New

6/recent/ticker-posts

TODAY IN HISTORY - APRIL 18: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 18 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 18 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1199 മേടം 05) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഏപ്രിൽ 18
• ലോക പൈതൃക ദിനം
• അന്താരാഷ്ട്ര അമച്വർ റേഡിയോ ദിനം
• സ്മാരകങ്ങൾക്കും സൈറ്റുകൾക്കുമുള്ള അന്താരാഷ്ട്ര ദിനം
• പിനാറ്റ ദിനം
• പത്ര കോളമിസ്റ്റുകളുടെ ദിനം
• ഹോളോകോസ്റ്റ് അനുസ്മരണ ദിനം
• വളർത്തുമൃഗ ഉടമകളുടെ സ്വാതന്ത്ര്യദിനം
• ദേശീയ ലൈൻമാൻ അഭിനന്ദന ദിനം
• ദേശീയ വെലോസിറാപ്റ്റർ അവബോധ ദിനം
• സ്കൗട്ട്സ് ദിനം (അർമേനിയ)
• കണ്ടുപിടുത്ത ദിനം (ജപ്പാൻ)
• സ്വാതന്ത്ര്യദിനം (സിംബാബ്‌വെ)
• ദേശീയ സൈനിക ദിനം (ഇറാൻ)
• കോമ രോഗികളുടെ ദിനം (പോളണ്ട്)
• ദേശീയ മൃഗ പടക്ക ദിനം (യുഎസ്എ)
• റെഡ് ക്രോസ് സൊസൈറ്റി സ്ഥാപക ദിനം (ഉക്രെയ്ൻ)
• മുതിർന്നവരുടെ ഓട്ടിസം അവബോധ ദിനം (യുഎസ്എ)
• ചരിത്രപരവും സാംസ്കാരികവുമായ സ്മാരകങ്ങളുടെ ദിനം (ഉക്രെയ്ൻ)
• ദേശീയ ട്രാൻസ്‌ജെൻഡർ എച്ച്‌ഐവി പരിശോധനാ ദിനം (യുഎസ്എ)
• ചരിത്ര സംഭവങ്ങൾ
• 868 - മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള സാൻ ഫ്രാൻസിസ്കോ സൊസൈറ്റി രൂപീകരിച്ചു.
• 1909 - 'ഓർലിയൻസിലെ കന്യക' എന്നറിയപ്പെട്ട ജോവാൻ ഓഫ് ആർക്കിനെ കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
• 1923 - ജർമൻകാരനായ പ്രൊഫ. ബെറിംഗ് ഡിഫ്തീരിയയ്ക്ക് മരുന്ന് കണ്ടെത്തി.
• 1925 - ചിക്കാഗോയിൽ ലോക മേള ആരംഭിച്ചു
• 1930 - സൂര്യാസെന്നിന്റെ നേതൃത്വത്തിൽ ചിറ്റഗോങ്ങിലെ ബ്രിട്ടീഷ് ആയുധപ്പുര ആക്രമിച്ചു.
• 1946 - ലീഗ് ഓഫ് നേഷൻസ് പിരിച്ചു വിട്ടു.
• 1950 - ആചാര്യ വിനോബാ ഭാവെ ഭൂദാന പ്രസ്ഥാനം ആരംഭിച്ചു.
• 1951 - ആചാര്യ വിനോബാ ഭാവെയുടെ നേതൃത്വത്തിൽ തെലുങ്കാനയിലെ പോച്ചംപള്ളി ഗ്രാമത്തിൽനിന്ന് ഭൂദാനയാത്ര ആരംഭിച്ചു.
• 1954 - ഗമാൽ അബ്ദൽ നാസർ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.
• 1963 -  ഡോ ജെയിംസ് കാംബെൽ ആദ്യത്തെ മനുഷ്യ നാഡി മാറ്റിവയ്ക്കൽ നടത്തി
• 1966 - ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ നിന്ന് വൈദ്യുതി പ്രവഹിച്ചു തുടങ്ങി.
• 1980 - റിപ്പബ്ലിക്ക് ഓഫ് സിംബാബ്വേ നിലവിൽ വന്നു. റൊഡേഷ്യ എന്ന പേരിലായിരുന്നു ഈ രാജ്യം മുൻപ് അറിയപ്പെട്ടിരുന്നത്. കനാൻ ബനാന, രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ടായി.
• 1991 - കേരളത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കോഴിക്കോട്ടു നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. മലപ്പുറം സ്വദേശിനി ആയിഷാ ചേലക്കോടൻ എന്ന നവ സാക്ഷരയാണ് പ്രഖ്യാപനം നടത്തിയത്.
• 993 - പാകിസ്താൻ പ്രസിഡണ്ട്, ഗുലാം ഇഷ്ക് ഖാൻ, ദേശീയ അസ്സംബ്ലിയും കാബിനറ്റും പിരിച്ചു വിട്ടു.
• 2007 - യുണൈറ്റഡ് സ്റ്റേറ്റ്സിലെ സുപ്രീം കോടതി 5-4 തീരുമാനത്തിൽ ഭാഗിക-ജനനം അബോർഷൻ നിരോധന നിയമം ശരിവച്ചു.
• ജന്മദിനങ്ങൾ
• എ.സി. മൊയ്തീൻ - കേരളത്തിലെ സി.പി.ഐ.(എം) നേതാക്കളിലൊരാളും മുൻ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമാണ് എ.സി. മൊയ്തീൻ (ജനനം 18 ഏപ്രിൽ 1956). 2016-ൽ കുന്നംകുളം നിയമസഭാമണ്ഡലത്തിൽ നിന്ന്  ഭൂരിപക്ഷത്തിൽ വിജയിച്ച മൊയ്തീൻ തുടർന്ന് പിണറായി വിജയൻ മന്ത്രിസഭയിൽ സഹകരണം, ടൂറിസം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. ഇ.പി. ജയരാജൻ രാജിവച്ചതിനെത്തുടർന്നുണ്ടായ മന്ത്രിസഭാ പുനഃസംഘടനയിലാണ് അദ്ദേഹത്തിന് വ്യവസായം, കായികം എന്നീ വകുപ്പുകൾ ലഭിച്ചത്.

• ശ്രീജ - ഒരു മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയും ഗായികയുമാണ് ശ്രീജ (ജനനം  1971 ഏപ്രിൽ 18). ജഗതി ആദ്യമായി സംവിധാനം ചെയ്ത അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. പിന്നീട് ചെറിയ ലോകവും വലിയ മനുഷ്യരും, കാഴ്ചയ്ക്കപ്പുറം എന്ന ചിത്രങ്ങളിൽ മുകേഷിന്റെ നായികയായും, ഇന്ദ്രജാലത്തിൽ മോഹൻലാലിന്റെ നായികയായും അഭിനയിച്ചു. 1990-കളുടെ ആരംഭത്തിൽ തയ്യൽക്കാരൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള സന്താനപാണ്ഡ്യനെ വിവാഹം ചെയ്തു.
• പൂനം ദില്ലൺ - ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, ടെലിവിഷൻ നടിയുമാണ് പൂനം ദില്ലൺ (ജനനം: 1962 ഏപ്രിൽ 18). 1980 കളിൽ മികച്ച നടിയായിരുന്നും പൂനം.16ആം വയസ്സിൽ പൂനം മിസ്സ്. യങ്ങ് ഇന്ത്യ കിരീടം നേടി.
• കെ.പി.എ.സി. സണ്ണി - ഒരു മലയാളചലച്ചിത്ര നടനാണ് കെ.പി.എ.സി. സണ്ണി (*ജനനം ഏപ്രിൽ 18, 1934 - മരണം 18 ഏപ്രിൽ 2006). നാടകനടനായി കലാജീവിതമാരംഭിച്ച സണ്ണി 1970ൽ ആണു് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 250ൽ അധികം ചിത്രങ്ങളിൽ സണ്ണി അഭിനയിച്ചിട്ടുണ്ട്.നിരവധി തവണ ഫിലിം ക്രിട്ടിക്സ് അവാർഡും 2005ൽ ഇ.പി.ടി.എ. പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
• ജി. രവീന്ദ്രവർമ്മ - കേരളപാണിനി എ.ആർ. രാജരാജവർമ്മയുടെ കൊച്ചുമകനും പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും കേന്ദ്രമന്ത്രിയുമായിരുന്നു മാവേലിക്കര സ്വദേശിയായ ജി. രവീന്ദ്രവർമ്മ(18 ഏപ്രിൽ 1925-9 ഒക്ടോബർ 2006).
• ഹെൻ‌റി ലൂയിസ് വിവിയൻ ദെരൊസിയോ - ഇന്തോ-ആംഗ്ലിയൻ കവിയും അധ്യാപകനുമാണ് ഹെൻ‌റി ലൂയിസ് വിവിയൻ ദെരൊസിയോ (ജനനം 18 ഏപ്രിൽ 1809 - മരണം 26 ഡിസംബർ 1831). സാഹിത്യം, ദർശനം എന്നീ വിഷയങ്ങളിലുള്ള നിരവധി ഗ്രന്ഥങ്ങൾ വായിക്കാൻ ഇക്കാലത്ത് അവസരം ലഭിച്ചു. ഫ്രഞ്ച് വിപ്ലവത്തിന്റെ ഗതിവിഗതികളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാനിടയായത് ഇദ്ദേഹത്തിൽ മനുഷ്യവാദത്തിൽ അധിഷ്ഠിതമായ ചിന്തകളുണരുന്നതിനു കാരണമായി.
• ധോൻഡൊ കേശവ് കർവെ - മഹർഷി ഡോ. ധോൻഡൊ കേശവ് കർവെ (ഏപ്രിൽ 18, 1858 - നവംബർ 9, 1962) ഭാരതത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നല്കുന്നതിലും വിധവകളുടെ പുനർ വിവാഹത്തിനും വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനാണ്‌ കർവെ. ഇന്ത്യൻ ഗവണ്മെന്റ്, അദ്ദേഹം നൂറു വയസ്സ് തികച്ച വർഷമായ 1958-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം നല്കി ബഹുമാനിച്ചു.ഭാരതരത്നം കിട്ടിയ പ്രായമേറിയ വ്യക്തിയാണ്‌ ഇദ്ദേഹം ഇന്ത്യയിലെയും തെക്ക്-കിഴക്ക് ഏഷ്യയിലെയും ആദ്യത്തെ വനിത സർവകലാശാലയുടെ സ്ഥാപകനാണ്‌ ഇദ്ദേഹം. അദ്ദേഹത്തെ ആദരസൂചകമായി ‘മഹർഷി’ എന്നും, അദ്ദേഹത്തിന്റെ മാതൃഭാഷയായ മറാത്തി സംസാരിക്കുന്നവർ അണ്ണാ എന്നും വിളിച്ചുപോരുന്നു.
• പണ്ഡിറ്റ് ഗോപാലൻനായർ - ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന പണ്ഡിറ്റ് ഗോപാലൻനായർ (ജനനം ഏപ്രിൽ 18, 1868 - മരണം 1968 ജനുവരി 17). പുരാണങ്ങളിലും ഉപനിഷത്തുക്കളിലും അഗാധപരിജ്ഞാനം ഉണ്ടായിരുന്ന ഗോപാലൻ നായർക്ക് കൊച്ചിരാജാവിൽ നിന്നു സാഹിത്യകുശലൻ ബഹുമതി നൽകപ്പെട്ടിരുന്നു.
• മാൽക്കം മാർഷൽ - മാൽക്കം മാർഷൽ (ഏപ്രിൽ 18, 1958 - നവംബർ 4, 1999) വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ച എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളറായിരുന്നു.
• സാമുവൽ പി.ഹണ്ടിങ്ടൺ - ഒരു യാഥാസ്തിക അമേരിക്കൻ രാഷ്ട്രീയ ചിന്തകനും, ഹാർവാർഡ് സർവകലാശാലയിലെ രാഷ്ട്രീയമീംമാംസാ പ്രൊഫസ്സറുമാണ് സാമുവൽ പി.ഹണ്ടിങ്ടൺ (ജനനം ഏപ്രിൽ 18, 1927 - മരണം ഡിസംബർ 24, 2008). ദി ക്‌ളാഷ് ഓഫ് സിവിലൈസേഷൻസ് (ജനപദങ്ങളുടെ സംഘർഷം) (1993, 1996) എന്ന ശീതയുദ്ധത്തിനുശേഷമുള്ള ലോകവ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രബന്ധത്തിലൂടെ ഇദ്ദേഹം ശ്രദ്ധേയനായി.

• സി.ബി. കുമാർ - മലയാള സാഹിത്യകാരനും പത്ര പ്രവർത്തകനുമായിരുന്നു സി.ബി. കുമാർ എന്ന പേരിലെഴുതിയിരുന്ന ചക്രപാണി ഭാസ്കര കുമാർ (18 ഏപ്രിൽ 1910 - 1 സെപ്റ്റംബർ 1972). കത്തുകൾ ഒരു സാഹിത്യരൂപമെന്ന നിലയിൽ മലയാളത്തിൽ പ്രചരിപ്പിച്ചതും കത്തുകളുടെ ആദ്യ സമാഹാരം മലയാളത്തിൽ രചിച്ചത് ഇദ്ദേഹമാണ്. ലണ്ടൻ കത്തുകൾ എന്ന പേരിൽ 1950 ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ സമാഹാരമാണ് കത്തുകളുടെ സാഹിത്യത്തിൽ മലയാളത്തിൽ ആദ്യത്തെ കൃതി.
• സ്മരണകൾ
• താന്തിയാ തോപ്പി - ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, 1857 -ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ നേതാവുമായിരുന്നു രാമചന്ദ്ര പാണ്ടുരംഗ് തോപ്പെ എന്ന താന്തിയോ തോപ്പി (തത്യാ ടോപെ) (ജനനം 1814 - മരണം   18 ഏപ്രിൽ 1859). നാനാ സാഹിബിന്റെ സൈന്യാധിപനും സുഹൃത്തും കൂടിയായിരുന്നു താന്തിയോ തോപ്പെ.  ഗ്വാളിയോർ യുദ്ധത്തിൽ ഝാൻസി റാണിയുടെ സഹായത്തിനായി എത്തിച്ചേർന്നതും തോപ്പെ ആയിരുന്നു.
• കണിയാപുരം രാമചന്ദ്രൻ - കേരളത്തിലെ സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയായിരുന്നു, സി.പി.ഐ നേതാവും എഴുത്തുകാരനുമായിരുന്ന കണിയാപുരം രാമചന്ദ്രൻ (ജനനം   ഓഗസ്റ്റ് 5, 1938 - മരണം 18 ഏപ്രിൽ 2005).
• ആൽബർട്ട് ഐൻസ്റ്റൈൻ- ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റൈൻ (1879 മാർച്ച് 14 – 1955 ഏപ്രിൽ 18). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു (ക്വാണ്ടം മെക്കാനിക്സാണ് അടുത്തത്).
• ഇറാസ്മസ് ഡാർവിൻ* - ഇംഗ്ലീഷ് കവിയും ശാസ്ത്രജ്ഞനും ഭിഷഗ്വരനുമായിരുന്നു ഇറാസ്മസ് ഡാർവിൻ (ജനനം 12 December 1731 - മരണം 18 April 1802). ദ് ലവ്സ് ഒഫ് പ്ലാന്റ്സ്, ദ് ഇക്കണോമി ഒഫ് വെജിറ്റേഷൻ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ എണ്ണപ്പെട്ട ഗ്രന്ഥങ്ങളാണ്.ഇദ്ദേഹത്തിന്റെ സൂനോമിയ ഓർ ദ് ലോസ് ഒഫ് ഓർഗാനിക് ലൈഫ് (Zoonomia or the Laws of Organic Life) എന്ന ഗ്രന്ഥമാണ് കൂടുതൽ ശ്രദ്ധേയമായിത്തീർന്നത്.
• കെ.പി.എ.സി. സണ്ണി* - ഒരു മലയാളചലച്ചിത്ര നടനാണ് കെ.പി.എ.സി. സണ്ണി (ജനനം ഏപ്രിൽ 18, 1934 - മരണം 8 ഏപ്രിൽ 2006). നാടകനടനായി കലാജീവിതമാരംഭിച്ച സണ്ണി 1970ൽ ആണു് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 250ൽ അധികം ചിത്രങ്ങളിൽ സണ്ണി അഭിനയിച്ചിട്ടുണ്ട്. നിരവധി തവണ ഫിലിം ക്രിട്ടിക്സ് അവാർഡും 2005ൽ ഇ.പി.ടി.എ. പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
• ബരീന്ദ്ര കുമാർ ഘോഷ്* - ഒരു ഇന്ത്യൻ വിപ്ലവകാരിയും പത്രപ്രവർത്തകനുമായിരുന്നു ബരീന്ദ്ര ഘോഷ് അഥവാ ബരീന്ദ്ര നാഥ് ഘോസ് (ജനനം: ജനുവരി 5, 1880 - ഏപ്രിൽ 18, 1959). ബംഗാളിലെ ഒരു വിപ്ലവ സംഘടനയായിരുന്ന ജുഗന്തറിലെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ശ്രീ അരബിന്ദോയുടെ ഇളയ സഹോദരനായിരുന്നു ബരീന്ദ്ര ഘോഷ്.

• ഹോകുസായി* - എഡോ കാലഘട്ടത്തിലെ ജാപ്പനീസ് കലാകാരനും, ഉക്കിയോ-യി ചിത്രകാരനും മുദ്രണനിർമ്മാതാവും ആയിരുന്നു കറ്റ്സുഷിക ഹോകുസായി (ജനനം ഒക്ടോബർ - നവംബർ 1760 - മരണം ഏപ്രിൽ 18, 1849) .ഹോകുസായിയുടേത് ഒരു നീണ്ട കലാജീവിതമാണെങ്കിലും തന്റെ ഏറ്റവും പ്രധാന സൃഷ്ടികൾ 60-ആം വയസ്സിനു ശേഷമാണ് ഹൊകുസായി നിർമ്മിച്ചത്
ഇന്നത്തെ ചോദ്യോത്തരങ്ങൾ
ഇന്ത്യയിലെ ലോക പൈതൃക കേന്ദ്രങ്ങൾ
1. അജന്താ ഗുഹകൾ കണ്ടെത്തിയ വർഷം?
- 1819

2. അജന്താ ഗുഹകൾ സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്രയിൽ ഔറംഗബാദ് ജില്ല

3. ലോക പൈതൃക ദിനം
ഏപ്രിൽ18 

4. എല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രം ?
- കൈലാസനാഥക്ഷേത്രം

5. ആഗ്രകോട്ടയുടെ സ്ഥാപകന്‍?
അക്ബർ 

6. ഏത് നദിയുടെ തീരത്താണ് ആഗ്ര സ്ഥിതി ചെയ്യുന്നത്?
യമുന 

7. താജ്മഹൽ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
യമുന

8. കറുത്ത പഗോഡ എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്രം ഏത് ?
കൊണാർക്ക് സൂര്യക്ഷേത്രം 

9. മഹാബലിപുരത്തെ ക്ഷേത്രങ്ങള്‍ നിർമ്മിച്ചത് ഏത് രാജാക്കന്മാരുടെ കാലത്താണ്?
- പല്ലവ 

10. അസമിലെ ലോലാഘട്ട, നഗവോണ്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വ്യാപിച്ച് കിടക്കുന്ന ദേശീയ ഉദ്യാനം?
കാസിരംഗ


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments