Class 2 മലയാളം - Unit 5 അണ്ണാൻകുഞ്ഞും ആനമൂപ്പനും - ഇന്നത്തെ Teacher's Note (22/01/2022)
Class 2 Malayalam - Unit 5 അണ്ണാൻകുഞ്ഞും ആനമൂപ്പനും -ഇന്നത്തെ Teacher's Note - Victers Online Class First Bell 2.0 (22/01/2022)
ഇന്നത്തെ ക്ലാസ്സ് ( 22/01/2022) കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...
TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Malayalam - 55 (22/01/2022)
unit 5. അണ്ണാൻകുഞ്ഞും ആനമൂപ്പനും
ഇതുവരെ നമ്മൾ പഠിച്ച കഥ ടീച്ചർ ആദ്യം ചുരുക്കി പറഞ്ഞു തന്നു. പിന്നെ പേജ് 84 വായിച്ചു കേൾപ്പിച്ചു.
ചോദ്യങ്ങൾ
1. 'ഈ മനുഷ്യരെക്കൊണ്ട് പൊറുതിമുട്ടി.' എന്നു പറഞ്ഞത് ആരാണ്?
ഉ: ആനമൂപ്പൻ
2. എങ്ങനെ മനുഷ്യരെ നേരിടാമെന്നാണ് അണ്ണാൻ പറഞ്ഞത്?
ഉ: മരം കേറുന്നവരും മാനത്തു പറക്കുന്നവരും കാടിന് കാവൽ നിൽക്കണം. കടുവയും കരടിയും കാട്ടുപോത്തും പുലിയും ചെന്നായും കാട്ടുകടന്നലും ഒക്കെ കാടിളക്കി ചെന് ശത്രുക്കളെ ആക്രമിക്കണം. കാട്ടിലെ ജീവികളെല്ലാം ഒറ്റക്കെട്ടായി നേരിട്ട് ശത്രുക്കളെ തോൽപ്പിച്ച് ഓടിക്കണം.
3. മനുഷ്യർ എന്തിനു വേണ്ടിയാണ് കാട്ടിലെ ജീവികളെ കൊല്ലുന്നത്?
ഉ: തുകൽ, മാംസം, ആനക്കൊമ്പ് തുടങ്ങിയവ ലഭിക്കാൻ വേണ്ടി.
4. മനുഷ്യർക്ക് ജീവിക്കാൻ സ്വാതന്ത്ര്യമുള്ളതുപോലെ കാട്ടിലെ ജീവികൾക്കും ജീവിക്കാൻ സ്വാതന്ത്ര്യമില്ലേ?
ഉ:
തരം തിരിക്കാം
കാട്ടിലെ ജീവികളെ മരം കേറുന്നവർ, മാനത്ത് പറന്നു നടക്കുന്നവർ, സൂത്രശാലികൾ, മല്ലൻമാർ എന്നിങ്ങനെ തരം തിരിച്ച് പട്ടികപ്പെടുത്തിയാലോ?
1. മരം കേറുന്നവർ
കുരങ്ങൻ
അണ്ണാൻ
*
*
*
2. പറക്കുന്നവർ
പരുന്ത്
തത്ത
*
*
*
3. സൂത്രശാലികൾ
കുറുക്കൻ
കാക്ക
*
*
*
4. മല്ലൻമാർ
ആന
കരടി
*
*
*
ജീവികളെ വിളിച്ചു കൂട്ടാൻ
മനുഷ്യരുടെ ഭീഷണി നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാൻ ആനമൂപ്പൻ ഒരു അറിയിപ്പ് തയ്യാറാക്കി കാടിൻ്റെ പല ഭാഗത്തും സ്ഥാപിച്ചു.
അറിയിപ്പ്
ഇന്ന് (തീയതി, ദിവസം) വൈകുന്നേരം 3 മണിക്ക് മണിമലക്കാട്ടിലെ എല്ലാ ജീവികളും കരിമ്പാറ മൈതാനത്ത് എത്തിച്ചേരേണ്ടതാണ്.
എന്ന്,
ആനമൂപ്പൻ
അറിയിപ്പ് തയ്യാറാക്കാം
പക്ഷികൾക്കുള്ള അറിയിപ്പ് തയ്യാറാക്കിയത് പരുന്തമ്മാവനാണ്. ആ അറിയിപ്പ് എങ്ങനെ ആയിരിക്കും? നിങ്ങൾക്കൊന്ന് തയ്യാറാക്കി നോക്കാമോ?
എന്തൊക്കെ ശ്രദ്ധിക്കണം?
- എവിടെയാണ് ഒത്തുചേരൽ?
- എന്നാണ്?
- എത്ര മണിക്കാണ്?
- അറിയിക്കുന്നതാരാണ്?
ഈ വിവരങ്ങളൊക്കെ അറിയിപ്പിൽ ഉണ്ടാവണം.
ഇതിനു പുറമെ വലിയ പാറപ്പുറത്തു കയറി നിന്ന് കൂവി വിളിച്ച് കുറുക്കച്ചാരും എല്ലാവരെയും യോഗത്തിൻ്റെ വിവരം അറിയിച്ചു.
യോഗത്തിൽ എന്തു തീരുമാനിച്ചു എന്നും കാട്ടിലെ ജീവികൾ എങ്ങനെയാണ് മനുഷ്യരെ നേരിട്ടതെന്നും അറിയാൻ എല്ലാവരും പേജ് 85 വായിച്ചു നോക്കണേ.
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments