New

6/recent/ticker-posts

SCERT KERALA TEACHER'S NOTE FirstBell 2.0 STD II Malayalam - Unit 5 അണ്ണാൻകുഞ്ഞും ആനമൂപ്പനും - ഇന്നത്തെ Teacher's Note (18/01/2022)

Class 2 മലയാളം - Unit 5 അണ്ണാൻകുഞ്ഞും ആനമൂപ്പനും - ഇന്നത്തെ Teacher's Note (18/01/2022)


Class 2 Malayalam - Unit 5 അണ്ണാൻകുഞ്ഞും ആനമൂപ്പനും -ഇന്നത്തെ Teacher's Note - Victers Online Class First Bell 2.0 (18/01/2022)

ഇന്നത്തെ ക്ലാസ്സ് ( 18/01/2022) കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...

TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Malayalam - 53 (18/01/2022)
unit 5. അണ്ണാൻകുഞ്ഞും ആനമൂപ്പനും

അണ്ണാൻ ആനപ്പുറത്തിരുന്ന് അണ്ണാൻകുഞ്ഞ് കണ്ട കാര്യങ്ങൾ എഴുതാൻ വെള്ളിയാഴ്ച പറഞ്ഞിരുന്നല്ലോ. ചില കുട്ടികൾ എഴുതിയ കുറിപ്പുകളാണ് നമ്മൾ ആദ്യം കണ്ടത്. ഒരു കുറിപ്പ് വിശദമായി പരിശോധിക്കുകയും ചെയ്തു. അതിൻ്റെ കുറവുകളും മേന്മകളും ടീച്ചർ പറഞ്ഞു തന്നു.

വിവരണം എഴുതുമ്പോൾ..

- അനുയോജ്യമായ തലക്കെട്ട് നൽകണം.

- ഒരു ആശയവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും തുടർച്ചയായി എഴുതണം.

- വാക്യത്തിൻ്റെ അവസാനം പൂർണവിരാമം ഇടണം.

- ചോദ്യ ചിഹ്നം (?), അങ്കുശം ( , ), ആശ്ചര്യ ചിഹ്നം (!) തുടങ്ങിയ ചിഹ്നങ്ങൾ ആവശ്യാനുസരണം ചേർക്കണം.

- ഒരു വാക്യം എഴുതിയ ശേഷം പൂർണവിരാമം ഇട്ട് അതേ വരിയിൽ തുടർന്ന് എഴുതാം. ഖണ്ഡിക തിരിക്കുമ്പോൾ മാത്രമേ അടുത്ത വരിയിൽ എഴുതേണ്ടതുള്ളൂ.

- ഒരു ആശയമാണ് ഒരു ഖണ്ഡികയിൽ എഴുതേണ്ടത്.

- അടുത്ത ഖണ്ഡിക അടുത്ത വരിയിൽ കുറച്ചു സ്ഥലം വിട്ട ശേഷം എഴുതി തുടങ്ങണം.

- വിശേഷണങ്ങൾ ചേർത്ത് എഴുതണം.

- ഒരിക്കൽ എഴുതിയത് ഭാവനയ്ക്കനുസരിച്ച് പിന്നെയും വല പ്രാവശ്യം മെച്ചപ്പെടുത്തി എഴുതണം.

- ഒരിക്കൽ എഴുതിയതിൽ അക്ഷരത്തെറ്റുകൾ ഉണ്ടോ എന്ന് പരിശോധിച്ച് ഉണ്ടെങ്കിൽ തിരുത്തി എഴുതണം.

മെച്ചപ്പെടുത്തി എഴുതാം

                നിങ്ങൾ തയ്യാറാക്കിയ വിവരണം ഈ നിർദ്ദേശങ്ങൾക്കനുസരിച്ച് ഒന്നുകൂടി മെച്ചപ്പെടുത്തി എഴുതി അയയ്ക്കൂ.

ഒന്നിച്ചു നിന്നാൽ

             ആനപ്പുറത്തിരുന്ന് അണ്ണാൻ കുഞ്ഞ് കണ്ട കാഴ്ചകളുടെ വീഡിയോയും ഇന്ന് നമ്മൾ കണ്ടു.

           പോകും വഴി അവർ മരമൂപ്പനെ കണ്ടു. 'ആ വഴി പോവേണ്ട, ആന വേട്ടക്കാർ ഇറങ്ങിയിട്ടുണ്ട്', എന്നാണ് മരമൂപ്പൻ പറഞ്ഞത്. അവർ വേറൊരു വഴി പോയി. അപ്പോൾ ചെന്നായമൂപ്പനെ കണ്ടു. പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് ചെന്നായ മൂപ്പനും പറഞ്ഞത്.

             ആ കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാൻ 83, 84, 85 പേജുകൾ എല്ലാവരും വായിച്ചു നോക്കണം..



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments