New

6/recent/ticker-posts

SCERT KERALA TEACHER'S NOTE FirstBell 2.0 STD II Mathematics - Unit 5 Jungle our Home - Teacher's Note (27/01/2022)

Class 2 ഗണിതം - Unit 5 കാട് ഞങ്ങളുടെ വീട് - Teacher's Note (27/01/2022)


Class 2 Mathematics - Unit 5 Jungle our Home - Teacher's Note - 46

ഇന്നത്തെ ക്ലാസ്സ് കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...

TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Mathematics 46 (27/01/2022)
unit 5. കാട് ഞങ്ങളുടെ വീട്

മനക്കണക്കിലൂടെ ഉത്തരങ്ങൾ കണ്ടെത്താം
സിംഹരാജനെ കണ്ട് പരാതി ബോധിപ്പിക്കുന്നതിനായി മാനുകൾ രണ്ട് കൂട്ടങ്ങളായി വരികയാണ്.

ഒന്നാമത്തെ കൂട്ടം : 12 മാനുകൾ
രണ്ടാമത്തെ കൂട്ടം : 13 മാനുകൾ

ആകെ എത്ര മാനുകളാണ് വരുന്നത്?

ഉത്തരം കണ്ടുപിടിക്കാൻ കൂട്ടുകയാണ് വേണ്ടത്. ഉത്തരം എത്രയാണെന്ന് ഊഹിക്കാൻ ശ്രമിച്ചാലോ?

A : 20 ൽ കുറവ്
B : 20
C : 20 ൽ കുടുതൽ

                 12 + 13 എന്ന ക്രിയയാണ് ചെയ്യേണ്ടത്. 12 ലും 13 ലും ഓരോ പത്തുകൾ ഉണ്ട്. പത്തുകൾ മാത്രം കൂട്ടുമ്പോൾ 20 കിട്ടും. ഇനി ഒന്നുകൾ കൂട്ടാനുണ്ട്. അതിനാൽ ഉത്തരം 20 ൽ കൂടുതലാണെന്ന് ഉറപ്പാണ്. 20 നോട് 3 + 2 (ഒന്നുകൾ) കൂടി കൂട്ടുമ്പോൾ 25 ആണ് ഉത്തരം.

        ഇനി ഇതുപോലെ മറ്റൊരു കണക്ക് പരിശോധിച്ചു നോക്കാം.

 38 ഉം 23 ഉം ചേർന്നാൽ എത്ര?

ഉത്തരത്തെക്കുറിച്ചുള്ള 3 ഓപ്ഷൻസ് ഇവയാണ് -

A : 60 ൽ കുറവ്
B : 60
C : 60 ൽ കൂടുതൽ

                38 + 23 എന്ന ക്രിയയാണ് ചെയ്യേണ്ടത്. രണ്ടു സംഖ്യകളിലേയും പത്തുകൾ കൂട്ടുമ്പോൾ ( 3 പത്തുകൾ + 2 പത്തുകൾ) 50 കിട്ടും. ഒന്നുകൾ കൂട്ടുമ്പോൾ (8 ഒന്നുകൾ + 3 ഒന്നുകൾ) 11 കിട്ടും. 

50 + 11 = 61 ആണ് ഉത്തരം.

ഇത് 60 ൽ കൂടുതൽ ആണല്ലോ.

 ഒരേ ഉത്തരം വരുന്ന ക്രിയകൾ കണ്ടെത്താം

 25, 16, 26, 15, 17 എന്നീ സംഖ്യകളിൽ രണ്ടെണ്ണം വീതം കൂട്ടുമ്പോൾ ഒരേ ഉത്തരം ലഭിക്കുന്ന ജോഡികൾ ഏതൊക്കെ?

       ഊഹിച്ച് ഉത്തരം പറയാൻ ചിലർക്കൊക്കെ സാധിച്ചേക്കും. എങ്കിലും കൃത്യമായി ഉത്തരം കണ്ടെത്താൻ ഓരോ സംഖ്യകളോടും മറ്റെല്ലാ സംഖ്യകളും കൂട്ടേണ്ടി വരും. ആവർത്തനം ഒഴിവാക്കാം.

     ആദ്യം 25 നോട് മറ്റ് എല്ലാ സംഖ്യകളും കൂട്ടി നോക്കാം.

25 + 16 = 41
25 + 26 = 51
25 + 15 = 40
25 + 17 = 42

ഇനി 16 നോടൊപ്പം മറ്റു സംഖ്യകൾ കൂട്ടി നോക്കാം. ഇവിടെ 16 + 25 എന്ന ക്രിയ ചെയ്യേണ്ടതില്ല. കാരണം 25 + 16 നമ്മൾ നേരത്തെ കണ്ടു പിടിച്ചതാണ്. സംഖ്യകളുടെ സ്ഥാനം മാറിയാലും ഉത്തരത്തിൽ വ്യത്യാസം വരില്ലല്ലോ.

16 + 26 = 42
16 + 15 = 31
16 + 17 = 33

26 + 15 = 41
26 + 17 = 43

15 + 17 = 32

      ആവർത്തനം ഒഴിവാക്കിയപ്പോൾ 10 ക്രിയകളാണ് ചെയ്യേണ്ടി വന്നത്. ഇതിൽ ഒരേ ഉത്തരം വരുന്ന രണ്ട് ജോഡികൾ ഉണ്ട്.

25 + 16 = 41
26 + 15 = 41

25 + 17 = 42
16 + 26 = 42

      സ്വന്തമായി ചോദ്യങ്ങൾ ഉണ്ടാക്കി ചുറ്റുമുള്ളവരോട് ചോദിച്ചും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞും മന:ഗണിത സാധ്യതകൾ നിങ്ങൾ സ്വയം വികസിപ്പിച്ചെടുക്കണം. ഉത്തരം സ്വയം പറയാൻ അറിയാവുന്ന ചോദ്യങ്ങൾ ഉണ്ടാക്കാൻ പഠിച്ചാൽ അക്കാര്യം നിങ്ങൾ ശരിക്കും പഠിച്ചു എന്ന് ഉറപ്പിക്കാം.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments