New

6/recent/ticker-posts

TODAY IN HISTORY - MAY 30: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മെയ് 30 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മെയ് 30 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 ഇടവം 16) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മെയ് 30
• ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനം
• ഹിന്ദി പത്രപ്രവർത്തന ദിനം
• കെ.എസ്.യു  സ്ഥാപക ദിനം
• ലൂമിസ് ദിനം
• ഒക്രോഷ്ക ദിനം (റഷ്യ)
• മാതൃദിനം (നിക്കരാഗ്വ)
• ആൻഗ്വില ദിനം (ആൻഗ്വില)
• അർബർ ദിനം (ഹോണ്ടുറാസ്)
• ദേശീയ സ്കൗട്ട് ദിനം (മാലിദ്വീപ്)
• ഫോസ്റ്റർ കെയർ ദിനം (പോളണ്ട്)
• ദേശീയ ഉരുളക്കിഴങ്ങ് ദിനം (പെറു)
• ദേശീയ സർഗ്ഗാത്മക ദിനം (യുഎസ്എ)
• കാനറി ദ്വീപുകളുടെ ദിനം (സ്പെയിൻ)
• ദേശീയ മിന്റ് ജൂലെപ് ദിനം (യുഎസ്എ)
• കോൺഫെഡറേറ്റ് മെമ്മോറിയൽ ഡേ (യുഎസ്എ)
• ലോഡ് കൂട്ടക്കൊല അനുസ്മരണ ദിനം (പ്യൂർട്ടോ റിക്കോ)
• ഇന്ത്യൻ ആഗമന ദിനം (ട്രിനിഡാഡ് ആൻഡ് ടൊബാഗോ)
• ചരിത്ര സംഭവങ്ങൾ
• 1431 - "ഓർഡിയൻസിലെ കന്യക" എന്നറിയപ്പെടുന്ന വിശുദ്ധ ജോവാൻ ഓഫ് ആർക്കിനെ റൂവൻ നഗരത്തിലെ ചന്തയിൽ വെച്ച് ഇംഗ്ലീഷുകാർ ജീവനോടെ ചുട്ടുകൊന്നു.
• 1574 - ഹെൻറി മൂന്നാമൻ ഫ്രാൻസിലെ  രാജാവായി.
• 1917 - അലക്സാണ്ടർ ഒന്നാമൻ ഗ്രീസിലെ  രാജാവായി.
• 1919 - ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ ബ്രിട്ടീഷ് സർക്കാർ നൽകിയ സർ പദവി ഉപേക്ഷിച്ചു.
• 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി  ഗ്രീസിലെ ക്രീറ്റ് പിടിച്ചടക്കി.
• 1957 - വയലാർ രവി ജനറൽ സെക്രട്ടറിയായി കെ.എസ്‌.യു രൂപീകരിച്ചു.
• 1974 - എയർബസ് എ300 പാസഞ്ചർ വിമാനം ആദ്യമായി സർവീസിൽ പ്രവേശിച്ചു. ലോകത്തിലെ ആദ്യത്തെ ഇരട്ട എൻജിനുള്ള വൈഡ് ബോഡിയും എയർബസ് ഇൻഡസ്‌ട്രിയുടെ ആദ്യ ഉൽപ്പന്നവുമാണിത്.
• 1987  - കേന്ദ്രഭരണപ്രദേശമായിരുന്ന ഗോവ ഇന്ത്യയിലെ ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.
• 2012 വിശ്വനാഥൻ ആനന്ദ് തന്റെ അഞ്ചാമത്തെ ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടി.
• 2019 - പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
• 2020 - കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ക്രൂ ഡ്രാഗൺ ഡെമോ -2 വിക്ഷേപിച്ചു, 2011 ന് ശേഷം അമേരിക്കയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ ക്രൂഡ് പരിക്രമണ ബഹിരാകാശ പേടകമായി ഇത് മാറി.
• ജന്മദിനങ്ങൾ
• ഗോപി സുന്ദർ - മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന സംഗീതസംവിധായകനാണ് ഗോപി സുന്ദർ (ജനനം  1977 മെയ് 30). ഇരുപതിൽപ്പരം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം, പ്രമുഖരായ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി പ്രോഗ്രാമറായും പ്രവർത്തിച്ചിട്ടുണ്ട്. അൻവർ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 2014-ലെ ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചു.
• റസൂൽ പൂക്കുട്ടി - ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് റസൂൽ പൂക്കുട്ടി (ജനനം 30 മെയ് 1971). മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും,ബാഫ്റ്റ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്. ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.അക്കാദമി ഓഫ് മോഷൻ പിക്‌ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്‌ റസൂൽ.2008 ചിത്രമായ സ്ലംഡോഗ് മില്യണേറിലെ ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത്.
• പ്രശാന്ത് പരമേശ്വരൻ - കേരളത്തിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരമാണ് പ്രശാന്ത് പരമേശ്വരൻ (ജനനം: മേയ് 30, 1985). അദ്ദേഹം ഒരു ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറാണ്. ആദ്യ മത്സരത്തിൽ ഡെൽഹി ഡെയർഡെവിൾസിനെതിരെ മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ അദ്ദേഹം മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
• മാർഗ്ഗി വിജയകുമാർ - പ്രസിദ്ധ കഥകളി നടനാണ് മാർഗ്ഗി വിജയകുമാർ. (ജനനം: മേയ് 30, 1960). സ്ത്രീവേഷങ്ങൾക്കാണ് അദ്ദേഹം അധികം പ്രാധാന്യം നൽകിവരുന്നത്.  ദമയന്തി, പാഞ്ചാലി, മോഹിനി, കുന്തി എന്നിവയാണ് വിജയകുമാറിന്റെ പ്രധാന സ്ത്രീവേഷങ്ങൾ.
• കെ.സി.എസ്. പണിക്കർ - ഇന്ത്യയിലെ ഒരു അതീന്ദ്രിയ (Metaphysical) ചിത്രകാരനും, അമൂർത്ത ചിത്രകാരനുമായിരുന്നു കെ.സി.എസ്. പണിക്കർ. മുഴുവൻ പേര് കോവലെഴി ചീരമ്പത്തൂർ ശങ്കരൻ പണിക്കർ (1911 മേയ് 30 - 1977). രാജ്യത്തിന്റെ പുരാതനമായ അതീന്ദ്രിയ ജ്ഞാനത്തെയും ആത്മീയ ജ്ഞാനത്തെയും ചിത്രകലയിലൂടെ വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇന്ത്യൻ കലാരംഗത്തെയും ചിത്രകാരന്മാരെയും പാശ്ചാത്യ സ്വാധീനത്തിൽ നിന്നു പുറത്തുകൊണ്ടുവന്ന് സ്വന്തമായ വ്യക്തിത്വം സ്ഥാപിക്കുവാൻ പ്രേരിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ചിത്രകലാ പ്രവർത്തനങ്ങൾ.
• പന്തളം ബാലൻ - മലയാള ചലച്ചിത്രരംഗത്തെ ഒരു പിന്നണി ഗായകനാണ് പന്തളം ബാലൻ എന്നറിയപ്പെടുന്ന തങ്കപ്പൻ ബാലൻ (ജനനം മേയ് 30, 1970). ദേവരാജൻ മാസ്റ്റർ അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്‌ക്കാരം, വയലാർ പുരസ്‌ക്കാരം, ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ്, ഗാനമേള എണ്ണായിരം വേദി തികച്ചതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദരം എന്നിവ ലഭിച്ചിട്ടുണ്ട്.
• ജഗ്മോഹൻ ഡാൽമിയ - ജഗ്മോഹൻ ഡാൽമിയ (30 മെയ് 1940 – 20 സെപ്റ്റംബർ 2015) മുൻ ഇന്ത്യൻ ക്രിക്കറ്റ് കമ്മിറ്റി കാര്യനിർവാഹകനും ബിസിനസ്സ്മാനും ആയിരുന്നു. അദ്ദേഹം ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെയും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെയും അദ്ധ്യക്ഷനായിരുന്നു. അതിനു മുൻപ് അദ്ദേഹം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
• അബ്ദുൽ മജീദ് II - തുർക്കിയിലെ ഒട്ടോമൻ (ഉസ്മാനിയ) വംശത്തിലെ അവസാനത്തെ ഖലീഫയായിരുന്നു അബ്ദുൽ മജീദ് II (1868 മേയ് 30 - 1944 ആഗസ്റ്റ് 23).  1923 ഒക്ടോബർ 29-ന് തുർക്കി ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. 1924 മാർച്ച് 3-ന് തുർക്കി ഗ്രാൻഡ് നാഷനൽ അസംബ്ലി ഖലീഫാസ്ഥാനവും നിർത്തലാക്കി.
• ഇബ്രാഹിം ബേവിഞ്ച - കേരളത്തിലെ ഒരു സാഹിത്യകാരനും, ഗ്രന്ഥകർത്താവുമാണ് ഇബ്രാഹിം ബേവിഞ്ച (ജനനം 1954 മെയ് 30). മലയാള സാഹിത്യകാരൻ, ഗ്രന്ഥകർത്താവ്. കേരള സാഹിത്യ അക്കാദമി അംഗം, കോഴിക്കോട് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് (മലയാളം) അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.2012 ൽ വീണ്ടും സാഹിത്യ അക്കാദമി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
• മാണി സി. കാപ്പൻ - 2019 മുതൽ പാലായിൽ നിന്നുള്ള നിയമസഭാംഗവും നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിയുടെ സ്ഥാപകാംഗവുമാണ് മാണി.സി. കാപ്പൻ (ജനനം 30 മേയ് 1956). കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ഇദ്ദേഹം എൻ.സി.പി.യുടെ മുൻ സംസ്‌ഥാന ട്രഷററാണ്. മുൻ രാജ്യാന്തര വോളിബോൾ താരം കൂടിയായ മാണി സി. കാപ്പൻ 25-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
• ഗീത ഗോപി - കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സി.പി.ഐ. നേതാവാണ് ഗീത ഗോപി (ജനനം 30 മേയ് 1973). 1995 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇവർ നാട്ടിക നിയമസഭാമണ്ഡലത്തിൽനിന്നും പതിമൂന്നും പതിന്നാലും കേരള നിയമസഭയിൽ അംഗമായി.
• ചിറ്റയം ഗോപകുമാർ - കേരളത്തിലെ പൊതുപ്രവർത്തകനാണ് ചിറ്റയം ഗോപകുമാർ (ജനനം 30 മേയ് 1965).
• കെ.ടി. ജലീൽ - ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയും രാഷ്ട്രീയപ്രവർത്തകനും നിയമസഭാംഗവും തിരൂരങ്ങാടി പി എസ് എം ഓ കോളേജിൽ ചരിത്ര വിഭാഗം പ്രൊഫസറുമാണ് കെ.ടി. ജലീൽ(ജനനം:30 മേയ് 1967). ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ 13 ഏപ്രിൽ 2021 ന് ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ചു.
• നന്ദകുമാർ കളരിക്കൽ - 1983 ഒക്ടോബർ 2 ന് സ്ഥാപിതമായ മഹാത്മാഗാന്ധി സർവ്വകലാശാല അഥവാ എം.ജി.യൂനിവേഴ്‌സിറ്റിയിലെ ഒരു മുതിർന്ന പ്രൊഫസ്സറും ഡയറക്ടറുമാണ് പ്രഫ. ഡോ നന്ദകുമാർ കളരിക്കൽ (ജനനം മേയ് 30, 1964).
• പരേഷ് റാവൽ - ഹിന്ദി ബോളിവുഡ് രം‌ഗത്തെ ഒരു പ്രമുഖ നടനാണ് പരേഷ് റാവൽ (ജനനം. മേയ് 30, 1950). 1984 ലാണ് ഇദ്ദേഹം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. 1980-90 കാലഘട്ടത്തിൽ വില്ലൻ റോളുകളും പിന്നീട് 2000 ത്തിനു ശേഷം ഹാസ്യ വേഷങ്ങളുമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്.
• മരിസ്സ മേയർ - ഒരു അമേരിക്കൻ ബിസിനസ് എക്സിക്യുട്ടീവും, യാഹു കമ്പനിയുടെ സി.ഇ.ഒ.യും പ്രസിഡണ്ടുമായിരുന്നു മരിസ്സ മേയർ എന്ന മരിസ്സ ആൻ മേയർ (ജനനം: മേയ് 30 1975). ഇതിനു മുൻപ് ദീർഘകാലം ഗൂഗ്‌ളിന്റെ എക്സിക്യുട്ടീവായി അവർ പ്രവർത്തിച്ചിട്ടുണ്ട്.
• മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ - റഷ്യൻ അരാജകവാദത്തിന്റെ ഉപജ്ഞാതാവ് ആണ് മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ (ജനനം മേയ് 30, 1814 - മരണം ജൂലൈ 1, 1876) .
• മോൻസ് ജോസഫ് - കേരള കോൺഗ്രസ് (ജോസഫ്) നേതാവും മുൻ കേരള പൊതുമരാമത്തുമന്ത്രിയുമാണ് മോൻസ് ജോസഫ് (ജനനം: മേയ് 30, 1964 - ). ഇപ്പോൾ കടുത്തുരുത്തി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു.
• വി.കെ. ആദർശ് - മലയാളിയായ ഒരു സാങ്കേതിക എഴുത്തുകാരനാണ് വി.കെ. ആദർശ്  (ജനനം : 30 മേയ് 1979). ശാസ്ത്ര പത്രപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് ഇദ്ദേഹം 2009 -ൽ നേടി. കൂടാതെ കേരളാ ഊർജസംരക്ഷണ അവാർഡും 2007 -ൽ ഇദ്ദേഹത്തിനു ലഭ്യമായി.വിവര സാങ്കേതികവിദ്യയെ സംബന്ധിച്ച്‌ ആനുകാലികങ്ങളിൽ പതിവായി എഴുതി വരുന്നു.
• വി.എസ്. ശിവകുമാർ - 2011 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള നിയമസഭാംഗവും മുൻ സംസ്ഥാന ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രിയും മുൻ ലോക്സഭാംഗവുമായ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് വി.എസ്. ശിവകുമാർ (ജനനം: 30 മെയ് 1960).
• ഷാനിമോൾ ഉസ്മാൻ - കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് ഷാനിമോൾ ഉസ്മാൻ (ജനനം 30 മേയ് 1966). കേരളത്തിൽ നിന്ന് എ.ഐ.സി.സി. സെക്രട്ടറിയായ ആദ്യ വനിതയാണ് ഷാനിമോൾ ഉസ്മാൻ. 2019 മുതൽ 2021 മെയ് വരെ അരൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു.
• ബി. സത്യൻ - പ്രമുഖ സി.പി.ഐ.(എം) നേതാവും ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് ബി. സത്യൻ (ജനനം മേയ് 30, 1966). വിദ്യാർത്ഥിപ്രസ്ഥനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച സത്യൻ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ചെയർമാൻ, കേരള സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
• വി.എസ്. സുനിൽ കുമാർ - ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനും അഭിഭാഷകനും നിലവിലെ കേരളമന്ത്രിസഭയിൽ കൃഷിമന്ത്രിയും പതിനാലാം നിയമസഭയിൽ തൃശ്ശുർ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയുമാണ് വി.എസ്. സുനിൽ കുമാർ  (ജനനം മേയ് 30, 1967).
• ഹീരാബായ് ബരോദ്കർ - കിരാന ഘരാന ശൈലി പിന്തുടർന്നിരുന്ന ഹിന്ദുസ്ഥാനി ഗായികയാണ് ഹീരാബായ് ബരോദ്കർ (30 മെയ് 1905 - 20 നവംബർ 1989). കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
• ഹെലൻ ഷർമൻ - ബ്രിട്ടീഷ് രസതന്ത്ര ശാസ്ത്രജ്ഞയാണ് ഹെലൻ പാട്രിഷ്യ ശർമൻ CMG, OBE, HonFRSC (ജനനം 30 മേയ് 1963) . ആദ്യ ബ്രിട്ടീഷ് ബഹിരാകാശ യാത്രികയും 1991- ൽ മിർ ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ വനിതയുമായിരുന്നു.
• സ്മരണകൾ
• ആയില്യം തിരുനാൾ ബാലരാമ വർമ്മ - തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്യം തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് (ജനനം മാർച്ച് 14, 1832 - മരണം മേയ് 30, 1880). 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ (1847 -1860) ഭരണകാലഘട്ട ശേഷമാണ് ആയില്യം തിരുനാൾ മഹാരാജാവ് അധികാരമേറ്റെടുത്തത്.
• ഋതുപർണ ഘോഷ് - ഒരു ബംഗാളി ചലച്ചിത്രസംവിധായകനായിരുന്നു ഋതുപർണ ഘോഷ്(ഓഗസ്റ്റ് 31 1963 –മേയ് 30 2013). 8 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, നിരവധി അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.ഒഡിഷാ ചിത്രമായ കഥാ ദൈതിലി മാ കു എന്ന 2003 ൽ ഇറങ്ങിയ ചിത്രത്തിൽ ഋതുപർണ ഘോഷ് അഭിനയിയ്ക്കുകയുണ്ടായി. 2011 ൽ രണ്ടു ബംഗാളി ചിത്രത്തിലും ഘോഷ് അഭിനയിച്ചു.
• കെ. കുഞ്ചുണ്ണിരാജ - കേരളത്തിലെ ഒരു പ്രമുഖ സംസ്കൃത പണ്ഡിതനായിരുന്നു കെ.കുഞ്ചുണ്ണിരാജ (1920 ഫെബ്രുവരി 26 - 2005 മേയ് 30).നിരവധി പുരസ്കാരങൾക്കു അർഹനായ രാജ തമ്പുരാനെ കേരള സംസ്കൃത സാഹിത്യ അക്കാദമി വിദ്യാഭൂഷണം നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ മികച്ച സംസ്കൃത പണ്ഡിതനുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും അദ്ദേഹം ഏറ്റു വാങ്ങി.30 പുസ്തകങ്ങളും 200-ൽ ഏറെ ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. വിശ്വസംസ്കൃതപ്രതിഷ്ഠാനം (1984) പണ്ഡിതരത്നം ബിരുദം നൽകി ആദരിച്ചു.
• ജോർജി പ്ലെഖനോവ് - റഷ്യൻ വിപ്ലവകാരിയും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നു ജോർജ്ജി വാലെന്റിനോവിച്ച് പ്ലെഖാനോവ് (29 നവംബർ 1856 – 30 മേയ് 1918 ). റഷ്യയിലെ സോഷ്യൽ ഡെമോക്രാറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും മാർക്സിസ്റ്റെന്ന് സ്വയം വിശേഷിപ്പിച്ചവരിൽ ഒരാളുമായിരുന്നു അദ്ദേഹം.
• ബോറിസ് പാസ്തർനാക്ക് - ബോറിസ് ലിയൊനിഡോവിച്ച് പാസ്തനാർക്ക് (ജനനം - 1890 ജനുവരി 29, മരണം - 1960 മെയ് 30) റഷ്യൻ കവിയും എഴുത്തുകാരനുമായിരുന്നു. ‘ഡോക്ടർ ഷിവാഗോ’ എന്ന പുസ്തകമാണ് പാശ്ചാത്യലോകത്ത് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. സാർ ചക്രവർത്തി ഭരിച്ച റഷ്യയുടെ കാലത്തും സോവിയറ്റ് യൂണിയന്റെ ആദ്യകാലത്തുമായി എഴുതിയ ഈ പുസ്തകം 1957-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.
• വിന മസുംദാർ - വിദ്യാഭ്യാസവിചക്ഷണയും ഇന്ത്യൻ സ്ത്രീപഠനരംഗത്തെ ആദ്യപഥികയുമായിരുന്നു വിന മസുംദാർ (1927 - 30 മേയ് 2013). ഇന്ത്യൻ വനിതകളുടെ സാമൂഹ്യപദവിയെക്കുറിച്ച് പഠിക്കാൻ 1971ൽ കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ മെമ്പർ സെക്രട്ടറിയായിരുന്നു. വീണ മജുംദാറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ "തുല്യതയിലേക്ക്" എന്ന റിപ്പോർട്ടാണ് രാജ്യത്തെ സ്ത്രീപദവി പഠനരംഗത്ത് വഴികാട്ടിയായത്.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
* ജീവികളുടെ കൈകാലുകളിലെ വിരലുകളുടെ എണ്ണടത്തെക്കുറിക്കുന്ന പദമാണ്‌?
- ഡാക്ടിലി (Dactyly)

* എമു, ബസ്റ്റാർഡ്‌ എന്നീ പക്ഷികളുടെ ഒരു കാലില്‍ എത വിരലുകളുണ്ട്‌?
- മൂന്ന് 

* ഉരഗങ്ങളിലെ ഒരു കാലിലെ വിരലുകളുടെ എണ്ണം?
- അഞ്ച്‌

* ഉയജീവികളുടെ ഒരു കാലില്‍ എത്ര വിരലുകള്‍?
- നാല് 

* കോഴിയുടെ ഒരു കാലിലെ വിരലൂകളുടെ എണ്ണം?
- നാല് 

* ഒറ്റക്കുളമ്പുള്ള ജീവികള്‍ ഏതെല്ലാം?
- കുതിര, കഴുത, സീബ്ര, കാണ്ടാമൃഗം

* ഇരട്ടക്കുളമ്പുള്ള ജീവികള്‍?
- ജിറാഫ്‌, പന്നി, ഹിപ്പപ്പൊട്ടാമസ്, ഒട്ടകം, മാന്‍, ആട്, പശു

* ഒറ്റക്കുളമ്പുള്ള ഏറ്റവും വലിയ മൃഗം ?   
- കാണ്ടാമൃഗം

* കാലുകള്‍കൊണ്ട് രുചി അറിയുന്ന ഷഡ്പദങ്ങള്‍
- പൂമ്പാറ്റ, തേനീച്ച

* കാലില്‍ ശ്രവണേന്ദ്രിയമുള്ള ഷഡ്പദം
- ചീവീട്‌


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments