New

6/recent/ticker-posts

SCERT KERALA TEACHER'S NOTE FirstBell 2.0 STD II Mathematics - Unit 3 There's a limit - Teacher's Note

Class 2 ഗണിതം - Unit 3 അധികമായാൽ - Teacher's Note


Class 2 Mathematics - Unit 3 There's a limit - Teacher's Note

ഇന്നത്തെ ക്ലാസ്സ് കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...

TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Mathematics (16/08/2021)
unit 3. അധികമായാൽ

തീറ്റ മത്സരം
പഞ്ചമൻ കാട്ടിൽ നടക്കുന്ന തീറ്റ മത്സരത്തിൻ്റെ വിശേഷവുമായാണ് ഇത്തവണ പഞ്ചവർണത്തത്ത പറന്നെത്തിയത്.
കുരങ്ങച്ചൻ നടത്തിയ അനൗൺസ്മെൻ്റ് കേട്ടില്ലേ? മുയൽക്കുട്ടനും കരടിക്കുട്ടനും ജഗ്ഗു ആനയുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഓരോരുത്തരും എന്താണ് തിന്നേണ്ടതെന്നു നോക്കാം.

മുയൽക്കുട്ടൻ
ഒരു കുട്ടയിൽ 10 വീതം 10 കുട്ട കാരറ്റ്. ആകെ 100 എണ്ണം.

കരടിക്കുട്ടൻ
ഒരു കുട്ടയിൽ 10 വീതം 10 കുട്ട പഴങ്ങൾ. ആകെ 100 എണ്ണം.

ജഗ്ഗു ആന
ഒരു കുട്ടയിൽ 10 വീതം 10 കുട്ട ശർക്കരയുണ്ട. ആകെ 100 എണ്ണം.

ഓരോരുത്തരും തിന്നത് എത്രയെന്നു നോക്കാം.

മുയൽക്കുട്ടൻ തിന്നത്
3 കുട്ടയിലേത് മുഴുവനും നാലാമത്തെ കുട്ടയിൽ നിന്ന് 2 എണ്ണം.
30 + 2 = 32

കരടിക്കുട്ടൻ തിന്നത്
8 കുട്ടയിലേത് മുഴുവനും ഒൻപതാമത്തെ കുട്ടയിൽ നിന്ന് 6 എണ്ണം.
80 + 6 = 86

ജഗ്ഗു ആന തിന്നത്
10 കുട്ടയിലേത് മുഴുവനും.
100 എണ്ണം.

തനിക്കു കിട്ടിയ 100 ശർക്കരയുണ്ടകളും തിന്നു തീർത്ത ജഗ്ഗു ആനയാണ് തീറ്റ മത്സരത്തിൽ വിജയിച്ചത്. 
ബാക്കിയെത്ര?

മുയൽക്കുട്ടൻ
മുയൽക്കുട്ടൻ 32 കാരറ്റുകളാണ് തിന്നത്. ജഗ്ഗുവിനോടൊപ്പം എത്താൻ എത്ര കൂടി തിന്നണമായിരുന്നു?

ഇതിൻ്റെ ഉത്തരമറിയാൻ ബാക്കിയുള്ളത് എത്രയെന്ന് എണ്ണി നോക്കിയാൽ മതി.

ബാക്കിയുള്ളത് 6 പത്തുകളും 8 ഒന്നുകളുമാണ്.

60 + 8_
       68
60 + 8 = 68
അതു കൊണ്ട്
 100 - 32 = 68
68 കാരറ്റുകളാണ് ബാക്കി വന്നത്.

കരടിക്കുട്ടൻ
കരടിക്കുട്ടൻ തിന്നത് 86 പഴങ്ങളാണ്. ജഗ്ഗുവിനൊപ്പമെത്താൻ അവൻ എത്രയെണ്ണം കൂടി തിന്നണമായിരുന്നു? ബാക്കി വന്ന പഴങ്ങൾ എണ്ണി നോക്കിയാൽ ഉത്തരം കിട്ടും.

ഉത്തരം നിങ്ങൾ തന്നെ ചെയ്തു നോക്കി കണ്ടെത്തി അയച്ചു തരണം. ഉത്തരം കണ്ടുപിടിക്കാനായി ടീച്ചർ കാണിച്ചു തന്നതു പോലെ നിങ്ങളുടെ ഗണിത കിറ്റിലെ ഈർക്കിൽ കെട്ടുകൾ ഉപയോഗിക്കാം.

വമ്പൻ നൂറ്
ഒരക്കമുള്ളതും രണ്ടക്കമുള്ളതുമായ സംഖ്യകളെയാണ് ഇതുവരെ നമ്മൾ പരിചയപ്പെട്ടിട്ടുള്ളത്. എന്നാൽ 99 കഴിഞ്ഞാൽ അടുത്തത് ഒരു മൂന്നക്ക സംഖ്യയാണ്. മൂന്നക്കമുള്ള ആ സംഖ്യയെ നമ്മൾ ഇന്ന് പരിചയപ്പെട്ടു. അത് 100 ആണ്.

10 പത്തുകൾ ചേർന്നാൽ 100 ആവും.

90 നോട് 10 ചേർന്നാൽ 100 ആവും.
90 + 10 = 100

99 നോട് 1 ചേർന്നാൽ 100 ആവും.
 99 + 1 = 100

മൂന്ന് അക്കമുള്ള ഏറ്റവും ചെറിയ സംഖ്യയാണ് 100.
നൂറിൻ്റെ കൂടുതൽ സവിശേഷതകൾ പറയാൻ കഴിയുമോയെന്ന് ശ്രമിച്ചു നോക്കൂ.
നൂറിനെ ശരിക്കു മനസ്സിലായെങ്കിൽ ഈ പാട്ടു പാടി രസിച്ചോളൂ.

പത്തു പത്തുകൾ ചേർന്നപ്പോൾ
അമ്പോ! എണ്ണം നൂറായി
മൂന്നക്കത്തിൽ സംഖ്യയിവൻ
ഒന്നു കഴിഞ്ഞ് ഇരു പൂജ്യം
നൂറോളമെണ്ണാൻ പഠിച്ചു ഞങ്ങൾ
നൂറെന്നെഴുതാൻ പഠിച്ചു ഞങ്ങൾ

പാട്ടു പാടിക്കഴിഞ്ഞ് നോട്ട് ബുക്കിൽ വലിയൊരു നൂറു വരച്ച് നിറവും കൊടുത്തോളൂ.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments