New

6/recent/ticker-posts

TODAY IN HISTORY - APRIL 27: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 27 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 27 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1199 മേടം 14) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഏപ്രിൽ 27
• ലോക ടാപ്പിർ ദിനം
• ലോക മാർസെലൻ ദിനം
• അന്താരാഷ്ട്ര ഡിസൈൻ ദിനം
• അന്താരാഷ്ട്ര ദാതാക്കളുടെ ഗർഭധാരണ ബോധവത്കരണ ദിനം
• ബേബ് റൂത്ത് ഡേ
• മോഴ്സ് കോഡ് ദിനം
• സമുദ്ര സസ്തനി രക്ഷാ ദിനം
• മതാൻസാസ് കഴുതപ്പുര ദിനം
• ദേശീയ ഡെവിൾ ഡോഗ് ദിനം
• നാഷണൽ ടെൽ എ സ്റ്റോറി ഡേ
• ട്രഷറർ ദിനം (ഉക്രെയ്ൻ)
• സ്വാതന്ത്ര്യദിനം (ടോഗോ)
• ഉന്മൂലന ദിനം (ഉന്മൂലന ദിനം)
• പ്രതിരോധ ദിനം (സ്ലോവേനിയ)
• സ്വാതന്ത്ര്യ ദിനം (ദക്ഷിണാഫ്രിക്ക)
• സ്വാതന്ത്ര്യദിനം (സിയറ ലിയോൺ)
• ദേശീയ പതാക ദിനം (മോൾഡോവ)
• ദേശീയ ഗമ്മി കരടി ദിനം (യുഎസ്എ)
• അൺ ഫ്രീഡം ദിനം (ദക്ഷിണാഫ്രിക്ക)
• ദേശീയ പ്രൈം റിബ് ദിനം (യുഎസ്എ)
• ദേശീയ വെറ്ററൻസ് ദിനം (ഫിൻലാൻഡ്)
• ദേശീയ ഗതാഗത സുരക്ഷാ ദിനം (ഇറാൻ)
• ചരിത്ര സംഭവങ്ങൾ
• 1124 - ഡേവിഡ് ഒന്നാമൻ സ്കോട്‌ലന്റ്  രാജാവായി.
• 1521 - ഫെർഡിനാന്റ് മഗല്ലനെ മാക്റ്റാൻ ദ്വീപുകാർ വിഷം പുരട്ടിയ അമ്പെയ്തു കൊന്നു. ആദ്യമായി ഭൂമിയെ ചുറ്റി സഞ്ചരിച്ചത് മഗല്ലനാണ്.
• 1871 - ന്യൂയോർക്ക് സിറ്റിയിൽ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി തുറന്നു.
• 1941 - രണ്ടാം ലോക മഹായുദ്ധം: ജർമൻ സൈന്യം ഏഥൻസിൽ പ്രവേശിച്ചു.
• 1960 - ഫ്രഞ്ച് അധീനതയിൽ നിന്ന് പശ്ചിമാഫ്രിക്കൻ രാജ്യമായ ടോഗോ സ്വതന്ത്രമായി.
• 1961 - ബ്രിട്ടനിൽനിന്ന് പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോൺ സ്വതന്ത്രമായി.
• 981 - കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചു.
• 1994 - ഗാബണിലെ ലിബ്രെവില്ലിയിൽ നടന്ന വിമാനാപകടത്തിൽ സാംബിയൻ ദേശീയ ഫുട്ബോൾ ടീമിലെ എല്ലാ അംഗങ്ങളും മരണമടഞ്ഞു.
• 2005 - ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380  ആദ്യമായി പറന്നു.
• 2006 - ന്യൂയോർക്ക് നഗരത്തിൽ ലോക വ്യാപാര കേന്ദ്രത്തിനായുള്ള പുതിയ കെട്ടിടം ഫ്രീഡം ടവറിന്റെ നിർമ്മാണമാരംഭിച്ചു.
• 2008 - ഇടുക്കി ജില്ലയിലെ രാമക്കൽമേട്ടിൽ  സ്ഥാപിതമായ കാറ്റാടി പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു.
• 2014 - മാർപാപ്പമാരായിരുന്ന ജോൺ പോൾ രണ്ടാമനേയും ജോൺ ഇരുപത്തിമൂന്നാമനേയും  വിശുദ്ധരായി പ്രഖ്യാപിച്ചു.
• 2017 - ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ  അറുപതാംപിറന്നാൾ ആഘോഷിച്ചു.
• ജന്മദിനങ്ങൾ
• പി. സദാശിവം - കേരളത്തിന്റെ 23-ആം ഗവർണറാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റീസായിരുന്ന പി. സദാശിവം (ജനനം: ഏപ്രിൽ 27 1949).  സുപ്രീംകോടതിയിലെ നാല്പതാമത് ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം.ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ തലവനായിരുന്ന ജസ്റ്റിസ് പി. സദാശിവം ഈ പദവി അലങ്കരിച്ച ആദ്യത്തെ തമിഴ്‌നാട്ടുകാരനാണ്.ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ ഗവർണറാകുന്ന ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണാദ്ദേഹം.
• ആൻ‌ഡ്രൂ ഫയർ - 2006ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാവാണ് ആൻ‌ഡ്രൂ ഫയർ (ജനനം: ഏപ്രിൽ 27, 1959 - ). മനുഷ്യശരീരത്തിൽ രോഗങ്ങൾക്കു കാരണമാകുന്ന ജീനുകളെ പ്രവർത്തനരഹിതമാക്കാമെന്ന കണ്ടെത്തലാണ് സഹഗവേഷകൻ ക്രെയ്ഗ് മെല്ലോയുമായ്ക്കൊപ്പം നോബൽ പുരസ്കാരത്തിനർഹനാക്കിയത്.

• എഡ്വേഡ് മോസർ - നോർവീജിയൻ വൈദ്യശാസ്ത്ര ഗവേഷകനാണ് എഡ്വേഡ് മോസർ (ജനനം 27 ഏപ്രിൽ 1962). തലച്ചോറിലെ കോശങ്ങൾ ദിശാനിർണയം നടത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന് ഭാര്യയും സഹ ഗവേഷകയുമായ മേയ് ബ്രിട്ട് മോസർ, ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകനായ ജോൺ ഒകീഫ് എന്നിവരോടൊപ്പം 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം ലഭിച്ചു.
• എറിക് ഇ. ഷ്മിറ്റ് - എറിക് ഇ. ഷ്മിറ്റ് (ജനനം ഏപ്രിൽ 27, 1955) ഒരു എഞ്ചിനീയറും, ഗൂഗിളിന്റെ എക്സിക്യുട്ടീവ് ചെയർമാനുമാണ്‌. 2001 മുതൽ 2011 വരെ ഗൂഗ്‌ളിന്റെ സി.ഇ.ഒ. ആയി പ്രവർത്തിച്ചിരുന്നു. ഇതിനു മുൻപ് ആപ്പിളിന്റെ ഡയറക്ടർ ബോർഡിലെ അംഗമായിരുന്നു.
• എൻ. മോഹനൻ - മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്നു എൻ.മോഹനൻ (1933 ഏപ്രിൽ 27 - 1999 ഒക്ടോബർ 3). പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ മകനാണ്‌.
• കെ.കെ. ആന്റണി - തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ആത്മീയ ഗാനങ്ങൾക്കു സംഗീതം നൽകിയ സംഗീതപ്രതിഭയായിരുന്നു ആന്റണിമാസ്റ്റർ എന്നറിയപ്പെടുന്ന കാനംകുടം കുഞ്ഞുവറീത് ആന്റണി (27 ഏപ്രിൽ 1924 – 16 മാർച്ച് 1987).1983 ഫെബ്രുവരി 11ന് ഇദ്ദേഹത്തെ 1982ലെ ഫാദർ ചാവറ അവാർഡ് നൽകി ബഹുമാനിക്കുകയുണ്ടായി.
• കൊററ്റ സ്കോട്ട് കിങ് - ഒരു അമേരിക്കൻ എഴുത്തുകാരിയും, പൗരാവകാശ പ്രവർത്തകയുമായിരുന്നു കൊററ്റ സ്കോട്ട് കിങ് (ജനനം - 27 ഏപ്രിൽ 1927 – മരണം - 30 ജനുവരി 2006).
• ജോൺ ഫെർണാണ്ടസ് - കേരളനിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമാണ് ജോൺ ഫെർണാണ്ടസ് (ജനനം ഏപ്രിൽ 27, 1961).മൂന്നു നാടകങ്ങളും ഒരു നോവലും ജോണിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.
• ഡി. ദാമോദരൻ പോറ്റി - കേരളത്തിലെ മുൻ നിയമസഭാ സ്പീക്കറും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ഡി. ദാമോദരൻ പോറ്റി (ജനനം ഏപ്രിൽ 27, 1921 -  മരണംനവംബർ 15, 2002).
• പി.കെ. അബ്ദുൾ മജീദ് - മുസ്ലിം ലീഗിന്റെ നേതാവും മുൻ എം.എൽ.എ‌യുമായിരുന്നു നാട്ടിക പി.കെ.അബ്ദുൾ മജീദ് (ജനനം ഏപ്രിൽ 27, 1927 - മരണം 8 ജൂലൈ 1989). നാട്ടിക ഷൗക്കത്തുൽ ഇസ്‌ലാം മദ്രസ്സ സ്ഥാപകരിലൊരാളായിരുന്ന ഇദ്ദേഹം ചന്ദ്രിക പത്രത്തിന്റെ ഓർഗനൈസറുമായിരുന്നു.
• പ്രപഞ്ചൻ - ഒരു തമിഴ് സാഹിത്യകാരനാണ്‌ പ്രപഞ്ചൻ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന എസ്. വൈദ്യലിംഗം ( 27 ഏപ്രിൽ 1945 - 21 ഡിസംബർ 2018). കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
• ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ - മലങ്കരയുടെ ശ്ലൈഹിക സിംഹാസനത്തിന്റെ ഇരുപതാം മാർത്തോമായും, മലങ്കര സഭയുടെ ആത്മീയ ആചാര്യനും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയുമായിരുന്നു പത്മഭൂഷൺ ഡോ.ഫിലിപ്പോസ്‌ മാർ ക്രിസോസ്റ്റം (ജനനം 27 ഏപ്രിൽ 1918 - മരണം 5 മേയ് 2021). ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം.
• യുള്ളിസസ് എസ്. ഗ്രാന്റ് - അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രസിഡന്റ് ആയിരുന്നു.1869–1877 കാലത്താണ് ഇദ്ദേഹം പ്രസിഡന്റ് ആയിരുന്നത് യുള്ളിസസ് എസ്. ഗ്രാന്റ് (ഏപ്രിൽ 27, 1822 – ജൂലൈ 23, 1885).
• സനുഷ - മലയാളചലച്ചിത്രവേദിയിലെ ഒരു അഭിനേത്രിയാണ് സനുഷ സന്തോഷ് (ജനനം: ഏപ്രിൽ 27, 1995). കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടി.
• സയ്യിദ് ഖാൻ - ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് സയ്യിദ് ഖാൻ (ജനനം: 27 ഏപ്രിൽ, 1980). ആദ്യ ചിത്രം ഇഷ ഡിയോൾ നായികയായി അഭിനയിച്ച ചുരാ ലിയ ഹേ തുംനെ എന്ന ചിത്രമാണ്. പക്ഷേ, തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയ ചിത്രം ഷാരൂഖ് ഖാൻ പ്രധാന വേഷത്തിൽ അഭിനയിച്ച് ഫറ ഖാൻ സംവിധാനം ചെയ്ത മേം ഹൂ ന എന്ന ചിത്രമാണ്.
• സോറ സെഹ്ഗാൾ - നാടക, ചലച്ചിത്രനടിയായിരുന്നു സോറ സഹ്ഗൽ (27 ഏപ്രിൽ 1912 – 10 ജൂലൈ 2014). നാടക, ചലച്ചിത്ര രംഗത്തെ സംഭാവനകൾ പരിഗണിച്ച് 1998-ൽ പദ്മശ്രീയും 2002-ൽ പദ്മഭൂഷണും 2010-ൽ പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. 2008-ൽ ഐക്യരാഷ്ട്രസഭാ ജനസംഖ്യാനിധിയുടെ 'ലാഡ്‌ലി ഓഫ് ദ സെഞ്ച്വറി' പുരസ്‌കാരം ലഭിച്ചു.
• സ്മരണകൾ
• ഫെർഡിനാന്റ് മഗല്ലൻ - ഒരു പോർച്ചുഗീസ് സഞ്ചാരിയായിരുന്നു ഫെർഡിനാന്റ് മഗല്ലൻ (ജനനം: വസന്തകാലം 1480 – മരണം: ഏപ്രിൽ 27, 1521). ചന്ദ്രനിലെയും ചൊവ്വയിലെയും ഇദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ക്രേറ്ററുകൾ എന്നിവ കണ്ടെത്തിയ ആദ്യ യൂറോപ്യനാണ് ഇദ്ദേഹം. ദക്ഷിണാർത്ഥഗോളത്തിൽ നിന്നു കാണാവുന്ന കുള്ളൻ താരാപഥങ്ങളായ മാഗല്ലനിക മേഘങ്ങൾക്കും(Magellanic clouds), തെക്കേ അമേരിക്കയിലെ മാഗല്ലനിക പെൻ‌ഗ്വിനുകൾക്കും (Magellanic Penguins) ഫെർഡിനാന്റ് മഗല്ലന്റെ പേരാണ്‌.അറ്റ്ലാന്റിക്കിനേക്കാൾ പ്രശാന്തമായിക്കാണപ്പെട്ട ശാന്തസമുദ്രത്തിന്‌ ആ പേരു (പസിഫിക്) നൽകിയത് മഗല്ലനാണ്‌.

• എം.ഡി. രാമനാഥൻ - പ്രസിദ്ധനായ ഒരു കർണ്ണാടകസംഗീതജ്ഞനായിരുന്നു എം.ഡി.ആർ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന മഞ്ഞപ്ര ദേവേശഭാഗവതർ രാമനാഥൻ (ജനനം 1923 മേയ് 20  - മരണം ഏപ്രിൽ 27, 1984). ശഹാന, ശ്രീ, ആനന്ദഭൈരവി, രീതിഗൗള, യദുകുല കാംബോജി, ഹംസധ്വനി ഇവയെല്ലാം എം.ഡി.ആറിന്റെ പ്രിയപ്പെട്ട രാഗങ്ങളിൽ ചിലതായിരുന്നു.ഏതാണ്ട് 300 ലധികം സംഗീതകൃതികൾ തെലുങ്ക്, സംസ്കൃതം, തമിഴ് എന്നീ ഭാഷകളിലായി എം.ഡി.ആർ.രചിച്ചിട്ടുണ്ട്. തന്റെ ഗുരുനാഥനായ വരദാചാരിയോടുള്ള ബഹുമാനാർത്ഥം തന്റെ കൃതികളിൽ വരദദാസ എന്ന മുദ്ര അദ്ദേഹം ചേർക്കുകയുണ്ടായി.
• ലോലിത - ഒരു ഇറ്റാലിയൻ പോപ്പ് ഗായികയാണ് ലോലിത (ജനനം   5 ജനുവരി 1950 - മരണം 27 ഏപ്രിൽ 1986). ഗ്രാസിയേല ഫ്രാഞ്ചിനി എന്നാണ് യഥാർത്ഥ നാമം.1969 ൽ പ്രശസ്തമായ ഒരു സംഗീത പരിപാടിയുടെ ഫൈനൽ റൗണ്ടിൽ എത്തിയതോടെയാണ് ലോലിതയെ ലോകം അറിഞ്ഞു തുടങ്ങിയത്. Come le rose എന്നതായിരുന്നു ലോലിതയെ പ്രശസ്തമാക്കിയ ഗാനങ്ങളിലൊന്ന്.
• ഇബ്രാഹിം സുലൈമാൻ സേട്ട് - മുൻ പാർലമെന്റ് അംഗവും ഇന്ത്യൻ നാഷനൽ ലീഗിന്റെ അധ്യക്ഷനും ന്യൂനപക്ഷവകാശങ്ങൾക്കായി പോരാടിയ പ്രഗൽഭനായ ദേശീയനേതാവുമായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ട് (ജനനം 3 നവംബർ 1922 - മരണം 27 ഏപ്രിൽ 2005).
• കോട്ടയം ശാന്ത - മലയാള ചലച്ചിത്രരംഗത്തെ 60-കളിലെയും 70-കളിലെയും നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു കോട്ടയം ശാന്ത (മരണം 2007 ഏപ്രിൽ 27). സീമ, ലക്ഷ്മി തുടങ്ങിയ പ്രശസ്ത നടിമാർക്ക് സ്ഥിരമായി ശബ്ദം നൽകിയിരുന്നത് കോട്ടയം ശാന്ത ആയിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത പളുങ്ക് എന്ന ചിത്രത്തിലാണ് കോട്ടയം ശാന്ത അവസാ‍നമായി അഭിനയിച്ചത്. ഇടക്കാലത്ത് ടെലിവിഷൻ സീരിയൽ രംഗത്തും അവർ സജീവമായിരുന്നു. സിനിമാരംഗത്തെ പല അണിയറ കഥകളും പുറത്തുകൊണ്ടുവന്ന അവരുടെ ആത്മകഥ ഏറെ വിവാദമായിരുന്നു.
• ടി.കെ. മാധവൻ - ഇരുപതാം നൂറ്റാണ്ടിലെ ഈഴവ സമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു ടി.കെ. മാധവൻ (സെപ്റ്റംബർ 2, 1885 - ഏപ്രിൽ 27, 1930).വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു.
• ടോംസ് - കേരളത്തിലെ ഒരു കാർട്ടൂണിസ്റ്റാണ് ടോംസ് എന്നറിയപ്പെടുന്ന അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി.തോമസ് (1929 - 27 ഏപ്രിൽ 2016). ബോബനും മോളിയും എന്ന കാർട്ടൂണിലൂടെയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.ടോംസിന്റെ ഏറ്റവും പ്രശസ്തമായ കാർട്ടൂണാണ്‌ ബോബനും മോളിയും.
• പുതുപ്പള്ളി രാഘവൻ - പ്രമുഖനായ സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യകാരനുമായിരുന്നു പുതുപ്പള്ളി രാഘവൻ (ജീവിതകാലം: 10 ജനുവരി 1910 - 27 ഏപ്രിൽ 2000).  കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
• വിനോദ് ഖന്ന - ഹിന്ദി ചലച്ചിത്രനടനും നിർമ്മാതാവും ഒപ്പം രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു വിനോദ് ഖന്ന (ജനനം: 6 ഒക്ടോബർ, 1946 - മരണം : 27 ഏപ്രിൽ, 2017 ) .1968 ലെ മൻ ക മീത് എന്ന സുനിൽ ദത്ത് നിർമ്മിച്ച ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.1999 ൽ ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചു. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രങ്ങൾ ദീവാനപൻ (2002), റിസ്ക് (2007) എന്നിവയാണ്.
• വില്ല്യം ജോൺസ് - ഇംഗ്ലീഷ് ഭാഷാ ശാസ്ത്രഞ്ജനും പുരാതന ഇന്ത്യയിലെ ഒരു പണ്ഡിതനും ആണ് സർ വില്ലിം ജോൺസ് (28 സെപ്റ്റംബർ 1746 – 27 ഏപ്രിൽ 1794). കാളിദാസന്റെ അഭിജ്ഞാനശാകുന്തളം, ജയദേവന്റെ ഗീതാഗോവിന്ദം, മനുവിന്റെ മനുസ്മൃതി, ഫിർദൌസിയുടെ ഷാ-നാ-മാ എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. 1784ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചു.

• സി.എൻ. അഹ്‌മദ് മൗലവി - ```ഖുർആൻ മലയാളം പരിഭാഷകനും, വിദ്യാഭ്യാസ പ്രവർത്തകനും, ഇസ്‌ലാമിക വിഷയങ്ങളിൽ വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് സി.എൻ. അഹ്‌മദ് മൗലവി (1905- 1993 ഏപ്രിൽ 27). അദ്ദേഹത്തിന്റേത് ഖുർആൻ മലയാള പരിഭാഷകളിൽ നാലാമത്തേതായിരുന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ പൂർണ്ണ പരിഭാഷയായിരുന്നു.1959 മുതൽ 1964 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു മൗലവി. 1989ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പ് നൽകി ആദരിച്ചു.``
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി ഏതാണ്?
നവകേരള മിഷൻ

2. നവകേരള മിഷൻ ഉദ്ഘാടനം ചെയ്തത് എന്നാണ്?
2016 നവംബർ 10, (ഗവർണർ- പി സദാശിവം)

3. നവകേരള മിഷനിൽ ഉൾപ്പെട്ട പദ്ധതികൾ എന്തൊക്കെയാണ്?
ഹരിത കേരളം, ആർദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

4. ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ കേരള സർക്കാർ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പദ്ധതി?
ലൈഫ് (Livelihood Inclusion and Financial Empowerment)

5. സർക്കാർ ആശുപത്രികൾ ജനസൗഹൃദ ആശുപത്രികളാക്കി മാറ്റുവാനുള്ള നവകേരള മിഷന്റെ ഭാഗമായ പദ്ധതി?
ആർദ്രം

6. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി നവകേരള മിഷന്റെ ഭാഗമായ പദ്ധതി? 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

7. പരിസ്ഥിതി സംരക്ഷണം, ജലം, മാലിന്യ നിർമ്മാർജനം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച നവകേരള മിഷന്റെ ഭാഗമായ പദ്ധതി?
ഹരിതകേരളം

8. ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യം?
പച്ചയിലൂടെ വൃത്തിയിലേക്ക്

9. ഹരിതകേരളം പദ്ധതി എന്നാണ് ഉദ്ഘാടനം ചെയ്തത് ?
പിണറായി വിജയൻ (2016 ഡിസംബർ 8)

10. ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ?
പിണറായി വിജയൻ


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments