New

6/recent/ticker-posts

TODAY IN HISTORY - MAY 26: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മെയ് 26 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മെയ് 26 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 ഇടവം 12) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മെയ് 26
• ലോക ഡ്രാക്കുള ദിനം
• ലോക റെഡ്ഹെഡ് ദിനം
• ലോക ലിണ്ടി ഹോപ്പ് ദിനം
• സാലി റൈഡ് ഡേ
• യൂറോപ്യൻ അയൽവാസികളുടെ ദിനം
• ദേശീയ വിഗ് ഔട്ട് ദിനം
• ദേശീയ റോഡ് യാത്രാ ദിനം
• ദേശീയ ഡെത്ത് ബസ്റ്റേഴ്സ് ദിനം
• ദേശീയ തലക്കെട്ട് ട്രാക്ക് ദിനം
• ദേശീയ ചെറി ഡെസേർട്ട് ദിനം
• ദേശീയ ചൂട് ബോധവത്കരണ ദിനം
• മാതൃദിനം (പോളണ്ട്)
• സ്വാതന്ത്ര്യദിനം (ഗയാന)
• സംരംഭകത്വ ദിനം (റഷ്യ)
• സ്വാതന്ത്ര്യദിനം (ജോർജിയ)
• ദേശീയ സോറി ദിനം (ഓസ്‌ട്രേലിയ)
• ദേശീയ പേപ്പർ വിമാന ദിനം (യുഎസ്എ)
• പ്രതിരോധ അഭിഭാഷക ദിനം (താജിക്കിസ്ഥാൻ)
• ദേശീയ ബ്ലൂബെറി ചീസ് കേക്ക് ദിനം (യുഎസ്എ)
• ചരിത്ര സംഭവങ്ങൾ
• 1805 - നെപ്പോളിയൻ ബോണപാർട്ടിനെ ഇറ്റലിയിലെ  രാജാവ് എന്ന പദവി ഏറ്റെടുത്തു. മിലാനിലെ ഗോതിക് കത്തീഡ്രലായ മിലാൻ കത്തീഡ്രലിലെ ലോംബാർഡിയുടെ ഇരുമ്പ് കിരീടം അണിയിച്ചു.
• 1822 - നോർവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നി ദുരന്തമായ ഗ്രു ചർച്ച് തീപിടുത്തത്തിൽ നൂറ്റി പതിനാറ് പേർ മരിച്ചു.
• 1889 - ഈഫൽ ടവറിന്റെ ലിഫ്റ്റ് ബഹുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു.
• 1897 - ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ രചിച്ച ഭീകര നോവലായ ഡ്രാക്കുള ആദ്യമായി പ്രസിദ്ധപ്പെടുത്തി.
• 1918 - ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് ജോർജ്ജിയ സ്ഥാപിതമായി.
• 1928 - ആധുനിക കൊച്ചി തുറമുഖത്തിന്റെ  ഉദ്ഘാടനം നടന്നു.
• 1966 - തെക്കേ അമേരിക്കയിലെ ഏക കോമൺവെൽത്ത് രാജ്യമായ ഗയാന സ്വതന്ത്രമായി.
• 1934 - ധീര വിപ്ലവകാരി ചെമ്പകരാമൻപിള്ള നാസികളുടെ മർദ്ദനത്തെ തുടർന്ന് പ്രഷ്യയിൽ  കൊല്ലപ്പെട്ടു.
• 1994 - സംഗീത മാന്ത്രികൻ മൈക്കിൾ ജാക്സൺ എൽവിസ് പ്രിസിലിയുടെ  മകളെ വിവാഹം ചെയ്തു.
• 1999 - ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാർഗിൽ യുദ്ധം ആരംഭിച്ചു.
• 2006 - 2006ലെ ജാവാ ഭൂകമ്പത്തിൽ 5,700 പേർ മരിക്കുകയും രണ്ടുലക്ഷത്തോളം പേർ ഭവനരഹിതരാവുകയും ചെയ്തു.
• 2017 - ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം അസമിൽ രാജ്യത്തിനു സമർപ്പിച്ചു. ലോഹിത് നദിയിൽ നിർമ്മിച്ച ഭൂപെൻ ഹസാരിക സേഠു പാലത്തിന്/ധോള-സാദിയ പാലത്തിന് 9.15 കീ.മീ നീളമുണ്ട്.
• 2017 - ട്രാവലേഴ്‌സ് ചോയ്‌സിന്റെ മികച്ച 10 ആഗോള ലാൻഡ്‌മാർക്കുകളുടെ പട്ടികയിൽ ഇന്ത്യയിലെ താജ്മഹൽ അഞ്ചാം സ്ഥാനം നേടി.
• 2018 - 5 ദിവസത്തെ ആസിയാൻ ഇന്ത്യ ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് കേണൽ രാജ്യവർധൻ റാത്തോഡ് ഉദ്ഘാടനം ചെയ്തു.
• 2018 - ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ കൊളംബിയ നാറ്റോയിൽ ചേർന്നു .
• ജന്മദിനങ്ങൾ
• ബി.പി.പാൽ - ഭാരതത്തിലെ പ്രസിദ്ധ കൃഷിശാസ്ത്രജ്ഞനായിരുന്ന ബെഞ്ചമിൻ പിയറി പാൽ (ജനനം 1906 മെയ് 26 - മരണം 14 സെപ്റ്റംബർ 1989) ബി പി പാൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.റംഗൂൺ സർവകലാശാലയിൽ നിന്ന് മാത്യൂ ഹണ്ടർ പുരസ്കാരത്തോടെ ആയിരുന്നു അദ്ദേഹത്തിൻറെ വിജയം. 1933 ൽ കേംബ്രിജ് സർവകലാശാലാ പ്ളാൻറ് ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ സർ റോളാൻഡ് ബിഫൻ, സർ ഫ്രാങ്ക് എങ്കിൾഡോ എന്നിവരുടെ കീഴിൽ തയ്യാറാക്കിയ ഗവേഷണ പ്രബന്ധം ഈ മേഖലയിലെ ക്ളാസിക്കാണ്.
• ശിവാനി ഭായ് - മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും അവതാരികയുമാണ് ശിവാനി ഭായ് (ജനനം: മേയ് 26) .അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യത്തിലൂടെ ക്യാമറയെ ആദ്യമായി അഭിമുഖീകരിച്ച ശിവാനി മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിൽ അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തി.
• അബ്ബാസ് - തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടനാണ് അബ്ബാസ് (ജനനം: മേയ് 26 1975). തന്റെ ആ‍ദ്യ സിനിമ കാതൽ ദേശം എന്ന തമിഴ് ചിത്രമാണ്.
• അവിഷ്ക ഗുണവർദ്ധനെ - ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു അവിഷ്ക ഗുണവർദ്ധനെ എന്ന പേരിലറിയപ്പെട്ടിരുന്ന ദിഹാൻ അവിഷ്ക ഗുണവർദ്ധനെ (ജനനം: 26 മേയ് 1977) ടെസ്റ്റിലും ഏകദിനത്തിലും ശ്രീലങ്കയ്ക്കായി കളിച്ച ഇദ്ദേഹം നിരവധി വർഷങ്ങളായി ശ്രീലങ്കൻ എ ടീമിന്റെ പരിശീലകനുമായി സേവനമനുഷ്ഠിച്ചിരുന്നു. 2017-ൽ ആദ്യമായി അദ്ദേഹത്തെ ദേശീയ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി നിയമിച്ചു.
• പി.വി. അൻവർ - വ്യവസായിയും, ഇടതുപക്ഷ സഹയാത്രികനും നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി.വി. അൻവർ (ജനനം: 26 മേയ് 1967).
• കെ.ആർ. നാരായണൻ - ഒന്നാം കേരളനിയമസഭയിൽ വൈക്കം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ആർ. നാരായണൻ (26 മേയ് 1904 - 4 മാർച്ച് 1972).
• ബാബുറാം ഭട്ടറായി  - നേപ്പാളിന്റെ 35-ആമത് പ്രധാനമന്ത്രിയാണ് ബാബുറാം ഭട്ടറായി (ജനനം 26 May 1954). മാവോ വാദികളുടെ നേതാവായ ഇദ്ദേഹം മാവോവാദികളിലെ മിതവാദി എന്നാണ് അറിയപ്പെടുന്നത്. 2008-ൽ മാവോവാദി മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിസ്ഥാനവും ധനകാര്യവകുപ്പും കൈകാര്യ ചെയ്തിട്ടുണ്ട്.
• കെ. രാജൻ - പ്രമുഖ സി.പി.ഐ നേതാവും പതിനഞ്ചാം കേരളനിയമസഭയിലെ റ​വ​ന്യൂ വകുപ്പ് മന്ത്രിയുമാണ് കെ.രാജൻ (ജനനം 26 മേയ് 1973). സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കുന്നു. പതിനാലാം കേരളനിയമസഭയിലെ ചീഫ് വിപ്പായിരുന്നു ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്നാണ് രണ്ടു തവണയും നിയമസഭാ സമാജികനായത്.
• സാലി റൈഡ് - അമേരിക്കയിലെ ആദ്യ ബഹിരാകാശ യാത്രികയാണ് സാലി റൈഡ് (26 മേയ് 1951 - 23 ജൂലൈ 2012). 1983ൽ ചലഞ്ചറിലാണു സാലി ബഹിരാകാശയാത്ര നടത്തിയത്. സാലി റെഡിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി ആദരിക്കുമെന്ന് പ്രസിഡൻറ് ബറാക്ക് ഒബാമ. അമേരിക്കൻ ബഹിരാകാശ പദ്ധതിക്കും, വിദ്യാഭ്യാസ മേഖലക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
• വി.എം. സുധീരൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരളത്തിലെ പ്രമുഖ നേതാവും മുൻ ആരോഗ്യ മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്പീക്കറുമാണ് വി.എം. സുധീരൻ (ജനനം 26 മേയ് 1948).  കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ സുതാര്യവും അഴിമതിരഹിതവുമായ രാഷ്ട്രീയ പ്രവർത്തനം പിന്തുടരുന്ന വ്യക്തികളിൽ ഒരാൾ എന്ന് സുധീരൻ വിശേഷിപ്പിക്കപ്പെടുന്നു.
• സ്മരണകൾ
• കമുകറ പുരുഷോത്തമൻ - മലയാളസിനിമയിലെ പ്രശസ്തനായ ഒരു പിന്നണിഗായകനായിരുന്നു കമുകറ പുരുഷോത്തമൻ (1930 ഡിസംബർ 4 - 1995 മേയ് 26).1953-ൽ പൊൻകതിർ എന്ന ചിത്രത്തിനു വേണ്ടി നലുവരി കവിത ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹം സിനീമരംഗത്തേക്കു പ്രവേശിച്ചത്.അതിനുശേഷം അനശ്വരങ്ങളായ അനേകം പാട്ടുകൾ അദ്ദേഹം മലയാളഗാന ശാഖയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്. തിരുനയിനാർകുറിച്ചി-ബ്രദർ ലക്ഷ്മണൻ ടീമിന്റെ ഗാനങ്ങളാണ് അദ്ദേഹം കൂടുതൽ ആലപിച്ചത്.
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
• ടി. കൃഷ്ണൻ - ഒന്നും രണ്ടും, കേരളനിയമസഭകളിൽ തൃക്കടവൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ടി. കൃഷ്ണൻ (ജീവിതകാലം: സെപ്റ്റംബർ 1913 - 26 മേയ് 1996). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നും രണ്ടും കേരള നിയമസഭയിലേക്കെത്തിയത്.
• ചെമ്പകരാമൻ പിള്ള - ```ഇന്ത്യൻസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ജീവൻ ബലിയർപ്പിച്ച മലയാളിയായിരുന്നു ചെമ്പകരാമൻ പിള്ള (സെപ്റ്റംബർ 15, 1891 - മേയ് 26, 1934) . ഇന്ത്യയെ വിദേശാധിപത്യത്തിൽ നിന്നു മോചിപ്പിക്കാൻ കഴിയും എന്നുറച്ചു വിശ്വസിച്ച സ്വരാജ്യ സ്നേഹി.'ജയ് ഹിന്ദ്' എന്ന പ്രശസ്ത മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നത് ചെമ്പകരമാണ് പിള്ളയെ ആണ്.``
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. "പൊക്കമില്ലായ്മയാണന്റെ പൊക്കം' എന്ന് രചിച്ചത്: 
(എ) കുഞ്ഞുണ്ണി (ബി) എ. അയ്യപ്പൻ 
(സി) ബാലചന്ദ്രൻ ചുള്ളിക്കാട് (ഡി) അക്കിത്തം 
ഉത്തരം : (എ )

2. ഗാഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്: 
(എ) കുഞ്ചൻ നമ്പ്യാർ (ബി) കുഞ്ഞിക്കുട്ടൻ തമ്പുരാൻ 
(സി) ചെറുശ്ശേരി (ഡി) രാമപുരത്ത് വാര്യർ 
ഉത്തരം : (സി)

3. കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ: 
(എ) എം.മുകുന്ദൻ (ബി) തകഴി 
(സി) വൈക്കം മുഹമ്മദ് ബഷീർ (ഡി) എം.ടി.വാസുദേവൻ നായർ 
ഉത്തരം : (ബി )

4. സഹ്യന്റെ മകൻ എന്ന പ്രസിദ്ധമായ കവിതയെഴുതിയത്: 
(എ) ഇടശ്ശേരി  (ബി) വൈലോപ്പിള്ളി 
(സി) സുഗതകുമാരി (ഡി) എൻ.എൻ.കക്കാട് 
ഉത്തരം : (എ )

5. സൂകരം എന്ന വാക്കിനർഥം: 
(എ) പശു  (ബി) കുതിര 
(സി) സിംഹം (ഡി) പന്നി 
ഉത്തരം : (ഡി )

6. ജയജയ കോമള കേരള ധരണി. എന്നു തുടങ്ങുന്ന ഗാനം രചിച്ചത്: 
(എ) പി.ഭാസ്കരൻ (ബി) പന്തളം കെ.പി.രാമൻ പിള്ള 
(സി) ബോധേശ്വരൻ (ഡി) അംശി നാരായണപിള 
ഉത്തരം : (സി )

7. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്നു എന്നെഴുതിയ കവി: (എ) ഒളപ്പമണ്ണ 
(ബി) അക്കിത്തം (സി) പൂന്താനം 
(ഡി) കുഞ്ചൻ നമ്പ്യാർ 
ഉത്തരം : (ബി )

8. ചെമപ്പുനാട എന്ന ശൈലിയുടെ അർഥം; 
(എ) അനാവശ്യമായ കാലവിളംബം (ബി) പ്രയോജനശൂന്യമായ വസ്തു 
(സി) ഉയർന്ന പദവി (ഡി) കലാപമുണ്ടാക്കുക 
ഉത്തരം : (എ )

9. ഭൈമീകാമുകൻമാർ എന്ന ശൈലിയുടെ അർഥം: 
(എ) പെരുങ്കള്ളൻമാർ (ബി) ദുഷ്ടൻമാർ 
(സി) സ്ഥാനമോഹികൾ (ഡി) പ്രമാണിമാർ 
ഉത്തരം : (സി )


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments