New

6/recent/ticker-posts

SCERT KERALA TEACHER'S NOTE FirstBell 2.0 STD II Mathematics - Unit 5 Jungle our Home - Teacher's Note (24/01/2022)

Class 2 ഗണിതം - Unit 5 കാട് ഞങ്ങളുടെ വീട് - Teacher's Note (24/01/2022)


Class 2 Mathematics - Unit 5 Jungle our Home - Teacher's Note

ഇന്നത്തെ ക്ലാസ്സ് കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...

TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Mathematics 45 (24/01/2022)
unit 5. കാട് ഞങ്ങളുടെ വീട്

കാവൽക്കാർക്കായി ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയിലെ വിറക് തീർന്നു പോയി.
കുതിര
കഴുത
ആന
ഒട്ടകം
എന്നിവരാണ് വിറക് ശേഖരിക്കാൻ പോയത്.

കുതിരയും കഴുതയും കൊണ്ടുവന്ന വിറകുകൾ

കുതിര : 2 പത്തുകൾ 6 ഒന്നുകൾ
കഴുത  : 3 പത്തുകൾ 2 ഒന്നുകൾ

ആകെ : 5 പത്തുകൾ 8 ഒന്നുകൾ
               50 + 8 = 58

എഴുതി കൂട്ടുമ്പോൾ
*ഒന്നുകളുടെ സ്ഥാനത്തു നിന്ന് തുടങ്ങണം
*സ്ഥാനവില മനസ്സിലുണ്ടാവണം
*ഒന്നുകളുടെ സ്ഥാനത്ത് രണ്ടക്ക സംഖ്യ ഉത്തരമായി വന്നാൽ ആ സംഖ്യയുടെ ഒന്നുകൾ മാത്രം ഉത്തരത്തിൽ ഒന്നുകളുടെ സ്ഥാനത്തെഴുതി പത്തുകൾ പത്തിൻ്റെ സ്ഥാനത്തെ അക്കങ്ങളോടൊപ്പം എഴുതി കൂട്ടണം.
26 +
32
__
58
ഇവിടെ ഒന്നുകളുടെ സ്ഥാനം കൂട്ടിയപ്പോൾ ഒരക്ക സംഖ്യ തന്നെ കിട്ടിയതിനാൽ പുന:ക്രമീകരണത്തിൻ്റെ ആവശ്യം വരുന്നില്ല.

കുതിരയും കഴുതയും കൂടി 58 വിറകുകളാണ് കൊണ്ടുവന്നത്.

ആനയും ഒട്ടകവും കൊണ്ടുവന്ന വിറകുകൾ

ആന  : 2 പത്തുകൾ 5 ഒന്നുകൾ
ഒട്ടകം : 3 പത്തുകൾ 7 ഒന്നുകൾ

ആകെ: 5 പത്തുകൾ 12 ഒന്നുകൾ
              50 + 12
              50 + 10 + 2 = 62
എഴുതി കൂട്ടുമ്പോൾ
25 +
37
__
62

ഇവിടെ ഒന്നുകളുടെ സ്ഥാനത്തെ അക്കങ്ങൾ കൂട്ടുമ്പോൾ 12 ആണ് കിട്ടുന്നത്.

12 = 1 പത്ത് 2 ഒന്നുകൾ

               ഒന്നുകൾ എത്രയുണ്ടെന്നു മാത്രമേ ഒന്നുകളുടെ സ്ഥാനത്ത് എഴുതാവൂ. ബാക്കിയുള്ള 1 പത്ത്, പത്തുകളുടെ സ്ഥാനത്തെ അക്കങ്ങളോടൊപ്പം കൂട്ടുകയാണ് വേണ്ടത്.

ആനയും ഒട്ടകവും കൂടി 62 വിറകുകളാണ് കൊണ്ടുവന്നത്.

       ഇതുപോലുള്ള കൂടുതൽ പ്രായോഗിക പ്രശ്നങ്ങൾ ചെയ്യുമ്പോൾ സങ്കലന ക്രിയ നന്നായി മനസ്സിലുറയ്ക്കും. പാഠപുസ്തകത്തിലെ 'ആകെ എത്ര? (Page 102)' എന്ന പ്രവർത്തനം എല്ലാവരും പൂർത്തിയാക്കി അയച്ചു തരണം.
        
      ആകെ എത്ര എന്നു കണ്ടു പിടിക്കാൻ എപ്പോഴും കൂട്ടുകയാണ് വേണ്ടത് എന്ന കാര്യം മനസ്സിൽ ഉണ്ടാവണം.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments