Class 2 മലയാളം - Unit 6 ഞാനാണ് താരം - ഇന്നത്തെ Teacher's Note (15/02/2022) - 63
Class 2 Malayalam - Unit 6 ഞാനാണ് താരം -ഇന്നത്തെ Teacher's Note - Victers Online Class First Bell 2.0 (15/02/2022)
ഇന്നത്തെ ക്ലാസ്സ് ( 15/02/2022) കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...
TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Malayalam - 63 (15/02/2022)
unit 6. ഞാനാണ് താരം
ജലസ്രോതസ്സുകൾ മലിനമാകുന്ന സാഹചര്യങ്ങൾ കണ്ടെത്തി വരാൻ പറഞ്ഞിരുന്നു. നിങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ അമൃത ടീച്ചർ ഇന്ന് വിശദമായി പരിശോധിച്ചു.
ജലസ്രോതസ്സുകൾ മലിനമാവാൻ കാരണം എന്താക്കെ?
- വാഹനങ്ങൾ കഴുകുന്നത്
- തുണി അലക്കുന്നത്
- മലിനജലം ഒഴുക്കുന്നത്
- പ്ലാസ്റ്റിക് വലിച്ചെറിയുന്നത്
-
ജലം മലിനമായാൽ എന്താണ് പ്രശ്നം?
നമ്മൾ മലിനമായ പുഴയുടെ വീഡിയോ കണ്ടു. അതിലെ വെള്ളം കുടിക്കാനോ കുളിക്കാനോ ആഹാരമുണ്ടാക്കാനോ വസ്ത്രം അലക്കാനോ കൊള്ളില്ല.
ജലസ്രോതസ്സുകൾ മലിനമാക്കുന്നത് ശരിയല്ല. നമ്മൾ അങ്ങനെ ചെയ്യാൻ പാടില്ല.
അതിൽ ജലജീവികൾക്കോ ജല സസ്യങ്ങൾക്കോ വളരാൻ പോലും സാധിക്കില്ല.
പട്ടികപ്പെടുത്താം
ജലജീവികളുടെയും ജല സസ്യങ്ങളുടെയും പേരുകൾ പട്ടികയായി എഴുതൂ.
വെള്ളം പാഴാവുന്ന സാഹചര്യങ്ങൾ
- പൈപ്പ് പൊട്ടുന്നത്
- പൈപ്പ് ചോരുന്നത്
- ടാങ്ക് നിറഞ്ഞൊഴുകുന്നത്
- കുളിക്കുന്നതിന് ഷവർ ആവശ്യത്തിലധികം ഉപയോഗിക്കുന്നത്
- ആവശ്യത്തിലധികം ടാപ്പ് തുറന്നു വിടുന്നത്
-
വെള്ളം ഇങ്ങനെ പാഴാക്കിയാൽ പിന്നീട് നമ്മുടെ അത്യാവശ്യങ്ങൾക്ക് വെള്ളം കിട്ടാതെ വരും. അതിനാൽ വെള്ളം പാഴാവുന്നതു തടയാൻ നമ്മാൽ ആവുന്നതെല്ലാം നമ്മൾ ചെയ്യണം.
പോസ്റ്റർ തയ്യാറാക്കാം
ടീച്ചർ ഒരു കല്ല്യാണത്തിന് പോയപ്പോൾ പൈപ്പിനടുത്ത് കണ്ട പോസ്റ്ററിൽ എഴുതിയിരുന്നത് എന്താണെന്ന് ശ്രദ്ധിക്കൂ.
അപ്പൂപ്പൻ ആറ്റിൽ കണ്ടു..
അച്ഛൻ കിണറ്റിൽ കണ്ടു...
നമ്മൾ പൈപ്പിൽ കണ്ടു....
മകൻ കുപ്പിയിൽ കണ്ടു.....
ചെറുമകൻ എവിടെ കാണുമോ???
ജലം അമൂല്യമാണ്
അത് പാഴാക്കരുത്
ജലം പാഴാക്കരുതെന്ന സന്ദേശം മറ്റുള്ളവരിലേക്കെത്തിക്കാൻ, ജലത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഇതുപോലൊരു പോസ്റ്റർ നിങ്ങളും തയ്യാറാക്കണം. ചിത്രം വരച്ച് അതിനെ മനോഹരമാക്കണം.
മറന്നിടല്ലേ...
ജലത്തിൻ്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ഒരു വഞ്ചിപ്പാട്ട് പാഠപുസ്തകത്തിൻ്റെ പേജ് 106 ൽ ഉണ്ട്. എല്ലാവരും അത് വായിച്ചു നോക്കി ഈണം കണ്ടെത്തി പാടാൻ ശ്രമിക്കണേ.
Your Class Teacher
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments