New

6/recent/ticker-posts

TODAY IN HISTORY - MAY 29: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മെയ് 29 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മെയ് 29 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 ഇടവം 15) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മെയ് 29
• ലോക ദഹന ആരോഗ്യ ദിനം
• അന്താരാഷ്ട്ര കോക് ഓ വിൻ ദിനം
• ഐക്യരാഷ്ട്രസഭയുടെ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനം
• എവറസ്റ്റ് ദിനം
• അനുസ്മരണാ ദിനം
• ദേശീയ ബിസ്കറ്റ് ദിനം
• ദേശീയ പേപ്പർ ക്ലിപ്പ് ദിനം
• വെറ്ററൻസ് ദിനം (സ്വീഡൻ)
• സൈനിക ദിനം (അർജന്റീന)
• രതു സർ ലാല സുകുന ദിനം (ഫിജി)
• സായുധ സേനാ ദിനം (കിർഗിസ്ഥാൻ)
• ദേശീയ അലിഗേറ്റർ ദിനം (യുഎസ്എ)
• ദേശീയ വയോജന ദിനം (ഇന്തോനേഷ്യ)
• ഓക്ക് ആപ്പിൾ ദിനം (യുണൈറ്റഡ് കിംഗ്ഡം
• വിസ്കോൺസിൻ സ്റ്റേറ്റ്ഹുഡ് ദിനം (യുഎസ്എ)
• റോഡ് ഐലൻഡ് സ്റ്റേറ്റ്ഹുഡ് ദിനം (യുഎസ്എ)
• ദേശീയ വീരദിനം (ടർക്കുകളും കൈക്കോസ് ദ്വീപുകളും)
• ആഭ്യന്തര കാര്യ ഉദ്യോഗസ്ഥരുടെ ദിനം (തുർക്ക്മെനിസ്ഥാൻ)
• ദേശീയ സ്മാരക ദിനം (യുഎസ്എ , അമേരിക്കൻ സമോവ , ഗുവാം)
• ചരിത്ര സംഭവങ്ങൾ
• 1453 - ബൈസാന്റിൻ-ഒട്ടോമാൻ യുദ്ധം: സുൽത്താൻ മെഹ്മെദ് രണ്ടാമൻ ഫതീഹിന്റെ നേതൃത്വത്തിലുള്ള ഒട്ടോമാൻ പട കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി. ഇതോടെ ബൈസാന്റിൻ സാമ്രാജ്യത്തിന്‌ അവസാനമായി.
• 1727 - പീറ്റർ രണ്ടാമൻ റഷ്യയിലെ സാർ ചക്രവർത്തിയായി.
• 1848 - വിസ്കോൺസിൻ മുപ്പതാമത് യു.എസ്. സംസ്ഥാനമായി.
• 1886 - രസതന്ത്രജ്ഞനായ ജോൺ പെംബെർട്ടൺ, കൊക്കോ കോളയുടെ ആദ്യ പരസ്യം അറ്റ്ലാന്റ ജേണലിൽ നൽകി.
• 1914 - കനേഡിയൻ കപ്പലായ 'എംപ്രസ്സ് ഓഫ്‌ അയർലെന്റ്' സെൻറ് ലോറൻസ് നദിയിൽ മുങ്ങി ആയിരത്തിലേറെ മരണം.
• 1917 - സഹോദരൻ അയ്യപ്പൻ എറണാകുളം ചെറായിയിലെ സഹോദരപുത്രന്റെ വീട്ടിൽ മിശ്രഭോജനം നടത്തി. കേരളീയ നവോത്ഥാനത്തിന്റെ നാഴികക്കല്ലായി ഈ സംഭവം അറിയപ്പെടുന്നു.
• 1950 - വടക്കേ അമേരിക്കയെ ആദ്യമായി വലം വച്ച സെയിന്റ് റോച്ച് എന്ന കപ്പൽ നോവാ സ്കോടിയയിലെ ഹാലിഫാക്സിൽ എത്തിച്ചേർന്നു.
• 1968 - മാഞ്ചസ്റ്റർ യുണൈറ്റഡ് യുറോപ്യൻ കപ്പ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ആയി.
• 1970 - കേരളവും തമിഴ്നാടും തമ്മിലുള്ള മുല്ലപ്പെരിയാർ പാട്ടക്കരാർ പുതുക്കി.
• 2005 - തുടർച്ചയായി 101 മണിക്കൂർ മൃദംഗം വായിച്ച് കുഴൽമന്ദം രാമകൃഷ്ണൻ ഗിന്നസ് ബുക്കിൽ ഇടം നേടി.
• 2006 - ശ്രീ. മത്തായി ചാക്കോ എറണാകുളം ലോക്ക്ഷോർ ആശുപത്രിയിൽവച്ച് എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തു. ചരിത്രത്തിലാദ്യമായാണ് കേരള നിയമസഭയ്ക്ക് പുറത്ത് വെച്ച് ഒരംഗം സത്യപ്രതിജ്ഞ ചെയ്യുന്നത്.
• 2019 - മധ്യപ്രദേശ് സംസ്ഥാനത്തെ ഇൻഡോറിൽ  സ്ഥിതി ചെയ്യുന്ന "ദേവി അഹില്യബായി ഹോൽക്കർ വിമാനത്താവളത്തെ" അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു.
• ജന്മദിനങ്ങൾ
• ജോ പോൾ അഞ്ചേരി - ഇന്ത്യയുടെ രാജ്യാന്തര ഫുട്ബോൾ താരമാണ് ജോ പോൾ അഞ്ചേരി (ജനനം  മേയ് 29, 1973). മുന്നേറ്റ നിരയിൽ കളിച്ചു തുടങ്ങിയ ജോപോൾ ക്രമേണ മധ്യ നിരയിലും പ്രതിരോധത്തിലും മികവു തെളിയിച്ചു. കാലിക്കറ്റ് സർവകലാശാല ടീമിലുടെ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് എസ്.ബി.ടിയിലെത്തി.. പല തവണ ഇന്ത്യൻ ടീമിന്റെ ക്യാപ്ടനുമായിരുന്നു. ഇന്ത്യ കണ്ട കിടയറ്റ പ്രതിരോധ താരങ്ങളിൽ ഒരാളാണ്.
• കെ.ആർ. സുനിൽ - ഒരു ഇന്ത്യൻ ഫോട്ടോഗ്രാഫറാണ് കെ.ആർ. സുനിൽ (ജനനം :1975 മെയ് 29). 1997ൽ കേരള ലളിത കലാ അക്കാദമി പുരസ്കാരം ലഭിച്ചു. ഇന്ത്യയിലും പുറത്തുമാ‌‌യി നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 2011ലെ ഗോൾഡൻ റോൾ ഫോട്ടോഗ്രഫി മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
• ശ്രീനാഥ് ഭാസി - ഒരു മലയാള സിനിമാ അഭിനേതാവും, ഗായകനുമാണ് ശ്രീനാഥ് ഭാസി (ജനനം: 29 മേയ് 1988). 2012ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രമാണ് ശ്രീനാഥിന്റെ അരങ്ങേറ്റ ചലച്ചിത്രം. പിന്നീട് ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
• കൊല്ലം തുളസി - വില്ലൻ വേഷങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രശസ്തനായ അഭിനേതാവും മലയാള സാഹിത്യകാരനുമാണ് എസ്.തുളസീധരൻ നായർ എന്നറിയപ്പെടുന്ന കൊല്ലം തുളസി. (ജനനം: 29 മെയ് 1949). മലയാളത്തിൽ ഇതുവരെ 200-ലധികം സിനിമകളിൽ അഭിനയിച്ചു. ജോഷി സംവിധാനം ചെയ്ത് 1997-ൽ റിലീസായ ലേലം എന്ന സിനിമയിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.
• കെ.എസ്. സേതുമാധവൻ - ഒരു മലയാളചലച്ചിത്രസംവിധായകൻ ആണ്‌ കെ.എസ്. സേതുമാധവൻ (ജനനം 1931 മേയ് 29 - മരണം 2021 ഡിസംബർ 24. മലയാളത്തിനുപുറമേ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനംചെയ്തിട്ടുണ്ട്. ചലച്ചിത്രലോകത്തിനു നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
• ജോസ് കെ. മാണി - കേരള കോൺഗ്രസ് മാണി വിഭാഗം ചെയർമാനും 2021 നവംബർ 28 മുതൽ രാജ്യസഭാംഗവുമായി തുടരുന്ന ഇടതു മുന്നണിയിൽ അംഗമായ കേരള കോൺഗ്രസ് എമ്മിൻ്റെ നേതാവാണ് ജോസ് കെ. മാണി (ജനനം:മെയ് 29,1965) കേരള കോൺഗ്രസ് (എം.) യു.ഡി.എഫിൽ ഘടക കക്ഷി ആയിരുന്നപ്പോൾ 2009 മുതൽ 2018 വരെ ലോക്സഭയിലും 2018 മുതൽ 2021 വരെ രാജ്യസഭയിലും അംഗമായിരുന്നു.
• ജോൺ എഫ്. കെന്നഡി - അമേരിക്കൻ ഐക്യനാടുകളുടെ 35-ാമത്തെ പ്രസിഡണ്ട് ആയിരുന്നു ജെ.എഫ്.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ജോൺ എഫ്. കെന്നഡി അഥവാ ജോൺ ഫിറ്റ്സ്ഗെറാൾഡ് ജാക് കെന്നഡി (മേയ് 29, 1917 – നവംബർ 22, 1963). 1961 മുതൽ 1963 ൽ അദ്ദേഹം വധിക്കപ്പെടുന്നതു വരെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ പ്രസിഡന്റായ രണ്ടാമത്തെ പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു ജോൺ എഫ് കെന്നഡി. ഒപ്പം, തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും.
• പങ്കജ് കപൂർ - ഒരു ഇന്ത്യൻ ചലച്ചിത്ര-നാടക-ടെലിവിഷൻ നടനും, സംവിധായകനും, തിരക്കഥാകൃത്തുമാണ് പങ്കജ് കപൂർ (ജനനം മേയ് 29, 1954). രണ്ടുതവണ ദേശീയപുരസ്ക്കാരം നേടിയിട്ടുണ്ട്.1989-ൽ രാഖ് എന്ന ചിത്രത്തി മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി. 1991-ൽ ഏക്ക് ഡോക്റ്റർ കി മോത്ത് എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്രപുരസ്ക്കാരത്തിൽ ജൂറുയിടെ പ്രത്യേക പരാമർശം ലഭിച്ചു. 2003-ൽ വിശാൽ ഭരദ്വാജ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ മക്ക്ബൂൽ എന്ന ചിത്രത്തിന് ഏറ്റവും മികച്ച സഹനടനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു. നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
• എം. രാജഗോപാലൻ - കേരളത്തിലെ ഒരു സി.പി.ഐ.(എം) നേതാവും പതിനാലാം കേരളനിയമസഭയിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭ സമാജികനുമാണ് എം. രാജഗോപലൻ (ജനനം മേയ് 29, 1960).
• രാമാനന്ദ ചാറ്റർജി - മോഡേൺ റിവ്യൂ മാസികയുടെ ഉടമയും സ്ഥാപകനും എഡിറ്ററുമാണ്‌ രാമാനന്ദ ചാറ്റർജി (29 മേയ് 1865 – 30 സെപ്റ്റംബർ 1943) ഇദ്ദേഹം ഇന്ത്യൻ ജേർണലിസത്തിന്റെ പിതാവായി അറിയപ്പെടുന്നു.
• വർക്കി വിതയത്തിൽ - സീറോ മലബാർ കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പായിരുന്നു കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ (1927 മേയ് 29 - 2011 ഏപ്രിൽ 1). കേരളത്തിലെ മൂന്നാമത്തെ കർദിനാളായിരുന്ന ഇദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയുടെ ബിഷപ്പുമായിരുന്നു.
• സ്മരണകൾ
• അലക്സാണ്ടർ ചെക്കോവ് - അലക്സാണ്ടർ ചെക്കോവ് എന്ന അലക്സാണ്ടർ പാവ്ലോവിച്ച് ചെക്കോവ് (August 22, 1855 – May 29, 1913) റഷ്യയിലെ നോവലിസ്റ്റും ചെറുകഥാകൃത്തും പ്രബന്ധരചയിതാവും ആയിരുന്നു.വിശ്രുത സാഹിത്യകാരനായ ആന്റൺ ചെക്കോവിന്റെ മൂത്ത സഹോദരനും ആയിരുന്നു.
• ചരൺ സിംഗ് - ചൗധരി ചരൺസിംഗ് (ഡിസംബർ 23, 1902 - മേയ് 29, 1987) ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.മീറട്ട് സർവകലാശാല അദ്ദേഹത്തിനെ അനുസ്മരിച്ച് ചൌധരി ചരൺസിംഗ് സർവകലാശാല എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
• പൃഥ്വിരാജ് കപൂർ - ബോളിവുഡ് ചലച്ചിത്ര രംഗത്തേയും നാടക രംഗത്തേയും ഒരു മികച്ച നടനായിരുന്നു പൃഥ്വിരാജ് കപൂർ (3 നവംബർ 1906 - 29 മേയ് 1972).ഹിന്ദി ചലച്ചിത്ര രംഗത്തെ കപൂർ കുടുംബത്തിന്റെ ആദ്യ കാല തുടക്കക്കാരിൽ ഒരാളാണ് ഇദ്ദേഹം.1995 ൽ പൃഥ്വിരാജ് തിയേറ്റേഴ്സിന്റെ 50ആം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ സർവീസ് രണ്ട് രുപയുടെ ഒരു പോസ്റ്റേജ് സ്റ്റാമ്പ് പുറത്തിറക്കി., ഇതിൽ പൃഥ്വിരാജ് തിയേറ്ററിന്റെ ഒരു ലോഗോയും 1944-1995 സ്ഥാപകനായ പൃഥ്വിരാജിന്റെ ഒരു ചിത്രവും ഉണ്ട്.
• ബർത്തലോമിയോ ഡയസ് - കടൽ മാർഗ്ഗം ആഫ്രിക്കയുടെ ദക്ഷിണ മുനമ്പ് ചുററിക്കടന്ന പ്രഥമ യൂറോപ്യനാണ് ബർത്തലോമിയോ ഡയസ് (1451- 29 മേയ് 1500). ഇദ്ദേഹം പോർത്തുഗീസ് രാജകുടുംബത്തിലെ അംഗമായിരുന്നു.
• മേരി ആൻഡേഴ്സൺ - അമേരിക്കൻ നാടകനടിയായിരുന്നു മേരി ആൻഡേഴ്സൺ (ജനനം ജൂലൈ 28, 1859 - മരണം മേയ് 29, 1940). 1883-നും 1887-നും ഇടയ്ക്ക് പലതവണ ഇവർ ലണ്ടൻ നാടകവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആസ് യു ലൈക് ഇറ്റ് എന്ന ഷെയ്ക്സ്പിയർ നാടകത്തിൽ റോസലിൻഡ് എന്ന കഥാപാത്രമായുളള മേരിയുടെ അഭിനയം ഇംഗ്ലണ്ടിൽ ഇവർക്ക് പ്രശസ്തി നേടിക്കൊടുത്തു.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. What is Mount Everest known in Nepali?
- Sagarmatha

2. Where is Mount Everest located?
- Himalayas

3. What is the elevation of Mount Everest?
- 8,848 meters

4. Who is Mount Everest named after?
- George Everest

5. What is known as Chomolungma in Tibet?
- Everest

6. Who made the first official ascent of Everest?
- Tenzing Norgay and Edmund Hillary

7. When was the first official ascent of Everest made?
- 1953

8. What is the atmospheric pressure on Mount Everest's summit?
- 4.89 psi

9. Who was the first person known to climb to a height exceeding 8,000 meters?
- George Finch

10. Who is the oldest person to reach the summit of Mount Everest and at what age did he achieve it?
- Yuichiro Miura at the age of 80


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments