New

6/recent/ticker-posts

TODAY IN HISTORY - APRIL 24: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 24 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 24 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1199 മേടം 11) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഏപ്രിൽ 24
• ദേശീയ പഞ്ചായത്തിരാജ് ദിനം (ഇന്ത്യ)
• ലോക മെനിഞ്ചൈറ്റിസ് ദിനം
• ലബോറട്ടറി മൃഗങ്ങൾക്കുള്ള ലോക ദിനം
• അന്താരാഷ്ട്ര ശിൽപ ദിനം
• സമാധാനത്തിനായുള്ള ബഹുമുഖത്വത്തിന്റെയും നയതന്ത്രത്തിന്റെയും അന്താരാഷ്ട്ര ദിനം
• ഫാഷൻ വിപ്ലവ ദിനം
• ദേശീയ പിഗ്സ്-ഇൻ-എ-ബ്ലാങ്കറ്റ് ദിനം
• കോൺകോർഡ് ദിനം (നൈജർ)
• കപ്യോങ് ദിനം (കാനഡ , ഓസ്‌ട്രേലിയ)
• ജനാധിപത്യ ദിനം (ലോകതന്ത്ര ദിവസ്) -(നേപ്പാൾ)
• കോൺഫെഡറേറ്റ് മെമ്മോറിയൽ ഡേ (യുഎസ്എ)
• അർമേനിയൻ വംശഹത്യ അനുസ്മരണ ദിനം (അർമേനിയ)
• ചരിത്ര സംഭവങ്ങൾ
• 1704 - USA യിലെ ആദ്യ പത്രം Boston News- Letter പുറത്തിറങ്ങി.
• 1748 - ഒന്നാം കർണാടിക് ( ഫ്രഞ്ച് – ബ്രിട്ടിഷ് ) യുദ്ധം അവസാനിപ്പിക്കാൻ കാരണമായ Aix- la- chapple (അയക്സ് – ലാ – ചാപ്പൽ ) ഒത്തുതീർപ്പ് ചർച്ച തുടങ്ങി.
• 1872 - ഇറ്റലിയിലെ വേസുവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചു.
• 1888 - ജോർജ് ഈസ്റ്റ്മാൻ, ഈസ്റ്റ്മാൻ കൊഡാക് കമ്പനി സ്ഥാപിച്ചു.
• 1913 - അന്നത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം – വൂൾവർത് ബിൽഡിങ്- ന്യൂയോർക്കിൽ തുറന്നു.
• 1928 - ജലാന്തർ ഭാഗത്തെ ആഴം അളക്കുന്ന ഫാതോമീറ്റർ പേറ്റന്റ് ചെയ്തു.
• 1929 - ഇംഗ്ളണ്ടിൽ നിന്ന് ഇന്ത്യയിലേക്കു നിർത്താതെ പറക്കുന്ന ആദ്യ വിമാനം പുറപ്പെട്ടു..
• 1967 - സോയൂസ് 1 ബഹിരാകാശ പേടകം ഭൂമിയിൽ തകർന്ന് വീണു വ്ലാഡിമിർ കോമറേവ് കൊല്ലപ്പെട്ടു..
• 1968 - മൗറീഷ്യസ്, ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായി..
• 1990 - ബഹിരാകാശത്തെ ഭീമൻ ടെലസ്കോപ്പ് ഹബിൾ, അമേരിക്ക വിക്ഷേപിച്ചു…
• 2004 - ലിബിയയ്ക്ക് എതിരായ സാമ്പത്തിക ഉപരോധം, അമേരിക്ക പിൻവലിച്ചു..
• 2005 - റോമൻ കത്തോലിക്ക സഭയുടെ 265 മത് മാർപ്പാപ്പ ആയി, ബെനഡിക്ട് പതിനാറാമൻ ചുമതലയേറ്റു…
• 2006 – ഗ്യാനേന്ദ്ര രാജാവ്,.2002 ൽ പിരിച്ചുവിട്ട നേപ്പാൾ പാർലമെന്റ് പുനഃസ്ഥാപിച്ചു..
• 2016 - രാജ്യത്തെ ആദ്യ ചെറു ബാങ്കായ Capital small finance bank, ജലന്ധറിൽ പ്രവർത്തനം തുടങ്ങി.
• 2017 - ഹരിത നൊബേൽ എന്നറിയപ്പെടുന്ന ഗോൾഡ് മാൻ പരിസ്ഥിതി പുരസ്കാരം ഒഡീഷയിലെ പ്രഫുല്ല സമന്തരയ്ക്ക് ലഭിച്ചു.
• ജന്മദിനങ്ങൾ
• സച്ചിൻ തെൻഡുൽക്കർ - ഇന്ത്യയിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ് സച്ചിൻ രമേഷ് തെൻഡുൽക്കർ അഥവാ audio speaker ico nസച്ചിൻ തെൻഡുൽക്കർ  (ജനനം. ഏപ്രിൽ 24, 1973).  2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏക ദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു. വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നു പ്രഥമ സ്ഥാനത്ത്.`അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ.ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി . ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരിൽ ഒരാളും സച്ചിനാണ്‌. ക്രിക്കറ്റിനു പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റെസ്റ്റോറന്റുകളും സച്ചിൻ നടത്തുന്നുണ്ട്.

• എ.വി. താമരാക്ഷൻ - അഞ്ച്, ആറ്, ഏഴ്, എട്ട്, പത്ത് കേരള നിയമ സഭകളിലംഗമായിരുന്നു എ.വി. താമരാക്ഷൻ (ജനനം 24 ഏപ്രിൽ 1946).
• കുമാർ ധർമ്മസേന - കുമാർ ധർമസേന (ജനനം: 24 ഏപ്രിൽ 1971) ഒരു ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും, മുൻ അന്താരാഷ്ട്ര ക്രിക്കറ്ററുമാണ്.2006 നവംബറിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം അംമ്പയറിങ് രംഗത്തേക്ക് കടന്നു ഇപ്പോൾ ഐ.സി.സി.യുടെ എലൈറ്റ് പാനലിൽ ഉൾപ്പെട്ട ഒരു അമ്പയറാണ് അദ്ദേഹം.
• ജോർജ് ഒഗ്ലോ പോപ്പ് - ഇന്ത്യയിൽ മിഷൻ പ്രവർത്തനം നടത്തിയ ഒരു ക്രിസ്ത്യൻ മിഷണറിയായിരുന്നു ജോർജ് ഒഗ്ലോ പോപ്പ് എന്ന ജി.യു. പോപ്പ് (1820 ഏപ്രിൽ 24–1908 ഫെബ്രുവരി 12).വളരെ വർഷം തമിഴ്നാട്ടിൽ ചിലവഴിച്ച ഇദ്ദേഹം നിരവധി തമിഴ് കൃതികൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി. തിരുക്കുറൽ, തിരുവാചകം, നാലടിയാർ എന്നിവ പ്രശസ്തങ്ങളായ മൊഴിമാറ്റമായിരുന്നു. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഇദ്ദേഹത്തെ സ്വർണ്ണ മെഡൽ നൽകി ആദരിച്ചു.
• നോബുറു കരഷിമ - ജപ്പാൻകാരനായ ചരിത്രകാരനും എഴുത്തുകാരനുമാണ് നോബുറു കരഷിമ (ജനനം : 24 ഏപ്രിൽ 1933). മദ്രാസ് സർവകലാശാലയിൽ ദക്ഷിണേന്ത്യൻ ചരിത്രത്തിലും ശിലാലേഖാ ശാസ്ത്രത്തിലും ഗവേഷണം നടത്തിയിട്ടുണ്ട്.തമിഴ് സാഹിത്യത്തിലും വിദ്യാഭ്യാസമേഖലയിലും നൽകിയ സേവനത്തിന് പത്മശ്രീ ലഭിച്ചിട്ടുണ്ട്.
• ബിനോയ് കോനാർ - അഖിലേന്ത്യ കിസാൻസഭാ മുൻ അധ്യക്ഷനും സിപിഐ എം മുൻ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു ബിനോയ് കോനാർ (ജനനം ഏപ്രിൽ 24, 1930 - മരണം 2014 സെപ്റ്റംബർ 14).
• എം.എം. മത്തായി - ഒന്നും, രണ്ടും കേരളനിയമസഭകളിൽ കല്ലൂപ്പാറ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം.എം. മത്തായി (24 ഏപ്രിൽ 1914 - 15 ഫെബ്രുവരി 1997).
• മാധവൻ അയ്യപ്പത്ത് - ഒരു പ്രമുഖ മലയാള കവിയാണ് മാധവൻ അയ്യപ്പത്ത് (24 ഏപ്രിൽ 1934 - 25 ഡിസംബർ 2021). കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
• മീര കൊസാംബി - രാജ്യാന്തര പ്രശസ്തയായ സാമൂഹിക ശാസ്ത്രജ്ഞയായിരുന്നു മീര കൊസാംബി(24 ഏപ്രിൽ 1939 - 26 ഫെബ്രുവരി 2015).രമാബായിയുടെ രചനകൾ മറാത്തിയിൽനിന്ന് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റി. അഞ്ചിലേറെ പുസ്തകങ്ങൾ മറ്റുള്ളവർക്കൊപ്പവും എഴുതിയിട്ടുണ്ട്.
• രാജ്‌കുമാർ - കന്നഡ ചലച്ചിത്ര ലോകത്തെ ഒരു പ്രശസ്ത നടനും പിന്നണിഗായകനുമായിരുന്നു സിങ്കനല്ലൂരു പുട്ടസ്വാമയ്യ മുത്തുരാജു എന്ന രാജ്‌കുമാർ (1929 ഏപ്രിൽ 24 - 2006 ഏപ്രിൽ 12). ഇരുനൂറിലേറെ കന്നഡ ചിത്രങ്ങളിൽ വേഷമിട്ട രാജ്‌കുമാറിനെ തങ്ങളുടെ ഒരു സാംസ്കാരിക പ്രതീകമായി തന്നെ കന്നഡിഗർ കണക്കാക്കുന്നു. പദ്മഭൂഷൺ പുരസ്കാരവും(1983) ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരവും(1995) അടക്കമുള്ള ധാരാളം ബഹുമതികൾ രാജ്‌കുമാറിന് ലഭിച്ചിട്ടുണ്ട്.
• വയലറ്റ് ആൽവ - മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷയും, അഭിഭാഷകയും ആയിരുന്നു വയലറ്റ് ഹരി ആൽവ എന്ന വയലറ്റ് ആൽവ (ജനനം 24 ഏപ്രിൽ 1908 – മരണം 20 നവംബർ 1969). ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹൈക്കോടതിയിൽ വാദിക്കുന്ന ആദ്യ വനിത കൂടിയായിരുന്നു വയലറ്റ് ആൽവ. രാജ്യസഭയെ നയിച്ച ആദ്യ വനിതയും വയലറ്റ് ആൽവയാണ്.
• വരുൺ ധവാൻ - ഒരു ബോളിവുഡ് ചലച്ചിത്ര അഭിനേതാവാണ് വരുൺ ധവാൻ(ജനനം 24 ഏപ്രിൽ 1987). ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരങ്ങളിൽ ഒരാളാണ് അദ്ദേഹം.കരൺ ജോഹർ സംവിധാനം ചെയ്‌തു 2012-ൽ പുറത്തിറങ്ങിയ സ്റ്റുഡൻറ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ്, വരുൺ അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്.

• വില്ലെം ഡി കൂനിംഗ് - വില്ലെം ഡി കൂനിംഗ് (ഏപ്രിൽ 24, 1904 – മാർച്ച് 19, 1997) ഡച്ച്-അമേരിക്കൻ ചിത്രകാരനായിരുന്നു.1948-ലാണ് ഇദ്ദേഹം തന്റെ പ്രഥമ ചിത്രപ്രദർശനം നടത്തിയത്. 1950 ആയപ്പോഴേക്കും അമൂർത്തതയുടെ പുതിയ ഭാവതലങ്ങളുമായി കൂനിംഗ് തന്റേതായ ഒരു ശൈലിക്ക് രൂപം നൽകി. അത് ഇദ്ദേഹത്തെ അമേരിക്കൻ ചിത്രകലയിലെ "അബ്സ്ട്രാക്ട് എക്സ്പ്രഷണിസത്തിന്റെ പ്രവാചകനാക്കി മാറ്റി. ആ ശൈലി പിൽക്കാലത്ത് ന്യൂയോർക്ക് സ്കൂൾ എന്ന പേരിലും അറിയപ്പെട്ടു.
• വിൻസെന്റ് ഡി പോൾ - റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് വിൻസെന്റ് ഡി പോൾ (1581 ഏപ്രിൽ 24 - 1660 സെപ്റ്റംബർ 27).
• സ്മരണകൾ
• കരമന ജനാർദ്ദനൻ നായർ - ഒരു മലയാളചലച്ചിത്രനടനാണ് കരമന ജനാർദ്ദനൻ നായർ (ജനനം ജൂലൈ 25, 1936 - മരണം ഏപ്രിൽ 24, 2000 ). അടൂർ ഗോപാലകൃഷ്ണന്റെ മിത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയം ആരംഭിച്ച കരമന അദ്ദേഹത്തിന്റെ അടൂരിന്റെ തന്നെ എലിപ്പത്തായം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. നാടകത്തിലൂടെ അഭിനയമാരംഭിച്ച കരമന ഏകദേശം ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
• എം. വിജയൻ - ബൃഹദ് ജൈവതന്മാത്രകളുടെ സവിശേഷ ഘടനകളെക്കുറിച്ച് (സ്ടക്ചറൽ ബയോളജി) വിശദമായ ഗവേഷണം നടത്തിയ ഒരു ഇന്ത്യൻ ജൈവഭൌതിക ശാസ്ത്രജ്ഞൻ ആയിരുന്നു എം. വിജയൻ (16 ഒക്ടോബർ 1941 - 24 ഏപ്രിൽ 2022).
• കെ. ശങ്കരനാരായണൻ - സംസ്ഥാന ഗവർണർ, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യു.ഡി.എഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു കെ. ശങ്കരനാരായണൻ (ജനനം: 15 ഒക്ടോബർ 1932- മരണം : 24 ഏപ്രിൽ 2022).
• ജാമിനി റോയ്  - ഇന്ത്യൻ ആധുനിക ചിത്രകലാരംഗത്തെ ശ്രദ്ധേയനായ കലാകാരനാണ് ജാമിനി റോയ് ( 11 ഏപ്രിൽ 1887 - 24 ഏപ്രിൽ 1972).1955-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.
• നന്തനാർ - നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനാണ് നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ (ജനുവരി 5, 1926 -  ഏപ്രിൽ 24, 1974). ആത്മാവിന്റെ നോവുകൾ എന്ന നോവൽ 1963-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. തമിഴ് ശിവഭക്തസന്യാസിയായിരുന്ന നന്ദനാരോടുള്ള ആദരസൂചകമായാണ് അദ്ദേഹം തൂലികാനാമം സ്വീകരിച്ചത്.
• മണ്ണൂർ ചാമിയാർ - പ്രശസ്ത പൊറാട്ടുനാടക കലാകാരനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായിരുന്നു മണ്ണൂർ ചാമിയാർ (മരണം : 24 ഏപ്രിൽ 2013). അയ്യായിരത്തിലേറെ വേദികളിൽ അദ്ദേഹം പൊറാട്ടുനാടകം അവതരിപ്പിച്ചിട്ടുണ്ട്. തൃശ്ശൂർ ആകാശവാണി നിലയത്തിൽ നിരവധിതവണ പൊറോട്ടുനാടകം അവതരിപ്പിച്ചിട്ടുണ്ട്.

• സത്യ സായി ബാബ - ഒരു ഇന്ത്യൻ ആദ്ധ്യാത്മിക ഗുരുവും കാരുണ്യ പ്രവർത്തകനുമായിരുന്നു സത്യസായിബാബ (ജനനം നവംബർ 23, 1926: മരണം ഏപ്രിൽ 24, 2011).സത്യ സായി സംഘടനയുടെ കണക്കനുസരിച്ച് 126 രാജ്യങ്ങളിലായി ഏതാണ്ട് 1200-ഓളം സായി സംഘടനകൾ ലോകമെമ്പാടുമുണ്ട്. ശ്രീ സത്യ സായി ബാബ താൻ ഷിർദ്ദിയിലെ സായി ബാബയുടെ അവതാരമാണെന്നാണ് അവകാശപ്പെട്ടിരുന്നത്.
• സി. ശങ്കരൻ നായർ - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി.ശങ്കരൻ നായർ(15 ജൂലായ് 1857 -24 ഏപ്രിൽ 1934).
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. പഞ്ചായത്ത് രാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം:
- ഗ്രാമസഭ

2. ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് :
- വാർഡ് മെമ്പർ 

3. ഗ്രാമസഭയുടെ അധ്യക്ഷൻ :
- പഞ്ചായത്ത് പ്രസിഡൻറ്

4.ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് :
- റിപ്പൺ പ്രഭു

5. പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് :
- ജവാഹർലാൽ നെഹ്‌റു

6. ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് :
- മഹാത്മാ ഗാന്ധി

7. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് :
- എം എൻ റോയ്

8. പഞ്ചായത്ത് രാജ് നിലവിൽ വന്ന രണ്ടാമത്തെ സംസ്ഥാനവും ദക്ഷിണ ഇന്ത്യയിലെ ആദ്യ സംസ്ഥാനവും ഏത് :
- ആന്ധ്രപ്രദേശ് (1959)

9. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം:
- രാജസ്ഥാൻ (1959 നാഗൂർ ജില്ലയിൽ ജവാഹർലാൽ നെഹ്‌റു)

10. പഞ്ചായത്ത് രാജ് നിയമം പാസാക്കിയ പ്രധാനമന്ത്രി :
- നരസിംഹറാവു


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments