New

6/recent/ticker-posts

TODAY IN HISTORY - MAY 31: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മെയ് 31 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മെയ് 30 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 ഇടവം 17) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മെയ് 31
• ലോക ഒട്ടർ ദിനം (World Otter Day) 
Otters are one of the largest members of the Mustelid family, including badgers, polecats, martens, weasels, stoats and mink. The European otter (Lutra lutra), pictured here, can measure up to 1.5m from nose to tail.
• ലോക തത്ത ദിനം
• ലോക പുകയില വിരുദ്ധ ദിനം
• അന്താരാഷ്ട്ര ഫ്ലൈറ്റ് അറ്റൻഡന്റ് ദിനം
• വെബ് ഡിസൈനർ ദിനം
• നെക്രോട്ടൈസിംഗ് ഫാസിയൈറ്റിസ് അവബോധ ദിനം
• ദേശീയ ധ്യാന ദിനം
• ദേശീയ പുഞ്ചിരി ദിനം
• ദേശീയ സ്വയംഭരണ വാഹന ദിനം
• സ്കൗട്ട്സ് ദിനം (വിയറ്റ്നാം)
• സായുധ സേനാ ദിനം (ബ്രൂണെ)
• ദേശീയ മകരൂൺ ദിനം (യുഎസ്എ)
• ഒറാനിയയിലെ ബിറ്റർ എൻഡേഴ്സ് ഡേ (ദക്ഷിണാഫ്രിക്ക)
• ദേശീയ സീനിയർ ഹെൽത്ത് & ഫിറ്റ്നസ് ദിനം (യുഎസ്എ)
• സഹോദരീസഹോദരന്മാരുടെ ദിനം (യൂറോപ്യൻ യൂണിയൻ)
• രാഷ്ട്രീയ അടിച്ചമർത്തലുകൾക്കും ക്ഷാമത്തിനും ഇരയായവരുടെ അനുസ്മരണ ദിനം (കസാക്കിസ്ഥാൻ)
• ചരിത്ര സംഭവങ്ങൾ
• 1727 -  ഫ്രാൻസ്, ബ്രിട്ടൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ പാരിസ് കരാറിൽ ഒപ്പിട്ടു.
• 1774 - ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സർവീസ് കൊൽക്കൊത്തയിൽ ഉദ്ഘാടനം ചെയ്തു.
• 1879 - ലോകത്തിലെ ആദ്യ ഇലക്ടിക്ക് വാഹനം വിപണിയിലിറക്കി.
• 1884 - ഡോ.ജോൺ ഹാർവി കെല്ലോഗ്, flaked cereal ന് പേറ്റന്റ് നേടി.
• 1893 - മൈത്രി രാജാവ് നൽകിയ ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ എസ്.എസ്.പെനിസുലാർ എന്ന കപ്പലിൽ സ്വാമി വിവേകാനന്ദൻ അമേരിക്കയിലേക്ക് പുറപ്പെട്ടു.
• 1907 - അമേരിക്കയിലെ ആദ്യ ടാക്സി സർവീസ് ഉദ്ഘാടനം ചെയ്തു.
• 1910 - ദക്ഷിണാഫ്രിക്കൻ യൂണിയനെ, ബ്രിട്ടൻ തങ്ങളുടെ കീഴിലുള്ള ഒരു സ്വതന്ത്ര രാജ്യമാക്കി...  Cape of good hope  ദക്ഷിണാഫ്രിക്കയുടെ ഭാഗമായി.
• 1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു.
• 1977- ഇന്ത്യൻ കരസേന ആദ്യമായി കാഞ്ചൻ ജംഗ കീഴടക്കി.. കേണൽ നരേന്ദ്ര കുമാർ ആയിരുന്നു പർവതാരോഹക സംഘത്തിന്റെ തലവൻ.
• 1981 - രോഹിണി III (RS- D1) വിക്ഷേപിച്ചു.
• 1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസിൽ ആരംഭിച്ചു.
• 1994 - ദക്ഷിണാഫ്രിക്ക ചേരിചേരാ രാജ്യ സമിതിയിലെ 109 മത് അംഗമായി.
• 2007 - നീണ്ട ഇടവേളക്ക് ശേഷം ജനയുഗം പത്രം പ്രസിദ്ധീകരണം പുനരാരംഭിച്ചു.
• 2008 - ഉസൈൻ ബോൾട്ട് 100 മീറ്റർ 9.72 സെക്കന്റിൽ ഓടിയെത്തി ചരിത്രം സൃഷ്ടിച്ചു.
• 2014 - സൈയുടെ "ഗംഗ്നം സ്റ്റൈൽ" YouTube-ൽ 2 ബില്യൺ കാഴ്ച്ചകൾ നേടുന്ന ആദ്യ വീഡിയോ ആയി.
• 2017 - പെന്റഗൺ ആദ്യമായി ഐ.സി.ബി.എം പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു.
• 2018 - ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മെഗാചിറെല്ല വാച്ച്ലേരി എന്ന പല്ലിയെപ്പോലുള്ള ഒരു ജീവിയുടെ ഫോസിൽ ശാസ്ത്രജ്ഞർ കണ്ടെത്തി.
• 2019 - കുഡാക്രുമിയ ജനുസ്സിൽ നിന്നുള്ള ഒരു പുതിയ ഇനം പല്ലിയെ ഗോവയിലെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. ഗോവ ആസ്ഥാനമായുള്ള ഗവേഷകനായ പരാഗ് രംഗ്നേക്കറുടെ പേരിലാണ് ഇതിന് കുഡാക്രുമിയ രംഗ്നേക്കരി എന്ന് പേരിട്ടത്.
• 2019 - വിർജീനിയ ബീച്ചിലെ യുഎസ് മുനിസിപ്പൽ കെട്ടിടത്തിൽ ഒരു  ജീവനക്കാരൻ 12 പേരെ വെടിവച്ച് കൊന്നു.
• 2019 - നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറൽ കരമ്പിർ സിംഗ് ചുമതലയേറ്റു.
• 2019 - ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി “ഹവ ആനെ ദേ” എന്ന ഗാനം പുറത്തിറക്കി.
• 2022 - നഷ്ടപ്പെട്ട 3,400 വർഷം പഴക്കമുള്ള വെങ്കലയുഗ നഗരം വരൾച്ചയെത്തുടർന്ന് ഇറാഖിലെ ടൈഗ്രിസ് നദിയിൽ കണ്ടെത്തി.
• ജന്മദിനങ്ങൾ
• പി.കെ. മന്ത്രി - കേരളത്തിൽ നിന്നുള്ള പ്രശസ്തനായ ഒരു കാർട്ടൂണിസ്റ്റായിരുന്നു പി.കെ. മന്ത്രി. (ജനനം - 1933 മെയ് 31 , മരണം - 1984 ഡിസംബർ 6). പി.കെ. മന്ത്രികുമാരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്.പാച്ചു, കോവാലൻ, മിസ്റ്റർ കുഞ്ചു തുടങ്ങിയവ പി.കെ. മന്ത്രിയുടെ പ്രശസ്തമായ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങളാണ്.
• മനോജ് കുറൂർ - മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ് മനോജ് കുറൂർ (ജനനം 31 മേയ് 1971). അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം ആയ “ഉത്തമപുരുഷൻ കഥപറയുമ്പോൾ” (ചെങ്ങന്നൂർ റെയിൻബോ ബുൿസ്, ഐ.എസ്.ബി.എൻ: 81-881-4676-5) എന്ന കൃതിയിൽ 30 കവിതകളാണുള്ളത്. 2005-ൽ ഈ കൃതിക്ക് എസ്.ബി.റ്റി. കവിതാ പുരസ്കാരം ലഭിച്ചു. മനോജ് കുറൂരിന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്.
• ഡി. ബിജു - ഒരു മലയാളചലച്ചിത്രസംവിധായകനും ഹോമിയോ ഡോക്ടറുമാണ് ബിജുകുമാർ ദാമോദരൻ (ജനനം 31 മേയ് 1971). വീട്ടിലേക്കുള്ള വഴി എന്ന ചിത്രം 2010 - ലെ ദേശീയപുരസ്കാരത്തിൽ മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. കാൻ ഫെസ്റ്റിവലിലടക്കം 21 ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സൈറ ആയിരുന്നു ആദ്യത്തെ സംവിധാന സംരംഭം.
• നൂർ ജഹാൻ - മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ പന്ത്രണ്ടാമത്തെ ഭാര്യയാണ്‌ നൂർ ജഹാൻഅഥവാ മെഹർ-ഉൻ-നിസ (ജനനം: 1577 മെയ് 31 - മരണം: 1645 ഡിസംബർ 17). ജഹാംഗീറിന്റെ ഏറ്റവും പ്രിയപ്പെട്ട രാജ്ഞിയായിരുന്നു നൂർ ജഹാൻ. മാത്രമല്ല മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ ചക്രവർത്തിനിയും ഇവരായിരുന്നു.നൂർ ജഹാനൊടുള്ള ബഹുമാനസൂചകമായി ഒരു വശത്ത് തന്റേയും, മറുവശത്ത് നൂർ ജഹാന്റേയും പേരുകൾ കൊത്തിയ നാണയങ്ങൾ ജഹാംഗീർ പുറത്തിറക്കി.
• പി. അയിഷ പോറ്റി - കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകയും കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ നിലവിലെ നിയമസഭാ സാമാജികയുമാണ് പി. അയിഷാ പോറ്റി (ജനനം:31 മേയ് 1958).
• ആഞ്ഞം കൃഷ്ണൻ നമ്പൂതിരി - കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഭാഗവതാചാര്യനായിരുന്നു ആഞ്ഞം കൃഷ്ണൻ നമ്പൂതിരി (ജനനം മേയ് 31, 1934 - മരണം സെപ്റ്റംബർ 4, 2011). ഭാഗവതസപ്താഹരംഗത്തെ ജനകീയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയിൽ നിന്ന് ഭാഗവതഭാസ്വാൻ എന്ന ബഹുമതി ലഭിച്ചിരുന്നു.
• എൽദോ എബ്രഹാം - മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനാണ് എൽദോ എബ്രഹാം (ജനനം 31 മേയ് 1975).
• ക്ലിന്റ് ഈസ്റ്റ്‌വുഡ് - ഹോളിവുഡ് ചലച്ചിത്രതാരം, സിനിമാ നിർമ്മാതാവു്, സംഗീത സംവിധായകൻ, ഓസ്കാർ അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്, ജൂനിയർ (ജനനം: 1930, മെയ് 31).
• ഖിൽരാജ് റെഗ്മി - നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയാണ് സുപ്രീംകോടതി ജസ്റ്റിസായ ഖിൽരാജ് റെഗ്മി (ജനനം :31 മേയ് 1949).
• ചിയെൻ ഷിയുങ് വു - അണുകേന്ദ്രഭൗതികത്തിൽ  വലിയ സംഭാവനകൾ നൽകിയ ഒരു ചൈനീസ് അമേരിക്കൻ എക്സിപിരിമെന്റൽ ഫിസിസിസ്റ്റാണ് ചിയെൻ ഷിയുങ് വു (1912, മെയ് 31 -1997 ഫെബ്രുവരി 16). ഭൗതികശാസ്ത്രത്തിലെ ആദ്യത്തെ സ്ത്രീ, ചൈനയുടെ മാഡം ക്യൂറി, ന്യൂക്ലിയർ റിസർച്ചിന്റെ രാജകുമാരി എന്നൊക്കെയാണ് വൂയുടെ ചെല്ലപ്പേരുകൾ.
• ജൂലിയസ് റിച്ചാർഡ് പെട്രി - പ്രമുഖ ജർമ്മൻ മൈക്രോബയോളജിസ്റ്റായിരുന്നു ജൂലിയസ് റിച്ചാർഡ് പെട്രി (31 മേയ് 1852 - 20 ഡിസംബർ 1921). പരീക്ഷണശാലകളിലുപയോഗിക്കുന്ന 'പെട്രി ഡിഷ് 'എന്ന ചെറു പാത്രം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്.
• ടി.ആർ. ഉപേന്ദ്രനാഥ് - കേരളത്തിലെ ശ്രദ്ധേയനായ ചിത്രകാരനാണ് ടി.ആർ. ഉപേന്ദ്രനാഥ് (ജനനം :31 മേയ് 1969).കൊളാഷും ഇൻസ്റ്റളേഷനുകളുമായി സ്വദേശത്തും വിദേശത്തും ധാരാളം പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
• മാർക്കോ റോയെസ് - ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ട്, ജർമനിയുടെ ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്കു വേണ്ടി കളിക്കുന്ന ഒരു താരമാണ് മാർക്കോ റോയെസ് (ജനനം:മെയ് 31,1989). അറ്റാക്കിങ് മിഡ്ഫീൽഡറോ വിങറോ സ്ട്രൈക്കറോ ആയാണ് അദ്ദേഹം കളിക്കാറ്. ബഹുവിധനൈപുണ്യം, വേഗത, സാങ്കേതിക മികവ് എന്നിവയ്ക്കു പ്രശസ്തൻ.
• ലീല ഓംചേരി - സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമാണ് ഡോ. ലീലാ ഓംചേരി (31 മേയ് 1929). ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.സോപാന സംഗീതം, കേരളത്തിലെ സ്‌ത്രീനൃത്തൃത്തിന്റെ പൂർവപശ്ചാത്തലം, സ്‌ത്രീനൃത്തൃത്തിന്റെ സംഗീതപാരമ്പര്യം തുടങ്ങി നിലച്ചുപോയഅപൂർവങ്ങളായ സമ്പ്രദായങ്ങളെയും രചനകളെയും അഭിനയ ഗാനസാഹിത്യത്തെയുംപ്പറ്റി നിരവധി അന്വേഷണങ്ങൾ നടത്തി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
• എം. വിൻസെന്റ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും കോവളം നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമാണ് എം. വിൻസെന്റ് (ജനനം മേയ് 31, 1968).
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
• എൻ. ഷംസുദ്ദീൻ - മണ്ണാർക്കാട് നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനാലാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമാജികനാണ് എൻ. ഷംസുദ്ദീൻ (ജനനം 31 മേയ് 1969).
• വി.പി. സജീന്ദ്രൻ - പതിമൂന്ന്, പതിനാല് കേരള നിയമസഭയിലെ ഒരു എം.എൽ.എ. യാണ് 'വി.പി. സജീന്ദ്രൻ (ജനനം 31 മേയ് 1969). കുന്നത്തുനാട് നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് ഐ സ്ഥാനാർഥിയായാണ് ഇദ്ദേഹം വിജയിച്ചത്. കോട്ടയം ജില്ലയിലെ ആനിക്കാട് സ്വദേശിയാണ്. കെ.പി.സി.സിയുടെ എക്സിക്യൂട്ടിവ് അംഗവും എ.ഐ.സി.സി.യിൽ അംഗവുമാണ് ഇദ്ദേഹം.
• വി.ഡി. സതീശൻ - കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭ പ്രതിപക്ഷ നേതാവുമാണ് വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി.സതീശൻ (ജനനം: 1964 മേയ് 31).
• സുബ്രതോ ബഗ്ചി - ഇന്ത്യൻ വിവരസാങ്കേതികവിദ്യ കമ്പനിയായ മൈൻഡ്ട്രി ലിമിറ്റഡിന്റെ സ്ഥാപകരിൽ ഒരാളും നിലവിലെ ചെയർമാനുമാണ് സുബ്രതോ ബഗ്ചി (ജനനം 31 മേയ് 1957). 1999-ൽ അദ്ദേഹവും മറ്റു ഒൻപതു പേരു കൂടിയാണ് മൈൻഡ്ട്രി സ്ഥാപിച്ചത്. ബഗ്ചി നിരവധി പുസ്തകങ്ങളുടെ രചയിതാവണ്. ഗോ കിസ് ദ വേൾഡ് എന്ന പുസ്തകത്തിൽ തന്റെ ആത്മകഥയെപറ്റി വിവരിക്കുന്നു.
• സ്വെത്‌ലാന അലക്‌സ്യേവിച്ച് - ബെലാറുസിൽനിന്നുള്ള ഒരു അന്വേഷണാത്മക പത്രപ്രവർത്തകയും ഗദ്യരചനാകർത്താവുമാണ് സ്വെത്‌ലാന അലക്സാണ്ട്രോവനാ അലക്‌സ്യേവിച്ച് (ജനനം മെയ് 31, 1948). നമ്മുടെ കാലത്തിന്റെ പീഡാനുഭവങ്ങളുടെയും നിർഭയത്വത്തിന്റെയും ലിഖിതരേഖയായ സ്വെത്‌ലാനയുടെ ബഹുസ്വരമായ രചനാശൈലിയ്ക്ക് 2015-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന, ബെലാറുസിലെ ആദ്യത്തെ പത്രപ്രവർത്തകയും,എഴുത്തുകാരിയുമാണ് സ്വെത്‌ലാന അലക്‌സ്യേവിച്ച്.
• ജയരാജ് - മികച്ച സം‌വിധായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളചലച്ചിത്രസം‌വിധായകനാണ്‌ ജയരാജ് എന്ന ജയരാജ് രാജശേഖരൻ നായർ (ജനനം 31 മെയ് 1960).ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ക്രിസ്റ്റൽ ബിയർ , ഐഎഫ്‌എഫ്‌ഐയിലെ ഗോൾഡൻ പീക്കോക്ക് അവാർഡ് , ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സിന്റെ ഫിപ്രസ്‌കി അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട് . ഏഴ് തവണ ദേശീയ ചലച്ചിത്ര അവാർഡും നിരവധി കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട് .
• സ്മരണകൾ
• കമല സുരയ്യ - ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. കമലാ സുരയ്യ (ജനനം: മാർച്ച് 31, 1934 - മരണം:മേയ് 31, 2009) മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്.
• ജോൺ എബ്രഹാം - ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രസംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആളാണ് ജോൺ എബ്രഹാം (ഓഗസ്റ്റ് 11, 1937 - മേയ് 31, 1987). തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശോഭിച്ച ജോൺ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലർത്തിവന്നു. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്ന ജോൺ എബ്രഹാം വളരെ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധ നേടുകയുണ്ടായി.
• ടി.ആർ. മഹാലിംഗം - പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ ടി.ആർ. മഹാലിംഗം (മാലി) തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ പെട്ട തിരുവിഡൈമരുതൂരിൽ (ജ:നവംബർ 6, 1926—മ: മേയ് 31, 1986) രാമസ്വാമിയുടെയും ബൃഹദമ്മാളിന്റെയും പുത്രനായി ജനിച്ചു.മാലി ആദ്യമായി കച്ചേരി അവതരിപ്പിയ്ക്കുന്നത് തന്റെ ഏഴാമത്തെ വയസ്സിൽ 1933 ൽ മൈലാപ്പൂരിലെ ത്യാഗരാജ സംഗീതോത്സവത്തിലാണ്.
• അനിൽ ബിശ്വാസ് - ആദ്യകാല ബംഗാളി-ഹിന്ദി സംഗീത സംവിധായകനായിരുന്നു അനിൽ ബിശ്വാസ് (7 ജൂലൈ 1914 - 31 മെയ് 2003).ദൂരദർശന്റെ ഹംലോഗ് എന്ന പരമ്പരയ്ക്കും ഒട്ടേറെ ഫിലിംസ് ഡിവിഷൻ ഡോക്യുമെന്ററികൾക്കും സംഗീതം പകർന്നിട്ടുണ്ട്.
• ആൻഗസ് വിൽസൺ - ഒരു ഇംഗ്ലീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സർ ആൻഗസ് ഫ്രാങ്ക് ജോൺസ്റ്റൺ വിൽസൺ, CBE (ജീവിതകാലം:11 ആഗസ്റ്റ് 1913 – 31 മെയ് 1991) . 1958 ൽ അദ്ദേഹത്തിൻറെ The Middle Age of Mrs Eliot എന്ന കൃതിയ്ക്ക് “ജയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ പ്രൈസ്” ലഭിച്ചിരുന്നു.
• എം. ലെനിൻ തങ്കപ്പ - തമിഴ് എഴുത്തുകാരനും ഭാഷാപണ്ഡിതനുമായിരുന്നു എം. ലെനിൻ തങ്കപ്പ (1934 - 2018 മേയ് 31). സംഘകാല കവിതകളുടെ വിവർത്തനത്തിനും എ.ആർ. വെങ്കിടാചലപതിയുടെ ‘ലൗ സ്റ്റാൻഡ്‌സ് എലോൺ’ എന്ന കൃതിയുടെ വിവർത്തനത്തിനും രണ്ടുതവണ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി അമ്പതോളം കൃതികൾ രചിച്ചു.
• എലിസബത്ത് ബ്ലാക്‌വെൽ - യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയാണ് എലിസബത്ത് ബ്ലാക്‌വെൽ (3 February 1821– 31 May 1910). എലിസബത്ത് ഒരു ബ്രിട്ടീഷ് ഡോക്ടർ ആയിരുന്നു . അമേരിക്ക, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ സ്ത്രീകളിൽ വൈദ്യശാസ്‌ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമപങ്കുവഹിച്ച സമൂഹിക പരിഷ്കർത്താക്കളിൽ മുന്നിട്ടു നിന്നിരുന്ന ഓരാളാണ് എലിസബത്ത് ബ്ലാക്‌വെൽ.
• ടിന്റോറെറ്റൊ - ഇറ്റാലിയൻ ചിത്രകാരനാണ് ടിന്റോറെറ്റൊ (1518 - 1594 മേയ് 31). മൈക്കലാഞ്ജലോയുടെ രൂപകല്പനയും ടിഷ്യന്റെ വർണരഞ്ജനവും സംയോജിപ്പിക്കുന്ന ഒരു ശൈലിയിലാണ് ടിൻറ്റോറെറ്റോ ചിത്രരചന നടത്തിയിരുന്നത്.
• മിൽവിന ഡീൻ - 1912 ഏപ്രിൽ 15-ന് നടന്ന ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് ജീവിച്ചിരുന്നവരിൽ അവസാനവ്യക്തിയായിരുന്നു മിൽവിന ഡീൻ (ഫെബ്രുവരി 2, 1912 - മേയ് 31, 2009). ടൈറ്റാനിക്ക് ദുരന്തത്തിലകപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരിയുമായിരുന്നു ഇവർ. ദുരന്തസമയത്ത് മിൽവിനയ്ക്ക് രണ്ടരമാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
• മൈക്കേൽ ഡാവിറ്റ് - അയർലണ്ടിലെ ദേശീയ നേതാവായിരുന്നു മൈക്കേൽ ഡാവിറ്റ് (1846 മാർച്ച് 25 - 1906 മേയ് 31).ബ്രിട്ടിഷ് മേധാവിത്വത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ യത്നിച്ച ഇദ്ദേഹം ഭൂപരിഷ്കരണത്തിനു വേണ്ടി സമരം നയിച്ച ലാൻഡ് ലീഗ് എന്ന സംഘടനയുടെ സ്ഥാപകനേതാവെന്ന നിലയിലും പ്രസിദ്ധി നേടിയിട്ടുണ്ട്.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയേത്?
*ഗംഗ

2.ഇന്ത്യയുടെ ദേശീയ നദി ഏതാണ്?
*ഗംഗ

3ഗംഗയുടെ ഉദ്ഭവസ്ഥാനം എവിടെയാണ്?
*ഗായ്മുഖ് (ഗംഗോത്രി ഗ്ലേസിയർ)

4. ഗംഗയുടെ പതനസ്ഥാനമേത്?
*ബംഗാൾ ഉൾക്കടൽ

5.എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു?
*നാല്

6. ഭാഗീരഥിഅളകനന്ദ എന്നിവ കൂടിച്ചേർന്ന് ഗംഗയായി മാറുന്നത് എവിടെവെച്ച്?
*ഉത്തരാഖണ്ഡിലെ ദേവപ്രയാഗ്

7. ഗംഗാനദി സമതലപ്രദേശത്തേക്ക് പ്രവേശിക്കുന്നത് എവിടെയാണ്?
*ഋഷികേശ്

8. ഗംഗയുടെ ഏറ്റവും വലിയ പോഷകനദിയേത്?
*യമുന

9. ഗംഗയെ ഇന്ത്യയുടെ ദേശീയനദിയായി പ്രഖ്യാപിച്ചതെന്ന്
*2008 നവംബർ

10. യമുന ഗംഗയ്ക്കൊപ്പം ചേരുന്നത് എവിടെവെച്ചാണ്?
*അലഹാബാദ്


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments