New

6/recent/ticker-posts

SCERT KERALA TEACHER'S NOTE FirstBell 2.0 STD II Malayalam - Unit 6- ഇന്നത്തെ Teacher's Note (18/02/2022 Friday) ഞാനാണ് താരം - 64

Class 2 മലയാളം - Unit 6 ഞാനാണ് താരം - ഇന്നത്തെ Teacher's Note (18/02/2022) - 64


Class 2 Malayalam - Unit 6 ഞാനാണ് താരം -ഇന്നത്തെ Teacher's Note - Victers Online Class First Bell 2.0 (18/02/2022 Friday) 64

ഇന്നത്തെ ക്ലാസ്സ് (18/02/2022) കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...

TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Malayalam - 64 (18/02/2022)
unit 6. ഞാനാണ് താരം

ജല ജീവികൾ ഉത്തരമായി വരുന്ന ചില കടങ്കഥകളാണ് ടീച്ചർ ആദ്യം പറഞ്ഞു തന്നത്. ഉത്തരം വരച്ചു കാണിക്കുകയും ചെയ്തു. നിങ്ങളും നന്നായി വരച്ചിട്ടുണ്ടാവും, അല്ലേ?

കടങ്കഥകൾ
1.ആശാരി മൂശാരി തൊടാത്ത തടി
വെള്ളത്തിലിട്ടാൽ ചീയാത്ത തടി
🐊

2. ഒരമ്മ പെറ്റ മക്കളെല്ലാം ചാടിച്ചാടി
🐸

3. അപ്പം പോലെ തടിയുണ്ട്
അൽപം മാത്രം തലയുണ്ട്
🐢

        ജലജീവികൾ ഉത്തരമായി വരുന്ന കൂടുതൽ കടങ്കഥകൾ നിങ്ങൾ കണ്ടെത്തി എഴുതണേ.

പോസ്റ്ററുകൾ

               ജല സംരക്ഷണത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താനായി തയ്യാറാക്കിയ ചില പോസ്റ്ററുകളിലെ വാചകങ്ങൾ നമ്മൾ കണ്ടു.

 ജലമില്ലെങ്കിൽ നാമില്ല!

 നിറമില്ല, മണമില്ല, രൂപമില്ല, രുചിയില്ല
 എന്നാൽ ഞാനില്ലെങ്കിൽ നിങ്ങളില്ല

          വലിയ അക്ഷരത്തിലാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ആകർഷകമായ ചിത്രം കൂടിയുണ്ടെങ്കിൽ കൂടുതൽ ഭംഗിയാവും.

ജലത്തെക്കുറിച്ച് നമ്മൾ പഠിച്ചത്

- ജലത്തിൽ മുങ്ങുന്നവ, പൊങ്ങി കിടക്കുന്നവ

- ജലത്തിൽ അലിയുന്ന വസ്തുക്കൾ

- ജലത്തെ വലിച്ചെടുക്കുന്ന വസ്തുക്കൾ

- ജലത്തിൻ്റെ ഉപയോഗങ്ങൾ

- ജലം മലിനമാകുന്ന സാഹചര്യങ്ങൾ

- ജലം മലിനമായാലുള്ള പ്രശ്നങ്ങൾ

- ജലം പാഴായിപ്പോകുന്ന സാഹചര്യങ്ങൾ

- ജലത്തിൻ്റെ സവിശേഷതകൾ (നിറമില്ല, മണമില്ല, രുചിയില്ല, ആകൃതിയില്ല, താഴേക്ക് ഒഴുകും etc.)

- ജലം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം

ചിഹ്നം ചേർത്ത് എഴുതാം

        പെൻസിൽ ആണി ചോക്ക് റബ്ബർ ബാൻഡ് നാണയം അങ്ങനെ പലതും ഓ ഈ പിള്ളേരുടെ ഒരു കാര്യം ഇവയെല്ലാം വെള്ളത്തിലിട്ടു നോക്കണോ വെള്ളത്തിൽ മുങ്ങുന്നതും പൊങ്ങിക്കിടക്കുന്നതും ഏതൊക്കെയാണെന്ന് ഇവർക്കറിയില്ലേ

          മുകളിൽ കൊടുത്തിട്ടുള്ള ഭാഗം അങ്കുശം, പൂർണവിരാമം, ചോദ്യ ചിഹ്നം തുടങ്ങിയ ചിഹ്നങ്ങൾ ചേർത്ത് നിങ്ങൾ നോട്ട് ബുക്കിൽ എഴുതണം. അതിനു ശേഷം പാഠപുസ്തകത്തിൽ ഈ ഭാഗം കണ്ടെത്തി ശരിയാണോ എന്ന് പരിശോധിക്കണം. തെറ്റുണ്ടെങ്കിൽ തിരുത്തി എഴുതണം.

തോണിപ്പാട്ട്

             പിന്നെ നമ്മൾ പാഠപുസ്തകത്തിലെ 'മറന്നിടല്ലേ..' എന്ന വഞ്ചിപ്പാട്ട് കുട്ടികൾ ബാലസ
ഭയിൽ അവതരിപ്പിച്ചത് കണ്ടു.

           വെള്ളം കൊണ്ടുള്ള ആവശ്യങ്ങളെക്കുറിച്ചാണ് പാട്ടിൽ പറയുന്നത്. ഒപ്പം വെള്ളം പാഴാക്കരുതെന്ന മുന്നറിയിപ്പും.

            ഈ പാട്ട് ബാലസഭയിൽ അവതരിപ്പിക്കാൻ നിങ്ങളും തയ്യാറെടുക്കുമല്ലോ.

Your Class Teacher



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments