New

6/recent/ticker-posts

SCERT KERALA TEACHER'S NOTE FirstBell 2.0 STD II Malayalam - Unit 7- അറിഞ്ഞു കഴിക്കാം - ഇന്നത്തെ Teacher's Note (21/02/2022 Monday) - 65

Class 2 മലയാളം - Unit 7 അറിഞ്ഞു കഴിക്കാം - ഇന്നത്തെ Teacher's Note (21/02/2022) - 65


Class 2 Malayalam - Unit 7 അറിഞ്ഞു കഴിക്കാം -ഇന്നത്തെ Teacher's Note - Victers Online Class First Bell 2.0 (21/02/2022 Monday) 65

ഇന്നത്തെ കേരള പാഠാവലി ക്ലാസ്സ് (21/02/2022) കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...

TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Malayalam - 65 (21/02/2022)
unit 6. അറിഞ്ഞു കഴിക്കാം

കൂട്ടുകാരേ,
       നമ്മുടെ പുതിയ പാഠം ഒരു ചിത്രകഥയാണ്. ആഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ പാഠത്തിൽ നമ്മൾ പഠിക്കാൻ പോവുന്നത്.

       നിങ്ങൾ രാവിലെ കഴിച്ച ആഹാരം എന്താണ്?
പുട്ടും പഴവും
ദോശയും ചട്ണിയും
ഇഡ്ഡലിയും സാമ്പാറും
ഇടിയപ്പം
പുഴുക്ക്
ചപ്പാത്തിയും ചിക്കൻ കറിയും
അപ്പവും മുട്ടക്കറിയും

ഇതിലേതെങ്കിലുമാണോ? അല്ലെങ്കിൽ ആ ആഹാരമെന്താണെന്ന് നോട്ട് ബുക്കിൽ എഴുതാമോ?

 ഇഷ്ടമുള്ള ആഹാരം

        സന്ധ്യ ടീച്ചർ, ടീച്ചർക്ക് ഇഷ്ടമുള്ള ആഹാര സാധനങ്ങളേതെന്ന് നിങ്ങളെ കാണിച്ചല്ലോ. അതുപോലെ നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങളുടെ പേരുകൾ എഴുതാമോ?

 ആഹാരം കഴിക്കുന്നതെന്തിന്?

- വിശപ്പു മാറാൻ
- ആരോഗ്യത്തിന്
- വളരാൻ

 ആഹാരം കഴിക്കുന്നത് എപ്പോഴൊക്കെ?

- രാവിലെ
- ഉച്ചയ്ക്ക്
- രാത്രി
(കൂടാതെ ഇടയ്ക്ക് ലഘു ഭക്ഷണവും കഴിക്കാറുണ്ട്.)

 ഞാൻ കഴിച്ചത് (പട്ടിക page 113)

        ഓരോ ദിവസവും കഴിച്ച ആഹാരം എന്തൊക്കെയാണെന്ന് പാഠപുസ്തകത്തിലെ ഈ പട്ടികയിൽ എഴുതുമല്ലോ. ഇന്ന്, വെള്ളി മുതൽ എഴുതി തുടങ്ങിക്കൊള്ളൂ. ഒരാഴ്ച കൊണ്ട് പൂർത്തിയാക്കണം.

 ഒപ്പമിരിക്കാം

            കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചാൽ പരസ്പര സ്നേഹവും സന്തോഷവും വർധിക്കും. നല്ല കുടുംബത്തിൻ്റെ ലക്ഷണങ്ങളിലൊന്നാണ് ഒരുമിച്ച് ആഹാരം കഴിക്കുന്നത്.

 പ്രാതൽ ഒഴിവാക്കല്ലേ..

              പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തെ പ്രവർത്തനങ്ങൾ ഉത്സാഹത്തോടെ ചെയ്തു തുടങ്ങാൻ നമുക്ക് ഊർജം നൽകുന്നത്. അതിനാൽ പ്രഭാത ഭക്ഷണം ഒഴിവാക്കുകയോ കഴിക്കാൻ വൈകുകയോ ചെയ്യരുത്.
വയറു നിറയെ കഴിക്കുകയും വേണം.

 ചിത്രത്തിലെന്തെന്ന് എഴുതാം

           പേജ് 107 ൽ രണ്ട് ചിത്രങ്ങളുണ്ടല്ലോ. ഓരോ ചിത്രത്തിലും എന്തൊക്കെയാണ് കാണുന്നതെന്ന് എല്ലാവരും നോട്ട് ബുക്കിൽ എഴുതണം.

 പറയുന്നതെന്ത്?

             ജോബിയെയും ജാൻസിയേയും കണ്ടല്ലോ. അവർ പറയുന്നതെന്താണ്? എല്ലാവരും വായിച്ചു നോക്കണേ.

Your Class Teacher



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments