Class 2 മലയാളം - Unit 5 അണ്ണാൻകുഞ്ഞും ആനമൂപ്പനും - ഇന്നത്തെ Teacher's Note (15/01/2022)
Class 2 Malayalam - Unit 5 അണ്ണാൻകുഞ്ഞും ആനമൂപ്പനും -ഇന്നത്തെ Teacher's Note - Victers Online Class First Bell 2.0 (15/01/2022)
ഇന്നത്തെ ക്ലാസ്സ് ( 15/01/2022) കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...
TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Malayalam - 52 (15/01/2022)
unit 5. അണ്ണാൻകുഞ്ഞും ആനമൂപ്പനും
അണ്ണാൻ കുഞ്ഞിൻ്റെയും ആന മൂപ്പൻ്റെയും ചിത്രം വരച്ചു കൊണ്ടാണ് ഇന്നത്തെ ക്ലാസ്സ് അണ്ണാൻ കുഞ്ഞിന് രാവിലെ തന്നെ ആന മൂപ്പൻ ഒരു പണി കൊടുത്തിരിക്കുകയാണ്. അതെക്കുറിച്ചാണ് അവൻ പൂമ്പാറ്റയോട് പറയുന്നത്. വാക്കിനുള്ളിലെ വാക്കുകൾ കണ്ടെത്തണം.
വാക്ക് പിരിച്ചെഴുതുക
ചില വാക്കുകൾ ചെറിയ വാക്കുകളാക്കി പിരിച്ചു പറയണം.
കാടുണർന്നു - കാട്, ഉണർന്നു
സ്നേഹമില്ല - സ്നേഹം, ഇല്ല
ചെറിയവനാണെങ്കിലും -
ചെറിയവൻ, ആണ്, എങ്കിലും
ഊഞ്ഞാലാടുന്നു -
ഊഞ്ഞാൽ, ആടുന്നു
പുറത്തേക്കിറങ്ങി -
പുറത്തേക്ക്, ഇറങ്ങി
പണിയെടുപ്പിക്കും -
പണി, എടുപ്പിക്കും
ഇതുപോലെ പാഠഭാഗത്തു നിന്നും കൂടുതൽ വാക്കുകൾ കണ്ടെത്തി ചെറിയ വാക്കുകളാക്കി എഴുതി പരിശീലിക്കണം.
വാക്കുകൾ ചേർത്തെഴുതുക
രണ്ടു വാക്കുകളെ ചേർത്തെഴുതി ഒറ്റ വാക്കാക്കി നോക്കിയാലോ?
ഒരിക്കലും, ഇല്ല - ഒരിക്കലുമില്ല
ശരി, ആണല്ലോ - ശരിയാണല്ലോ
ഞെളിഞ്ഞ്, ഇരുന്നു - ഞെളിഞ്ഞിരുന്നു
കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുമല്ലോ.
ഒരുമിച്ചു വായിക്കാം
ടീച്ചറും കുട്ടികളും കഥയിലെ ഓരോ വാക്യങ്ങൾ മാറിമാറി വായിക്കുന്ന കളിയാണിത്. കഥയുടെ ആദ്യ ഭാഗമാണ് ചാർട്ടിൽ എഴുതിയിരുന്നത് (പേജ് 79, 80). ടീച്ചർ വായിക്കേണ്ടത് ചുവന്ന അക്ഷരത്തിലും നിങ്ങൾ വായിക്കേണ്ടത് കറുത്ത അക്ഷരത്തിലും എഴുതിയിരുന്നു.
ഈ കളി വീട്ടിൽ നിന്ന് ഒരാളെയും കൂട്ടി ഒരു മത്സരമായി കളിച്ചു നോക്കൂ. തെറ്റില്ലാതെ, ഭാവത്തോടെ, വ്യക്തമായി, ഒഴുക്കോടെ വായിക്കുന്ന ആളാണ് വിജയി. മത്സരത്തിനു മുമ്പ് നന്നായി വായിച്ചു പരിശീലിക്കണേ. എങ്കിലേ വിജയിക്കുകയുള്ളൂ. അടുത്ത ദിവസം ക്ലാസ്സിലും ഈ കളി കളിച്ചു നോക്കാം.
അണ്ണാൻ കണ്ട കാഴ്ചകൾ
പറഞ്ഞ കാര്യം ചെയ്തതു കൊണ്ട് ആനമൂപ്പൻ, അണ്ണാൻ കുഞ്ഞിനെയും പുറത്തിരുത്തി ചുറ്റിക്കറങ്ങാൻ പോയി. ആനപ്പുറത്തിരുന്ന് അണ്ണാൻ കണ്ട കാഴ്ചകൾ എന്തൊക്കെയായിരിക്കും? നിങ്ങൾ ഒന്ന് സങ്കൽപ്പിച്ച് എഴുതി നോക്കൂ.
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments