New

6/recent/ticker-posts

TODAY IN HISTORY - APRIL 19: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 19 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 19 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1199 മേടം 06) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഏപ്രിൽ 19
• നർമ്മ ദിനം
• സൈക്കിൾ ദിനം
• ജോൺ പാർക്കർ ഡേ
• ദേശീയ ഹാംഗ് ഔട്ട് ദിനം
• ദേശീയ സമ്മർദ്ദ ബോധവത്കരണ ദിനം
• ഒക്ലഹോമ സിറ്റി ബോംബിംഗ് അനുസ്മരണ ദിനം
• ജന്മനായുള്ള ഡയഫ്രാമാറ്റിക് ഹെർണിയ ആക്ഷൻ ദിനം
• ഇന്ത്യൻ ദിനം (ബ്രസീൽ)
• സൈനിക ദിനം (ബ്രസീൽ)
• ദേശീയ വാഴ ദിനം (യുഎസ്എ)
• ദേശീയ അമരേറ്റോ ദിനം (യുഎസ്എ)
• പ്രിംറോസ് ദിനം (യുണൈറ്റഡ് കിംഗ്ഡം)
• റഷ്യൻ അച്ചടി വ്യവസായ ദിനം (റഷ്യ)
• ദേശീയ വെളുത്തുള്ളി ദിനം (യുഎസ്എ)
• ദേശീയ റൈസ് ബോൾ ദിനം (യുഎസ്എ)
• ഡച്ച്-അമേരിക്കൻ സൗഹൃദ ദിനം (യുഎസ്എ)
• ദേശീയ കനേഡിയൻ ചലച്ചിത്ര ദിനം (കാനഡ)
• നാഷണൽ ഒക്ലഹോമ സിറ്റി ബോംബിംഗ് അനുസ്മരണ ദിനം (യുഎസ്എ)
• ചരിത്ര സംഭവങ്ങൾ
• 1451 - ഡൽഹിയിൽ ലോധി വംശം അധികാരത്തിൽ വന്നു.. അസ്‌ലം ഷാ രാജാവായി.
• 1770 - ബ്രിട്ടീഷ് പര്യവേക്ഷകൻ ക്യാപ്റ്റൻ ജെയിംസ് കുക് ഓസ്‌ട്രേലിയ കണ്ടെത്തി.
• 1775 - അമേരിക്കൻ വിപ്ലവത്തിനു തുടക്കം.
• 1839 - ലണ്ടൻ ഉടമ്പടി – ബൽജിയത്തെ ഒരു രാജ്യമായി അംഗീകരിച്ചു.
• 1839 - The first Boston Marathon took place in 1897. It was originally called the “American Marathon.” (On April 19, 1897, John J. McDermott of New York emerged as the victor from a 15-member starting field, completing the course in 2 hours, 55 minutes, and 10 seconds. His name became forever etched in sports history)
• 1909 - ജുവൻ ഓഫ് ആർക്കിനെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.
• 1919 - അമൃത്സർ കലാപവുമായി ബന്ധപ്പെട്ട കുപ്രസിദ്ധ നുഴൽ ഉത്തരവിൽ ജനറൽ ഡയർ ഒപ്പിട്ടു.
• 1930 - ചിറ്റഗോങ്ങ് സമരം – സമരക്കാർ ബ്രിട്ടീഷ് ആയുധ ശാല പിടിച്ചെടുത്തു.
• 1941 - ഹോളണ്ടിൽ പാലിന് റേഷൻ ഏർപ്പെടുത്തി.
• 1971 - യു. എസ്.എസ്.ആർ, സല്യൂട്ട് 1 ഉപഗ്രഹം വിക്ഷേപിച്ചു… മനുഷ്യൻ താമസമാക്കിയ ആദ്യ ലാബ്.
• 1975 - ഇന്ത്യയുടെ ആദ്യത്തെ കൃതിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചു… സോവിയറ്റ് യൂണിയനിൽ വച്ചാണ് വിക്ഷേപിച്ചത്.. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്റെ സ്മരണക്കാണ് ഈ പേര് നൽകിയത്.
• 1982 - സാലി റൈഡ്, ആദ്യ വനിതാ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
• 1987 - USSR ഭൂഗർഭ ആണവ പരീക്ഷണം നടത്തി.
• 2005 - കർദിനാൾ ജോസഫ് റാറ്റ്സിംഗർ ബെനഡിക്ട് 16 മൻ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
• 2011 - ഫിഡൽ കാസ്ട്രോ, ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ നിന്നു രാജി വെച്ചു.
• 2012 - ഇന്ത്യയുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി 5 ഒഡിഷ തീരത്തുനിന്ന് പരീക്ഷിച്ചു.
• 2018 - മിഗുൽ ഡയസ് സനൽ ക്യൂബയുടെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
• 2021 - നാസ അതിന്റെ ഡ്രോൺ ഹെലികോപ്റ്റർ ഇൻജെനുവിറ്റി ചൊവ്വയിൽ വിജയകരമായി പറത്തി, മറ്റൊരു ലോകത്തേക്ക് പറക്കുന്ന ആദ്യത്തെ പവർ വിമാനമാണിത്.
• ജന്മദിനങ്ങൾ
• അഞ്ജു ബോബി ജോർജ്ജ് - പ്രശസ്തയായ ഇന്ത്യൻ ലോം‌ഗ്‌ജമ്പ് താരമാണ്‌ അഞ്ജു ബോബി ജോർജ്ജ്(ജനനം:ഏപ്രിൽ 19,1977). 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോം‌ഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു.

• മുകേഷ് അംബാനി - ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയാണ് മുകേഷ് അംബാനി (ജനനം:ഏപ്രിൽ 19, 1957). ധീരുഭായ് അംബാനിയുടേയും കോകിലബെൻ അംബാനിയുടേയും മകനായി ജനിച്ച ഇദ്ദേഹം ആരംഭിച്ച റിലയൻസ് ഇൻഫോകോം ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇപ്പോൾ റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് എന്നറിയപ്പെടുന്നത്. റിലയൻസ് ഇൻഡസ്റ്റ്രീസിന്റെ ചെയർമാനും , മാനേജിംഗ് ഡയറക്ടറുമായ ഇദ്ദേഹത്തിനാണ്‌ കമ്പനിയുടെ പ്രധാന ഓഹരിപങ്കാളിത്തവും ഉള്ളത്. കമ്പനിയിൽ തന്റെ വ്യക്തിഗതമായ ഓഹരിവിഹിതം 48 ശതമാനത്തോളമുണ്ട്.
• മരിയ ഷറപ്പോവ - ഒരു റഷ്യൻ പ്രഫഷണൽ ടെന്നിസ് താരമാണ് മരിയ യൂറിയേവ്ന ഷറപ്പോവ (ജനനം: 1987 ഏപ്രിൽ 19). 2014 ജൂലൈ 7ലെ വനിതാ ടെന്നീസ് അസോസിയേഷൻ (WTA) റാങ്കിങ് പ്രകാരം 6ആം സ്ഥാനത്തുള്ള ഷറപ്പോവ ഏറ്റവും ഉയർന്ന റാങ്കുള്ള റഷ്യക്കാരിയുമാണ്.
• സ്വാതി റെഡ്ഡി - ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമാണ് സ്വാതി റെഡ്ഡി (ജനനം 19 ഏപ്രിൽ 1987). കളേഴ്സ് സ്വാതി എന്ന പേരിലും അറിയപ്പെടുന്ന സ്വാതി റെഡ്ഡി.ചില ചെറിയ വേഷങ്ങൾക്ക് ശേഷം സ്വാതി റെഡ്ഡി ആദ്യമായി നായികയായി അഭിനയിച്ചത് തമിഴ് സിനിമയായ സുബ്രമണ്യപുരത്തിലായിരുന്നു.തെലുങ്ക് ചിത്രമായ അഷ്ട ചമ്മയിലെ കഥാപാത്രം സ്വാതി റെഡ്ഡിക്ക് മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുക്കുകയും മികച്ച നടിക്കുള്ള ഫിലിം ഫെയർ, നന്ദി അവാർഡുകൾ നേടിക്കൊടുക്കുകയും ചെയ്തു. മൂന്നോളം ചിത്രങ്ങളിൽ സ്വാതി പാടുകയും ചെയ്തിട്ടുണ്ട്.
• ഹേമന്ത് മേനോൻ - മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേതാവാണ്ഹേമന്ത് മേനോൻ (ജനനം 19 April 1989).2011ൽ ലിവിംഗ് ടുഗെദർ എന്ന ചിത്രത്തിലാണ് അദ്ദേഹമാദ്യമായ് അഭിനയിച്ചത്.പിന്നീട് ഡോക്ടർ ലൗ (2011), ഓർഡിനറി (2012) ചട്ടക്കാരി, ചാപ്റ്റേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.ഇതുവരെ ഏകദേശം 15ലധികം ചലച്ചിത്രങ്ങളിൽ വേഷമിട്ടു.
• ശ്രുതി മേനോൻ - ശ്രുതി മേനോൻ (ജനനം: 19 ഏപ്രിൽ 1984) ഒരു ഇന്ത്യൻ നടിയും അവതാരകയും മോഡലും മാസ്റ്റർ ഓഫ് സെറിമണീസിൽ പ്രൊഫെഷനലുമാണ്. നിലവിൽ സോനു നിഗത്തിന്റെ ലോകമെമ്പാടുമുള്ള സംഗീത കച്ചേരികൾക്കും ഉഗ്രം ഉജ്വലം ഷോയ്ക്കും അവതാരകയാണ് . 2015 ൽ, ഒരു മാസികയ്ക്ക് വേണ്ടിയുള്ള വധുവിന്റെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് വിവാദത്തിലേക്ക് നയിച്ചു.
• അർഷാദ് വർഷി - ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് അർഷാദ് വർഷി (ജനനം: ഏപ്രിൽ 19, 1968) തൻറെ തനതായ ശൈലിയിൽ ഹിന്ദി ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അർഷാദ് വർഷി. മുന്നാഭായി എം.ബി.ബി.എസ്., ലഗേ രഹോ മുന്നാഭായി എന്നീ ചിത്രങ്ങളിലെ സർക്യൂട്ട് എന്ന കഥാപാത്രം ഒരു ഹാസ്യതാരം എന്ന നിലയിൽ അർഷാദ് വർഷിയെ വളരെയേറെ ശ്രദ്ധേയനാക്കി.
• ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ് - പ്രകൃതിജ്ഞൻ, ജന്തുശാസ്ത്രജ്ഞൻ, ഭൗമതന്ത്രജ്ഞൻ, മൈക്രോസ്കോപ്പിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ഒരു ജർമ്മൻ ശാസ്ത്രജ്ഞനാണ് ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ് (ഏപ്രിൽ 19, 1795 – ജൂൺ 27, 1876). അദ്ദേഹത്തിന്റെ കാലത്ത് ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.
• ലാല ഹൻസ്രാജ് - ആര്യസമാജത്തിന്റെ അനുയായിയും, ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനുമായിരുന്നു ലാലാ ഹൻസ്രാജ് എന്ന മഹാത്മാ ഹൻസ്രാജ് (ജനനം 19 ഫെബ്രുവരി 1864 - മരണം 14 നവംബർ 1938). ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ സമ്പ്രദായം ആവിഷ്കരിച്ച് നടപ്പാക്കിയത് ഹൻസ്രാജിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ലാലാ ലജ്പത് റായിയുടെ സഹപ്രവർത്തകനായിരുന്നു.
• ഡേവിഡ്‌ റിക്കാർഡോ - ആദം സ്മിത്തിനു ശേഷം ബ്രിട്ടീഷ്‌ സാമ്പത്തിക ശാസ്ത്ര മേഖലയിലെ ഏറ്റവും ശക്തമായ സാന്നിധ്യമായിരുന്നു ഡേവിഡ്‌ റിക്കാർഡോ (ജനനം 19 ഏപ്രിൽ 1772 - മരണം 11 സെപ്റ്റംബർ 1823).എന്നാൽ സമ്പത്ത് വ്യവസ്ഥയെ കുറിച്ചുള്ള സ്മിത്തിന്റെ ശുഭ പ്രതീക്ഷ റിക്കാർഡോ പങ്കു വച്ചില്ല.സമ്പത്ത് വ്യവസ്ഥ, സാധാരണ ഗതിയിൽ , സ്തംഭനാവസ്ഥയിലേക്ക് നീങ്ങും എന്നാ നിലപാടാണ്‌ റിക്കാർഡോ കൈക്കൊണ്ടത്‌.'ലോ ഓഫ് ഡിമിനിഷിംഗ് റിട്ടേൺസ്' തുടങ്ങിയ ശ്രദ്ധേയമായ സിദ്ധാന്തങ്ങളിലൂടെ അദ്ദേഹം ധന തത്ത്വ ശാസ്ത്ര രംഗത്ത് സവിശേഷ സ്ഥാനം ഉറപ്പിച്ചു.1817-ൽ പ്രസിദ്ധീകരിച്ച ' ഓൺ ദി പ്രിൻസിപ്പൽസ് ഓഫ് പൊളിറ്റിക്കൽ എകണോമി ആൻഡ്‌ ടാക്സേഷൻ ' എന്ന ഗ്രന്ഥം സ്വതന്ത്ര വ്യാപാരത്തെ പുഷ്ടി പെടുത്താനാണ് റിക്കാർഡോ പ്രധാനമായും ഉപയോഗിച്ചത്‌. തിയറി ഓഫ് കമ്പരേടിവ് അഡ്വാന്റേജ് (Theory of comparative advantage) എന്ന സിദ്ധാന്തം മുന്നോട്ടു വച്ച് കൊണ്ടാണ് ഈ കൃത്യം അദ്ദേഹം നിർവഹിച്ചത്‌.
• ആൽഫ്രെഡോ ഗുവേര - പ്രമുഖ ക്യൂബൻ ഡോക്യുമെന്ററി സംവിധായകനും സാംസ്കാരിക പ്രവർത്തകനും ക്യൂബൻ വിപ്ലവ പോരാളിയുമാണ് ആൽഫ്രെഡോ ഗുവേര.എൺപതുകളിൽ യുനെസ്കോ അംബാസഡറായും പ്രവർത്തിച്ചു.
• കെ.എസ്. മനോജ് - കുരിശിങ്കൽ സെബാസ്റ്റ്യൻ മനോജ് അഥവാ ഡോ.കെ.എസ്. മനോജ് (ജനനം: 1965 ഏപ്രിൽ 19) കേരളത്തിൽ നിന്നുള്ള ഒരു പാർലമെൻറ് അംഗമായിരുന്നു. ഇദ്ദേഹം പതിനാലാം ലോകസഭയിൽ ആലപ്പുഴയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

• എ.എൽ. ജേക്കബ് - കേരളത്തിലെ ഒരു മുൻ മന്ത്രിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു എ.എൽ. ജേക്കബ് (19 ഏപ്രിൽ 1911 - 20 സെപ്റ്റംബർ 1995). അഞ്ചും ഏഴും നിയമസഭകളിൽ കൃഷിവകുപ്പും, ഏഴാം നിയമസഭയിൽ മത്സ്യബന്ധന വകുപ്പും കൈകാര്യം ചെയ്തത് എ.എൽ. ജേക്കബായിരുന്നു. ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം കൊച്ചിയിലെ ഒരു റോഡിന് എ.എൽ. ജേക്കബ്ബ് റോഡ് എന്നു നാമകരണം നൽകിയിട്ടുണ്ട്.
• ജോർജ് ആലഞ്ചേരി - സീറോ മലബാർ സഭയുടെ ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും (ശ്രേഷ്ഠ മെത്രാപ്പോലീത്ത) എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി (ജനനം ഏപ്രിൽ 19, 1945). 2011 മേയ് 26-നാണ് ഇദ്ദേഹം വോട്ടെടുപ്പിലൂടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടത്.തമിഴ്നാട്ടിലെ തക്കല രൂപതയുടെ പ്രഥമ മെത്രനുമായിരുന്നു ഇദ്ദേഹം.
• തോമസ് കല്ലമ്പള്ളി - തോമസ് കല്ലമ്പള്ളി (ജീവിതകാലം : 19 ഏപ്രിൽ 1953 - 2002 ഫെബ്രുവരി 27) കേരളത്തിലെ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ശ്രദ്ധേയനായ രാഷ്ട്രീയക്കാരനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായിരുന്നു.കേരള നിയമസഭയുടെ ചരിത്രത്തിൽ 26-ആമത്തെ വയസ്സിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കല്ലമ്പള്ളി, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എം‌.എൽ‌.എ. എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
• പോൾ റീഫൽ - പോൾ റൊണാൾഡ് റീഫൽ (ജനനം: 19 ഏപ്രിൽ 1966) ഒരു മുൻ ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും, ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറുമാണ്. ഓസ്ട്രേലിയക്കുവേണ്ടി 1992 മുതൽ 1999 വരെ 35 ടെസ്റ്റ് മത്സരങ്ങളിലും, 92 ഏകദിന മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. പിന്നീട് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം 2004 മുതൽ അദ്ദേഹം അമ്പയറിങ്ങ് രംഗത്തേക്ക് കടന്നു. ഇപ്പോൾ ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനലിലെ ഒരംഗമാണ് അദ്ദേഹം.2015 ക്രിക്കറ്റ് ലോകകപ്പ് നിയന്ത്രിക്കുന്ന അമ്പയർമാരിൽ ഒരാളാണ് അദ്ദേഹം.
• സിമി (ഗായിക) - പ്രമുഖ നൈജീരിയൻ ഗായികയും ഗാന രചയിതാവുമാണ് സിമി എന്ന പേരിൽ അറിയപ്പെടുന്ന സിമിസോല ബൊലാറ്റിറ്റൊ ഒഗുൻലിയെ (ജ: ഏപ്രിൽ 19, 1988). 2014ൽ ടിഫ് എന്ന പേരിലുള്ള ഗാനം പുറത്തിറങ്ങിയതോടെയാണ് ഇവർ ഏറെ പ്രസിദ്ധയായത്. ഹിപ് ഹോപ് വേൾഡ് അവാർഡിന്റെ ഹെഡ്ഡീസ് 2015ലെ രണ്ടു കാറ്റഗറിയിലേക്ക് ഈ ഗാനം നാമനിർദ്ദേശം ചെയ്യപ്പെട്ടു.
• സുരേഖ സിക്രി - നാടകങ്ങൾ, ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരമ്പരകൾ എന്നിവയിൽ സജീവമായിരുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് സുരേഖ സിക്രി.(19 ഏപ്രിൽ 1945 – 16 ജൂലൈ 2021) ആദ്യകാലത്ത് ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഇവർ 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. തുടർന്ന് ഹിന്ദിയിലും മലയാളത്തിലുമായി ധാരാളം ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. പ്രധാനമായും സഹനടിയുടെ വേഷങ്ങളിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്.
• സൂസൻ പോൾഗാർ - ചെസ്സിലെ വനിതാവിഭാഗം ലോക ചെസ്സ് ചാമ്പ്യനും ഒളിമ്പ്യാഡ് ജേതാവുമായിരുന്നു ഹംഗറിയിൽ ജനിച്ച സൂസൻ പോൾഗാർ (ജനനം ഏപ്രിൽ 19, 1969).ചെസ്സ് പഠനസ്ഥാപനത്തിന്റെ ചുമതലക്കാരിയായും,പരിശീലകയായും സൂസൻ ചുമതല വഹിച്ചിട്ടുണ്ട്. ചെസ്സ് കളിക്കാരികളായിരുന്ന ജൂഡിറ്റ്, സോഫിയ എന്നിവരുടെ ജ്യേഷ്ഠസഹോദരികൂടിയാണ് സൂസൻ .ഇവർ പോൾഗാർ സഹോദരിമാർ എന്നാണ് എന്നറിയപ്പെടുന്നു.
• ഹൈബി ഈഡൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യുവനേതാവും 2019 മുതൽ എറണാകുളത്ത് നിന്നുള്ള ലോക്സഭാംഗവുമാണ് ഹൈബി ഈഡൻ (ജനനം: 19,ഏപ്രിൽ,1983).
• ഹൊസെ എച്ചെഗാരായി - 1904 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ സ്പാനിഷ് നാടകകൃത്ത് ആണു ഹൊസെ എച്ചെഗാരായി (ജനനം ഏപ്രിൽ 19, 1832 - മരണം സെപ്റ്റംബർ 14, 1916). സിവിൽ എഞ്ചിനീയർ, ഗണിതശാസ്ത്രജ്ഞൻ, രാജ്യതന്ത്രജ്ഞൻ എന്നീ നിലകളിലും പ്രസിദ്ധനായ എച്ചെഗാരായിയുടെ നാടകങ്ങൾ സ്പാനിഷ് നാടകരംഗത്ത് പുത്തൻ ഉണർവ്വ് നൽകി.ആ വർഷത്തെ നോബൽ സമ്മാനം ഇദ്ദേഹം ഫ്രെഡറിക് മിസ്ട്രലുമായി പങ്ക് വയ്ക്കുകയായിരുന്നു.
• സ്മരണകൾ
• ചാൾസ് ഡാർവിൻ -  ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാൾസ് റോബർട്ട് ഡാർവിൻ (ഫെബ്രുവരി 12, 1809 - ഏപ്രിൽ 19, 1882). ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ 16ആം സ്ഥാനം ഡാർവിനാണ്.പത്തൊൻപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരിൽ ഔദ്യോഗികശവസംസ്കാരം നൽകി ബഹുമാനിക്കപ്പെട്ട അഞ്ചു പേരിൽ ഒരാളായിരുന്നു ഡാർവിൻ എന്നത് അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്.
• ജി. വെങ്കടസുബ്ബയ്യ - കന്നഡ എഴുത്തുകാരനും വ്യാകരണ പണ്ഡിതനും ലെക്സിക്കോഗ്രാഫറും സാഹിത്യ വിമർശകനുമാണ് ജി. വെങ്കടസുബ്ബയ്യ (23 ആഗസ്റ്റ് 1913 - 19 ഏപ്രിൽ 2021). പത്മശ്രീ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ അവാർഡും ലഭിച്ചിട്ടുണ്ട്. കന്നട സാഹിത്യത്തിൻെറ സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ എന്നാണ് അറിയപ്പെട്ടിരുന്നത്.
• പിയറി ക്യൂറി - ക്രിസ്റ്റലോഗ്രാഫി, മാഗ്നെറ്റിസം, പീസോ ഇലക്ട്രിസിറ്റി, റേഡിയോ ആക്റ്റിവിറ്റി എന്നീ മേഖലകളിൽ പ്രഗല്ഭനായിരുന്ന ഒരു ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനാണ്‌ പിയറി ക്യൂറി (French: പിയേർ ക്യുറീ) (മേയ് 15, 1859 – ഏപ്രിൽ 19, 1906). 1903-ൽ ഭാര്യ കൂടിയായ മേരി ക്യൂറി, ഹെൻറി ബെക്വറൽ എന്നിവരോടൊത്ത് റേഡിയേഷൻ സയൻസിൽ നടത്തിയ കണ്ടുപിടിത്തത്തിനു ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടി.

• ബെഞ്ചമിൻ ഡിസ്രയേലി - പ്രമുഖനായ ഇംഗ്ലീഷ് നോവലിസ്റ്റും ഗദ്യകാരനും ബ്രിട്ടന്റെ പ്രധാനമന്ത്രിയുമായിരുന്നു ബഞ്ചമിൻ ഡിസ്റെയ്ലി (ജീവിതകാലം: 21 ഡിസംബർ 1804 – 19 ഏപ്രിൽ 1881).സാമ്രാജ്യത്തെ ലോകത്തിന്റെ നായകസ്ഥാനത്തെത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കണക്കാക്കപ്പെടുന്നു. രാഷ്ട്രീയ നോവലുകളുടെ കർത്താവെന്ന നിലയിലാണ് ഇദ്ദേഹത്തിന് പ്രശസ്തി ഏറെയുള്ളത്.
• എഡ്വേർഡ് ജിം കോർബറ്റ് - ലോക പ്രശസ്തനായ വന്യജീവി സംരക്ഷകപ്രചാരകനും എഴുത്തുകാരനും അതെല്ലാം ആവുന്നതിനുമുമ്പ് ഒന്നാന്തരം ഒരു നായാട്ടുകാ‍രനുമായിരുന്നു ബ്രിട്ടീഷ്-ഇന്ത്യൻ പൗരത്വമുള്ള ജെയിംസ് എഡ്വേർഡ് കോർബറ്റ് എന്ന ജിം കോർബറ്റ് (ജനനം ജൂലൈ 25, 1875 - മരണം ഏപ്രിൽ 19, 1955). ചമ്പാവതിയിലെ നരഭോജിയായ കടുവയെ വകവരുത്തിയതുപോലെയുള്ള സാഹസികമായ നായാട്ടാനുഭവങ്ങൾ വിവരിക്കുന്ന കഥകളാണ് കോർബറ്റിനെ പ്രശസ്തനാക്കിയത്. അദ്ദേഹം എഴുതിയ കുമയൂണിലെ നരഭോജികൾ (Man Eaters of Kumon) 1946-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇത് പിന്നീട് 27 ഭാഷകളിൽ തർജ്ജിമ ചെയ്യപ്പെട്ടു, അന്തർദേശീയ ബെസ്റ്റ് സെല്ലറായി.
• കോൺറാഡ് അഡനോവെർ - ജർമൻ ഫെഡറൽ റിപ്പബ്ളിക്കിന്റെ ആദ്യത്തെ ചാൻസലർ ആയിരുന്നു കോൺറാഡ് അഡനോവെർ (ജനനം 5 ജനുവരി 1876 - മരണം 19 ഏപ്രിൽ 1967). നാസിഭരണം താറുമാറാക്കിയ ജർമനിയെ പുനർനിർമ്മാണംമൂലം ഒരു സമ്പന്നരാഷ്ട്രമാക്കിയതിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്.
• ആർ. ഗോപാലകൃഷ്ണൻ നായർ - മൂന്നാം കേരള നിയമസഭയിൽ നെയ്യാറ്റിൻകര മണ്ഡലത്തെ പ്രതിനിധീകരിച്ച അംഗവും സഹകരണ മേഖലയിലെ സഹകാരിയുമായിരുന്നു ആർ. ഗോപാലകൃഷ്ണൻ നായർ( മാർച്ച് 1931 - 19 ഏപ്രിൽ 2014)
• ജോർജ്ജ് ബൈറൺ - ഒരു ആഗലകവിയും കാല്പനികപ്രസ്ഥാനത്തിന്റെ നായകന്മാരിൽ ഒരാളുമായിരുന്നു ജോർജ്ജ് ഗോർഡൻ ബൈറൻ അല്ലെങ്കിൽ ലോഡ് ബൈറൻ (ജനനം: ജനുവരി 22, 1788; മരണം: ഏപ്രിൽ 19,1824).
• ഫറൂഖ് സിയാർ - 1713 മുതൽ 1719 വരെ മുഗളചക്രവർത്തിയായിരുന്നു ഫറൂഖ് സിയാർ (ഓഗസ്റ്റ് 20, 1685 - ഏപ്രിൽ 19, 1719). അബുൽ മുസാഫർ മൂയിനുദ്ദീൻ മുഹമ്മദ് ഷാ ഫറൂഖ്-സിയാർ അലിം അക്ബർ സാനി വാലാ ഷാൻ പാദ്ഷാ-ഇ-ബാഹ്ർ-ഉ-ബാർ എന്നാണ് മുഴുവൻ പേര്.മുഗൾ സാമ്രാജ്യത്തിലെ ദുർബലനായ ചക്രവർത്തിയായാണ് ഫറൂഖ് സിയാർ വിലയിരുത്തപ്പെടുന്നത്.
• മോഹ്സിൻ ബിൻ അഹമ്മദ് - രണ്ടാം കേരളാനിയമസഭയിൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രവർത്തകനാണ് മോഹ്സിൻ ബിൻ അഹമ്മദ് (ജനനം:ഫെബ്രുവരി-1906 - മരണം: 19-04-1982). രണ്ടാം കേരളാനിയമസഭയിലെ സ്പീക്കറായിരുന്ന സീതി സാഹിബിന്റെ നിര്യാണാത്തോടനുബന്ധിച്ചുനടന്ന ഉപതിരഞ്ഞെടുപ്പിലാണ് മോഹ്സിൻ ബിൻ അഹമ്മദ് നിയമസഭാ സാമാജികനായത്.

• വാറൻ ഡി ലാ റു - ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞനാണ് വാറൻ ഡി ലാ റു(ജനനം 18 ജനുവരി 1815 - മരണം 19 ഏപ്രിൽ 1889). സൂര്യന്റെ ദൈനംദിന ചിത്രങ്ങളെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ഫോട്ടോഹീലിയോഗ്രാഫ് കണ്ടുപിടിച്ചത് (1858) ഇദ്ദേഹമാണ്.  ഡി ലാ റു ബാറ്ററികളുടെ നിർമിതിയിൽ പല പരിഷ്കാരങ്ങൾ വരുത്തുകയും സിൽവർ ക്ലോറൈഡ് സെൽ കണ്ടുപിടിക്കുകയും ചെയ്തു. വാതകങ്ങളിൽക്കൂടിയുള്ള വൈദ്യുത ഡിസ്ചാർജിനെക്കുറിച്ചും പ്ലാറ്റിനം ഫിലമെന്റോടു കൂടിയ വൈദ്യുത ബൾബുകളെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. കവർ (envelope) ഉണ്ടാക്കുന്നതിനുള്ള ഒരു യന്ത്രവും ഇദ്ദേഹത്തിന്റെ കണ്ടുപിടിത്ത (1851)ങ്ങളിലുൾപ്പെടുന്നു. 
ഇന്നത്തെ ചോദ്യോത്തരങ്ങൾ
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ
എണ്ണ -പ്രകൃതിവാതക ഉത്പാദക ഗവേഷണ സ്ഥാപനമേത്‌?
- ഒ.എന്‍.ജി.സി. (ഓയില്‍ ആന്‍ഡ്‌നാച്വറല്‍ ഗ്യാസ്‌ കോര്‍പ്പറേഷന്‍)

* ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ്‌ ഓയിലിന്റെ 70 ശതമാനത്തോളം ഉത്പാദിപ്പിക്കുന്ന സ്ഥാപനമേത്‌?
- ഒ.എന്‍.ജി.സി.

* 2019-20 -ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപനമേത്‌?
ഒ.എന്‍.ജി.സി.

* ഒ.എന്‍.ജി.സി. സ്ഥാപിതമായ വര്‍ഷമേത്‌?
1956 ഓഗസ്റ്റ്‌

* വിദേശരാജ്യങ്ങളിലെ ഖനന-പര്യവേക്ഷണങ്ങളിലേര്‍പ്പെട്ടിട്ടുള്ള ഒ.എന്‍.ജി.സിയുടെ അനുബന്ധ സ്ഥാപനമേത്‌?
- ഒ.എന്‍.ജി.സി. വിദേശ്‌

* ഏത്‌ സ്ഥാപനത്തിന്റെ ആസ്ഥാനമാണ്‌ ന്യൂഡല്‍ഹിയിലെ ദീന്‍ദയാല്‍ ഊര്‍ജഭവന്‍?
ഒ.എന്‍.ജി.സി.

* ഒ.എന്‍.ജി.സിയുടെ കീഴിലെ ഏറ്റവും വലിയ എണ്ണഖനന കേന്ദ്രമേത്‌?
മുംബൈ ഹൈ ഫീല്‍ഡ്‌

* മുംബൈ നഗരത്തില്‍ നിന്ന്‌ 176 കിലോമിറ്റര്‍ പടിഞ്ഞാറ്‌ മാറി അറബിക്കടലിലുള്ള ഇന്ത്യയുടെ എണ്ണഖനി ഏത്‌”
മുംബൈ ഹൈ ഫീല്‍ഡ്‌

* മുംബൈ ഹൈ ഫീല്‍ഡ്‌ കണ്ടെത്തിയത്‌ ഏത്‌ പര്യവേക്ഷക കപ്പല്‍ 1964-67 കാലഘട്ടത്തില്‍ നടത്തിയ പഠനങ്ങളിലൂടെയാണ്‌?
അക്കാഡമിക്‌ അര്‍ഖാന്‍ ജെല്‍സ്കി


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments