New

6/recent/ticker-posts

TODAY IN HISTORY - APRIL 20: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 20 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 20 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1199 മേടം 07) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഏപ്രിൽ 20
• ലോക അനാഥ ദിനം
• അന്താരാഷ്ട്ര പിസ്സ കേക്ക് ദിനം
• ചൈനീസ് ഭാഷാ ദിനം
• ലിമ ബീൻ ബഹുമാന ദിനം
• സന്നദ്ധസേവനം തിരിച്ചറിയൽ ദിനം
• കോളേജ് വിദ്യാർത്ഥികളുടെ ദുഃഖ ബോധവത്കരണ ദിനം
• ദേശീയ ഹൈ ഫൈവ് ദിനം
• ദേശീയ ലുക്ക് എലൈക്ക് ദിനം
• നാഷണൽ ആസ്ക് ആൻ നാസ്തിക ദിനം
• ദേശീയ മയക്കുമരുന്ന് ദുരുപയോഗ പ്രതിരോധ വിദ്യാഭ്യാസ ദിനം
• പോസ്റ്റ് ഓഫീസ് ദിനം (ജപ്പാൻ)
• ദേശീയ ദാതാക്കളുടെ ദിനം (റഷ്യ)
• ദേശീയ ഉപഭോക്തൃ ദിനം (ഇന്തോനേഷ്യ)
• ആദ്യ വേനൽക്കാല ദിനം (ഐസ്‌ലാൻഡ്)
• ദേശീയ ചെഡ്ഡാർ ഫ്രൈസ് ദിനം (യുഎസ്എ)
• ദേശീയ പൈനാപ്പിൾ അപ്സൈഡ് ഡൗൺ കേക്ക് ദിനം (യുഎസ്എ)
• നീതിന്യായ അധികാരികളുടെ ജീവനക്കാരുടെ ദിനം (താജിക്കിസ്ഥാൻ)
• ചരിത്ര സംഭവങ്ങൾ
• 1526 - ഇബ്രാഹിം ലോദിയെ ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തി. ഈ യുദ്ധത്തോടെ ആയിരുന്നു മുഗൾ സാമ്രാജ്യത്തിന്റെ ഉദയം.
• 1777 - ന്യൂയോർക്ക് ഒരു സ്വതന്ത്ര രാഷ്ട്രമായി പുതിയ ഭരണഘടന അംഗീകരിച്ചു.
• 1792 - ഓസ്ട്രിയയുമായി ഫ്രാൻസ് യുദ്ധം പ്രഖ്യാപിച്ചു.
• 1801 - മലബാറിൽ പഴശ്ശി രാജാവിനെതിരെ കേണൽ സ്റ്റീവൻസൺ വിളംബരം നടത്തി.
• 1887 - ഫ്രഞ്ച് പത്രമായ ലെ വെലോസിപേഡ് സംഘടിപ്പിച്ച 'ടെസ്റ്റ്' ആവിയിൽ പ്രവർത്തിക്കുന്ന ക്വാഡ്രിസൈക്കിളിൽ  ലോകത്തിലെ ആദ്യത്തെ മോട്ടോർ റേസ് നടന്നു.
• 1902 - പിയറി, മേരി ക്യൂറി ദമ്പതികൾ, റേഡിയം ക്ലോറൈഡ് വേർതിരിച്ചെടുത്തു.
• 1965 - എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ആദ്യ ഇന്ത്യൻ ടീം എവറസ്റ്റ് കീഴടക്കി.
• 2009 - ഇന്ത്യയുടെ നിരീക്ഷണ ഉപഗ്രഹം റീസാറ്റ് 2 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു.
• ജന്മദിനങ്ങൾ
• തീറ്റ റപ്പായി - സാധാരണക്കാർക്ക് അസാദ്ധ്യമായ തരത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രശസ്തനായ മലയാളിയായിരുന്നു പി.കെ. റപ്പായി എന്ന തീറ്റ റപ്പായി (ജനനം   20 ഏപ്രിൽ 1939 - മരണം 9 ഡിസംബർ 2006). കേരളത്തിനകത്തും പുറത്തും നടന്ന തീറ്റമത്സരങ്ങളിലെ വിജയങ്ങളിലൂടെയാണ് റപ്പായി പേരെടുത്തത്.750 ഇഢലി, 25 കിലോ അപ്പം, നാലുകുല വാഴപ്പഴം, അഞ്ച് ബക്കറ്റ് പായസം എന്നിങ്ങനെ തീറ്റമത്സരങ്ങളിൽ റിക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. ഈ റിക്കോർഡുകളുടെ പേരിൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിലും പേര് വന്നിട്ടുണ്ട്.
• അനു രാഘവൻ - 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും മത്സരിക്കുന്ന ഒരു ഇന്ത്യൻ സ്പ്രിന്ററാണ് അനു രാഘവൻ (ജനനം: 1993 ഏപ്രിൽ 20). 2017 ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്സിൽ 400 മീ. ഹർഡിൽസ് മത്സരത്തിൽ അനു രാഘവൻ 57.22 സെക്കൻഡിൽ ഫിനിഷ് ചെയ്തുകൊണ്ട് വെള്ളി മെഡൽ കരസ്ഥമാക്കി.

• രാജീവ് മേനോൻ - ഒരു മലയാള ചലച്ചിത്ര ഛായാഗ്രാഹകനും ചലച്ചിത്രസംവിധായകനുമാണ് 'രാജീവ് മേനോൻ' (ജനനം 20 ഏപ്രിൽ 1963). മിൻസാര കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ രണ്ട് ചിത്രങ്ങൾ ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രമായ മിൻസാര കനവ്  ഈ ചിത്രത്തിന് ഒട്ടനേകം ദേശയീയപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ആണ് രണ്ടാമത്തെ ചിത്രം.സംവിധാനത്തിന് പുറമെ ഈ ചിത്രത്തിന്റെ തിരക്കഥയും രാജീവ് മേനോൻ തന്നെയായിരുന്നു.ഈ ചിത്രം മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് നേടി.
• സാനിയ ഇയ്യപ്പൻ - മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ (ജനനം: 2002 ഏപ്രിൽ 20). 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
• കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് - കേരളത്തിലെ പ്രസിദ്ധനായ തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്നു കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് (ജനനം: 1891 ഏപ്രിൽ 20, മരണം: 1981 ആഗസ്ത് 31). തച്ചുശാസ്ത്രഗ്രന്ഥകർത്താവ് എന്ന നിലയിലും ഇദ്ദേഹം പ്രസിദ്ധനാണ്.കൊച്ചി രാജാവിന്റെ ആസ്ഥാന വാസ്തുവിദ്യാ ഉപദേഷ്ടകരായിരുന്നു കാണിപ്പയ്യൂർ മനയിലെ നമ്പൂതിരിമാർ.1970-ലെ അഗ്നിബാധയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രം പുനരുദ്ധാരണം ചെയ്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
• സി.വി. വാസുദേവ ഭട്ടതിരി - മലയാള ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമാണ് സി.വി. വാസുദേവഭട്ടതിരി (ജനനം  1920 ഏപ്രിൽ 20 - മരണം 2008 മാർച്ച് 26). അൽബേർ കമുവിൻറെ കൃതികൾ മലയാളികൾക്ക്‌ പരിചയപ്പെടുത്തിയ ഇദ്ദേഹം ഒരു സംസ്കൃത ഭാഷാപണ്ഡിതനും വ്യാകരണ-ഭാഷാ ശാസ്‌ത്ര രംഗത്തെ പ്രമുഖനുമായിരുന്നു.നല്ല മലയാളം, കേരള പാണിനീയത്തിലൂടെ എന്നിങ്ങനെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ട്‌. മികച്ച സംസ്കൃത പ്രബന്ധത്തിന് ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പുരസ്ക്കാരവും കേരള സാഹിത്യ അക്കാഡമി പുരസ്കാരവും നേടിയിട്ടുണ്ട്.
• ജോഹാൻ അഗ്രിക്കോള - ജോഹാൻ അഗ്രിക്കോള (1494 ഏപ്രിൽ 20 - 1566 സെപ്റ്റമ്പർ 22) ജർമനിയിലെ ഒരു മതപരിഷ്കർത്താവ് ആയിരുന്നു.  വിറ്റൻബർഗ്, ഈസ്ളിബൻ, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ ഇദ്ദേഹം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ പ്രചാരകനായി പ്രവർത്തിച്ചു.ജർമൻ പഴമൊഴികളുടെ ഒരു സമാഹാരം ആദ്യമായി പ്രസിദ്ധീകരിച്ചത് അഗ്രിക്കോളയാണ്.
• അഡോൾഫ് ഹിറ്റ്‌ലർ - 1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു അഡോൾഫ് ഹിറ്റ്‌ലർ (ഏപ്രിൽ 20, 1889 – ഏപ്രിൽ 30, 1945). 1934 മുതൽ 1945 വരെ ഹിറ്റ്‌ലർ ഫ്യൂറർ എന്ന് അറിയപ്പെട്ടു. നാസി ജർമ്മനിയുടേയും രണ്ടാം ലോകമഹായുദ്ധത്തിലെ യൂറോപ്പിന്റേയും ഹോളോകാസ്റ്റിന്റേയും കേന്ദ്രം. നാസിസത്തിന്റെ ഉപജ്ഞാതാവായി ഹിറ്റ്‌ലർ കരുതപ്പെടുന്നു.
• ഇസ്മായിൽ ബേഗ് - ഇന്ത്യയിലെ നീന്തൽ പരിശീലകനാണ് ഇസ്മായിൽ ബേഗ് (ജനനം 1966 ഏപ്രിൽ 20). തുഴച്ചിൽ രംഗത്തെ ഇന്ത്യയുടെ ദേശീയപരിശീലകനായിരുന്നു ബേഗ്. മദ്രാസ് ബോട്ട് ക്ലബ്ബിന്റെ പരിശീലകൻ കൂടിയാണ്. 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദത്തു ബബൻ ഭോകനൽ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്. 2014 മുതൽ ദത്തുവിനെ ഇദ്ദേഹമാണ് പരിശീലിപ്പിക്കുന്നത്.
• കരിയ മുണ്ഡ - ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമാണ് കരിയ മുണ്ഡ (ജനനം: 20 ഏപ്രിൽ 1936). ബി.ജെ.പി.യിലെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം മൊറാർജി ദേശായിയുടെയും എ.ബി. വാജ്‌പേയിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിലെ അംഗമായിരുന്നു.
• പി. കരുണാകരൻ - പതിനഞ്ചാം ലോകസഭയിൽ കാസർഗോഡ് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ പി. കരുണാകരൻ (ജനനം: 20 ഏപ്രിൽ 1945, നീലേശ്വരം, കാസർഗോഡ്, കേരളം). സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവുമാണ്‌.
• നിന ദാവുലുറി - ഒരു അമേരിക്കൻ പൊതു പ്രസംഗകയും അഭിഭാഷകയുമാണ് നിന ദാവുലുറി (ജനനം ഏപ്രിൽ 20, 1989). അമേരിക്കയിലെ സീ ടിവിയിൽ മേയ്ഡ് ഇൻ അമേരിക്ക എന്ന റിയാലിറ്റി ഷോ നടത്തിവരുന്നു. 2014-ൽ നീന മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. മിസ് അമേരിക്കയായി തെരഞ്ഞെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ—അമേരിക്കൻ വനിതയും രണ്ടാമത്തെ ഏഷ്യൻ-അമേരിക്കൻ വനിതയുമാണ് ദാവുലുറി.
• പി. തങ്കപ്പൻ നായർ - കൊൽക്കത്തയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനും, ചരിത്രസംബന്ധിയായ അനേകം കൃതികളുടെ കർത്താവുമാണ് പി. തങ്കപ്പൻ നായർ . (ജ: ഏപ്രിൽ 20, 1933). കൊൽക്കത്തയുടെ ചരിത്രം സംബന്ധിച്ച തങ്കപ്പൻ നായരുടെ കൃതികൾ ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്.
• ഫെലിക്സ് ബൗംഗാർട്നർ - ഓസ്ട്രിയക്കാരനായ ആകാശച്ചാട്ടകാരൻ ആണ് ഫെലിക്സ് ബൌംഗാർട്നർ (ജനനം 20 ഏപ്രിൽ 1969). 2012 ഒക്ടോബർ 14 - ൽ 39 (1,28,000 അടി) കിലോമീറ്റർ ഉയരത്തിൽനിന്ന് ചാടി ആകാശച്ചാട്ടത്തിന്റെ റെക്കോഡ് കൈവരിച്ചൂ
• ബബിത - ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു നടിയാണ് ബബിത (ജനനം: ഏപ്രിൽ 20, 1948). ബംബാനി എന്നതാണു യഥാർത്ഥനാമം. ബബിത ഏറ്റവും നന്നായി ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത് പ്രമുഖ നടിമാരായ കരിഷ്മ കപൂർ, കരീന കപൂർ എന്നിവരുടെ അമ്മയായിട്ടും പ്രമുഖ നടനായ രൺധീർ കപൂറിന്റെ ഭാര്യയുമായിട്ടാണ്.
• മദർ ആഞ്ജലിക്ക - ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമശൃംഖലയായി കരുതപ്പെടുന്ന ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ (ഇ.ഡബ്യു.ടി.എൻ.) സ്ഥപകയായിരുന്നയാളാണ് റീത്ത റിസോ എന്ന മദർ ആഞ്ജലിക്ക (ജനനം ഏപ്രിൽ 20, 1923 - മരണം മാർച്ച് 27, 2016). ഇതിൽ മദർ ആഞ്ജലിക്ക ലൈവ് എന്ന പരിപാടി അവർ സ്വയം അവതരിപ്പിച്ചിരുന്നു. ഇന്ന് ഈ നെറ്റ്വർക്കിന് 145 രാജ്യങ്ങളിലായി 11 ചാനലുകളും റേഡിയോ നിലയങ്ങളും പത്രങ്ങളും ഉണ്ട്.  2009ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വൈദികരല്ലാത്തവർക്കു കത്തോലിക്കാ സഭ നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ ക്രോസ് ഓഫ് ഓണർ നല്കികൊണ്ട് മദർ ആഞ്ജലിക്കയെ ആദരിച്ചു.
• മമത കുൽക്കർണി - ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു മുൻ അഭിനേത്രിയാണ് മമത കുൽക്കർണി (ജനനം: ഏപ്രിൽ 20, 1972). ആദ്യ ചിത്രം 1992 ലെ തിരംഗ എന്ന ചിത്രമായിരുന്നു. പിന്നീട് 1993 ൽ അഭിനയിച്ച ആശിഖ് ആവാര എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ ലക്സ് മികച്ച പുതുമുഖ പുരസ്കാരം ലഭിച്ചു.
• മുകുൾ സാങ്മ - മേഘാലയ മുഖ്യന്ത്രിയാണ് മുകുൾ സാങ്മ(ജനനം :20 ഏപ്രിൽ 1965). കോൺഗ്രസ്സ് നേതാവായ സങ്മ തുടർച്ചയായി രണ്ടു തവണ മേഘാലയ മുഖ്യമന്ത്രിയായി.
• സ്മരണകൾ
• എം.കെ. കമലം - മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായികയായിരുന്നു എം.കെ. കമലം. (ജനനം 1923 - മരണം: ഏപ്രിൽ 20 2010). ബാലനിലെ മൂന്നു ഗാനങ്ങൾ പാടിയതും കമലമായിരുന്നു. 2000-ൽ എം.പി. സുകുമാരൻ നായർ സം‌വിധാനം ചെയ്ത ശയനം ആണ്‌ അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ ചലച്ചിത്രം.

• ബ്രാം സ്റ്റോക്കർ - ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ബ്രാം സ്റ്റോക്കർ (ജനനം നവംബർ 8, 1847 - മരണം ഏപ്രിൽ 20, 1912). അബ്രഹാം എന്നതിന്റെ ചുരുക്കരൂപമാണ് ബ്രാം. ഡ്രാക്കുള എന്ന എപ്പിസ്റ്റോളറി ശൈലിയിൽ 1897-ൽ രചിക്കപ്പെട്ട നോവൽ ഇദ്ദേഹത്തിന്റെ പ്രശസ്തമായ രചനയാണ്. ദ അൺ-ഡെഡ് എന്ന പേരിലാണ് ആദ്യ പുസ്തകം രചിച്ചത്. എന്നാൽ അദ്ദേഹം പിന്നീട് അതേ മാതൃകയിൽ രചിച്ചവയിൽ ജൂവൽ ഓഫ് ദ സെവൻ സ്റ്റാർസ് എന്ന പുസ്തകമൊഴികെ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ഡ്രാക്കുളയുടെ സ്രഷ്ടാവ് എന്ന പേരിൽ മാത്രമാണ് സ്റ്റോക്കർ അറിയപ്പെടുന്നത്.
• കെ.പി. ഗോപാലൻ - ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും കർഷക സംഘത്തിന്റെ പ്രധാന സംഘാടകനുമായിരുന്നു കെ.പി.ഗോപാലൻ (ജനനം 1908 - മരണം 20 ഏപ്രിൽ 1977). ഇ.എം.എസിന്റെ നേതൃത്വത്തിൽ രൂപികരിച്ച 1957-ലെ ആദ്യ കേരള മന്ത്രിസഭയിൽ വ്യവസായ വകുപ്പു് മന്ത്രിയായിരുന്നു.
• പണ്ഡിറ്റ് പന്നലാൽ ഘോഷ് - പ്രശസ്ത ബാംസുരി (പുല്ലാങ്കുഴൽ) വാദകനായിരുന്നു അമൽജ്യോതി ഘോഷ് എന്ന പന്നലാൽ ഘോഷ് (31 ജൂലൈ 1911 – 20 ഏപ്രിൽ 1960).ഹിന്ദുസ്ഥാനി സംഗീതത്തിൽ പുല്ലാങ്കുഴൽ വായനയ്ക്കു ഗണ്യമായ സ്ഥാനം നേടീക്കൊടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
• പോൾ സെലാൻ - ജൂതന്മാരെ ഉന്മൂലനം ചെയ്യാൻ അഡോൾ ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ നാസികൾ നടപ്പിലാക്കിയ ആസൂത്രിത പരിപാടി ആയ ഹോലോകാസ്റ്റിൻറെ ജീവിക്കുന്ന രക്ത സാക്ഷി ആയിരുന്നു വിശ്രുത ജർമൻ കവി ആയ പോൾ സെലാൻ (ജനനം നവംബർ 1920 - മരണം 1970 ഏപ്രിൽ 20).
• മിലോവൻ ജിലാസ് - ```യുഗോസ്ലാവിയയിലെ മുൻ കമ്യൂണിസ്റ്റു നേതാവായിരുന്നു മിലോവൻ ഡിജിലാസ് (ജനനം ജൂൺ 4, 1911 - മരണം ഏപ്രിൽ 20, 1995). മിലോവൻ ജിലാസ് എന്നാണ് യുഗോസ്ലാവിയൻ ഉച്ചാരണം.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം?
-  ഫ്രഞ്ച് വിപ്ലവം

2. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം?
- 1789

3. ഫ്രഞ്ച് വിപ്ലവകാലത്തെ ഫ്രാൻസിലെ ചക്രവർത്തി?
-  ലൂയി XVI

4. ലൂയി രാജാക്കന്മാരുടെ വംശം?
-  ബോർബൻ വംശം

5. ലൂയി രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ?
-  ലൂയി XIV

6. "ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?
-  ലൂയി XIV

7. "എനിക്ക് ശേഷം പ്രളയം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?
- ലൂയി XV

8. "ഞാനാണ് വിപ്ലവം" എന്ന് പ്രഖ്യാപിച്ചത്?
- നെപ്പോളിയൻ ബോണപ്പാർട്ട്

9. ഫ്രഞ്ച് വിപ്ലവം ലോകത്തിന് സംഭാവന ചെയ്ത ആശയങ്ങൾ?
-  സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

10. 'ടെന്നീസ് കോർട്ട് പ്രതിജ്ഞ' (1789) ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു?
-  ഫ്രഞ്ച് വിപ്ലവം


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments