New

6/recent/ticker-posts

SCERT KERALA TEACHER'S NOTE FirstBell 2.0 STD II Mathematics - Unit 8 ഒരു യാത്രയും ഒത്തിരി കാര്യവും - Teacher's Note (13/03/2022 Sunday) - 58

Class 2 ഗണിതം - Unit 8 ഒരു യാത്രയും ഒത്തിരി കാര്യവും - ഇന്നത്തെ Teacher's Note (13/03/2022) - 58


Class 2 Mathematics - Unit 8 ഒരു യാത്രയും ഒത്തിരി കാര്യവും - Teacher's Note (13/03/2022 Sunday) - 58

ഇന്നത്തെ (13/03/2022 Sunday) ക്ലാസ്സ് കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...

TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Mathematics 58 (13/03/2022)
unit 8. ഒരു യാത്രയും ഒത്തിരി കാര്യവും

2 കൊണ്ടുള്ള ഗുണനമാണ് കഴിഞ്ഞ ദിവസം നമ്മൾ പഠിച്ചു തുടങ്ങിയത്. അത് ശരിക്കും മനസ്സിലുറയ്ക്കാൻ വേണ്ട കാര്യങ്ങളാണ് ഇന്നും നമ്മൾ പഠിക്കുന്നത്.

         ഗുണന ചിഹ്നവും നമ്മുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുമാണ് ആദ്യമേ തന്നേ നമ്മെ സഹായിക്കാൻ എത്തിയത്.

 സംഖ്യ ഏത്?

             സൂചനകളിൽ നിന്നും സംഖ്യ കണ്ടു പിടിക്കൂ.

 * 2 വീതമുള്ള 7 കൂട്ടം
 * 7 എണ്ണം 2 കൾ
 * 2 + 2 + 2 + 2 + 2 + 2 + 2
 * 7 x 2

ഉത്തരം 14 ആണ്. സൂചനകളെല്ലാം 14 എന്ന സംഖ്യയുടെ വ്യാഖ്യാനങ്ങളാണ്.

 സംഖ്യകളെ വ്യാഖ്യാനിക്കാമോ?

            ഇതുപോലെ ഗുണന ആശയം വെച്ച് താഴെ കൊടുത്തിരിക്കുന്ന സംഖ്യകളെ വ്യാഖ്യാനിക്കാമോ?

         16

 8 എണ്ണം 2 കൾ
 2 വീതമുള്ള 8 കൂട്ടം
 8 x 2
 2 + 2 + 2 + 2 + 2 + 2 + 2 + 2

        18

 9 എണ്ണം 2 കൾ
 2 വീതം 9 കൂട്ടം
 9 x 2
 2 + 2 + 2 + 2 + 2 + 2 + 2 + 2 +2

         20

 10 എണ്ണം 2 കൾ
 2 വീതം 10 കൂട്ടം
 10 x 2
 2 + 2 + 2 + 2 + 2 + 2 + 2 + 2 + 2 + 2

          10

(നിങ്ങൾ സ്വയം വ്യാഖ്യാനിച്ചെഴുതണം.)

   മിഠായിയുടെ വില

               4 കുട്ടികൾ 2 മിഠായി വീതം വാങ്ങി. ഒരു മിഠായിക്ക് 2 രൂപയാണ് വില. ആകെ എത്ര രൂപയാകും?

🍬 🍬
🍬 🍬
🍬 🍬
🍬 🍬

ആകെ മിഠായികൾ = 8 എണ്ണം
ഒരു മിഠായിയുടെ വില = 2 രൂപ
8 മിഠായിയുടെ വില
2 + 2 + 2 + 2 + 2 + 2 + 2 + 2
8 x 2 = 16 രൂപ.

  സ്വയം കണ്ടെത്തൂ

       ദിൽനയും 3 കൂട്ടുകാരും (ആകെ 4 പേർ) 3 മിഠായി വീതം വാങ്ങി. ആകെ എത്ര മിഠായികൾ വാങ്ങി? ഒരു മിഠായിക്ക് 2 രൂപ വിലയാണെങ്കിൽ ആകെ എത്ര മിഠായികൾ വാങ്ങി?

ഒരു കുട്ടി വാങ്ങിയത് 3 മിഠായികൾ
ആകെ കുട്ടികൾ = 4
ആകെ മിഠായികൾ =
3 + 3 + 3 + 3 = 12
4 x 3 = 12

ഒരു മിഠായിയുടെ വില = 2 രൂപ
ആകെ വില = 12 x 2 =

         പ്രവർത്തനം ചെയ്യുന്നത് എളുപ്പമാക്കാൻ വർക്ക് ഷീറ്റുകൾ അയച്ചു തരാം.

Your Class Teacher

 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments