New

6/recent/ticker-posts

SCERT KERALA TEACHER'S NOTE FirstBell 2.0 STD II Malayalam - Unit 7- അറിഞ്ഞു കഴിക്കാം - ഇന്നത്തെ Teacher's Note (07/03/2022 Monday) - 68

Class 2 മലയാളം - Unit 7 അറിഞ്ഞു കഴിക്കാം - ഇന്നത്തെ Teacher's Note (07/03/2022) - 68


Class 2 Malayalam - Unit 7 അറിഞ്ഞു കഴിക്കാം -ഇന്നത്തെ Teacher's Note - Victers Online Class First Bell 2.0 (07/03/2022 Monday) 68

ഇന്നത്തെ കേരള പാഠാവലി ക്ലാസ്സ് (07/03/2022) കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...

TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Malayalam - 68 (07/03/2022)
unit 6. അറിഞ്ഞു കഴിക്കാം

കഴിഞ്ഞ ക്ലാസ്സ് കണ്ടതിനു ശേഷം ചില കുട്ടികൾ അവരുടെ ആഹാര - ആരോഗ്യ ശീലങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചിലർ ഉറങ്ങുന്നതിനു മുമ്പ് പല്ല് തേക്കാൻ തുടങ്ങി, ചിലർ ബേക്കറി പലഹാരങ്ങളും പാക്കറ്റ് സ്നാക്സും തിന്നുന്നത് നിർത്തി...

ഡോക്ടർ പറഞ്ഞത്..

- വിശപ്പ് മാറാനായി എന്തെങ്കിലും കഴിച്ചാൽ പോര. ആരോഗ്യത്തോടെ വളരാനും പ്രവൃത്തി ചെയ്യാനുള്ള ശക്തി ലഭിക്കാനും തക്ക പോഷകഗുണമുള്ള വിഭവങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം.

- കേടുവന്നതും പഴകിയതുമായ ആഹാരം കഴിക്കരുത്.

- സ്വാദും മണവും നിറവും കൂട്ടാനായി കെമിക്കലുകളും മറ്റും ചേർത്ത ആഹാരം കഴിക്കരുത്.

- ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, കിഴങ്ങുകൾ, പയർ വർഗങ്ങൾ, പാൽ, മുട്ട, മത്സ്യം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം.

- നാട്ടിലുണ്ടാവുന്ന ചക്ക, മാങ്ങ, പപ്പായ, പേരക്ക തുടങ്ങിയവ കഴിക്കാൻ മടി കാണിക്കരുത്. അവലും തേങ്ങയുമൊക്കെ ആസ്വദിച്ചു കഴിക്കണം.

വാക്കുകൾ ചേർത്ത് വാക്യം നിർമിക്കാം

 1. ആഹാരം

പഴകിയ ആഹാരം കഴിക്കരുത്. 
-
-

 2. ആരോഗ്യം

നല്ല ആരോഗ്യശീലങ്ങൾ പാലിക്കണം.
-
-
കൂടുതൽ വാക്യങ്ങൾ പാഠഭാഗത്തു നിന്ന് കണ്ടെത്തി എഴുതണം. സ്വന്തമായി വാക്യങ്ങൾ ഉണ്ടാക്കി എഴുതുകയും ചെയ്യാം.

പുതിയ പദങ്ങൾ എഴുതാം

പ്രഭാത ഭക്ഷണം
ധാന്യങ്ങൾ
പോഷകങ്ങൾ
-
-
-
ഈ പാഠത്തിൽ പരിചയപ്പെട്ട കൂടുതൽ പദങ്ങൾ നോട്ട് ബുക്കിൽ എഴുതി വെക്കൂ.

           ആഹാരവുമായി ബന്ധപ്പെട്ട കൊതിയൂറുന്ന ചില കാഴ്ചകൾ അടുത്ത ക്ലാസ്സിൽ ഉണ്ടാവും. നമുക്ക് കാത്തിരിക്കാം.

Your Class Teacher



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments