Class 2 ഗണിതം - Unit 7 ഹായ് എന്തു രുചി - ഇന്നത്തെ Teacher's Note (03/03/2022) - 55
Class 2 Mathematics - Unit 7 ഹായ് എന്തു രുചി - Teacher's Note (03/03/2022 Thursday) - 55
ഇന്നത്തെ (03/03/2022) ക്ലാസ്സ് കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...
TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Mathematics 55 (03/03/2022)
unit 7. ഹായ് എന്തു രുചി
ഗണിത കേളികൾ
നിങ്ങളുടെ ഗണിത മൂലയിൽ കണക്കു പഠിക്കാനുള്ള ഒരുപാട് സാധനങ്ങൾ ശേഖരിച്ചിട്ടുണ്ടാവും. അതോടൊപ്പം ചേർത്തു വെക്കാൻ നിങ്ങളുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്നു തയ്യാറാക്കിയ ഗണിത കിറ്റുകളും വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്.
ഓരോ ഗണിത പ്രശ്നത്തിലും, പ്രശ്നം പരിഹരിക്കാനുള്ള സൂചനകൾ ഒളിച്ചിരിപ്പുണ്ടാവും. നന്നായി ചിന്തിച്ച് ആ സൂചനകൾ കണ്ടെത്തി പ്രശ്നം പരിഹരിക്കുമ്പോഴാണ് ഗണിത പഠനം രസകരമാവുന്നത്.
1. 1 - 20 ജിഗ്‌സോ പസിൽ
ചിത്രങ്ങൾ ശരിയാക്കാനുള്ള ജിഗ്സോ പസിലുകൾ നമ്മൾ ചെയ്തിട്ടുണ്ട്. ഇവിടെ 1 മുതൽ 20 വരെ സംഖ്യകളാണ് ക്രമീകരിക്കേണ്ടത്. ടീച്ചർ അത് ഏഴ് പീസുകളായാണ് നൽകിയത്.
എങ്ങനെയാണ് ക്രമീകരിച്ചതെന്ന് എല്ലാവരും കണ്ടല്ലോ. ഇതുപോലെ കൂടുതൽ പസിലുകൾ നിങ്ങൾ സ്വന്തമായി രൂപീകരിച്ച് കളിക്കുകയും അവ ഗണിത മൂലയിൽ ചേർക്കുകയും ചെയ്തോളൂ.
2. സംഖ്യാ മാജിക് (സംഖ്യകളുടെ രഹസ്യം - പേജ് 125)
പൂജ്യം വരാത്ത അടുത്തടുത്ത രണ്ട് രണ്ടക്ക സംഖ്യകൾ നോട്ട് ബുക്കിൽ എഴുതുക.
ഉദാ: 38, 39
രണ്ടു സംഖ്യകളും തിരിച്ചെഴുതുക.
83,93
വലിയ സംഖ്യയിൽ നിന്ന് ചെറിയ സംഖ്യ കുറയ്ക്കുക.
93 - 83 = 10
നിങ്ങൾ എഴുതിയത് വേറെ സംഖ്യകളാണെങ്കിലും ഉത്തരം 10 തന്നെ ആയിരിക്കും. കാരണം അടുത്തടുത്ത രണ്ട് രണ്ടക്ക സംഖ്യകൾ തിരിച്ചെഴുതി വ്യത്യാസം കാണുമ്പോൾ എപ്പോഴും 10 ആയിരിക്കും ഉത്തരം.
എന്നാൽ നിങ്ങൾ എഴുതിയത്
19, 20
29, 30
39, 40
എന്നിങ്ങനെ ഏതെങ്കിലും ജോഡി ആണെങ്കിൽ പണി പാളും. നിങ്ങൾ തന്നെ ചെയ്തു നോക്കൂ.
അതുകൊണ്ടാണ് പൂജ്യം വരാത്ത സംഖ്യകൾ എഴുതണമെന്ന് ആദ്യമേ പറഞ്ഞത്.
3. സംഖ്യാ പിരമിഡ്
5, 10, 15, 20 എന്നീ സംഖ്യകളാണ് പിരമിഡിൻ്റെ അടിയിലെ വരിയിലുള്ളത്. തൊട്ടടുത്ത സംഖ്യകൾ തമ്മിൽ കൂട്ടി അതിനു മുകളിലെഴുതി പിരമിഡ് രൂപീകരിക്കണം.
100
40 60
15 25 35
5 10 15 20
പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ
* സംഖ്യാചതുരം പൂർത്തിയാക്കാം* (പേജ് 126)
+ 30 35 40 45 50
55 85 100
60 95 100
65 100 105
70 100 115
75 125
മുകളിലെ വരിയിലെയും ഇടതു വശത്തെ നിരയിലെയും സംഖ്യകൾ കൂട്ടി അവ തമ്മിൽ യോജിക്കുന്ന കോളത്തിലെഴുതുകയാണു വേണ്ടത്. പാഠപുസ്തകത്തിലോ അയച്ചു തരുന്ന വർക്ക് ഷീറ്റിലോ പൂർത്തിയാക്കി അയച്ചാൽ മതി.
പേജ് 125 ലെ പൂർത്തിയാക്കാം, കണ്ടെത്തി എഴുതാം - എന്നീ പാഠപുസ്തകത്തിലെ ചെറിയ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാക്കണേ.
Your Class Teacher
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments