Class 2 ഗണിതം - Unit 8 ഒരു യാത്രയും ഒത്തിരി കാര്യവും - ഇന്നത്തെ Teacher's Note (10/03/2022) - 57
Class 2 Mathematics - Unit 8 ഒരു യാത്രയും ഒത്തിരി കാര്യവും - Teacher's Note (10/03/2022 Thursday) - 57
ഇന്നത്തെ (10/03/2022) ക്ലാസ്സ് കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...
TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Mathematics 57 (10/03/2022)
unit 8. ഒരു യാത്രയും ഒത്തിരി കാര്യവും
കുറച്ചു രൂപയുമായാണ് ടീച്ചർ ക്ലാസ്സിലേക്കു വന്നത്. എല്ലാം 10 രൂപാ നോട്ടുകളാണ്. വലത്തേ കൈയിൽ 3 നോട്ടുകളും ഇടത്തേ കൈയിൽ 4 നോട്ടുകളുമാണ് ഉള്ളത്. ആകെ എത്ര രൂപയാണുള്ളത്?
ആകെ ഏഴ് 10 രൂപ നോട്ടുകളാണ് ഉള്ളത്. ഏഴ് 10 കൾ ചേർന്നാൽ 70 ആണെന്ന് എല്ലാവർക്കും അറിയാമല്ലോ.
ഗുണിക്കാൻ പഠിക്കാം
ബസ്സിലെ സീറ്റുകളുടെ ചിത്രീകരണമാണ് ടീച്ചർ കാണിച്ചത്.
ഒരു സീറ്റിൽ 2 കുട്ടികൾ
ആകെ 6 സീറ്റുകൾ
ആകെ എത്ര കുട്ടികൾ?
2 പേർ വീതമുള്ള 6 കൂട്ടം.
2 + 2 + 2 + 2 + 2 + 2 = 12
ഇവിടെ 2 നമ്മൾ 6 തവണ എഴുതി കൂട്ടി. ഇങ്ങനെ ആവർത്തിച്ച് എഴുതി കൂട്ടുന്നതിനെയാണ് ഗുണനം എന്നു പറയുന്നത്. ഇതിനെ
6 ഗുണിക്കണം 2 = 12 എന്നോ
6 പ്രാവശ്യം 2 ചേർന്നാൽ 12 ആവും
എന്നോ പറയാം.
ഗുണനത്തിന് ഒരു ചിഹ്നമുണ്ട്.
x ഇങ്ങനെയാണത്.
ഗണിത ചിഹ്നങ്ങൾ
+ കൂട്ടണം, സങ്കലനം
- കുറയ്ക്കണം, വ്യവകലനം
= സമം, തുല്യമാണ്
എന്നീ ചിഹ്നങ്ങൾ നമുക്ക് അറിയാം. അതിനോടൊപ്പം ഇന്ന് നമ്മൾ പഠിക്കുന്നത്
x ഗുണിക്കണം, ഗുണനം
എന്ന ചിഹ്നമാണ്.
ഈ ചിഹ്നങ്ങൾ ഉപയോഗിച്ച് ഓരോ ക്രീയകൾ എഴുതി നോക്കാം.
6 + 2 = 8
(ആറ് കൂട്ടണം രണ്ട് സമം എട്ട്)
6 - 2 = 4
(ആറ് കുറയ്ക്കണം രണ്ട് സമം നാല്)
6 x 2 = 12
(ആറ് ഗുണിക്കണം രണ്ട് സമം പന്ത്രണ്ട്)
ആവർത്തന സങ്കലനമാണ് ഗുണനം
2 + 2 + 2 + 2 + 2 + 2 എന്നിങ്ങനെ രണ്ടിനെ 6 തവണ എഴുതി കൂട്ടിയപ്പോഴാണല്ലോ 12 കിട്ടിയത്. ഇതിനെയാണ് നമ്മൾ
6 x 2 = 12
എന്ന് എളുപ്പത്തിൽ എഴുതിയത്.
പത്ത് രണ്ടുകൾ ചേർന്നാൽ...
2 പേർ ഇരിക്കുന്ന 10 സീറ്റുകളാണ് ടീച്ചർ പിന്നീട് കാണിച്ചത്. ആകെ എത്ര കുട്ടികൾക്ക് ഇരിക്കാം?
ഒരു സീറ്റിൽ 2 പേർ
10 സീറ്റിൽ? 10 x 2 = 20 പേർ
(പത്ത് ഗുണിക്കണം രണ്ട് സമം ഇരുപത്)
10 എണ്ണം 2 കൾ ചേർന്നാൽ 20
ഗുണനം എത്ര എളുപ്പമാണ്, അല്ലേ? ഇത് ശരിക്കു മനസ്സിലാവാത്തവർ 10 തവണ 2 എഴുതി കൂട്ടി നോക്കിക്കൊള്ളൂ. ഇതേ ഉത്തരം തന്നെ ലഭിക്കും. കാരണം ആവർത്തന സങ്കലനമാണല്ലോ ഗുണനം.
മോട്ടോർ സൈക്കിൾ റാലി (പേജ് 131)
പാഠപുസ്തകത്തിലെ ഈ പ്രവർത്തനം എല്ലാവരും പൂർത്തിയാക്കണം.
2 കൊണ്ടുള്ള ഗുണനം മാത്രമാണ് നമ്മൾ ഇന്നു പഠിച്ചത്. ഇത് നന്നായി മനസ്സിലാക്കാൻ കൂട്ടുകാർ ഗണിതമൂലയിലുള്ള ഏതെങ്കിലും വസ്തു എടുത്ത് (ഉദാ: മഞ്ചാടിക്കുരു) 2 ൻ്റെ പല കൂട്ടങ്ങളാക്കി വെക്കണം. 1 കൂട്ടത്തിൽ എത്രയാണ്? (1x 2 = 2), 2 കൂട്ടങ്ങൾ ചേർന്നാൽ എത്രയാവും? (2 x 2 = 4), 3 കൂട്ടങ്ങൾ ചേർന്നാൽ എത്രയാവും? (3 x 2 = 6)... എന്നിങ്ങനെ എണ്ണി നോക്കി കണ്ടുപിടിക്കണം. നിങ്ങൾ കണ്ടു പിടിച്ച കാര്യങ്ങൾ ക്രമത്തിൽ താഴെ താഴെ എഴുതി വെച്ചാൽ അത് രണ്ടിൻ്റെ ഗുണന പട്ടികയായി.
Your Class Teacher
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments