New

6/recent/ticker-posts

SCERT KERALA TEACHER'S NOTE FirstBell 2.0 STD II Malayalam - Unit 5 അണ്ണാൻകുഞ്ഞും ആനമൂപ്പനും - ഇന്നത്തെ Teacher's Note (20/01/2022)

Class 2 മലയാളം - Unit 5 അണ്ണാൻകുഞ്ഞും ആനമൂപ്പനും - ഇന്നത്തെ Teacher's Note (20/01/2022)


Class 2 Malayalam - Unit 5 അണ്ണാൻകുഞ്ഞും ആനമൂപ്പനും -ഇന്നത്തെ Teacher's Note - Victers Online Class First Bell 2.0 (20/01/2022)

ഇന്നത്തെ ക്ലാസ്സ് ( 20/01/2022) കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...

TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Malayalam - 54 (20/01/2022)
unit 5. അണ്ണാൻകുഞ്ഞും ആനമൂപ്പനും

ഇന്ന് ആദ്യം ടീച്ചർ നമുക്കായി 83-ാം പേജ് വായിച്ചു തരികയാണ് ചെയ്തത്. എല്ലാവരും കൂടെ വായിച്ചിട്ടുണ്ടാവും.

     പിന്നീട് ആ ഭാഗത്തെ സംഭാഷണം ബോർഡിൽ പ്രദർശിപ്പിച്ചു. ആരൊക്കെയാണ് കഥാപാത്രങ്ങൾ?

ആനമൂപ്പൻ 
അണ്ണാൻകുഞ്ഞ് 
മരമൂപ്പൻ 
ചെന്നായ്മൂപ്പൻ

സംഭാഷണം

മരമൂപ്പൻ : കൂട്ടുകാരേ, എങ്ങോട്ടാ കൊച്ചുവെളുപ്പാൻ കാലത്ത് ഒരു സവാരി?

ആനമൂപ്പൻ : ഞാനിവനെ കാടു കാണിക്കാൻ കൊണ്ടുപോവ്വാ. 

മരമൂപ്പൻ : എന്നാലേ, അങ്ങോട്ട് പോണ്ടാ.

ആനമൂപ്പൻ: എന്തേ?

മരമൂപ്പൻ : ആനവേട്ടക്കാർ ഇറങ്ങിയിട്ടുണ്ട്. അവര് കണ്ടാൽ ആനമൂപ്പനെ കൊല്ലും. കൊമ്പ് പിഴുതെടുക്കും.

അണ്ണാൻകുഞ്ഞ് : തിരിഞ്ഞു നടന്നോ.

(അൽപ്പദൂരം ചെന്നപ്പോൾ ആനമൂപ്പൻ നിന്നു.)

അണ്ണാൻകുഞ്ഞ് : എന്താ മൂപ്പാ എന്തു പറ്റി?

ആനമൂപ്പൻ : മനുഷ്യച്ചൂര്.

അണ്ണാൻകുഞ്ഞ് : എന്നാൽ നിൽക്ക് ഞാൻ നോക്കീട്ടു വരാം.

(അണ്ണാൻ മരത്തിൽ കയറി നാലുപാടും നോക്കി.)

ആനമൂപ്പൻ : എന്താ കുഞ്ഞേ?

അണ്ണാൻകുഞ്ഞ് : മരംവെട്ടുകാരാണ്. ഒരുപാടു പേരുണ്ട്.

(അവർ മറ്റൊരു വഴിയിലൂടെ നടന്നു.)

ചെന്നായമൂപ്പൻ : കൂട്ടുകാരേ, ഇതിലെ പോകേണ്ട. തോക്കും നിറച്ച് കാത്തിക്ക്യാ, നാട്ടുമനുഷ്യര്.

      ഈ സംഭാഷണം നിങ്ങൾ നോട്ട് ബുക്കിൽ എഴുതണേ. എഴുതിയ സംഭാഷണം പല പ്രാവശ്യം വായിക്കുകയും വേണം.

പുതിയ പദങ്ങൾ

കൊച്ചുവെളുപ്പാൻ കാലം - അതിരാവിലെ

മനുഷ്യച്ചൂര് - മനുഷ്യൻ്റെ ഗന്ധം / മനുഷ്യൻ്റെ മണം


 ചോദിച്ചറിയാം

- എന്തിനാണ് മനുഷ്യർ ആനയെ കൊന്ന് കൊമ്പ് എടുക്കുന്നത്?

- കാട്ടിലെ മരം മനുഷ്യർ വെട്ടിക്കൊണ്ടു പോവുന്നത് എന്തിനാണ്?

- കാട്ടിൽ മരം ഇല്ലാതായാൽ എന്തു സംഭവിക്കും?

       ഈ ചോദ്യങ്ങളുടെ ഉത്തരം മുതിർന്നവരോട് ചോദിച്ച് കണ്ടെത്തണം.

എന്താണ് ഉപായം?

      മനുഷ്യരുടെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അണ്ണാൻകുഞ്ഞ് ഒരു ഉപായം കണ്ടെത്തി. അത് എന്താണെന്നറിയാൻ എല്ലാവരും പേജ് 84 വായിച്ചു നോക്കുമല്ലോ.


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments