Class 2 ഗണിതം - Unit 5 കാട് ഞങ്ങളുടെ വീട് - Teacher's Note (17/01/2022)
Class 2 Mathematics - Unit 5 Jungle our Home - Teacher's Note
ഇന്നത്തെ ക്ലാസ്സ് കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...
TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Mathematics 43 (17/01/2022)
unit 5. കാട് ഞങ്ങളുടെ വീട്
കഴിഞ്ഞ ദിവസത്തെ ടാസ്ക്ക് പരിശോധിക്കുകയാണ് നമ്മൾ ആദ്യം ചെയ്തത്. ചാൺ ഉപയോഗിച്ച് വീട്ടിലെ മേശയുടെയും കട്ടിലിൻ്റെയുമൊക്കെ നീളം അളന്നപ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ അളവല്ല കിട്ടിയത്. കൈയുടെ വലിപ്പത്തിലെ വ്യത്യാസമാണ് ഇതിനു കാരണം.
അളന്നു നോക്കിയപ്പോൾ
ഇക്കാര്യം കൂടുതൽ വ്യക്തമാക്കാനായി ടീച്ചറും രണ്ടു കുട്ടികളും ക്ലാസ്സിലെ മേശയുടെ നീളം അളന്നു കാണിച്ചു. 6 ചാൺ നീളമാണ് ടീച്ചർക്ക് കിട്ടിയത്. ഒന്നാമത്തെ കുട്ടി അളന്നപ്പോൾ 8 ചാൺ. അടുത്ത കുട്ടി അളന്നപ്പോൾ 10 ചാൺ.
കൈ ചെറുതായാൽ ചാൺ അളവ് കൂടുമെന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ? ഈ രീതി ഉപയോഗിച്ച് കൃത്യമായ ഒരു അളവ് നമുക്കു കിട്ടില്ല.
ചുവട്
കാൽപ്പാദം വെച്ച് അളക്കുന്ന രീതിയാണ് പിന്നെ പരിചയപ്പെട്ടത്. രണ്ട് വശങ്ങൾ കാണിച്ച് ഏത് വശത്തിനാണ് നീളം കൂടുതലെന്ന് ടീച്ചർ ചോദിച്ചു. രണ്ടുപേർ അളക്കാനും വന്നിട്ടുണ്ട്.
ഒന്നാമൻ അളന്നപ്പോൾ
ഒന്നാമത്തെ വശത്തിൻ്റെ നീളം 16 ചുവട്
രണ്ടാമത്തെ വശത്തിൻ്റെ നീളം 22 ചുവട്
രണ്ടാമത്തെ വശത്തിന് എത്ര ചുവട് നീളം കൂടുതലുണ്ട്?
ഉത്തരം കണ്ടെത്താൻ 22 ൽ നിന്ന് 16 കുറയ്ക്കണം.
22 -
16
__
06
രണ്ടാമത്തെ വശത്തിന് 6 ചുവട് നീളം കൂടുതലുണ്ട്.
രണ്ടാമൻ അളക്കുമ്പോഴും ഇതേ അളവുകൾ തന്നെ കിട്ടുമോ?
ടാസ്ക്
വീട്ടിലെ ഒരു മുറിയുടെ നീളം നിങ്ങൾ കാൽപ്പാദം കൊണ്ട് അളന്നെഴുതുക. മുതിർന്ന ഒരാളോടും ഇതു പോലെ അളക്കാൻ പറയുക. അതും കുറിച്ചു വെക്കുക. രണ്ട് അളവുകളും ഒരുപോലെയാണോ?
ഇതുപോലെ വീടിനു പുറത്തിറങ്ങി വീടിൻ്റെ ഏതെങ്കിലും ഒരു വശത്തിൻ്റെ നീളം കാൽപ്പാദം ഉപയോഗിച്ച് ഇരുവരും അളക്കുക. രണ്ട് അളവുകളും കുറിച്ചു വെക്കുക. ഇപ്പോൾ എത്ര വ്യത്യാസം വന്നു? എന്താണ് കാരണം? ആലോചിച്ച് ഒരു നിഗമനത്തിൽ എത്താൻ ശ്രമിക്കുക.
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments