Class 2 മലയാളം - Unit 7 അറിഞ്ഞു കഴിക്കാം - ഇന്നത്തെ Teacher's Note (12/03/2022) - 69
Class 2 Malayalam - Unit 7 അറിഞ്ഞു കഴിക്കാം -ഇന്നത്തെ Teacher's Note - Victers Online Class First Bell 2.0 (12/03/2022 Saturday) 69
ഇന്നത്തെ കേരള പാഠാവലി ക്ലാസ്സ് (12/03/2022) കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...
TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Malayalam - 69 (12/03/2022)
unit 6. അറിഞ്ഞു കഴിക്കാം
സോനുവും മീനുവും തമ്മിലുള്ള തർക്കം ശ്രദ്ധിച്ചില്ലേ? പാകം ചെയ്തു മാത്രമാണോ നമ്മൾ ആഹാരം കഴിക്കുന്നത്?
നെല്ലിക്ക, പേരക്ക, കക്കിരിക്ക, തക്കാളി തുടങ്ങിയവ നമ്മൾ പാകം ചെയ്യാതെയും കഴിക്കാറുണ്ട്.
ഇനി, പാകം ചെയ്യുന്നവ എങ്ങിനെയൊക്കെയാണ് പാകപ്പെടുത്തുന്നതെന്ന് പറയാമോ?
പല രീതിയിൽ ആഹാരം
ആവിയിൽ പുഴുങ്ങിയത് -:
ഇഡ്ഡലി
ഇലയട
പുട്ട്
കൊഴുക്കട്ട
ഇടിയപ്പം
എണ്ണയിൽ വറുക്കുന്നത് -:
ഉണ്ണിയപ്പം
നെയ്യപ്പം
പപ്പടം
ഉഴുന്നു വട
ബജി
ചുട്ട് എടുക്കുന്നത് -:
കശുവണ്ടി
പപ്പടം
ചേമ്പ്
മധുരക്കിഴങ്ങ്
ചോളം
വെള്ളത്തിൽ വേവിക്കുന്നത് -:
ചോറ്
കപ്പ
ചേന
ചേമ്പ്
മധുരക്കിഴങ്ങ്
പ്രകൃതിയിൽ നിന്നും നേരിട്ട് ലഭിക്കുന്ന ഭക്ഷണ സാധനങ്ങൾ -:
ആപ്പിൾ
ഓറഞ്ച്
വാഴപ്പഴം
നെല്ലിക്ക
കക്കിരിക്ക
ഓരോ വിഭാഗത്തിലും പരമാവധി ആഹാര സാധനങ്ങളുടെ പേരു ചേർത്ത് പട്ടികയാക്കി എഴുതുമല്ലോ.
എണ്ണപ്പലഹാരങ്ങൾ
പാഠപുസ്തകത്തിലെ 114-ാം പേജിൽ വറചട്ടിക്കു ചുറ്റും കുറെ പലഹാരങ്ങളുടെ പേരുണ്ട്. അവയിൽ എണ്ണയിൽ മൊരിച്ചെടുക്കുന്നവ മാത്രം ചട്ടിയുമായി വരച്ചു ചേർക്കുക.
ആഹാരത്തെക്കുറിച്ചുള്ള കൊതിയൂറും വിശേഷങ്ങൾ അടുത്ത ക്ലാസ്സിലും തുടരും.
Your Class Teacher
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments