New

6/recent/ticker-posts

TODAY IN HISTORY - MAY 27: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മെയ് 27 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മെയ് 27 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 ഇടവം 13) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മെയ് 27
• അന്താരാഷ്ട്ര ജാസ് ദിനം
• ജൂലിയ പിയർപോണ്ട് ഡേ
• സെലോഫെയ്ൻ ടേപ്പ് ദിനം
• പഴയകാല പ്ലെയർ പിയാനോ ദിനം
• അമച്വർ റേഡിയോ സൈനിക അഭിനന്ദന ദിനം
• ഇന്റർനാഷണൽ എമർജൻസി മെഡിസിൻ ദിനം
• ശിശുദിനം (നൈജീരിയ)
• മാതൃദിനം (ബൊളീവിയ)
• ദേശീയ ചാര ദിനം (യുഎസ്എ)
• സായുധ സേനാ ദിനം (നിക്കരാഗ്വ)
• സായുധ സേനാ ദിനം (സ്പെയിൻ)
• പ്രാദേശിക സർക്കാർ ദിനം (പോളണ്ട്)
• ലൈബ്രറി ദിനം (കിർഗിസ്ഥാൻ , റഷ്യ)
• ദേശീയ ഇറ്റാലിയൻ ബീഫ് ദിനം (യുഎസ്എ)
• ദേശീയ മുന്തിരി പോപ്‌സിക്കിൾ ദിനം (യുഎസ്എ)
• ദേശീയ സൺസ്ക്രീൻ സംരക്ഷണ ദിനം (യുഎസ്എ)
• അടിമത്ത നിർമാർജന ദിനം (ഗ്വാഡലൂപ്പ് , സെന്റ് മാർട്ടിൻ)
• പ്രസിദ്ധീകരണ, അച്ചടി, പുസ്തക വിതരണ തൊഴിലാളി ദിനം (ഉക്രെയ്ൻ)
• ചരിത്ര സംഭവങ്ങൾ
• 1908 - അഹ്മദിയാ ഖിലാഫത് ആരംഭിച്ചു.
• 1919 - അറ്റ്ലാൻറിക് സമുദ്രത്തിന് കുറുകെ ആദ്യമായി വിമാനം പറന്നു.
• 1937 - സാൻ ഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിലൂടെ ഗതാഗതം തുടങ്ങി.
• 1947 - പി.എൻ പണിക്കരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രജിസ്റ്റർ ചെയ്യപ്പെട്ടു.
• 1969 - കർദ്ദിനാൾ സ്ഥാനം ലഭിച്ച ആദ്യ കേരളീയ മെത്രാൻ ആർച്ച് ബിഷപ്പ് ജോസഫ് ബിഷപ് ജോസഫ് പാറേക്കാട്ടിൽ ചുമതലയേറ്റു.
• 1977 - 265 മത്തെ മാർപാപ്പയായി ബെനഡിക്ട് പതിനാറാമൻ സ്ഥാനാരോഹണം ചെയ്തു.
• 1995 - തിരൂരങ്ങാടി ഉപ തിരഞ്ഞെടുപ്പിൽ എ.കെ ആന്റണി വിജയിച്ചു.
• 2016 - അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഹിരോഷിമ സന്ദർശിച്ചു. അണുബോംബിട്ട ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ഹിരോഷിമയിൽ എത്തുന്നത്.
• 2017 - കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ നേതാവായി റോണ ആംബ്രോസിന് ശേഷം ആൻഡ്രൂ സ്‌കീർ ചുമതലയേറ്റു.
• 2020 - ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രസിഡന്റ്, ഡോ. നരീന്ദർ ധ്രുവ് ബാത്രയെ (63) ഒളിമ്പിക് ചാനൽ കമ്മീഷൻ അംഗമായി നിയമിച്ചു.
• 2020 - ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ കേരളത്തിന്റ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് 2020 മെയ്‌ 31 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്തയെ നിയമിച്ചത്.
• ജന്മദിനങ്ങൾ
• ഒ.എൻ.വി. കുറുപ്പ് - മലയാളത്തിലെ പ്രശസ്തകവിയായിരുന്നു ഒ. എൻ. വി. കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലുമറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണു പൂർണ്ണനാമം. 1982മുതൽ 1987വരെ കേന്ദ്രസാഹിത്യ അക്കാദമിയംഗമായിരുന്നു. സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ച്, 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിനു 2010-ൽ ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011)തുടങ്ങിയ ബഹുമതികൾനൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.
• ക്രിസ്റ്റഫർ ലീ - ഡ്രാക്കുള ചലച്ചിത്രങ്ങളിലെ ഡ്രാക്കുള വേഷങ്ങളിലൂടെ പ്രശസ്തി ആർജ്ജിച്ച നടനാണ്‌ ക്രിസ്റ്റഫർ ലീ (ജനനം 27 മേയ് 1922 - മരണം 7 ജൂൺ 2015).1947ൽ റാങ്ക് ഓർഗനൈസേഷൻ എന്ന ചലച്ചിത്രകമ്പനിയിൽ അഭിനയപരിശീലനത്തിന് ചേർന്ന് തന്റെ അഭിനയ ജീവിതത്തിന് ലീ തുടക്കമിട്ടു.
• മലയാറ്റൂർ രാമകൃഷ്ണൻ - മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ് മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ (1927 മേയ് 27 – 1997 ഡിസംബർ 27). ഒരു നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്നു അദ്ദേഹം. വേരുകൾ, യന്ത്രം, യക്ഷി, എന്റെ ഐ.എ.എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ.
• ജി.മോഹൻ കുമാർ -  ഒഡീഷ കേഡറിൽ നിന്ന് വിരമിച്ച 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ജി. മോഹൻ കുമാർ (ജനനം 27 മെയ് 1955) . 2015 മുതൽ 2017 വരെ ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറിയായും ഇന്ത്യയുടെ സ്റ്റീൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .
• രമണി അയർ - ഒരു ഇന്ത്യൻ-അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവും, 1997 മുതൽ 2009 വരെ ദി ഹാർട്ട്ഫോർഡിന്റെ സിഇഒയും ചെയർമാനുമാണ് രമണി അയർ (ജനനം 27 മെയ് 1947) .ഡേവിഡ് ലിഞ്ച് ഫൗണ്ടേഷന്റെ ട്രസ്റ്റിയാണ് രമണി അയർ .
• നിധീരിക്കൽ മാണിക്കത്തനാർ - മലയാളസാഹിത്യകാരനും പത്രപ്രവർത്തകനും വൈദികനും ആയിരുന്നു നിധീരിക്കൽ മാണിക്കത്തനാർ (ജനനം 27 മേയ് 1842 - മരണം 20 ജൂൺ 1904).നസ്രാണി ദീപികയുടെ സ്ഥാപക പത്രാധിപരായിരുന്നു. ഇത് പിന്നീട് ദീപിക ആയി മാറി.  ഹോമിയോപ്പതി ചികിത്സാരീതി കേരളത്തിൽ പ്രചരിപ്പിച്ചു. ബഹുഭാഷാപണ്ഡിതനായിരുന്ന മാണിക്കത്തനാർ നിരവധി കൃതികൾ വിവർത്തനം ചെയ്യുകയും രചിക്കുകയും ചെയ്തു.
• കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് - മൂന്നാം കേരളനിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് (27 മേയ് 1924 - 20 സെപ്റ്റംബർ 2012).
• ബിപൻ ചന്ദ്ര - ഇന്ത്യൻ സ്വാതന്ത്ര്യസമരകാലഘട്ടത്തെകുറിച്ചും രാഷ്ട്രീയത്തെകുറിച്ചും നിരവധി പുസ്തകങ്ങൾ രചിച്ച ചരിത്രകാരനാണ് ബിപൻ ചന്ദ്ര (27 മേയ് 1928 - 30 ഓഗസ്റ്റ് 2014) പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്.
• മഹേല ജയവർദ്ധനെ - ഒരു ശ്രീലങ്കൻ ക്രിക്കറ്റ് താരമാണ് മഹേല ജയവർദ്ധനെ(ജനനം: മേയ് 27 1977‌). ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു മഹേള.2008, 2009, 2010 എന്നീ വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് XI പഞ്ചാബിനു വേണ്ടി കളിച്ച മഹേള 2011-ൽ കൊച്ചി ടസ്കേഴ്സ് കേരളയുടെ നായകനായി തെരഞ്ഞെടുക്കപ്പെട്ടു.
• രവി ശാസ്ത്രി - രവിശങ്കർ ജയദ്രിത ശാസ്ത്രി അഥവാ രവി ശാസ്ത്രി (ജ. മേയ് 27, 1962) ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്നു. പതിനെട്ടാം വയസിൽ സ്പിൻ ബൗളറായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ശാസ്ത്രി ക്രമേണ ബാറ്റ്സ്മാൻ എന്ന നിലയിൽ ടീമിൽ സ്ഥാനമുറപ്പിച്ചു.
• കാരാട്ട് റസാക്ക് - പ്രമുഖ ഇടതുപക്ഷ സഹയാത്രികനും കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കാരാട്ട് റസാക്ക് (ജനനം 27 മേയ് 1965). കൊടുവള്ളി ഗ്രാമപഞ്ചായത്ത് അംഗവും, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊടുവള്ളി ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു.
• ലൂയി ഫെർഡിനൻഡ് സെലിൻ - ലൂയി ഫെർഡിനൻഡ് ഒഗസ്റ്റ് ഡെട്ടൂഷ് (27 മെയ് 1894 – 1 ജൂലൈ 1961) എന്ന ഫ്രഞ്ചു സാഹിത്യകാരന്റെ തൂലികാനാമമായിരുന്നു ലൂയി ഫെർഡിനൻഡ് സെലിൻ. രചനകളിലെ കടുത്ത ജൂതവിരോധവും തീവ്രദേശീയവാദവും കാരണം സെലിൻ ഇന്നും വിവാദപുരുഷനാണ്.
• എം. സ്വരാജ് - സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന അംഗവുമാണ് എം. സ്വരാജ് (ജനനം 27 മേയ് 1979).വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായും എസ്.എഫ്.ഐ. യുടെ വിവിധ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.
• സ്മരണകൾ
• ഒടുവിൽ ഉണ്ണികൃഷ്ണൻ - മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു സ്വഭാവനടൻ ആയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ (13 ഫെബ്രുവരി 1943 - 27 മെയ് 2006).ഹാസ്യത്തിനും അഭിനയത്തിനും പ്രാധാന്യമുള്ള ഒരുപാട് വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.പി. എൻ. മേനോൻ സംവിധാനം ചെയ്ത് 1973-ൽ റിലീസ് ചെയ്ത ദർശനം ആയിരുന്നു ആദ്യ സിനിമ. എ. വിൻസന്റ് സംവിധാനം ചെയ്ത ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ. പിന്നീട് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കുത്ത് എന്നചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള 2002-ലെ കേരള സംസ്ഥാന സർക്കാർ അവാർഡ് കരസ്ഥമാക്കി.
• ജവഹർലാൽ നെഹ്രു - ജവഹർലാൽ നെഹ്രു (നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു.
• പി. കുഞ്ഞിരാമൻ നായർ - പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.
• ഐ.സി. ചാക്കോ - കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബഹുഭാഷാ പണ്ഡിതനായിരുന്നു ഐ.സി. ചാക്കോ (25 ഡിസംബർ 1875 - 27 മേയ് 1966).ഇംഗ്ളീഷ്, മലയാളം, സംസ്കൃതം, ഗ്രീക്ക്, ലാറ്റിൻ, സുറിയാനി, ഫ്രഞ്ച്, ജർമ്മൻ, തമിഴ് എന്നീ ഭാഷകൾ ചാക്കോയ്ക്ക് അറിയാമായിരുന്നു. വ്യാഖ്യാതാവ്, നിരൂപകൻ, ഗവേഷകൻ, ശാസ്ത്രജ്ഞൻ, കവി എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകി.ചാക്കോയുടെ ഏറ്റവും പ്രധാന രചന "പാണിനീയപ്രദ്യോതം" ആണ്. പാണിനിസൂത്രങ്ങളുടെ സമഗ്രമായ വ്യഖ്യാനമായ ഈ കൃതിക്കായിരുന്നു മലയാളത്തിലെ രണ്ടാമത്ത കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
• ഐ.സി.പി. നമ്പൂതിരി - വിപ്ലവത്തിന്റെ ഈറ്റില്ലം എന്ന് വി.ടി. ഭട്ടതിരിപ്പാട് വിശേഷിപ്പിച്ച ഇട്ടിയാംപറമ്പ് ഇല്ലത്തിൽ ജനിച്ച ഒരു സാമുദായികപരിഷ്കർത്താവും രാഷ്ട്രീയനേതാവുമായിരുന്നു ഐ.സി.പി.നമ്പൂതിരി എന്ന ഇട്ടിയാംപറമ്പത്ത് ചെറിയ പരമേശ്വരൻ നമ്പൂതിരി (ജനനം സെപ്റ്റംബർ 9, 1910 - മരണം മേയ് 27, 2001).
• കെ. ശാരദാമണി - കേരളീയയായ സാമൂഹിക ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്നു ഡോ.കെ.ശാരദാമണി(1928 - 27 മേയ് 2021).കേരള പഠനത്തിൽ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
• പി.സി. തോമസ് പന്നിവേലിൽ - കോട്ടയം ജില്ലയിലെ കടുത്തുരുത്തി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ രണ്ടുതവണ പ്രതിനിധീകരിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു പി.സി. തോമസ് (1938 ഫെബ്രുവരി 26 – 2009 മേയ് 27).
• മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി - കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമാണ്‌ മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി (14 ഓഗസ്റ്റ് 1926 - 27 മേയ് 2013). ഖുർആൻ ശാസ്ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകൾ നല്കിയിട്ടുണ്ട്. 1967ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തർജമക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
• സർദാർ ഹുക്കം സിങ് - സർദാർ ഹുക്കം സിങ് (ജ. ആഗസ്റ്റ് 30 1895 - മ. 27 മേയ് 1983) ഇന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുൻ ലോകസഭാ സ്പീക്കറുമാണ്.`
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. തേങ്ക-തേങ്ങയായിമാറിയ ഭാഷാനയം
എ) സ്വരസംവരണം
ബി) അനുനാസികാതിപ്രസരം
സി) അനുനാസിക സംസര്‍ഗ്ഗം
ഉത്തരം: (ബി )

2. പാണിനി മഹര്‍ഷിരചിച്ച വ്യാകരണഗ്രന്ഥം
എ) അഷ്ടാംഗഹൃദയം
ബി) നാട്യശാസ്ത്രം
സി) അഷ്ടാധ്യായി
ഉത്തരം: (സി )

3. ലഘുപാണിനീയം എന്ന വ്യാകരണഗ്രന്ഥത്തിന്റെ കര്‍ത്താവ്‌
എ) എ.ആര്‍.രാജരാജവര്‍മ്മ
ബി) ജോര്‍ജ്ജ്‌ മാത്തന്‍
സി) ശേഷഗിരിപ്രഭു
ഉത്തരം: (എ )

4. ലീലാതിലകം രചിക്കപ്പെട്ടത്‌
എ) മലയാളം
ബി) തമിഴ്‌
സി) സംസ്കൃതം
ഉത്തരം: (സി )

5. മണിപ്രവാളത്തിന്റെ ലക്ഷണഗ്രന്ഥം എന്നറിയപ്പെടുന്നത്‌
എ) നാട്യശാസ്ത്രം 
ബി) ലീലാതിലകം
സി) ജഗ്വേദം
ഉത്തരം: (ബി )

6. മലയാളഭാഷയ്ക്ക്‌ ആദ്യമായുണ്ടായ ശാസ്ത്രീയ വ്യാകരണഗ്രന്ഥം
എ) കേരളപാണിനീയം
ബി) ലഘുപാണിനീയം
സി) മലയാളഭാഷാവ്യാകരണം
ഉത്തരം: (സി )

7. ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ രചിച്ച വ്യാകരണഗ്രന്ഥം
എ) മലയാഴ്മയുടെ വ്യാകരണം
ബി) മലയാള ഭാഷാ വ്യാകരണം
സി) ശബ്ദസൗഭഗം
ഉത്തരം: (ബി )

8. ഒരു മലയാളി മലയാളത്തില്‍ നിര്‍മ്മിച്ച ആദ്യവ്യാകരണ ഗ്രന്ഥം
എ) വ്യാകരണമിത്രം
ബി) ശബ്ദസൗഭഗം
സി) മലയാഴ്മയുടെ വ്യാകരണം
ഉത്തരം: (സി )

9. മലയാഴ്മയുടെ വ്യാകരണം എന്ന വ്യാകരണഗ്രന്ഥത്തിന്റെ കര്‍ത്താവ്‌
എ) ജോര്‍ജ്ജ്‌ മാത്തന്‍
ബി) ശേഷഗിരിപ്രഭൂു 
സി) കാള്‍ഡ്വല്‍
ഉത്തരം: (എ )

10. കോവുണ്ണി നെടുങ്ങാടി രചിച്ച വ്യാകരണഗ്രന്ഥം
എ) ശബ്ദസൗഭഗം 
ബി) കേരളകൗമുദി
സി) കേരളപാണിനീയ ഭാഷ്യം
ഉത്തരം: (ബി )


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments