New

6/recent/ticker-posts

TODAY IN HISTORY - JUNE 02: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ജൂൺ 02 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: ജൂൺ 02 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 ഇടവം 19) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ജൂൺ 02
• അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനം
• വേൾഡ് ഈറ്റിംഗ് ഡിസോർഡേഴ്സ് ആക്ഷൻ ഡേ
• യുഎൻ വെസക് ദിനം
• അമേരിക്കൻ ഇന്ത്യൻ പൗരത്വ ദിനം
• ദേശീയ ബബ്ബാ ദിനം
• ദേശീയ തോക്ക് അക്രമ ബോധവത്കരണ ദിനം
• തെലങ്കാന ദിനം (ഇന്ത്യ)
• റിപ്പബ്ലിക് ദിനം (ഇറ്റലി)
• അലങ്കാര ദിനം (കാനഡ)
• തൊഴിലാളി ദിനം (ബഹാമസ്)
• ദേശീയ ഡോനട്ട് ദിനം (യുഎസ്എ)
• ദേശീയ റോക്കി റോഡ് ദിനം (യുഎസ്എ)
• ദേശീയ റൊട്ടിസറി ചിക്കൻ ദിനം (യുഎസ്എ)
• സിവിൽ ഏവിയേഷൻ ദിനം (അസർബൈജാൻ)
• ചരിത്ര സംഭവങ്ങൾ
• 575 - ബെനഡിക്ട് ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
• 657 - യൂജിൻ ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
• 1800 - എഡ്‌വേഡ് ജെന്നർ വസൂരി രോഗത്തിനെതിരായുള്ള വാക്സിൻ കണ്ടുപിടിച്ചു.
• 1896 - മാർക്കോണി റേഡിയോ  കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
• 1902 - ഷൊർണ്ണൂർ - എറണാകുളം തീവണ്ടിപ്പാത തുറന്നു.
• 1947 - മലബാർ ക്ഷേത്രപ്രവേശന വിളംബരം നടപ്പിൽ വന്നു.
• 1952 - മലയാളത്തിലെ പ്രസിദ്ധ പുസ്തക പ്രസാധകരായ കറന്റ് ബുക്സ് പ്രവർത്തനമാരംഭിച്ചു.
• 1953 - ഇംഗ്ലണ്ടിലെ ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്ന് രാജ്ഞിയായ മൂത്തമകൾ എലിസബേത്തിന്റെ കിരീടധാരണം ലണ്ടനിൽ നടന്നു.
• 1954 -  പാലസ്തീൻ ദേശത്തിന്റെ വിമോചനം ലക്ഷ്യമാക്കി പാലസ്തീൻ വിമോചന മുന്നണി രൂപംകൊണ്ടു.
• 1966 - അമേരിക്കൻ ശൂന്യാകാശ വാഹനമായ സർവ്വയർ 1 ചന്ദ്രനിലിറങ്ങി.
• 1995 - നിർബന്ധിത ഹർത്താൽ കേരള ഹൈക്കോടതി നിരോധിച്ചു.
• 2009 - മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി കമലാസുരയ്യയുടെ ഖബറടക്കം തിരുവനന്തപുരം പാളയം ജുമാമസ്ജിദിൽ നടന്നു.
• 2014 - രാജ്യത്തെ 29-മത്തെ സംസ്ഥാനമായി തെലുങ്കാന പിറന്നു.
• 2020 - 2020 ലെ കോമൺവെൽത്ത്‌ ചെറുകഥാ പുരസ്‌കാരം ഇന്ത്യൻ എഴുത്തുകാരി കൃതിക പാണ്ഡെയ്‌ക്ക്‌ (29 വയസ്സ്) ലഭിച്ചു . “ദ ഗ്രേറ്റ്‌ ഇന്ത്യൻ റ്റീ ആൻഡ്‌ സ്‌നേക്‌സ്’ എന്ന ചെറുകഥയ്‌ക്കാണ്‌ പുരസ്‌കാരം ലഭിച്ചത്.
• ജന്മദിനങ്ങൾ
• ഇളയരാജ- തെന്നിന്ത്യയിലെ ഒരു സംഗീതസം‌വിധായകനും, ഗായകനും, ഗാന രചയിതാവുമാണ്‌ ഇളയരാജ(ജനനം:ജൂൺ 2 1943) മുപ്പതുവർഷത്തെ തന്റെ സംഗീത ജീവിതത്തിനിടയിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി ഏതാണ്ട് 4500 ഗാനങ്ങൾക്ക് സംഗീതസം‌വിധാനം നിർ‌വഹിച്ചിട്ടുള്ള ഇദ്ദേഹം ഏതാണ്ട് 800 ചലച്ചിത്രങ്ങൾക്ക് പിന്നണി സംഗീതമൊരുക്കിയിട്ടുണ്ട്. സിംഫണി പോലുള്ള സർഗാത്മകമായ സംഗീതപരീക്ഷണങ്ങൾക്ക് 2012 ൽ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. സിനിമകൾക്കായി അദ്ദേഹം ഒരുക്കിയ പശ്ചാത്തലസംഗീതം ധാരാളം സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. ഇളയരാജയോടുള്ള ആദരപൂർവ്വം, അദ്ദേഹത്തെ ഇസൈജ്ഞാനി എന്ന് വിളിക്കാറുണ്ട്. ഇളയരാജ ദേശീയവും അന്തർദേശീയവുമായ ഒരുപാട് അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്. നാല് തവണ ഭാരത സർക്കാരിന്റെ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നുതവണ മികച്ച സംഗീതസംവിധാനത്തിനും, ഒരു തവണ മികച്ച പശ്ചാത്തലസംഗീതത്തിനുമായിരുന്നു. ഭാരതസർക്കാർ നല്കുന്ന പത്മഭൂഷൺ പുരസ്കാരത്തിനും ഇളയരാജ അർഹനായിട്ടുണ്ട് .
• രാമവർമ്മ കൊച്ചനിയൻ തമ്പുരാൻ - കൊച്ചിരാജ്യത്തിലെ ഒരു "വലിയതമ്പുരാൻ" ആയിരുന്നു രാമവർമ്മ കൊച്ചനിയൻ തമ്പുരാൻ ( 1912 ജൂൺ 2− 2014 ഫിബ്രവരി 5). കൊച്ചി രാജ്യം ഇന്ത്യയിലേക്ക് ലയിച്ചശേഷം പെരുമ്പടപ്പു സ്വരൂപത്തിലെ കിരീടാവകാശിയായ ഏറ്റവും പ്രായമുള്ള അംഗത്തെ വലിയതമ്പുരാൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്നു. അദ്ദേഹം നല്ല ക്രിക്കറ്റ് കളിക്കാരനും, ടെന്നീസ് കളിക്കാരനും ആയിരുന്നു.
• അനന്ത് ഗീഥെ - മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാർട്ടിയായ ശിവസേനയുടെ നേതാവാണ് അനന്ത് ഗംഗാറാം ഗീഥെ  (ജനനം ജൂൺ 2, 1951).  മോഡി സർക്കാരിലെ ഹെവി ഇൻഡസ്ട്രീസ്, പബ്ലിക് എന്റർപ്രൈസസ് എന്നീ വകുപ്പുകളുടെ മന്ത്രിയാണ്. മുൻ കേന്ദ്ര വൈദ്യുത മന്ത്രിയാണ്.
• ടി.എ. രാജലക്ഷ്മി - ആത്മനിഷ്ഠയും ഭാവതീവ്രതയും വിഷയമാക്കി കഥകളെഴുതിയ കഥാകാരിയും നോവലിസ്റ്റുമാണ്‌ രാജലക്ഷ്മി (ജനനം ജൂൺ 2, 1930 - മരണം 1965 ജനുവരി 18). സ്വന്തം പീഡകളെ അടിസ്ഥാനമാക്കിയായിരുന്നു അവരുടെ കൃതികൾ.
• തേജാസിംഹ് - തേജാസിംഹ് പഞ്ചാബി സാഹിത്യകാരനായിരുന്നു (ജനനം ജൂൺ 2, 1894 - മരണം ജനുവരി 10, 1958). മനോഹരങ്ങളായ ഉപന്യാസങ്ങളുടെ രചനയിൽ ഇദ്ദേഹം കൃതഹസ്തനായിരുന്നു. മാതൃഭാഷയായ പഞ്ചാബിയിൽ രചനകൾ നിർവഹിക്കാൻ അനേകരെ പ്രേരിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രശസ്തരായിത്തീർന്ന ആധുനിക പഞ്ചാബി എഴുത്തുകാരായ മോഹൻസിംഹ് മഹീർ, സന്ത്സിംഹ്ശേഖോൻ, ബലവന്ത് ഗാർഗി, അമൃതാ പ്രീതം, നാനക് സിംഹ് തുടങ്ങിയവർ ഇത്തരത്തിൽ തേജാസിംഹിന്റെ ഉപദേശം സ്വീകരിച്ചവരാണ്.
• ദീവാളിബെൻ ഭീൽ - ഗുജറാത്തിൽ നിന്നുമുള്ള ഒരു ഗുജറാത്തി നാടോടിഗായികയും ചലച്ചിത്രപിന്നണിഗായികയുമായിരുന്നു ദീവാളിബെൻ ഭീൽ (2 ജൂൺ 1943 - 19 മെയ് 2016). ഇവരുടെ കഴിവ് വളരെ വൈകി തിരിച്ചറിഞ്ഞപ്പോൾ ആകാശവാണിയിലും ചലച്ചിത്രങ്ങളിലും ഇവർ പാടുകയും 1990 -ൽ പദ്മശ്രീ പുരസ്കാരം ലഭിക്കുകയും ചെയ്തു.
• നിതീഷ് ഭാരദ്വാജ് - ദൂരദർശൻ്റെ മഹാഭാരതം പരമ്പരയിൽ കൃഷ്ണനായി വേഷമിട്ട് ശ്രദ്ധനേടിയ അഭിനേതാവാണ് നിതീഷ് ഭാരദ്വാജ് (ജനനം 2 ജൂൺ 196). ടെലിവിഷൻ പരമ്പരകൾക്കുപുറമേ ഹിന്ദി, മറാഠി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പത്മരാജൻ്റെ ഞാൻ ഗന്ധർവൻ എന്ന ചലച്ചിത്രത്തിൽ നായകനായി മലയാളസിനിമയിലും നിതീഷ് ഭാരദ്വാജ് അഭിനയിച്ചിട്ടുണ്ട്.
• മാർത്ത വാഷിങ്ടൺ - അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ പ്രസിഡൻറായിരുന്ന ജോർജ്ജ് വാഷിങ്ടണ്ടെ ഭാര്യയായിരുന്നു മാർത്ത വാഷിങ്ടൺ (ജനനം ജൂൺ 2, 1731 - മരണം മേയ് 22, 1802). ജീവിതകാലത്ത് മാർത്ത ലേഡി വാഷിങ്ടൺ എന്നാണറിയപ്പെട്ടത്.
• വസുദേവ് നിർമൽ - സിന്ധി ഭാഷയിലെ ഒരു കവിയും നാടകകൃത്തുമാണ് വസുദേവ് വെൻസിമൽ മാധവ് എന്ന വസുദേവ് നിർമൽ (ജനനം : 2 ജൂൺ 1936). കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാൽ സാഹിത്യ പുരസ്കാർ നേടിയിട്ടുണ്ട്.ആൾ ഇന്ത്യാ റേഡിയോക്കു വേണ്ടിയും ദൂരദർശനു വേണ്ടിയും നിരവധി സംഗീത ശിൽപ്പങ്ങൾ രചിച്ചു.
• വിഷ്ണുനാരായണൻ നമ്പൂതിരി - ഒരു മലയാളകവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി (ജനനം - ജൂൺ 2 1939 മരണം - ഫെബ്രുവരി 25 2021). ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.
• സ്റ്റീവ് വോ - ഓസ്ട്രേലിയയുടെ പ്രമുഖ ക്രിക്കറ്റ് താരമായിരുന്നു സ്റ്റീവ് റോജർ വോ (ജ. ജൂൺ 2, 1965) . 1999 മുതൽ 2004 വരെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന വോ 1999-ൽ തന്റെ ടീമിനെ ലോകകപ്പ് ഏകദിന ക്രിക്കറ്റ് കിരീടമണിയിച്ചു.
• സ്റ്റീവ് സ്മിത്ത് - ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് സ്റ്റീവ് പീറ്റർ ഡെവെരെക്സ് സ്മിത്ത് എന്ന സ്റ്റീവ് സ്മിത്ത് (ജനനം 1989 ജൂൺ 2). ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകൻ കൂടിയാണദ്ദേഹം.2010ൽ മെൽബണിൽ പാകിസ്താനെതിരെ നടന്ന ട്വന്റി20 മൽസരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സ്മിത്ത് ഇന്ന് ക്രിക്കറ്റിന്റെ എല്ലാ മൽസരരൂപങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
• സ്മരണകൾ
• കോവിലൻ - മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ (1923 ജൂലൈ 9 - 2010 ജൂൺ 2). 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.
• രാജ് കപൂർ - പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവും സം‌വിധായകനുമാണ് രാജ്‌ കപൂർ (1924 ഡിസംബർ 14 - 1988 ജൂൺ 2).1951-ല് “ആവാര” എന്ന സിനിമയിൽ രാജ്കപൂർ തെണ്ടിയുടെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് “ഇന്ത്യയുടെ ചാർളിചാപ്‌ളിൻ“ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു.1973-ല്‌ ഇറങ്ങിയ “ബോബി” കൌമാര റൊമാൻസിന്റെ പുതിയ തലമുറയുടെ മുന്നോടിയായിത്തീർന്നു. ഈ ചിത്രത്തിൽ രാജ്‌കപൂർ തന്റെ മകൻ ഋഷികപൂറിനെ ആദ്യമായി അഭിനയിപ്പിച്ചു. രാജ്‌കപൂറിന് 1971-ൽ പത്മഭൂഷണും 1987-ൽ ദാദാസാഹേബ്‌ ഫാൽക്കെ അവാർഡും ലഭിച്ചിട്ടുണ്ട്‌.
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
• ആൽബർട്ടിന സിസുലു - ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ സമരം ചെയ്ത, വനിതയായിരുന്നു ആൽബർട്ടിന സിസുലു(ജനനം 21 ഒക്ടോബർ 1918 – മരണം 2 ജൂൺ 2011). ആൽബർട്ടിനയോടുള്ള ആദരസൂചകമായി അവരെ ജനങ്ങൾ അമ്മ എന്ന അർത്ഥം വരുന്ന മാ സിസുലു എന്നാണ് വിളിച്ചിരുന്നത്. മഹാന്മാരായ ദക്ഷിണാഫ്രിക്കക്കാരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ദക്ഷിണാഫ്രിക്കൻ ടെലിവിഷൻ നടത്തിയ വോട്ടെടുപ്പിൽ ആൽബർട്ടീനക്കു 57 ആം സ്ഥാനം ലഭിച്ചിരുന്നു.
• ഡോം മോറെയ്സ് - കവിയും എഴുത്തുകാരനുമായ ഡൊമിനിക് ഫ്രാൻസിസ് മൊറെയ്സ് എന്ന ഡോം മൊറെയ്സ് മുംബെയിൽ ആണ് ജനിച്ചത് (19 ജുലൈ 1938 – 2 ജൂൺ 2004). പിതാവായ ഫ്രാങ്ക് മൊറെയ്സ് പത്രപ്രവർത്തകനും ഒരു ചിന്തകനും ആയിരുന്നു
• തോമസ് കുര്യാളശേരി - ക്രൈസ്തവസഭയിലെ ഒരു ദൈവദാസനാണ് മാർ തോമസ് കുര്യാളശേരി. (ജനനം: ജനുവരി 14, 1873; മരണം: ജൂൺ 2, 1925). ഇദ്ദേഹത്തിന്റെ നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ ബിഷപ്പ് കുര്യാളശേരിയെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകി.
• ബിഭ ചൗധരി - ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയായിരുന്നു ബിഭ ചൗധരി (1913 - 2 ജൂൺ 1991[5]). കണികാ ഭൗതികശാസ്ത്രത്തിലും കോസ്മിക് കിരണങ്ങളിലും ഗവേഷണം നടത്തിയ ഇന്ത്യയിലെ ആദ്യകാല ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ബിഭ.ഇവരോടുള്ള ആദരസൂചകമായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന സെക്സ്റ്റൺസ് നക്ഷത്രസമൂഹത്തിലെ എച്ച്.ഡി 86081 എന്ന നക്ഷത്രത്തെ 'വിഭ' എന്ന് പുനർനാമകരണം ചെയ്തു.
• ശ്രീകാന്ത് ജിച്കർ - ശ്രീകാന്ത് ജിച്കർ (14 സെപ്റ്റംബർ 1954 - 2 ജൂൺ 2004) ഇന്ത്യയിലെ ഏറ്റവും യോഗ്യതയുള്ള വ്യക്തിയായി അറിയപ്പെട്ടു. 42 സർവകലാശാലാ പരീക്ഷകൾക്ക് ഹാജരായ ശേഷം 20 ഡിഗ്രി നേടി.26 വയസുള്ളപ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എം‌എൽ‌എയായി തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു അദ്ദേഹം.
• സമോരി ടൂറ - 19-ാം ശതകത്തിന്റെ രണ്ടാം പകുതിയിൽ പശ്ചിമ ആഫ്രിക്കയിൽ ഒരു രാജ്യം സ്ഥാപിക്കുകയും ഫ്രഞ്ചുകാരുടെ കൊളോണിയൽ മുന്നേറ്റത്തെ എതിർക്കുകയും ചെയ്ത മാഡിൻഗോ (Madingo) ഗോത്രവർഗ നേതാവാണ് സമോരി ടൂറ (ജനനം  സി. 1828 - മരണം 1900 ജൂൺ 2).
• സി.പി. മാത്തൻ - കേരളത്തിലെ പ്രമുഖ ബാങ്കറും മുൻ പാർലമെന്റംഗവുമായിരുന്നു ചാലക്കുഴി പൗലോസ് മാത്തൻ എന്ന സി.പി. മാത്തൻ (18 മേയ് 1890 - 02 ജൂൺ 1960).
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും ഉന്നത ശ്രേണിയിലുള്ള വിഭാഗം
എ) സസ്തനികള്‍
ബി) ഉരഗങ്ങള്‍
സി) ഉഭയജീവികള്‍
ഡി) പക്ഷികള്‍
ഉത്തരം: (എ)

2. സസ്തനികളെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രശാഖ ഏത്‌?
എ) മിര്‍മിക്കോളജി
ബി) മമ്മോളജി
സി) പാലിനോളജി
ഡി) മാമ്മലോളജി
ഉത്തരം: (ബി)

3. സസ്തനികള്‍ ഏത്‌ ജീവി വിഭാഗത്തില്‍നിന്ന്‌ ഉദ്ഭവിച്ചുണ്ടായത്‌ എന്നാണ്‌ വിശ്ചസിക്കപ്പെടുന്നത്‌?
എ) പക്ഷികള്‍
ബി) മത്സ്യങ്ങള്‍
സി) ഉരഗങ്ങള്‍
ഡി) ഉഭയജീവികള്‍
ഉത്തരം: (സി)

4. സസ്തനികള്‍ ശരീരം ആവരണംചെയ്യപ്പെട്ടിട്ടുള്ള രോമങ്ങള്‍ നിര്‍മ്മിക്കപ്പെട്ട മാംസ്യം ഏത്‌?
എ) ജെലാറ്റിന്‍
ബി) കൈനറ്റിന്‍
സി) കെരാറ്റിന്‍
ഡി) കരോട്ടിന്‍
ഉത്തരം: (സി)

5. സസ്തനികളുടെ കഴുത്തില്‍ കാണപ്പെടുന്ന കശേരുക്കളുടെ എണ്ണം എത്ര?
എ) 5
ബി) 6
സി) 7
ഡി) 8
ഉത്തരം: (സി)

6. സസ്തനികള്‍ക്കുപുറമെ ഹൃദയത്തിന്‌ നാല് അറകളുള്ള മറ്റൊരു ജീവി വിഭാഗം ഏത്‌?
എ) മത്സ്യങ്ങള്‍
ബി) ഉരഗങ്ങള്‍
സി) ഉഭയജീവികള്‍
ഡി) പക്ഷികള്‍
ഉത്തരം: (ഡി)

7. സസ്തനികള്‍ക്കുപുറമെ ഉഷ്ണ രക്തമുള്ള ജീവി വിഭാഗം ഏത്‌?
എ) പക്ഷികള്‍
ബി) ഉഭയജീവികള്‍
സി) ഉരഗങ്ങള്‍
ഡി) മത്സ്യങ്ങള്‍
ഉത്തരം: (എ)

8. സസ്തനികളെ പരിണാമത്തില്‍ ഉരഗങ്ങളുമായി സംയോജിപ്പിക്കുന്ന വിഭാഗം ഏത്‌?
എ) തീരിയ
ബി) പ്രൊട്ടോതീരിയ
സി) മെറ്റാതീരിയ
ഡി) യുതീരിയ
ഉത്തരം: (ബി)

9. മുട്ടയിടുന്ന സസ്തനികള്‍ ഉള്‍പ്പെടുന്ന വിഭാഗം ഏത്‌?
എ) പ്രൊട്ടോതീരിയ
ബി) മെറ്റാതീരിയപ്രൊട്ടോ
സി) തീരിയ
ഡി) യുതീരിയ
ഉത്തരം: (എ)

10. വിഷഗന്ഥിയുള്ള ഏക സസ്തനിയായി അറിയപ്പെടുന്നത്‌ ഏത്‌?
എ) എക്കിഡ്ന
ബി) പ്ലാറ്റിപ്പസ്‌
സി) വാല്‍റസ്‌
ഡി) സീല്‍


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments