New

6/recent/ticker-posts

TODAY IN HISTORY - APRIL 21: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 21 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 21 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മേടം 07) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഏപ്രിൽ 21
• സിവിൽ സർവീസ് ദിനം (ഇന്ത്യ)
• അസമിലെ സതി സാധനി ദിനം (ഇന്ത്യ)
• ലോക ചുരുളൻ ദിനം
• അന്താരാഷ്ട്ര ഹെംപ് ദിനം
• ലോക സർഗ്ഗാത്മക ദിനം
• ട്യൂണ അവകാശ ദിനം
• ദേശീയ മഞ്ഞ ബാറ്റ് ദിനം
• റോം സ്ഥാപക ദിനം (ഇറ്റലി)
• ടിറാഡെന്റസ് ദിനം (ബ്രസീൽ)
• ദേശീയ തേയില ദിനം (യുകെ)
• കാർട്ടിനി ദിനം (ഇന്തോനേഷ്യ)
• സാൻ ജസീന്തോ ദിനം (യുഎസ്എ)
• വിയറ്റ്നാം പുസ്തക ദിനം (വിയറ്റ്നാം)
• പ്രാദേശിക സ്വയംഭരണ ദിനം (റഷ്യ)
• ദേശീയ ചെറുപയർ ദിനം (യുഎസ്എ)
• ദേശീയ കിന്റർഗാർട്ടൻ ദിനം (യുഎസ്എ)
• ദേശീയ തേയില ദിനം (യുണൈറ്റഡ് കിംഗ്ഡം)
• ദേശീയ വൃക്ഷത്തൈ നടീൽ ദിനം (കെനിയ)
• സംസ്ഥാന സുരക്ഷാ സേവന ദിനം (കസാക്കിസ്ഥാൻ)
• ദേശീയ ചോക്ലേറ്റ് മൂടിയ കശുവണ്ടി ദിനം (യുഎസ്എ)
• ചരിത്ര സംഭവങ്ങൾ
• 753 BC – റോമാ നഗരം സ്ഥാപിതമായി.
• 1526 - ഒന്നാം പാനിപ്പത്ത് യുദ്ധം – ബാബർ, സുൽത്താൻ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി.. മുഗൾ രാജ്യം സ്ഥാപിതമായി.
• 1654 - ഇംഗ്ളണ്ടും സ്വീഡനും വ്യാപാര കരാറിൽ ഒപ്പുവെച്ചു.
• 1721 - വർക്കലക്കടുത്ത്  അഞ്ചുതെങ്ങിൽ 10 വെള്ളക്കാരെ കൂട്ടക്കൊല ചെയ്തു.
• 1789 - ജോൺ ആഡംസ്, അമേരിക്കയുടെ പ്രഥമ വൈസ് പ്രഡിഡന്റ് ആയി ചുമതലയേറ്റു.. 9 ദിവസത്തിനു ശേഷം ആണ് പ്രസിഡന്റ് ചുമതലയേറ്റത്.
• 1820 - ഡാനിഷ് ശാസ്ത്രജ്ഞനായ ഹാൻസ് ക്രിസ്ത്യൻ ഓർസ്റ്റഡ്, ഇലക്ട്രോ മാഗ്നെറ്റിസം കണ്ടു പിടിച്ചു.
• 1829 - സ്വാതി തിരുനാൾ തിരുവിതാംകൂർ രാജാവായി.
• 1913 - പണ്ഡിറ്റ് കറുപ്പൻ കൊച്ചിയിൽ കായൽ സമ്മേളനം നടത്തി.
• 1913 - ആദ്യകാല കഥാചിത്രങ്ങളിലൊന്നായ ദാദാസാഹിബ് ഫാൽകെയുടെ  രാജ ഹരിചന്ദ്ര മുംബൈയിലെ ഒളിമ്പിയ സിനിമഹാളിൽ  റിലീസ് ചെയ്തു.
• 1930 - ഉളിയത്ത് കടവിലെ ഉപ്പ് സത്യാഗ്രഹത്തിന് കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള സമര ഭടന്മാർ പയ്യന്നൂരിലെത്തി.
• 1944 - ഫ്രാൻസിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
• 1947 - ഇന്ത്യയിലെ ആദ്യ ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ന്യൂഡൽഹിയിൽ സർദാർ വല്ലഭായി പട്ടേൽ അഭിസംബോധന ചെയ്തു. ഈ ദിനം  സിവിൽസർവീസ് ദിനമായി ആചരിക്കുന്നു.
• 1960 - ബ്രസീലിന്റെ തലസ്ഥാനം റിയോഡി ജനറോയിൽ നിന്ന് ബ്രസീലിയയിലേക്ക് മാറ്റി.
• 1967 - ഗ്രീസിൽ സൈനിക അട്ടിമറി.. കേണൽ ജോർജ് പാപഡോവൽ അധികാരം പിടിച്ചു.. രാജാവിന്റെ അപേക്ഷ പ്രകാരം കൊണ്സ്റ്റാന്റിനോസ് കൊള്ളിയസിനെ പ്രധാനമന്ത്രിയാക്കി.
• 1976 - സ്വൈൻ ഫ്ലൂ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുവാൻ അനുമതി ലഭിച്ചു.
• 1977 - സിയ ഉർ റഹ്മാൻ, ബംഗ്ലാദേശ് പ്രധാനമന്ത്രിയായി നിയമിതനായി.
• 1977 - ഇന്ത്യയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു.
• 1997 - ഇന്ദർ കുമാർ ഗുജ്റാൾ ഇന്ത്യൻ പ്രധാനമന്തിയായി സ്ഥാനമേറ്റു.
• 2018 - കത്വ സംഭവം – പോക്സോ നിയമം ഉടച്ചു വാർത്ത് കേന്ദ്രം ഓർഡിനൻസ് ഇറക്കി.
• ജന്മദിനങ്ങൾ
• ടിന്റു ലൂക്ക - കേരളത്തിലെ ഒരു രാജ്യാന്തര കായിക താരമാണ് ടിന്റു ലൂക്ക (ജനനം  1989 ഏപ്രിൽ 21). 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്. ഷൈനി വിൽ‌സന്റെ 1:59.85 സെക്കന്റ് എന്ന 15 വർഷം പഴക്കമുള്ള റെക്കോർഡാണ് ടിന്റു ഇതിനായി മറികടന്നത്.2008-ൽ, ജക്കാർത്തയിൽ വച്ച് നടന്ന ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്സ് ച്യാമ്പൻഷിപ്പിൽ വെള്ളിമെഡൽ നേടാൻ ടിന്റുവിന് കഴിഞ്ഞിരുന്നു. 2010 ഡൽഹി കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ 2:01.25 സെക്കന്റു കൊണ്ട് പൂർത്തിയാക്കി ടിന്റു ആറാം സ്ഥാനത്തെത്തി.2010 ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിൽ ടിന്റു വെങ്കല മെഡൽ നേടി (2:01.36).

• പി. ഭാസ്കരൻ - മലയാളത്തിലെ ഒരു പ്രശസ്ത കവിയും, ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ (ഭാസ്കരൻ മാസ്റ്റർ, 1924 ഏപ്രിൽ  21- 2007 ഫെബ്രുവരി 25). ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിക്ക് 1981-ൽ ഓടക്കുഴൽ പുരസ്കാരവും, 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ൽ വള്ളത്തോൾ അവാർഡും ലഭിച്ചു.
• ബിന്ദു പണിക്കർ - മലയാളചലച്ചിത്രവേദിയിലെ പ്രശസ്തയായൊരു നടിയാണ് ബിന്ദു പണിക്കർ (ജനനം 1968 ഏപ്രിൽ 21). 1992ൽ സിബി മലയിൽ സംവിധാനംചെയ്ത കമലദളത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. ഹാസ്യതാരമായാണ് ബിന്ദു പണിക്കർ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ അമ്മവേഷങ്ങളിലും ഈ താരം സജീവമാണ്. 2001 ൽ കേരള സംസ്ഥാന ഫിലിം അവാർഡ്, മികച്ച രണ്ടാമത്തെ നടി. സൂത്രധാരൻ ഏഷ്യാനെറ്റ് ഫിലിം അവാർഡ്എന്നിവ ലഭിച്ചു.മികച്ച സഹനടിക്കുള്ള ടി.ടി.കെ. പ്രസ്റ്റീജ് വനിത ഫിലിം അവാർഡ് 2013 ൽ  ലഭിച്ചു.
• ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ - മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും, ടീം അഡ്മിനിസ്ട്രേറ്ററും, അമ്പയറുമാണ്‌ ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ  (ജനനം 1945 ഏപ്രിൽ 21). ഇന്ത്യയെ പ്രതിനിധീകരിച്ച സ്പിൻ ബൗളർമാരിൽ ഒരു പ്രധാന സ്ഥാനം വെങ്കട്ടരാഘവനുണ്ട്.2003-ൽ ഭാരത സർക്കാർ പദ്മശ്രീ നൽകി ആദരിച്ചു.
• അലക്സാണ്ടർ ആൻഡേഴ്സൺ - ഒരു അമേരിക്കൻ ശില്പിയായിരുന്നു അലക്സാണ്ടർ ആൻഡേഴ്സൺ (ഏപ്രിൽ 21, 1775 – ജനുവരി 17, 1870). അമേരിക്കയിൽ ആദ്യമായി ദാരുശില്പങ്ങൾ നിർമിച്ചത് ഇദ്ദേഹമായിരുന്നു.പല ഗ്രന്ഥങ്ങൾക്കും ആൻഡേഴ്സൻ ചിത്രീകരണങ്ങൾ നൽകി. ഛായാചിത്രങ്ങൾ രചിക്കുന്നതിലും ഹ്രസ്വചിത്രങ്ങൾ വരയ്ക്കുന്നതിലും ഇദ്ദേഹം പ്രാഗല്ഭ്യം പ്രകടമാക്കി. ഇദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് വെബ്സ്റ്ററുടെ എലിമെന്ററി സ്പെല്ലിങ് ബുക്കി (Elementary Spelling Book) ന് ഇദ്ദേഹം തയ്യാറാക്കിയ ചിത്രീകരണങ്ങളും ഷെയ്ക്സ്പിയറുടെ നാടകങ്ങളുടെ ചിത്രീകരണങ്ങളുമാണ്. ഏതാണ്ട് 300 ദാരുശില്പങ്ങൾ ഇദ്ദേഹത്തിന്റേതായി അവശേഷിക്കുന്നു.
• ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ് - സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായിരുന്ന് രണ്ടായിരത്തി പതിനാലിൽ അന്തരിച്ച അന്ത്യോക്യാ പാത്രിയർക്കീസാണ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ് (ജനനം21 ഏപ്രിൽ 1933 - മരണം 21 മാർച്ച് 2014).
• എം.കെ. രാഘവൻ - 2009 മുതൽ കോഴിക്കോട് നിന്നുള്ള ലോക്സഭാംഗവും 2021 ഡിസംബർ 20 മുതൽ ലോക്സഭയിൽ കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയും കോഴിക്കോട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവുമാണ് എം.കെ.രാഘവൻ (ജനനം: 21 ഏപ്രിൽ 1952).
• എഡ്വിൻ എസ്‌. പോർട്ടർ - സിനിമയെന്ന കലാരൂപത്തിന്റെ പ്രാരംഭകാലത്തെ പ്രധാന പ്രവർത്തകനാണ് എഡ്വിൻ എസ്‌. പോർട്ടർ (ജനനംഏപ്രിൽ 21, 1870 - മരണം ഏപ്രിൽ 30, 1941).വെറും കൗതുകവസ്തുവെന്നതിൽ നിന്നും വ്യത്യസ്തമായി സിനിമാറ്റൊഗ്രാഫിയെ കലാരൂപമെന്ന നിലയിൽ അതിന്റെ ഭാവുകത്വങ്ങളെ നിർണ്ണയിക്കുന്നതിൽ പങ്കുവഹിച്ചു.സിനിമയിൽ ഷോട്ടുകൾ കൂട്ടിചേർത്ത് എഡിറ്റിങ്ങ് നടത്തുമ്പോഴാണു ഒരു കലാരൂപമായിമാറുന്നതെന്നു ഇദ്ദെഹമാണു കണ്ടെത്തിയത്.സിനിമ എഡിറ്റിങ്ങിന്റെ പിതാവായി പോർട്ടർ കണക്കാക്കപ്പെടുന്നു.
• ജോൺ ലോ - സ്കോട്ടിഷ് ധനകാര്യവിദഗ്ദ്ധനായിരുന്നു ജോൺ ലോ.(21 ഏപ്രിൽ1671 – 21 മാർച്ച് 1729). പണം വിനിമയത്തിനു പകരം നിൽക്കുന്നതു മാത്രമെന്നും, വ്യാപാരമാണ് പണത്തിനു അടിസ്ഥാനം നൽകുന്നതെന്നും അദ്ദേഹം വിശദീകരിയ്ക്കുകയുണ്ടായി. ലൂയി പതിഞ്ചാമന്റെ ഭരണകാലത്ത് ഫ്രാൻസിൽ ധനകാര്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്നതു ലോ ആയിരുന്നു.വിലകളെ സംബന്ധിച്ച ശോഷണസിദ്ധാന്തവും (The Scarcity Theory of Value),റിയൽ ബിൽ തത്ത്വവും ജോൺ ലോ രുപം നൽകിയ രണ്ടു സിദ്ധാന്തങ്ങളാണ്.
• നസിം അൽ ഹക്കാനി - ഒരു തുർക്കി സൂഫി ആത്മീയ നേതാവായിരുന്നു നസിം അൽ ഹക്കാനി (ജനനം 21 ഏപ്രിൽ 1922 - മരണം 7 മേയ് 2014 ).നഖ്ശബന്ദി ത്വരീഖത്തിലെ സൂഫി മാർഗ്ഗദർശിയുമായിരുന്നു അദ്ദേഹം.
• മാക്സ് വെബർ - ജർമ്മൻ സാമൂഹ്യശാസ്ത്രജ്ഞനായിരുന്നു മാക്സ് വെബർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാക്സിമിലിയൻ കാൾ എമിൽ വെബർ (ജീവിതകാലം: ഏപ്രിൽ 21 1864 - ജൂൺ 14 1920).
• സ്മരണകൾ
• ശകുന്തള ദേവി - ഭാരതത്തിൽ ജനിച്ച ഗണിതശാസ്ത്രപ്രതിഭയായ വനിതയാണ് ശകുന്തളാ ദേവി (1929 നവംബർ 4 - 2013 ഏപ്രിൽ 21). "മനുഷ്യ കമ്പ്യൂട്ടർ" എന്ന പേരിലാണ് ശകുന്തളാദേവി അറിയപ്പെടുന്നത്. എഴുത്തുകാരി എന്ന നിലയിൽ, ദേവി നിരവധി നോവലുകളും ഗണിതം, ജ്യോതിഷം എന്നിവയെ കുറിച്ചുള്ള ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാർത്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ ഒത്തുകൂടി. ശകുന്തളാ ദേവി മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കർത്തവ്യം. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവർ എത്തി. 1995 ലെ ഗിന്നസ് ബുക്കിൽ 26-ആം പേജിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
• രാജാകേശവദാസൻ - തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനായിരുന്നു രാജാ കേശവദാസ് (1745 മാർച്ച് 17 - 1799 ഏപ്രിൽ 21).തിരിവിതാംകൂറിലെ മഹാരാജാക്കന്മാരായിരുന്ന കാർത്തിക തിരുനാൾ രാമ വർമ്മയുടെയും അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടേയും ഭരണകാലത്ത് ഇദ്ദേഹം ദിവാനായിരുന്നു. സി.വി. രാമൻപിള്ളയുടെ രണ്ടു ചരിത്രാഖ്യായികകളായ, ധർമ്മരാജാ, രാമരാജാബഹദൂർ എന്നിവ രാജാകേശവദാസനെ കേന്ദ്രകഥാപാത്രമാക്കിയുള്ളതാണ്.ഇദ്ദേഹത്തിന് മുൻപുള്ളവരൊക്കെയും ദളവ എന്ന നാമത്തിൽ ആയിരുന്നു വിശേഷണം ചെയ്യപ്പെട്ടത്.ആലപ്പുഴ പട്ടണത്തിന്റെ ചീഫ് ആർക്കിടെക്‌റ്റായി ഇദ്ദേഹത്തിനെയാണ് കരുതിപ്പോരുന്നത്.തിരുവനന്തപുരം മുതൽ അങ്കമാലിക്കടുത്തുള്ള കറുകുറ്റി വരെ അദ്ദേഹം ഒരു പാത നിർമ്മിക്കുകയുണ്ടായി. ഇതാണ് ഇന്നത്തെ സംസ്ഥാനപാത 1. പിൽക്കാലത്ത് ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ പാത തുടങ്ങുന്ന സ്ഥലത്തിന് കേശവദാസപുരം എന്ന് നാമകരണം ചെയ്തു.

• ഭാരതിദാസൻ - ഇരുപതാം നൂറ്റാണ്ടിലെ തമിഴ് കവികളിൽ സുബ്രഹ്മണ്യഭാരതി കഴിഞ്ഞാൽ ഏറ്റവും പ്രശസ്തൻ പുരട്ചികവി (വിപ്ലവകവി) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭാരതീദാസൻ(ഏപ്രിൽ 29, 1891 - ഏപ്രിൽ 21, 1964) ആണ്. പെരിയാർ രാമസാമിയാണ് ഇദ്ദേഹത്തെ ആദ്യം ഇങ്ങനെ വിളിച്ചത്. കനകസുബ്ബുരത്തിനം എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ നാമം. 1970 ൽ മരണാനന്തരം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
• എഡ്വാർഡ് വിക്ടർ ആപ്പിൾടൺ - പ്രമുഖനായ യുണൈറ്റഡ് കിങ്ഡം ഭൗതിക ശാസ്ത്രഞ്ജനാണ് എഡ്വാർഡ് വിക്ടർ ആപ്പിൾടൺ (6 സെപ്റ്റംബർ ജനുവരി 1892 – 21 ഏപ്രിൽ 1965).
• എലിനോറ ഡൂസേ - എലിനോറ ഡൂസേ (1858 ഒക്ടോബർ 3 – 1924 ഏപ്രിൽ 21) ഒരു ഇറ്റാലിയൻ നടിയായിരുന്നു.എലിനോറയുടെ അഭിനയശൈലിയെ പ്രസിദ്ധ നാടകകൃത്തായ ബർണാഡ് ഷാ വളരെയധികം പുക്ഴത്തിയിട്ടുണ്ട്.
• കാന്റർബറിയിലെ അൻസം - ഇംഗ്ലണ്ടിൽ കാന്റർബറിയിലെ മെത്രാപ്പോലീത്ത ആയിരുന്ന ഒരു ബെനഡിക്ടൻ സന്യാസിയും തത്ത്വചിന്തകനും ആയിരുന്നു കാന്റർബറിയിലെ അൻസം (ജനനം1033 - മരണം21 ഏപ്രിൽ 1109).ദൈവാസ്തിത്വം തെളിയിക്കാനുള്ള യുക്തിവാദങ്ങളിലൊന്നായ ഓൺടൊളോജിക്കൽ വാദം അൻസമാണ് ആദ്യം മുന്നോട്ടു വച്ചത്. ക്രിസ്തീയചിന്തയിൽ സ്കൊളാസ്റ്റിസിസം എന്ന പേരിൽ പിന്നീടു പ്രസിദ്ധമായിത്തീർന്ന ചിന്താസമ്പ്രദായത്തിന്റെ തുടക്കം അദ്ദേഹത്തിലായിരുന്നു എന്നു കരുതുന്നവരുണ്ട്. ക്ലെമന്റ് പതിനൊന്നാമൻ മാർപ്പാപ്പ 1720-ൽ പുറപ്പെടുവിച്ച ഒരു ലിഖിതത്തിലൂടെ, അദ്ദേഹത്തെ വേദപാരംഗതൻ (Doctor of the Church) ആയി ഉയർത്തി.
• ജാനകി ബല്ലഭ് പട്നായിക് - ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമാണ് ജാനകി ബല്ലഭ് പട്നായിക് (3 ജനുവരി 1927 – 21 ഏപ്രിൽ 2015). 1980 മുതൽ 1989 വരെ രണ്ടുതവണയും 1995 മുതൽ 1999 വരെ മൂന്നാം തവണയും ഒഡീഷയിൽ മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 2009 മുതൽ 2014 വരെ അസം ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
• ഡേവിഡ് ടർപ്പി - ഡേവിഡ് ബാറ്റിൽ ടർപ്പി (ജനനം ജൂലൈ 8, 1828 - മരണം ഏപ്രിൽ 21, 1909) ഒരു അമേരിക്കൻ രാഷ്ട്രീയ നേതാവായിരുന്നു.
• പിട്രോ ഡെല്ല വെല്ലി - പതിനേഴാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ യാത്രികനാണ് പിട്രോ ഡെല്ല വെല്ലി( 2 ഏപ്രിൽ 1586-21 ഏപ്രിൽ 1652).  1650-ൽ വെല്ലി തന്റെ യാത്രക്കുറിപ്പുകളുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ചു. 1652-ൽ അദ്ദേഹം നിര്യാതനായി. മറ്റു രണ്ടു ഭാഗങ്ങൾ 1658ലും, 1663ലുമായി മക്കൾ പ്രസിദ്ധീകരിച്ചു.1624- ഡിസമ്പർ ഇരുപത്തിയൊന്നിന് ആരംഭിച്ച കുറിപ്പിൽ കലികട്ടിലേക്കുളള യാത്രയെപ്പറ്റി സൂചിപ്പിക്കുന്നു.-ന് കലികട്ടിൽ കപ്പലിറങ്ങി. കേരളീയരുടെ അതിലളിതമായ വസ്ത്രധാരണരീതിയെപ്പറ്റിയും കേശാലങ്കാരത്തെപ്പറ്റിയും വർണനകളുണ്ട്. സാമൂതിരിയെ കാണാനും വെല്ലിക്ക് അവസരം ലഭിച്ചു.
• പീറ്റർ അബലാർഡ് - മദ്ധ്യയുഗത്തിലെ ഒരു ഫ്രഞ്ച് സ്കൊളാസ്റ്റിക് ചിന്തകനും ദാർശനികനും ഒന്നാംകിട ലൊജിഷ്യനും ആയിരുന്നു പീറ്റർ അബലാർഡ് (ജനനം:1079; മരണം ഏപ്രിൽ 21, 1142). അദ്ദേഹത്തിന്റെ പേരിന്റെ ലത്തീൻ രൂപം പെട്രസ് അബലാർഡസ് അല്ലെങ്കിൽ അബൈലാർഡ് എന്നും; ഫ്രെഞ്ച് രൂപം പിയറി അബലാർഡ് എന്നുമാണ്‌. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഏറ്റവും നിശിതബുദ്ധിയായ ചിന്തകനും ധീരനായ ദൈവശാസ്ത്രജ്ഞനുമെന്ന് ചേംബേഴ്സ് ജീവചരിത്ര നിഘണ്ടു അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
• മാൻഫ്രെഡ് വോൺ റിക്തോഫെൻ - ഏറ്റവും കൂടുതൽ യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ട റെക്കോർഡിട്ട വ്യോമയുദ്ധ ചരിത്രത്തിലെ ഫ്ലയിംഗ് എയ്സുമാരിൽ ഏറ്റവും പ്രഗൽഭനായി അറിയപ്പെടുന്ന ജർമൻ പൈലറ്റാണ് മാൻഫ്രെഡ് വോൺ റിക്തോഫെൻ (ജനനം 2 മേയ് 1892 - മരണം 21 ഏപ്രിൽ 1918).റെഡ് ബാരൺ എന്നാ പേരിലും പരക്കെ അറിയപ്പെടുന്നു. 80ലധികം വിമാനങ്ങൾ വെടിവെച്ചിട്ട ഇദ്ദേഹം ഒന്നാം ലോക യുദ്ധകാലത്ത് ജർമനിയുടെ ഹീറോ ആയിരുന്നു. നിരവധി പുസ്തകങ്ങൾക്കും സിനിമകൾക്കും ഇദ്ദേഹത്തിന്റെ ജീവിതം അവലംബമായിട്ടുണ്ട്.

• മാർക് ട്വയിൻ - അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരനാണ് സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെൻസ് (നവംബർ 30, 1835 - ഏപ്രിൽ 21, 1910). അമേരിക്കൻ എഴുത്തുകാരനായ വില്യം ഫോക്നർ മാർക് ട്വയിനിനെ "അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിച്ചു.ചില പുസ്തകങ്ങളിൽ നീഗ്രോ എന്ന പദം മാർക് ട്വയിൻ ഉപയോഗിച്ചത് വിവാദങ്ങൾക്കും അപവാദങ്ങൾക്കും ഇടയാക്കിയിരുന്നു.
• മൗലാന വഹീദുദ്ദീൻ ഖാൻ - ഇന്ത്യയിലെ ഒരു ഇസ്ലാമിക പണ്ഡിതനാണ്‌ മൗലാന വഹീദുദ്ദീൻ ഖാൻ (മരണം 2021 ഏപ്രിൽ 21). പത്മഭൂഷൺ അവാർഡ് ഉൾപ്പെടെ ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുള്ള വഹീദുദ്ദീൻ ഖാൻ ഒരു മികച്ച ഗ്രന്ഥകാരൻ കൂടിയാണ്‌. ഖുർ‌ആന്റെ ലളിതവും സമകാലികവുമായ ഇംഗ്ലീഷ് വിവർത്തനം രചിചിട്ടുണ്ട് അദ്ദേഹം.
• ടി.കെ. രാമകൃഷ്ണൻ - ```കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവായിരുന്നു ടി.കെ. രാമകൃഷ്ണൻ (ജനനം ജനുവരി 4, 1922 - മരണം ഏപ്രിൽ 21, 2006). കേരള നിയമസഭയുടെ പ്രതിപക്ഷനേതാവ്, ഇടതുജനാധിപത്യമുന്നണി സർക്കാറുകളിൽ വിവിധ വകുപ്പുകളുടെ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു എഴുത്തുകാരൻ കൂടിയായിരുന്നു.``
ഇന്നത്തെ ചോദ്യോത്തരങ്ങൾ
ഒരു മൈക്രോസ്‌കോപ്പിലെ കൃത്രിമ പ്രകാശം പതിപ്പിക്കുന്നത്‌ 
- കോണ്‍കേവ്‌ ദര്‍പ്പണം (Concave Mirror)

* ലളിതമായ ഒരു മൈക്രോസ്‌കോപ്പിന്റെ സഹായത്താല്‍ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത്‌ 
- റോബര്‍ട്ട്‌ ഹൂക്ക്‌

* സസ്യശരീരം കോശങ്ങള്‍ നിര്‍മ്മിതമാണെന്ന്‌ കണ്ടെത്തിയത്‌ 
- എം ജെ ഷ്ളീഡന്‍ (Matthias Jakob Schleiden)

* ജന്തുശരീരം കോശങ്ങള്‍ നിര്‍മ്മിതമാണെന്ന്‌ കണ്ടെത്തിയത്‌ 
- തിയോഡര്‍ഷ്വാന്‍

* കോശത്തില്‍ പദാര്‍ഥ സംവഹനം നടക്കുന്നത്‌ ഏതിലൂടെയാണ്‌ 
- എന്‍ഡോപ്ളാസ്മിക്‌ റെറ്റിക്കുലം

* കോശാസ്തികൂടം എന്നറിയപ്പെടുന്ന കോശഭാഗം
- എന്‍ഡോപ്ലാസ്മിക്‌ റെറ്റിക്കുലം

* കോശത്തിലെ മാംസ്യ നിര്‍മ്മാണ കേന്ദ്രം  
- റൈബോസോം

* ടോണോ പ്ലാസ്റ്റ്‌ എന്ന സവിശേഷ സ്തരത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന കോശ ഭാഗം 
- ഫേനം (Vavcole)

* കോശത്തിന്റെ നിയന്ത്രണകേന്ദ്രം എന്നറിയപ്പെടുന്നത്‌ 
- മര്‍മ്മം (Nucleus)

* സസ്യകോശങ്ങളില്‍ മാത്രം കാണപ്പെടുന്ന കോശങ്ങളാണ്‌ 
- ജൈവകണങ്ങള്‍ (Plastids)


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments