New

6/recent/ticker-posts

TODAY IN HISTORY - MAY 28: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മെയ് 28 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മെയ് 28 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 ഇടവം 14) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മെയ് 28
• ലോക വിശപ്പ് ദിനം
• ലോക ധോൾ ദിനം
• അന്താരാഷ്ട്ര ഹാംബർഗർ ദിനം
• ആംനസ്റ്റി ഇന്റർനാഷണൽ ദിനം
• സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം
• അയൽവാസി ദിനം
• ആർത്തവ ശുചിത്വ ദിനം
• ശിശുദിനം (ഹംഗറി)
• റിപ്പബ്ലിക് ദിനം (നേപ്പാൾ)
• ഡെർഗ് പതന ദിനം (എത്യോപ്യ)
• ദേശീയ ബ്രിസ്കറ്റ് ദിനം (യുഎസ്എ)
• റിപ്പബ്ലിക് ദിനം (അസർബൈജാൻ)
• സായുധ സേനാ ദിനം (ക്രൊയേഷ്യ)
• ആദ്യ റിപ്പബ്ലിക് ദിനം (അർമേനിയ)
• വൂപ്പിംഗ് ക്രെയിൻ ദിനം (യുഎസ്എ)
• ദേശീയ പതാക ദിനം (ഫിലിപ്പീൻസ്)
• ദേശീയ അർബർ ദിനം (വെനസ്വേല)
• തുർക്ക്മെൻ കാർപെറ്റ് ദിനം (തുർക്ക്മെനിസ്ഥാൻ)
• നോർത്തംബർലാൻഡ് ദിനം (യുണൈറ്റഡ് കിംഗ്ഡം)
• കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ദിനം (ഉക്രെയ്ൻ)
• ബോർഡർ ഗാർഡ് ദിനം (റഷ്യ , ബെലാറസ് , കിർഗിസ്ഥാൻ)
• മാതൃദിനം (ഫ്രാൻസ് , അൾജീരിയ , ഡൊമിനിക്കൻ റിപ്പബ്ലിക് , മഡഗാസ്കർ)
• കെമിക്കൽ വ്യവസായ തൊഴിലാളി ദിനം (ഉക്രെയ്ൻ , റഷ്യ , ബെലാറസ് , കസാക്കിസ്ഥാൻ)
• ചരിത്ര സംഭവങ്ങൾ
• 1644 - ഡെർബിയിലെ ഏളിനു കീഴിലുള്ള റോയലിസ്റ്റ് സൈന്യം ബോൾട്ടൺ കൂട്ടക്കൊല  നടത്തി.
• 1892 - പ്രകൃതി സംരക്ഷണത്തിനായി സാൻ ഫ്രാൻസിസ്കോയിൽ ജോൺ മുയറും മറ്റുള്ളവരും ചേർന്ന് സിയറ ക്ലബ്ബ് രൂപീകരിച്ചു .
• 1918 - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അർമേനിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
• 1918 - അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
• 1940 - രണ്ടാം ലോകമഹായുദ്ധം: ഓസ്ട്രിയ ജർമനിക്ക് കീഴടങ്ങി.
• 1959 - ബഹിരാകാശ യാത്രയ്ക്ക് ശേഷം ഏബിൾ എന്ന പെൺകുരങ്ങും ബേക്കർ എന്ന പെൺ അണ്ണാൻകുഞ്ഞും കേപ്കനാവറലിൽ മടങ്ങിയെത്തി.
• 1964 - ജവഹർലാൽ നെഹ്റുവിന്റെ ശവസംസ്ക്കാരം വൈകുന്നേരം 04.15 ന് ശാന്തിവനിൽ നടന്നു.
• 2002 - മാഴ്സ് ഒഡീസി ചൊവ്വയിൽ  മഞ്ഞുകട്ടയുടെ വൻ നിക്ഷേപമുള്ളതായി സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തി.
• 2008 - 240 വർഷത്തെ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് നേപ്പാൾ റിപ്പബ്ലിക്കായി.
• 2010 - പശ്ചിമ ബംഗാളിൽ ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയിൻ അപകടത്തിൽ 148 യാത്രക്കാർ മരിച്ചു.
• 2020 - കോവിഡ് -19 സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും തൊഴിൽ നൽകുന്നതിനുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ‘റോസ്ഗർ സേതു യോജന’ എന്നൊരു പദ്ധതി ആരംഭിച്ചു.
• 2020 - ലോക്ക്ഡൗൺലോഡ് സമയത്ത് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയവരെ സഹായിക്കുന്നതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി (മുഖ്യമന്ത്രി) ത്രിവേന്ദ്ര സിംഗ് റാവത്ത് “മുഖ്യമന്ത്രി സ്വരോസ്ഗർ യോജന” എന്ന പദ്ധതി ആരംഭിച്ചു.
• 2020 -  ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ സംസ്ഥാനത്തിലെ ദേശീയ ദേശീയപാതകളിലൂടെ 800 കിലോമീറ്റർ ഹെർബൽ റോഡുകൾ വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
• 2023 - ഇന്ന് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
• ജന്മദിനങ്ങൾ
• വി.ഡി. സാവർക്കർ - ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും, രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും, കവിയും എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ (ജനനം 28 മേയ് 1883 - മരണം26 ഫെബ്രുവരി 1966). അദ്ദേഹം ഹിന്ദു മഹാസഭയിലെ പ്രമുഖനായിരുന്നു. തന്റെ ആത്മകഥ എഴുതിയത് മുതൽ "ധീരൻ" എന്നർത്ഥമുള്ള വീർ എന്ന വിശേഷണം അദ്ദേഹം ഉപയോഗിക്കാൻ തുടങ്ങി.സവർക്കർ ഒരു നിരീശ്വരവാദിയായിരുന്നു എങ്കിലും ഹിന്ദു തത്ത്വചിന്തയുടെ പ്രായോഗിക പരിശീലകനായിരുന്നു.1926 ൽ ചിത്രഗുപ്തൻ എന്നൊരാൾ എഴുതിയ സവർക്കറുടെ ജീവചരിത്രം പുറത്തു വന്നു. ലൈഫ് ഓഫ് ബാരിസ്റ്റർ സവർക്കർ എന്നായിരുന്നു ഈ കൃതിയുടെ പേര്. ചിത്രഗുപ്തൻ, യഥാർത്ഥത്തിൽ സവർക്കർ തന്നെയാണെന്നു 1987 ൽ പുറത്തിറങ്ങിയ പതിപ്പിന്റെ ആമുഖത്തിൽ രവീന്ദ്രൻ വാമൻ രാംദാസ് പറയുന്നുണ്ട്. എന്നാൽ ചിത്രഗുപ്തൻ എന്നൊരു പേര് സവർക്കർ ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷം പോലും, തന്റെ ജീവചരിത്രം താൻ തന്നെ എഴുതിയതാണെന്നു സവർക്കർ ഒരിക്കൽ പോലും അവകാശപ്പെട്ടിട്ടില്ല. ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം വീർ സവർക്കറുടെ ജന്മദിനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്.
• സച്ചിദാനന്ദൻ - മലയാളത്തിലെ ഒരു കവിയാണ് സച്ചിദാനന്ദൻ (ജനനം: മേയ് 28, 1946). 2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് "മറന്നുവെച്ച വസ്തുക്കൾ" എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ Indian Literature ന്റെ എഡിറ്ററായിരുന്നു.
• പേർളി മാണി - കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വീഡിയോ ജോക്കിയും ടെലിവിഷൻ അവതാരകയും നടിയുമാണ് പേർളി മാണി (ജനനം: 28 മെയ് 1989). മഴവിൽ മനോരമ ചാനലിൽ ഗോവിന്ദ് പദ്മസൂര്യ, ആദിൽ ഇബ്രാഹിം എന്നിവരോടൊപ്പം ചേർന്ന് ആതിഥേയത്വം വഹിച്ച ഡി 4 ഡാൻസ് എന്ന മലയാളം ഡാൻസ് റിയാലിറ്റി ഷോയുടെ മൂന്ന് സീസണുകൾ ഹോസ്റ്റുചെയ്തതിലൂടെയാണ് അവർ പ്രശസ്തയായത്.
• പ്രിയ എ.എസ്. - മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് പ്രിയ.എ.എസ് (ജനനം മേയ് 28, 1967). മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
• രാജസേനൻ - കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു മലയാളചലച്ചിത്ര സംവിധായകനാണ് രാജസേനൻ (ജനനം: 1958 മേയ് 28). ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.1993-ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് ആണ് രാജസേനന് ചലച്ചിത്രസംവിധായകൻ എന്ന നിലയിൽ സ്ഥിരപ്രതിഷ്ഠ നല്കിയത്. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു.
• കെ. ആൻസലൻ - കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ.(എം) നേതാവുമാണ് കെ. അൻസലൻ (ജനനം മേയ് 28, 1966). സി.പി.ഐ.എമ്മിന്റെ നെയ്യാറ്റിങ്കര ഏരിയ സെക്രട്ടറി, നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2016-ലെ തിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര നിയമസഭാമണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
• കൈലീ മിനോ - ഒരു ഓസ്ട്രേലിയൻ ഗായികയും, നടിയും ആണ് കൈലീ ആൻ മിനോ, (ജനനം 28 മേയ് 1968) . ഓസ്ട്രേലിയൻ ടിവിയിലൂടെ പ്രശസ്തയായ മിനോ, 1987ൽ സംഗീത രംഗത്തിലേക്കു തിരിഞ്ഞു. അവരുടെ ആദ്യത്തെ സിംഗിൾ, "ദി ലോകോ-മോഷൻ," ആയിരുന്നു.
• ഇ.പി. ജയരാജൻ - കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവാണ് സിപിഐ (എം) കേന്ദ്ര കമ്മറ്റി അംഗമായിട്ടുള്ള ഇ.പി. ജയരാജൻ (ജനനം 28 മേയ് 1950). എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയ ഇദ്ദേഹം ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു.
• പി‌.പി. മുഹമ്മദ് ഫൈസൽ - നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ‌സി‌പി) യിലെ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് പി‌.പി. മുഹമ്മദ് ഫൈസൽ (ജനനം 28 മേയ് 1975) . ലക്ഷദ്വീപിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് (പതിനാറാമത് ലോകസഭ ). 2014 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ മുഹമ്മദ് ഹംദുള്ള സയീദിനെ പരാജയപ്പെടുത്തി. 2019ലും ആ വിജയം ആവർത്തിച്ചു.
• ബോസ്കോ പുത്തൂർ - സീറോ മലബാർ സഭയിലെ മെൽബൺ രൂപതയുടെ മെത്രാനാണ് മോൺ ബോസ്കോ പുത്തൂർ (ജനനം മേയ് 28, 1946). സഭയുടെ ചരിത്രത്തിൽ ആദ്യമായി നിയമിതനായ കൂരിയ മെത്രാനുമായിരുന്നു ഇദ്ദേഹം.
• മിസ്ബാ ഉൾ ഹഖ് - നിലവിലെ പാകിസ്താൻ ദേശീയ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് മിസ്ബാ ഉൾ ഹഖ് (ജനനം: 28 മേയ് 1974).2002ൽ നെയ്റോബിയിൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ അരങ്ങേറ്റം.
• സജി ചെറിയാൻ - കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും ചെങ്ങന്നൂർ എംഎൽഎയുമാണ് സജി ചെറിയാൻ (ജനനം  1965 മേയ് 28). പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഐഎം സമ്മേളനത്തിൽ ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശനങ്ങളെത്തുടർന്നുണ്ടായ വിവാദങ്ങളെത്തുടർന്ന് 2022 ജൂലൈ 6-ന് രണ്ടാം പിണറായി സർക്കാറിലെ മന്ത്രിസ്ഥാനം രാജിവെച്ചു.
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
• സി.എസ്. സുജാത - കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവും മുൻ പാർലമെൻറംഗവുമാണ് സി.എസ്. സുജാത (ജനനം 28 മേയ് 1965). എസ്എഫ്ഐ സംസ്ഥാന ഭാരവാഹി, കേന്ദ്ര കമ്മിറ്റിയംഗം, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനാധപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗവുമാണ്.
• സ്റ്റാൻലി ബെഞ്ചമിൻ പ്രുസിനർ - ഒരു അമേരിക്കൻ ന്യൂറോളജിസ്റ്റും ബയോകെമിസ്റ്റുമാണ് സ്റ്റാൻലി ബെഞ്ചമിൻ പ്രുസിനർ (ജനനം: മെയ് 28, 1942). 1994 ൽ അടിസ്ഥാന മെഡിക്കൽ ഗവേഷണത്തിനുള്ള ആൽബർട്ട് ലാസ്കർ അവാർഡും 1997 ൽ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനവും അദ്ദേഹവും അദ്ദേഹത്തിന്റെ വിദഗ്ധ സംഘവും (ഡേവിഡ് ഇ. ഗാർഫിൻ, ഡിപി സ്റ്റൈറ്റ്സ്, ഡബ്ല്യുജെ ഹാഡ്‌ലോ, സിഡബ്ല്യു എക്ലണ്ട്) 1970 കളുടെ ആരംഭത്തിൽ വികസിപ്പിച്ചെടുത്ത പ്രിയോൺ ഗവേഷണത്തിന് ലഭിച്ചു.
• സ്മരണകൾ
• മുട്ടത്തുവർക്കി - മലയാളസാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി (1913 ഏപ്രിൽ 28 - 1989 മേയ് 28). മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വർക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവൽക്കരിച്ചത്.താനെഴുതുന്നതു മുഴുവൻ പൈങ്കിളികളാണെന്ന് തുറന്നു പറയാൻ അദ്ദേഹം മടികാണിച്ചില്ല. തുഞ്ചൻ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൽ കാലൻ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.
• ഇടവ ബഷീർ - മലയാള ചലച്ചിത്ര പിന്നണിഗായകനും ഗാനമേളകളുടെ സംഘാടകനുമായിരുന്നു ഇടവ ബഷീർ (ജീവിതകാലം: 2 ഡിസംബർ 1948 - 28 മേയ് 2022). അക്കോർഡിയൻ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ ഗാനമേളകളിൽ ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. യേശുദാസിന്റെയും റഫിയുടെയും പാട്ടുകളിലൂടെ ആരാധകരെ ഇളക്കി മറിച്ച ബഷീർ, ഗാനമേളകളിലെ സൂപ്പർസ്റ്റാറായിരുന്നു. കേരളത്തിൽ ഗാനമേളകളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ബഷീറിന്റെ ജീവിതത്തിൽ സംഗീതവിരുന്നില്ലാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. ഏതാനും സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.
• എം.പി. വീരേന്ദ്രകുമാർ - രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായിരുന്നു എം.പി. വീരേന്ദ്രകുമാർ (ജനനം 22 ജൂലൈ 1936 - മരണം 2020 മേയ് 28).14-‌‍‌‌ആം ലോകസഭയിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമായിരുന്നു ഇദ്ദേഹം. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററും മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം.
• കേണോത്ത് ജി. അടിയോടി - കേരളത്തിലെ പ്രമുഖനായ ജന്തുശാസ്ത്രജ്ഞനും, ശാസ്ത്രസാഹിത്യകാരനും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്നു ഡോ. കെ.ജി അടിയോടി (1937 ഫെബ്രുവരി 18 – 2001 മേയ് 28). കേണോത്ത് ഗോവിന്ദൻ അടിയോടി എന്ന് പൂർണ്ണനാമം.UPSCയിലെ ആദ്യ മലയാളി മെബറുമാണ്‌ കെ.ജി. അടിയോടി.
• മാർത്ത സ്കോട്ട് - മാർത്ത എല്ലെൻ സ്കോട്ട് (ജീവിതകാലം: സെപ്റ്റംബർ 22, 1912 - മെയ് 28, 2003) ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു.  1938 ൽ ബ്രോഡ്‌വേയിൽ തോൺടൺ വൈൽഡറുടെ ഔവർ ടൌൺ എന്ന നാടകത്തിലെ എമിലി വെബിന്റെ വേഷം അവതരിപ്പിച്ച അവർ പിന്നീട് 1940 ൽ ഇതിന്റെ ചലച്ചിത്ര പതിപ്പിൽ ഇതേവേഷം പുനരാവിഷ്ക്കരിക്കുകയും മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1) ലോകത്തിലാദ്യമായി സിനിമാ പ്രദർശനം നടന്ന സ്ഥലം?
- പാരീസ്

2) മലയാള സിനിമയുടെ പിതാവ്?
- ജെ.സി ഡാനിയൽ

3) കാർട്ടൂൺ സിനിമയുടെ പിതാവ്?
- വാൾട്ട് ഡിസിനി

4) ആധുനിക സിനിമയുടെ ഉപജ്ഞാതാക്കൾ?
- ലൂമിയർ സഹോദരന്മാർ

5) ലോക സിനിമയുടെ മെക്ക?
- ഹോളിവുഡ്

6) ലോക സിനിമയുടെ തലസ്ഥാനം?
- കാലിഫോർണിയ

7) ലോകത്തിലെ എറ്റവും വലിയ ചൽചിത്രമേള?
- കാൻ ചലച്ചിത്രമേള

8) ആദ്യ ശബ്ദചിത്രം?
- ജാസ് സിങ്ങർ

9) ഹിന്ദി സിനിമാലോകം?
- ബോളിവുഡ്

10) തമിഴ് സിനിമാലോകം?
- കോളിവിഡ്


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments