്ട നഫീസ, അതേ വർഷം മിസ്സ് യൂണിവേർസ് മത്സരത്തിന്റെ സെമി-ഫെനലിലും കടന്നിരുന്നു. അറിയപ്പെടുന്ന ഒരു മൃഗസ്നേഹി കൂടി ആയിരുന്നു നഫീസ. വെൽഫെയർ ഓഫ് സ്റ്റ്റേ ഡോഗ്സ്(WSD) എന്ന സംഘടനയുടെ പ്രചാരണപരിപാടികളിൽ നഫീസ പങ്കെടുക്കാറുണ്ടായിരുന്നു. ഇതുകൂടാതെ പീപ്പിൾ ഫോർ ദ എതിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (PETA), പീപ്പിൾ ഫോർ ആനിമൽസ് (PFA) എന്നീ സംഘടനകളിലും നഫീസ സജീവമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ബാംഗ്ലൂർ എഡിഷനിൽ നഫീസ ഫോർ ആനിമൽസ് എന്നൊരു കോളവും ആഴ്ചയിൽ ഒരിക്കൽ എഴുതിയിരുന്നു നഫീസ.
• നോർബർട്ട് പാവന - മലയാള നാടകകൃത്തും സിനിമാ തിരക്കഥാകൃത്തുമായിരുന്നു നോർബർട്ട്‌ പാവന (28.03.1918 - 28.06.1981). വിലങ്ങുകൾ എന്ന നാടകം സ്വർഗരാജ്യം എന്ന പേരിൽ പി.ബി. ഉണ്ണി സിനിമ ആക്കിയെങ്കിലും ചിത്രം വിജയിച്ചില്ല. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എല്ലാം നോർബർട്ട് തന്നെയായിരുന്നു നിർവഹിച്ചത്.
• മരിയോ വർഗാസ്‌ യോസ - എഴുത്തുകാരൻ, രാഷ്ട്രീയപ്രവർത്തകൻ, കോളേജ് അദ്ധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ വിഖ്യാതനായ ഹോർഹെ മരിയോ പെഡ്രോ വർഗാസ് യോസ (ജനനം :  മാർച്ച് 28, 1936 ).തെക്കേ അമേരിക്കയുടെ ജീവിത യാഥാർഥ്യങ്ങൾ വ്യത്യസ്തമായ ആഖ്യാനശൈലിയിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ അദ്ദേഹം 2010-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട്. മറ്റേതൊരു ലാറ്റിൻ അമേരിക്കൻ ബൂം എഴുത്തുകാരനെയുംകാൾ അന്താരാഷ്ട്രതലത്തിൽ സ്വാധീനം ചെലുത്തുവാൻ യോസയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് ചില നിരൂപകർ വിലയിരുത്തുന്നു. 
• മാക്സിം ഗോർക്കി - ഒരു റഷ്യൻ എഴുത്തുകാരനും, സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യ രൂപത്തിന്റെ സ്ഥാപകനും, രാഷ്ട്രീയപ്രവർത്തകനുമായിരുന്നു[1] മാക്സിം ഗോർക്കി(28 March [O.S. 16 March] 1868 – 18 June 1936) എന്നറിയപ്പെടുന്ന് അലക്സി മാക്സിമോവിച്ച് പെഷ്കോവ് .അമ്മ എന്ന നോവൽ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സൃഷ്ടികളിലൊന്നാണ്.
• മാര്യോ വർഹാസ് ല്ലോസ - പെറുവിൽനിന്നുള്ള ഒരു എഴുത്തുകാരനും, രാഷ്ട്രീയ പ്രവർത്തകനും, പത്രപ്രവർത്തകനും, ഗ്രന്ഥകാരനുമാണ് ഹോർഹെ മാര്യോ പെഡ്രോ വർഹാസ് യോസ (ജ: മാർച്ച് 28, 1936).   2010-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹം നേടിയിട്ടുണ്ട്. മനുഷ്യന്റെ ചെറുത്ത്നില്പിന്റെയും വീഴ്ചയുടെയും വിപ്ലവത്തിന്റെയും നേർച്ചിത്രങ്ങൾ തീക്ഷ്ണതയോടെ വരച്ചു കാട്ടുന്നതിലെ മികവിനാണ് പുരസ്ക്കാരമെന്നു നോബൽ സമിതി വ്യക്തമാക്കി. മികച്ച കഥപറച്ചിൽകാരനെന്നാണ് നിരൂപകർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
• മൂൺ മൂൺ സെൻ - ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയാണ് മുൻ മുൻ സെൻ ( ജനനം:28 മാർച്ച് 1948). അധികവും ബംഗാളി ചിത്രങ്ങളിലും കൂടാതെ ഹിന്ദിയിലും, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, കന്നട എന്നീ ഭാഷകളിലും മൂൺ മൂൺ സെൻ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 60-ലധികം ചിത്രങ്ങളിലും 40-ലധികം ടെലിവിഷൻ പരമ്പരകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
• ലേഡി ഗാഗ - ഒരു അമേരിക്കൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമാണ് സ്റ്റെഫാനി ജോവന്നെ ആൻജലിന ജെർമനോട്ടെ എന്ന ലേഡി ഗാഗ(ജനനം : 28 മാർച്ച് 1986). സോണി/ എടിവി സംഗീത പ്രസിദ്ധീകരണത്തിനു വേണ്ടി  ഗാനങ്ങൾ എഴുതുന്നതിനിടയിൽ ഇവരുടെ പാടാനുളള കഴിവ്  ശ്രദ്ധയിൽപ്പെട്ട ഏക്കോൺ തന്റെ റെക്കോർഡിംഗ് കമ്പനിയുമായി കരാറിലെത്താൻ ഗാഗയെ സഹായിച്ചു. 2008ൽ പുറത്തിറക്കിയ ആദ്യ ആൽബം ദ ഫെയിം 'ദ ഡാൻസ്',  'പോക്കർ ഫേയ്സ്' എന്നീ ഹിറ്റ് ഗാനങ്ങൾ ഉൾകൊളളുന്നതായിരുന്നു. 
• ശ്രീജിത്ത് വിജയ് - ഒരു മലയാളചലച്ചിത്ര അഭിനേതാവും മോഡലുമാണ് ശ്രീജിത്ത് വിജയ് (Born 28 March 1986). ഫാസിലിന്റെ ലിവിംഗ് ടുഗെദർ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1978 - ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രതിനിർവ്വേദം എന്ന മലയാളചലച്ചിത്രത്തിന്റെ പുനരാവിഷ്കാരത്തിലാണ് 2011 - ൽ തുടർന്നഭിനയിച്ചത്.
• സിൽവെയ്ൻ ലെവി - പൗരസ്ത്യഭാഷകളെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമുള്ള ഗവേഷണപഠനങ്ങൾക്ക് നേതൃത്വം നൽകിയ ഒരു ഫ്രഞ്ച് പണ്ഡിതനായിരുന്നു സിൽവെയ്ൻ ലെവി ( മാർച്ച് 28, 1863 – ഒക്ടോ: 30, 1935).1885 കാലത്താണ് ലെവിയുടെ ആദ്യപ്രബന്ധം ജേർണൽ ഏസ്യാത്തിക് എന്ന പ്രസിദ്ധീകരണത്തിൽ പ്രകാശിപ്പിയ്ക്കപ്പെട്ടു. ക്ഷേമേന്ദ്രന്റെ ബൃഹദ്കഥാമജ്ഞരിയെക്കുറിച്ചുള്ള പഠനമായിരുന്നു അത്. തിയറ്റർ ഇൻഡീ എന്ന ആധികാരിക ഗ്രന്ഥവും ലെവി രചിച്ചതാണ് .
• സ്മരണകൾ
• സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള (1878 മേയ് 25 - 1916 മാർച്ച് 28). സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന പത്രത്തിന്റെ പേരായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോൾ നിർഭയമായി പത്രം നടത്തുകയും അഴിമതികളും‍ മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.
• ടി. ദാമോദരൻ - മലയാളചലച്ചിത്ര ചരിത്രത്തിൽ ജനപ്രിയരാഷ്ട്രീയ സിനിമക്ക് അടിത്തറയിട്ട തിരക്കഥാകൃത്താണ്‌ ടി. ദാമോദരൻ. (15 സെപ്തംബർ 1936 - 28 മാർച്ച് 2012)‌. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളായ നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത ഏക മലയാള സിനിമയായ ഉണരൂ ടി.ദാമോദരൻ്റെ തിരക്കഥയാണ് .
• ഗുരു അംഗദ് - അംഗദ്ഗുരു രണ്ടാമത്തെ സിഖ് ഗുരുവാണ് (31 മാർച്ച് 1504 - 28 മാർച്ച് 1552). ആദ്യനാമം ലാഹിന എന്നായിരുന്നു. മരിക്കുന്നതിനുമുമ്പ് ഗുരുനാനാക്ക് തന്റെ പിൻഗാമിയായി ഗുരു അംഗദിനെ അംഗീകരിച്ചു (1539).ആദിഗ്രന്ഥത്തിൽ അംഗദ്ഗുരുവിന്റെ വചനങ്ങളും ഉൾപ്പെടുന്നു. ഗുരു ഗ്രന്ഥ് സാഹിബ് (വിശുദ്ധമായ ഗ്രന്ഥം) എന്ന സിക്കുകാരുടെ മതഗ്രന്ഥത്തിൽ, ഗുരുവായ നാനാക്കിന്റെ സിദ്ധാന്തങ്ങളെ സമാഹരിച്ച് ഇദ്ദേഹം അനശ്വരമാക്കി. തന്റേതായ ചില പുതിയ ആശയങ്ങളും അംഗദ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ വിശുദ്ധ സ്വഭാവം വ്യക്തമാക്കുന്നതിന് ഒരു പുതിയ ലിപിയായ ഗുരുമുഖി ഏർപ്പെടുത്തുകയും ചെയ്തു; ഇത് ശാരദലിപിയുടെ ഒരു വകഭേദമാണ്.
• മിഗ്വേൽ ഹെർണാണ്ടസ് - സ്പാനിഷ് കവിയും , സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്തെ കവികളുടേയും കലാകാരന്മാരുടെയും കൂട്ടായ്മയായിരുന്ന ജെനറേഷൻ 36 ന്റെ പ്രധാന പ്രവർത്തകനുമായിരുന്നു മിഗ്വേൽ ഹെർണാണ്ടസ് (30 ഒക്ടോ: 1910 – 28 മാർച്ച് 1942). 
• യൂജിൻ അയനെസ്കൊ - യൂജിൻ അയനെസ്കൊ (ജനനം 26 നവംബർ 1909 - മരണം 28 മാർച്ച് 1994) റുമാനിയൻ നാടകകൃത്തായിരുന്നു. അസംബന്ധ നാടകവേദിയിലേക്ക് ആകർഷിക്കപ്പെട്ട അയനെസ്കൊ 1950-ൽ ഹാസ്യപ്രധാനമായ ദ് ബാൾഡ് പ്രിമഡോണ എന്ന നാടകം പ്രസിദ്ധീകരിച്ചു.1960-ൽ പ്രസിദ്ധീകരിച്ച റിനോസറസ് എന്ന നാടകം ഇദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി. ദ് കില്ലർ എന്ന നാടകത്തിൽ മരണത്തെ ഒരു തരംതാണ കോമാളിയായി അവതരിപ്പിച്ചിരിക്കുന്നു.
• വിർജിനിയ വുൾഫ് - വിർജിനിയ വുൾഫ് (née Stephen) (ജനുവരി 25, 1882 – മാർച്ച് 28, 1941) ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയും ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി വിർജിനിയ വുൾഫ് കരുതപ്പെടുന്നു.രണ്ടു ലോക മഹായുദ്ധങ്ങൾക്കും ഇടയ്ക്ക് ഉള്ള കാലഘട്ടത്തിൽ വുൾഫ് ലണ്ടനിലെ സാഹിത്യ സമൂഹത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു.  ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗവുമായിരുന്നു അവർ. വിർജിനിയ വുൾഫിന്റെ പ്രധാന കൃതികൾ മിസ്സിസ്സ് ഡാല്ലോവെ (1925), റ്റു ദ് ലൈറ്റ്‌ഹൌസ് (1927), ഒർലാന്റോ (1928) എന്നിവയും ഒരു പുസ്തകരൂപത്തിലുള്ള ഉപന്യാസമായ ഒരാളുടെ സ്വന്തം മുറി (1929) എന്ന കൃതിയുമാണ്. ഈ പുസ്തകത്തിലാണ് “ഒരു സ്ത്രീയ്ക്ക് സാഹിത്യം രചിക്കുവാൻ പണവും സ്വന്തമായി ഒരു മുറിയും വേണം“ എന്ന പ്രശസ്തമായ വാചകം ഉള്ളത്.
• എസ്. സത്യമൂർത്തി - ```സുന്ദര ശാസ്ത്രി സത്യമൂർത്തി (ഓഗസ്റ്റ് 19, 1887 - 28 മാർച്ച് 1943) ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു. മദ്രാസ്  പ്രസിഡൻസിയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻനിര രാഷ്ട്രീയക്കാരിൽ ഒരാളായ എസ്. ശ്രീനിവാസ അയ്യങ്കാർ , സി. രാജഗോപാലാചാരി , ടി. പ്രകാശ്  എന്നിവർക്കൊപ്പം അദ്ദേഹത്തിന്റെ പ്രസംഗപാടവത്തിന് അദ്ദേഹം പ്രശംസ പിടിച്ചുപറ്റിയിരുന്നു. 1954 മുതൽ 1962 വരെ മദ്രാസ് മുഖ്യമന്ത്രി കെ. കാമരാജിന്റെ ഉപദേശകനായി സത്യമൂർത്തി അറിയപ്പെടുന്നു.`
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. NCERT സ്ഥാപിച്ചത് --1961ൽ 
2. Operation Black Board-1987ൽ
3. ദേശീയ സാക്ഷരത മിഷൻ-1988ൽ
4. DPEP-1994
5. ത്രിഭാഷാ പദ്ധതി ശിപാർശ ചെയ്ത കമ്മീഷൻ--മുതലിയാർ കമ്മീഷൻ
6. ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്--1.4.2010
7. വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ വർഷം--1976 
8. വിദ്യാഭ്യാസം മൗലിക അവകാശങ്ങളുടെ പട്ടികയിൽപ്പെടുത്തിയത്--86 ആം ഭരണഘടനാ ഭേദഗതി (2002 ഡിസംബർ) 
9 .ICT യുടെ പൂർണ്ണരൂപം--Information and Communication Technologies 
10. ദേശീയ വിദ്യാഭ്യാസ ദിനം--നവംബർ 11


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments