Class 2 ഗണിതം - Unit 8 ഒരു യാത്രയും ഒത്തിരി കാര്യവും - ഇന്നത്തെ Teacher's Note (05/03/2022) - 56
Class 2 Mathematics - Unit 8 ഒരു യാത്രയും ഒത്തിരി കാര്യവും - Teacher's Note (05/03/2022 Saturday) - 56
ഇന്നത്തെ (05/03/2022) ക്ലാസ്സ് കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...
TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Mathematics 56 (05/03/2022)
unit 8. ഒരു യാത്രയും ഒത്തിരി കാര്യവും
നമ്മൾ ഗണിത പാഠപുസ്തകത്തിലെ അവസാനത്തെ യൂണിറ്റ് പഠിച്ചു തുടങ്ങുകയാണ്.
ദിൽനയും നാസിയയുമാണ് നമ്മളോട് കൂട്ടു കൂടാൻ എത്തിയിരിക്കുന്നത്. അവർ സ്ക്കൂളിൽ നിന്ന് ടൂറ് പോവാൻ റെഡിയായി വന്നിരിക്കുകയാണ്.
ടീച്ചർ കുട്ടികളോട് ക്ലാസ്സ് അടിസ്ഥാനത്തിൽ 10 പേരുള്ള ഗ്രൂപ്പുകളായി നിൽക്കാൻ ആവശ്യപ്പെട്ടു.
മൂന്നാം ക്ലാസ്സ് കുട്ടികളുടെ 3 ഗ്രൂപ്പുകൾ ഉണ്ട്.
10 + 10 + 10 = 30
നാലാം ക്ലാസ്സ് കുട്ടികളുടെ 5 ഗ്രൂപ്പുകൾ ഉണ്ട്.
10 + 10 + 10 + 10 + 10 = 50
ഒന്ന്, രണ്ട് ക്ലാസ്സുകൾ ചേർന്ന് 2 ഗ്രൂപ്പുകൾ ഉണ്ട്.
10 + 10 = 20
ഈ വിവരങ്ങൾ പട്ടികയായി എഴുതിയാൽ
ക്ലാസ്സ് ഗ്രൂപ്പുകൾ ആകെ
1 & 2 10 + 10 20
3 10 + 10 + 10 30
4 10+10+10+10+10 50
ആകെ 100
20 + 30 + 50 = 100 കുട്ടികളാണ് പഠനയാത്രയ്ക്ക് പോവുന്നത്.
10 ൻ്റെ 10 കൂട്ടങ്ങൾ ചേർന്നാൽ (പേജ് 142)
10 10
10 + 10 20
10 + 10 + 10 30
10 + 10 + 10 + 10 40
10 + 10 + 10 + 10 + 10 50
ഈ പട്ടിക 10 പത്തുകൾ ചേർന്ന് 100 ആകുന്നതു വരെ പൂർത്തിയാക്കാമോ?
രൂപയുടെ കണക്ക്
ദിൽനയ്ക്ക് അച്ഛൻ കൊടുത്ത രൂപയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനം നമ്മുടെ ഗണിത പുസ്തകത്തിൽ ഉണ്ട്. (പേജ് 142) ഈ പ്രവർത്തനം പൂർത്തിയാക്കി എല്ലാവരും അയയ്ക്കണം.
നിങ്ങളുടെ ഗണിത കിറ്റിലെ കളിനോട്ടുകൾ ഉപയോഗിച്ചാൽ എളുപ്പത്തിൽ ഉത്തരം കണ്ടെത്താം.
Your Class Teacher
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments