New

6/recent/ticker-posts

TODAY IN HISTORY - APRIL 08: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 08 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 08 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1199 മീനം 26) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഏപ്രിൽ 08
💠അന്താരാഷ്ട്ര റൊമാനിയ ദിനം
💠അന്താരാഷ്ട്ര GMO പ്രതിപക്ഷ ദിനം
💠അന്താരാഷ്ട്ര ഫെങ് ഷൂയി അവബോധ ദിനം
💠മൃഗശാല പ്രേമികളുടെ ദിനം
💠ഡോഗ് ഫാർട്ടിംഗ് അവബോധ ദിനം
💠ദേശീയ നിശ്ശബ്ദ ദിനം
💠ദേശീയ എംപാനഡ ദിനം
💠ദേശീയ ഡൈവ് ബാർ ദിനം
💠ദേശീയ നായ്ക്കൾക്കെതിരെയുള്ള ബോധവൽക്കരണ ദിനം
💠ആനിമേഷൻ ദിനം (റഷ്യ)
💠ദേശീയ ആരോഗ്യ ദിനം (കിരിബതി)
💠ദേശീയ എംപാനാഡ ദിനം (യു.എസ്.എ)
💠ഡ്രഗ് കൺട്രോൾ അതോറിറ്റി തൊഴിലാളി ദിനം (കിർഗിസ്ഥാൻ)
💠മിലിട്ടറി കമ്മീഷണേറ്റ് ജീവനക്കാരുടെ ദിനം (ബെലാറസ് , റഷ്യ)
• ചരിത്ര സംഭവങ്ങൾ
• 217 - ```റോമൻ ചക്രവർത്തിയായ കറക്കള കൊല്ലപ്പെട്ടു.```
• 1796 -  ```ജർമൻ ഗണിത ശാസ്ത്രഞനായ കാൾ ഫ്രഡറിച് ഗോസ്സ് quadratic reciprocity law തിയറി തെളിയിച്ചു.```
• 1857 -  ```ബ്രിട്ടീഷുകാരനായ മേലുദ്യോസ്ഥൻ ഹഡ്സണെ വെടിവച്ചതിന്റെ പേരിൽ സൈനിക കോടതി പിടികൂടിയ ഇന്ത്യൻ പട്ടാളക്കാരൻ മംഗൾ പാണ്ഡേയെ 30 മത് വയസ്സിൽ സൈനികർ നോക്കി നിൽക്കേ ബ്രിട്ടീഷ് പട്ടാളം പരസ്യമായി തൂക്കിലേറ്റി.. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് തിരി കൊളുത്തിയ സംഭവം.```
• 1862 -  ```ജോൺ ഡി. ലിൻഡിന് ഏയ്റോസോൾ ഡിസ്പെൻസറിനുള്ള പേറ്റന്റ് ലഭിച്ചു.```
• 1869  -  ```അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി ന്യൂയോർക്ക് സിറ്റിയിൽ തുറന്നു.```
• 1899 -  ```മാർത്ത പ്ലേസ്, വൈദ്യുതകസേരയിൽ വധശിക്ഷക്കു വിധേയയായ ആദ്യ വനിതയായി.```
• 1929 -  ```ഇന്ത്യൻ സ്വാതന്ത്ര്യസമരം: ഭഗത് സിംഗും ബതുകേശ്വർ ദത്തും ദില്ലി സെൻ‌ട്രൽ അസ്സെംബ്ലിയിൽ ബോംബെറിഞ്ഞു.```
• 1933 -  ```മാമൂലുകളെ വെല്ലുവിളിച്ച് കടൽ യാത്ര നടത്തിയ തിരുവിതാംകൂർ ചിത്തിരതിരുന്നാൾ ബാലരാമവർമ്മ ലണ്ടനിലേക്കുള്ള യാത്രമധ്യേ മാർപാപ്പയെ സന്ദർശിച്ചു.```
• 1943 -  ```അമേരിക്കയിൽ ആളുകൾ പുതിയ ജോലിയിലേക്ക് മാറുന്നത് നിരോധിച്ചു.```
• 1946 -  ```ലീഗ് ഓഫ് നേഷൻസിന്റെ അവസാന സമ്മേളനം. ഐക്യരാഷ്ട്രസഭയുടെപിറവിക്ക് ഇത് വഴിതെളിച്ചു.```
• 1950 -  ```ഇന്ത്യയും പാകിസ്താനും ദില്ലി ഉടമ്പടിയിൽ ഒപ്പുവച്ചു.```
• 1957 -  ```സൂയസ് കനാൽ വീണ്ടും തുറന്നു.```
• 1962 –  ```കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം കൊണ്ടു.```
• 1973 -  ```സൈപ്രസിൽ ഭീകരവാദികളുടെ 32 ബോംബാക്രമണങ്ങൾ.```
• 1985  -  ```ഭോപ്പാൽ ദുരന്തത്തെക്കുറിച്ച് യൂണിയൻ കാർബൈഡിനെതിരെ ഇന്ത്യ കേസ് ഫയൽ ചെയ്തു.```
• 1990 -  ```നേപ്പാളിലെ രാജാവ് ബിരേന്ദ്ര രാഷ്ട്രീയ പാർട്ടികൾക്ക് 30 വർഷത്തെ വിലക്ക് നീക്കി.```
• 1994 -  ```പെന്റഗണിലും എല്ലാ യുഎസ് സൈനിക താവളങ്ങളിലും പുകവലി നിരോധിച്ചു.```
• 1999 -  ```ഹരിയാന ഗണപരിഷത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.```
• 2015 -  ```ചെറുകിട വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് മുദ്രാ ബാങ്ക് (Micro Units Development and Refinance Agency Bank) രൂപീകരിച്ചു.```
• 2017 -  ```മലാലാ യൂസുഫ് സഹായിയെ യു.എൻ. സമാധാന ദൂതയായി 2 വർഷ കാലയളവിലേക്കു പ്രഖ്യാപിച്ചു… പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക ആണ് ലക്ഷ്യം.```
• ജന്മദിനങ്ങൾ
• ഗൗതമബുദ്ധൻ - ```ബുദ്ധൻ(ശ്രീബുദ്ധൻ)  എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ (08-Apr-0563) ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌. ശ്രീബുദ്ധനാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ബുദ്ധനെന്ന് എല്ലാ ബുദ്ധമതാനുയായികളും വിശ്വസിക്കുന്നു. സിദ്ധാർത്ഥൻ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ നാലാം സഥാനം ഗൗതമ ബുദ്ധനാണ്. ബുദ്ധമത തത്ത്വചിന്തയുടെ ഒരു പ്രധാനപ്പെട്ട തത്ത്വമാണ് ചതുര സത്യങ്ങൾ എന്നറിയപ്പെടുന്നത്. ദുഃഖം, ദുഖ കാരണം, ദുഖനിവാരണം, ദുഖ നിവാരണമാർഗ്ഗം എന്നിവ ചതുര സത്യങ്ങളായി അറിയപെടുന്നു.```
• തോപ്പിൽ ഭാസി - ```മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസി (Born: 8 April 1924, - Died: 8 December 1992). യഥാർത്ഥനാമം തോപ്പിൽ ഭാസ്കരപിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്‌. ഒന്നാം കേരളനിയമസഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്.```
• സനൽ കുമാർ ശശിധരൻ - ```ഒരു മലയാളചലച്ചിത്രസംവിധായകനും  കവിയുമാണ്  സനൽ കുമാർ ശശിധരൻ (ജനനം ഏപ്രിൽ 8, 1977). 2014-ൽ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യ ചലച്ചിത്രമായ ഒരാൾപ്പൊക്കത്തിനു ലഭിച്ചു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ സനൽ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.```
• അജയൻ -  ```ഒരു ചലച്ചിത്രഛായാഗ്രാഹകനാണ് അജയൻ വിൻസന്റ് (Born 8 April 1950 - Died 13 December 2018). ഭ്രമരം എന്ന ബ്ലെസ്സിയുടെ ചിത്രത്തിലൂടെ ഇദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള കേരളാ സംസ്ഥാന ചലച്ചിത്രപുരസ്കാരം പുരസ്കാരം നേടി. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഹോളിവുഡ് ചിത്രമായ ഡാം 999-ന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഇദ്ദേഹമാണ്.```
• അല്ലു അർജുൻ - ```അല്ലു അർജുൻ (ജനനം 8 ഏപ്രിൽ 1982) തെലുഗു ചലച്ചിത്ര അഭിനേതാവാണ്. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികൾക്കിടയിലും സുപരിചിതനാണ് അല്ലു അർജുൻ. ഇപ്പോൾ കേരളത്തിൽ ധാരാളം അല്ലു അർജുൻ ഫാൻസ്‌ ക്ലബ്ബുകൾ നിലവിലുണ്ട്.ഇദ്ദേഹത്തിന് 2 ഫിലിംഫെയർ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പരുഗുവിലേയും വേദത്തിലേയും പ്രകടനങ്ങൾക്ക് ഒരു "CineMAA" പുരസ്കാരവും രണ്ട് "നന്ദി" പുരസ്കാരവും ലഭിച്ചിട്ടുണ്ട്.```
• സന്തോഷ് പണ്ഡിറ്റ് - ```ഇന്ത്യൻ ചലച്ചിത്ര നടനും ഗായകനും ഇന്റർനെറ്റിലെ യൂട്യൂബ് വഴി പ്രചരിച്ച ഏതാനും ഗാനങ്ങളിലൂടെ സെലിബ്രിറ്റിയുമായ വ്യക്തിയാണ് സന്തോഷ്‍ പണ്ഡിറ്റ് (ജനനം  ഏപ്രിൽ 8, 1973).  2011-ൽ മലയാളികൾക്കിടയിൽ അഭൂതപൂർവ്വവും വ്യത്യസ്തവുമായ പ്രസിദ്ധി സമ്പാദിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ 2011 ലെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു.  ഒരു ചലച്ചിത്രത്തിലെ 8 പ്രധാന ജോലികൾ നിർവ്വഹിച്ചതിന്  2011 ലെ  കർമ്മശ്രേഷ്ഠ പുരസ്കാരം  ഏകലവ്യ ചാരിറ്റബിൾ ട്രസ്റ്റ് നൽകി .```
• നിത്യ മേനോൻ - ```ഒരു മലയാളചലച്ചിത്ര അഭിനേത്രിയും പിന്നണി ഗായികയുമാണ് നിത്യ മേനോൻ (ജനനം: ഏപ്രിൽ 8, 1988). മലയാളം കൂടാതെ നിത്യ കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. 1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനോൻ കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു. മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരേ നേടാൻ നിത്യ മേനോനു കഴിഞ്ഞു. പുതിയ തലമുറയുടെ ചിന്തകൾക്കും,ശൈലികൾക്കും ഒരുപോലെ ഇണങ്ങുന്നതും അതേ സമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും(ഉറുമി) നിത്യ മേനോനു അവതരിപ്പിക്കാൻ കഴിഞ്ഞു.```
• ആറന്മുള പൊന്നമ്മ - ```ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയായിരുന്നു ആറന്മുള പൊന്നമ്മ (8 ഏപ്രിൽ 1914 - 21 ഫെബ്രുവരി 2011). മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി ആറന്മുള പൊന്നമ്മ ചെയ്തിട്ടുണ്ട്.```
• വിഷ്ണു വിനയ് - ```ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് വിഷ്ണു വിനയ് (Born 8 April 1987), പ്രധാനമായും മലയാള സിനിമകളിൽ പ്രത്യക്ഷപ്പെടുന്നു.  മലയാള ചലച്ചിത്ര സംവിധായകൻ വിനയന്റെ മകനാണ്. വിഷ്ണു ഗോവിന്ദൻ സംവിധാനം ചെയ്ത ഹിസ്റ്ററി ഓഫ് ജോയ്  എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.```
• ജിം ജേക്കബ് - ```മലയാള സിനിമകളിലെ സംഗീതസംവിധായകൻ, ഗായകൻ, സൗണ്ട് എഞ്ചിനീയർ, ഗിറ്റാറിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനാണ് ജിം ജേക്കബ് (Born 8 April 1987). 4 മ്യൂസിക്സ് എന്ന മലയാള സംഗീതസംവിധായക ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളാണ് അദ്ദേഹം.```
• അലോയിസ് ബ്രൂണർ - ```അഡോൾഫ് ഹിറ്റ്‌ലറുടെ ഭരണകാലത്ത് യൂറോപ്പിൽ ആയിരക്കണക്കിന് ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹോളോകോസ്റ്റ് സംഭവത്തിന്റെ പ്രധാന ആസൂത്രകൻ ആയിരുന്നു അലോയിസ് ബ്രൂണർ (8 ഏപ്രിൽ 1912 – c. 2010). ഷുട്ട്സ്സ്റ്റാഫേൽ ( Schutzstaffel (SS)) എന്ന ജർമ്മൻ സൈന്യവിഭാഗത്തിന്റെ ലഫ്ടനന്റ്റ് കേണൽ ആയിരുന്ന അഡോൾഫ് ഐഷ്മാൻന്റെ വലംകൈയായിരുന്നു ഇയാൾ.[1] രണ്ടാം ലോകമഹായുദ്ധസമയത്തെ ഹോളോകോസ്റ്റിൽ യൂറോപ്പിലെ 140,000 വരുന്ന ജൂതന്മാരെ ഗ്യാസ്ചേംബറുകളിൽ വച്ച് കൊല്ലുന്നതിനു ഇയാൾ നേതൃത്വം വഹിച്ചു.```
• കോഫി അന്നാൻ - ```ഐക്യരാഷ്ട്രസഭയുടെ ഏഴാമത്തെ സെക്രട്ടറി ജനറൽ ആയിരുന്നു കോഫി അത്താ അന്നാൻ (ജനനം - 1938 ഏപ്രിൽ 8 - 18 ആഗസ്റ്റ് 2018). 1997 ജനുവരി, 1 മുതൽ 2007 ജനുവരി 1 വരെയായിരുന്നു അന്നാൻ സെക്രട്ടറി ജനറൽ പദവി വഹിച്ചിരുന്നത്. ഘാന സ്വദേശി ആയ ഇദ്ദേഹത്തിന് വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാൻ ഗ്ലോബൽ എയിഡ്സ് ആൻഡ്‌ ഹെൽത്ത്‌ ഫണ്ടിന് രൂപം കൊടുത്തതിനാൽ ഐക്യരാഷ്ട്രസഭയോടൊപ്പം 2001-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.```
• ഹെലൻ ജോസഫ് - ```ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടിയ ഒരു വനിതയായിരുന്നു ഹെലൻ ബിയാട്രീസ് ജോസഫ് എന്ന ഹെലൻ ജോസഫ്(ജനനം 8 ഏപ്രിൽ 1905 – മരണം 25 ഡിസംബർ 1992).```
• സ്മരണകൾ
• ബങ്കിം ചന്ദ്ര ചാറ്റർജി- ```ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റർജി (27 ജൂൺ 1838 – 8 ഏപ്രിൽ 1894) വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തകർക്ക് പ്രചോദനമായ ഈ ഗാനം പിന്നീട് ഭാരതത്തിന്റെ ദേശീയ ഗീതമായി സർക്കാർ പ്രഖ്യാപിച്ചു. ബങ്കിം ചന്ദ്ര ചാറ്റർജി ധാരാളം നോവലുകളും, കവിതകളും രചിച്ചിട്ടുണ്ട്. ആനന്ദമഠം ആണ് അദ്ദേഹത്തിൻറെ പ്രശസ്തമായ കൃതി.```
• പാബ്ലോ പിക്കാസോ - ```സ്പെയിൻകാരനായ ഒരു ചിത്രകാരനും ശില്പിയും ആയിരുന്നു പാബ്ലോ പിക്കാസോ(Pablo Picasso) (ഒക്ടോബർ 25, 1881-ഏപ്രിൽ 8, 1973). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാളായി അദ്ദേഹം ഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പൂർണ്ണ നാമം പാബ്ലോ ഡിയെഗോ ഹോസെ ഫ്രാൻസിസ്കോ ദ് പോള യുവാൻ നെപോമുസെനോ മരിയ ദെ ലോ റെമിദോ സിപ്രിയാനോ ദെ ലാ സാന്റിസിമ ട്രിനിടാഡ് ക്ലിറ്റോ റൂയി യ് പിക്കാസോ എന്നായിരുന്നു. ക്യൂബിസത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിരുന്നു പിക്കാസോ. വസ്തുക്കളെ വിഘടിപ്പിക്കുകയും പിന്നീട് അവയെ അമൂർത്തമായ രീതിയിൽ പുനർയോജിപ്പിക്കുകയും ചെയ്യുന്ന ചിത്രകലാശൈലിയാണ് ക്യൂബിസം. പിക്കാസോ 13,500 ചിത്രങ്ങളും 100,000 പ്രിന്റുകളും (ലോഹത്തിൽ കൊത്തിയുണ്ടാക്കുന്നവ - എൻ‌ഗ്രേവിംഗ്സ്), പുസ്തകങ്ങൾക്കായി ഉള്ള 34,000 ചിത്രങ്ങളും 300 ശില്പങ്ങളും രചിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ഗർണിക പികാസോയുടെ ശ്രേഷ്ഠ സൃഷ്ടികളിൽ ഒന്നായി ഗണിക്കപ്പെടുന്നു.```
• പി. ഭാസ്കരനുണ്ണി - ```ഒരു മലയാള സാഹിത്യ ഗവേഷകനും ചരിത്രാന്വേഷകനുമായിരുന്നു പി. ഭാസ്കരനുണ്ണി (17 ഡിസംബർ 1926 - 8 ഏപ്രിൽ 1994). കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.  ജനയുഗം സബ് എഡിറ്റർ, കേരള സാഹിത്യ അക്കാദമിയുടെ സാംസ്കാരിക ഡയറിയുടെ പത്രാധിപ സമിതി അംഗം, കേരള സ്റ്റേറ്റ് ആർക്കൈവ്സിലെ നോമിനേറ്റഡ് അംഗം, ഗ്രന്ഥശാലാ സംഘം പ്രവർത്തകൻ എന്നീ നിലകളിലും മറ്റ് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചു.```
• എ.എം. രാജ - ```പ്രമുഖ ദക്ഷിണേന്ത്യൻ ഗായകനും സംഗീതസംവിധായകനുമായിരുന്നു ഏയ്മല മന്മദരാജു രാജ എന്ന എ.എം. രാജ(1 ജൂലൈ 1929 – 8 ഏപ്രിൽ 1989). മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള സിനിമകളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു. നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനവും നിർവ്വഹിച്ചു.```
• എതെൽ ടർണർ - ```എതെൽ ടർണർ (ജീവിതകാലം : 25 ജനുവരി 1873 – 8 ഏപ്രിൽ 1958) ഒരു ഇംഗ്ലണ്ടിൽ ജനിച്ച ആസ്ട്രേലിയൻ നോവലിസ്റ്റും കുട്ടികളുടെ കഥാകാരിയുമായിരുന്നു.```
• ഗയിറ്റാനോ ഡോനിസെറ്റി - ```ഇറ്റാലിയൻ സംഗീതജ്ഞനാണ് ഗയിറ്റാനോ ഡോനിസെറ്റി (1797 നവംബർ 29 - 1848 ഏപ്രിൽ 😎. 1838-ൽ ഇദ്ദേഹത്തിന്റെ പൊല്യൂറ്റോ എന്ന ഓപ്പറ നെപ്പോളിയൻ ഭരണകൂടം നിരോധിച്ചു.എന്റിക്കോഡി ബോർഗോഗ്നയാണ് ആദ്യത്തെ ഓപ്പറ (1828). തുടർന്ന് ഇരുപത്തഞ്ചോളം ഓപ്പറകൾ സംവിധാനം ചെയ്യുകയുണ്ടായി.```
• പി.എസ്. കരുണാകരൻ  - ```കേരളീയനായ ചിത്രകാരനും ചിത്രകലാദ്ധ്യാപകനുമായിരുന്നു പി.എസ്. കരുണാകരൻ(8 ഏപ്രിൽ 2015). ഇന്ത്യയിലും വിദേശത്തുമായി നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ജലച്ചായചിത്രരചനയിൽ വേറിട്ട ശൈലിക്കുടമയായ ഇദ്ദേഹം ദേശീയ അന്തർദേശീയ വാണിജ്യ എക്‌സിബിഷനുകളിലെ കവാടങ്ങളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.```
• മംഗൽ പാണ്ഡേ - ```ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ 34 - ആം റജിമെന്റിൽ ശിപായി ആയി ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു മംഗൽ പാണ്ഡേ (19 ജൂലൈ 1827 – 8 ഏപ്രിൽ 1857). ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി പലരും ഇദ്ദേഹത്തെയാണ് കണക്കാക്കുന്നത്.```
• മാർഗരറ്റ് താച്ചർ - ```യുണൈറ്റഡ് കിങ്ഡത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു മാർഗരറ്റ് താച്ചർ (ഒക്ടോബർ 13, 1925 – ഏപ്രിൽ 8, 2013). 1979 മുതൽ 1990 വരെയാണ് ഇവർ പ്രധാനമന്ത്രി പദത്തിൽ പ്രവർത്തിച്ചത്.  "ഉരുക്കുവനിത" (The Iron Lady), "മാഡ് മാഗി" എന്നീ വിളിപ്പേരുകളിലും ഇവർ അറിയപ്പെട്ടിരുന്നു. ചരിത്രത്തിൽ പ്രധാനമന്ത്രിപദത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച രണ്ടാമത്തെ വ്യക്തിയാണിവർ. ```
ഇന്നത്തെ ചോദ്യോത്തരങ്ങൾ
• ലോക് നായക് എന്നറിയപ്പെട്ടത്‌ ജയപ്രകാശ്‌ നാരായണ്‍ ആണ്.
ദേശനായക്‌ എന്ന ബഹുമതി സുഭാഷ്‌ ചന്രബോസിനു നല്‍കിയത്‌ ടാഗോര്‍ ആണ്‌.

• ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെട്ടത്‌ ദാദാഭായ്‌ നവറോജിയാണ്‌. ഇന്തൃന്‍ ദേശീയതയുടെ വന്ദ്യവയോധിക ആനി ബസന്റ്‌ ആണ്‌.
ഇന്ത്യന്‍ വിപ്ലവത്തിന്റെ മാതാവ്‌ എന്നു വിശേഷിപ്പിക്കപ്പെട്ടത്‌ മാഡം ഭിക്കാജി കാമ ആണ്‌.

• രാഷ്ട്രഗുരു -സുര്രേന്ദനാഥ്‌ ബാനര്‍ജി. രാഷ്ട്ര കവി -മൈഥലി ശരണ്‍ ഗുപ്ത.

• സെർവന്റ്‌സ്‌ ഓഫ്‌ ഇന്ത്യ എന്ന സംഘടന സ്ഥാപിച്ചത്‌ ഗോപാലകൃഷ്ണഗോഖലെ ആണ്‌.
സെർവന്റ്‌ സ്‌ ഓഫ്‌ ഗോഡ്‌ (ഖുദായ്‌ ഖിത്മത്ഗാര്‍) എന്ന സംഘടന സ്ഥാപിച്ചത്‌ ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ ആണ്‌.

• ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയ്ക്ക്‌ നേതൃത്വം നല്‍കിയത്‌ ജനറല്‍ റെജിനാള്‍ഡ്‌ ഡയറാണ്‌.അതിനു പ്രതികാരമായി ആ സമയത്ത്‌ പഞ്ചാബ്‌ ഗവര്‍ണറായിരുന്ന മൈക്കല്‍ ഒഡയറിനെ 1940 മാര്‍ച്ച്‌ 3-ന്‌ ലണ്ടനില്‍വച്ച്‌ ഉദ്ദംസിങ്‌ എന്ന സിക്കു യുവാവ്‌ വെടിവച്ചുകൊന്നു.

• മൊണ്ടേഗു-ചെംസ്‌ ഫോര്‍ഡ്‌ ഭരണപരിഷ്കാരങ്ങളെക്കുറിച്ച്‌ പഠിച്ച്‌ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ സൈമണ്‍ കമ്മിഷന്‍ രൂപവല്‍ക്കരിച്ച വര്‍ഷം 1927 ആണ്‌.
കമ്മിഷന്‍ ഇന്ത്യയില്‍ വന്നത്‌ 1928-ല്‍. റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌1930-ല്‍.

• 1923-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്വരാജ്‌ പാര്‍ട്ടിയുടെ സ്ഥാപകര്‍ സി.ആര്‍.ദാസും മോത്തിലാല്‍ നെഹ്റുവും.

• 1934-ല്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്‌ ആചാര്യ നരേന്ദ്രദേവും ജയപ്രകാശ്‌ നാരായണും.

• 1912-ല്‍ മൌലാനാ അബുള്‍ കലാം ആസാദ്‌ തുടങ്ങിയ ഉറുദു വാരികയാണ്‌ അല്‍ഹിലാല്‍. 1914-ല്‍ പത്ര മാരണനിയമപ്രകാരം ബ്രിട്ടീഷധികാരികള്‍ അല്‍ ഹിലാല്‍ പിടിച്ചെടുത്തപ്പോള്‍ ആസാദ്‌ തുടങ്ങിയതാണ്‌ അല്‍ ബലാഘ്‌.

ആധുനിക ഭാരതം: 600 ലേറെ പി.എസ്.സി. ചോദ്യോത്തരങ്ങൾ  - മുഴുവൻ ചോദ്യോത്തരങ്ങളും പഠിക്കാനായി- ലിങ്ക്  ഇതോടൊപ്പം -👇 
https://keralawinners.blogspot.com/2020/02/modern-india-questions-and-answers.html


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments