New

6/recent/ticker-posts

TODAY IN HISTORY - APRIL 17: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 17 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 17 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1199 മേടം 04) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഏപ്രിൽ 17
• ലോക ഹീമോഫീലിയ ദിനം
• അന്താരാഷ്ട്ര ഫോർഡ് മുസ്താങ് ദിനം
• അന്താരാഷ്ട്ര ഹൈക്കു കവിതാ ദിനം
• ബോസ്റ്റൺ മാരത്തൺ ദിനം
• എല്ലിസ് ഐലൻഡ് കുടുംബ ചരിത്ര ദിനം
• ദേശീയ കിക്ക്ബോൾ ദിനം
• വനിതാ ദിനം (ഗാബോൺ)
• ഒഴിപ്പിക്കൽ ദിനം (സിറിയ)
• ദേശീയ ക്രാഫിഷ് ദിനം (യുഎസ്എ)
• മാൽബെക്ക് ലോക ദിനം (യുഎസ്എ)
• പതാക ദിനം (അമേരിക്കൻ സമോവ)
• ദേശസ്നേഹികളുടെ ദിനം (യുഎസ്എ)
• ദേശീയ ചീസ്ബോൾ ദിനം (യുഎസ്എ)
• വെരാസാനോ ദിനം (യുഎസ്എ , ഇറ്റലി)
• ഫയർ സർവീസ് ദിനം (കസാക്കിസ്ഥാൻ)
• മൈഗ്രേഷൻ സർവീസ് എംപ്ലോയീസ് ദിനം (തുർക്ക്മെനിസ്ഥാൻ)
• ആഭ്യന്തര കാര്യ ബോഡികളുടെയും ആഭ്യന്തര സൈനികരുടെയും വെറ്ററൻസ് ദിനം (റഷ്യ)
• ചരിത്ര സംഭവങ്ങൾ
• 1524 - ഫ്ലോറന്റൈൻ നാവിഗേറ്ററായ ജിയോവാനി വെരാസാനോ ന്യൂയോർക്ക് ഉൾക്കടൽ കണ്ടെത്തി.
• 1930 -  ഡ്യുപോണ്ട് ശാസ്ത്രജ്ഞനായ എൽമർ കെ. ബോൾട്ടൺ ജൂലിയസ് ന്യൂലാൻഡിന്റെ ഡിവിനൈൽ അസറ്റലീൻ ഉപയോഗിച്ച് നിയോപ്രീൻ കണ്ടുപിടിച്ചു.
• 1941 - രണ്ടാം ലോകമഹായുദ്ധം: യൂഗോസ്ലാവ്യ ജർമ്മനിക്കു മുൻപിൽ കീഴടങ്ങി.
• 1946 - ഫ്രഞ്ച് ഭരണത്തിൽ നിന്ന് സിറിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
• 1952 - സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ലോക്സഭ രൂപീകൃതമായി.
• 1964 - ജെറി മോക്ക്, വായുമാർഗ്ഗം ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വനിതയായി.
• 1970 - ഇന്ധന സെല്ലിലുണ്ടായ സ്ഫോടനത്തെ തുടർന്ന് അപ്പോളോ 13 ബഹിരാകാശവാഹനം അടിയന്തരമായി ഭൂമിയിൽ ഇറക്കി.
• 1980 - വെള്ളക്കാരുടെ 90 വർഷത്തെ ഭരണം അവസാനിപ്പിച്ച് ആഫ്രിക്കൻ രാജ്യമായ റൊഡേഷ്യ സ്വതന്ത്രമായി. സിംബാവേ എന്ന് ഈ രാജ്യം അറിയപ്പെടുന്നു.
• 1983 - SLV-3 റോക്കറ്റ് വിക്ഷേപിച്ച് ഇന്ത്യ ബഹിരാകാശ യുഗത്തിലേക്ക് പ്രവേശിച്ചു.
• 1986 - ഹോളണ്ടും സിസിലി ദ്വീപുകളും തമ്മിലുള്ള മുന്നൂറ്റിമുപ്പത്ത്ഞ്ചു വർഷത്തെ യുദ്ധത്തിന്‌ അറുതി വരുത്തിയ സന്ധി ഒപ്പു വച്ചു.
• 2013 - തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ഏക വനിതയായ വിഎസ് രമാദേവി ബാംഗ്ലൂരിൽ അന്തരിച്ചു. ഹിമാചൽ കർണാടക സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്.
• ജന്മദിനങ്ങൾ
• തകഴി ശിവശങ്കരപ്പിള്ള - നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള (ജനനം 1912 ഏപ്രിൽ 17 - മരണം ഏപ്രിൽ 10, 1999). കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്നു.
• എൻ.എൽ. ബാലകൃഷ്ണൻ - മലയാള സിനിമകളിലെ നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര അഭിനേതാവുമായിരുന്നു നാരായണൻ ലക്ഷ്മി ബാലകൃഷ്ണൻഎന്ന എൻ.എൽ. ബാലകൃഷ്ണൻ (ജ: 1942 ഏപ്രിൽ 17 ; മ: 2014 ഡിസംബർ 25). ദീർഘകാലം ഫിലിംമാഗസിനിൽ ഫോട്ടോഗ്രാഫറായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്മാർക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
• മുത്തയ്യ മുരളീധരൻ - ഒരു ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ് മുത്തയ്യ മുരളീധരൻ (ജനനം   1972 ഏപ്രിൽ 17).  2002ൽ വിസ്ഡൻ ക്രിക്കറ്റേർസ് അൽ‌മനാക്ക് ഇദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് ബൗളറായി തിരഞ്ഞെടുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് മുരളീധരൻ നേടിയിട്ടുണ്ട്. ഗോളിൽ നടന്ന ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ പ്രഗ്യാൻ ഓജയെ പുറത്താക്കിക്കൊണ്ടാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്. തന്റെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിലാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്.
• വിക്രം - തമിഴ് സിനിമ രം‌ഗത്തെ ഒരു നടനാണ് വിക്രം (ജനനം  1966 ഏപ്രിൽ 17). അദ്ദേഹത്തിന്റെ പേരിൽ തമിഴ് സിനിമാ രം‌ഗത്ത് ഒരു പാട് വൻ വിജയം നേടിയ ചിത്രങ്ങൾ ഉണ്ട്. വിക്രമിന്റെ മികച്ച സിനിമകൾ സേതു, ദിൽ, കാശി, ധൂൾ. സാമി, ജെമിനി, പിതാമഗൻ, അന്യൻ, ഭീമ ,ഐ , മഹാൻ എന്നിവയാണ്. 2003 - ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും കൂടാതെ 2005 - ലെ ഫിലിം‌ഫെയർ അവാർഡും ലഭിച്ചു.
• കെ. അശോകൻ - ഒരു മലയാള സാഹിത്യകാരനാണ് കെ. അശോകൻ (ജനനം  1933 ഏപ്രിൽ 17).നിരൂപണം, ഉപന്യാസം, ബാലസാഹിത്യം, കവിത എന്നീ വിഭാഗങ്ങളിലായി അര ഡസനിലേറെ കൃതികൾ അശോകൻ രചിച്ചിട്ടുണ്ട്.മലയാളസാഹിത്യത്തിലെ ശ്രദ്ധേയരായ ഏതാനും നോവൽ രചയിതാക്കളെക്കുറിച്ച് അവരുടെ മുഖ്യകൃതികൾ അവലംബമാക്കി നടത്തിയ പഠനമാണ് നോവൽ മലയാളത്തിൽ എന്ന കൃതി. തകഴി മുതൽ മുകുന്ദൻ വരെ, രാപ്പാടികൾ, കുമാരനാശാൻ എന്നിവയാണ് ഇതര കൃതികൾ.1957 മുതൽ മൂന്നു വർഷം മലയാളം ലക്സിക്കൺ നിർമ്മാണസമിതിയിൽ പ്രവർത്തിച്ചു. 1960-ൽ സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായി നിയമിതനായി. തുഔദ്യോഗിക ഭാഷാ കമ്മിഷൻ ചെയർമാനായും കുറേക്കാലം ജോലി നോക്കിയിരുന്നു. പിന്നീട് കേരളാ ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടറായി. 1988-ൽ സർവീസിൽ നിന്നു വിരമിച്ചു.

• കെ.ഡി. ജോർജ് - മലയാള സിനിമയുടെ തുടക്കം മുതൽ സജീവമായിരുന്ന ചിത്രസംയോജകൻ ആണ് ശ്രീ കെ.ഡി ജോർജ്ജ് (1908 , ഏപ്രിൽ 17 - 1991 , ജൂൺ 18). ഒട്ടനവധി ചിത്രങ്ങൾക്കു ചിത്രസംയോജനം ചെയ്തു.1949ൽ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലാണ് ആദ്യമായി എഡിറ്റിങ് ചെയ്തത്. മലയാളത്തിലെ ആദ്യ കളർ ചിത്രമായ ചെമ്മീൻ (1965) -ൽ ചിത്രസംയോജന സഹായി ആയി പ്രവർത്തിച്ചു.1968ലെ വിരുതൻ ശങ്കു ആണ് അവസാന ചിത്രം.
• ദിനേശ് മോംഗിയ - ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് ദിനേശ് മോംഗിയ (ജനനം 17 ഏപ്രിൽ 1977) .ഏകദിന ക്രിക്കറ്റിലും, ഒരു ട്വന്റി20 മത്സരത്തിലും മോംഗിയ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഏകദേശം 50 റൺസ് ശരാശരിയിൽ 6800ൽ പരം റൺസ് മോംഗിയ നേടിയിട്ടുണ്ട്.
• ധീരൻ ചിന്നമലൈ - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ പോരാടിയ ഒരു തമിഴ് ഭരണാധികാരിയും പാളയക്കാരനും കൊങ്ങുനാടിന്റെ മുഖ്യനുമായിരുന്നു ധീരൻ ചിന്നമലൈ (17 ഏപ്രിൽ 1756 – 31 ജൂലൈ 1805).
• മഞ്ജരി (ഗായിക) - മലയാള ചലച്ചിത്രത്തിലെ ഒരു ഒരു പിന്നണിഗായികയാണ് മഞ്ജരി ബാബു (ജനനം ഏപ്രിൽ 17, 1986). 2005-ൽ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സർക്കാറിന്റെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഏഷ്യാനെറ്റിന്റെ അവാർഡ് രണ്ടുതവണയും നേടിയിട്ടുണ്ട് . ചലചിത്രങ്ങളെ കൂടാതെ നിരവധി ആൽബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്.
• സിരിമാവോ ബണ്ഡാരനായകെ - ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രിയായിരുന്നു സിരിമാവോ രത്വാത് ഡയസ് ബണ്ഡാരനായകെ എന്ന സിരിമാവോ ബണ്ഡാരനായകെ (17 ഏപ്രിൽ 1916 - 10 ഒക്ടോബർ 2000). പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ.കരയുന്ന വിധവ എന്നാണവരെ മാധ്യമങ്ങളും,പ്രതിപക്ഷവും വിശേഷിപ്പിച്ചിരുന്നത്. ഇതിൽ നിന്നും ശക്തയായ ഒരു നേതാവിലേക്കുള്ള ഉയർച്ച പെട്ടെന്നായിരുന്നു. ശ്രീലങ്കയുടെ ആദ്യത്തെ പേർ സിലോൺ എന്നതിനു പകരം പൗരാണികമായ ശ്രീലങ്ക എന്നാക്കിയത് സിരിമാവോ ബണ്ഡാര നായകെയായിരുന്നു.
• സുനൈന - ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് സുനൈന (ജനനം: 17 ഏപ്രിൽ 1989). 2012-ൽ നീർപറവൈ എന്ന തമിഴ് ചലച്ചിത്രത്തിലെ എസ്തർ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് ഫിലിം ഫെയർ ബെസ്റ്റ് ആക്ട്രസ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.2008-ൽ കാതലിൽ വിഴുന്തേൻ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സുനൈന തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.
• ഹരിപ്പാട് രാമകൃഷ്ണപിള്ള - കേരളത്തിൽ നിന്നുള്ള ഒരു കഥകളി നടനായിരുന്നു കേരളത്തിലെ ഹരിപ്പാടിൽ ജനിച്ച ഹരിപ്പാട് രാമകൃഷ്ണപിള്ള (17 ഏപ്രിൽ 1926 - 15 ഫെബ്രുവരി 1989).
• മൈക്കിൾ ആറാട്ടുകുളം - ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാൻ ആയിരുന്നു, ഡോ. മൈക്കിൾ ആറാട്ടുകുളം (ഏപ്രിൽ 17, 1910 – മാർച്ച് 20, 1995).
• സ്മരണകൾ
• എസ്. രാധാകൃഷ്ണൻ - ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ (സെപ്റ്റംബർ 5, 1888 - ഏപ്രിൽ 17, 1975). ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു.ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം.വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയുടെ സ്മരണയെ മാനിക്കുന്നതിനും നമ്മുടെ ജീവിതത്തിൽ അധ്യാപകരുടെ പ്രാധാന്യത്തെ അനുസ്മരിക്കുന്നതിനുമാണ് അധ്യാപക ദിനം ആഘോഷിക്കുന്നത്.1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു. ബ്രിട്ടനിൽ നിന്നും നൈറ്റ് ബാച്ചിലർ എന്ന സ്ഥാനം ലഭിക്കുകയുണ്ടായി. ഇന്ത്യ സ്വതന്ത്രയായതിനുശേഷം സർ പദവി രാധാകൃഷ്ണൻ തിരിച്ചേൽപ്പിച്ചു. ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

• ബെഞ്ചമിൻ ഫ്രാങ്ക്ലിൻ - യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ബെഞ്ചമിൻ ഫ്രാങ്ക്ലിൻ (ജനനം ജനുവരി 17, 1706 - മരണം ഏപ്രിൽ 17, 1790). ശാസ്ത്രജ്ഞൻ, പ്രമുഖ എഴുത്തുകാരൻ, പ്രസാധകൻ, രാഷ്ട്രിയ പ്രവർത്തകൻ, രാഷ്ട്രിയ തത്ത്വചിന്തകൻ, പോസ്റ്റ്മാസ്റ്റർ, സംഗീതജ്ഞൻ, ആക്ഷേപഹാസ്യക്കാരൻ, പൊതുപ്രവർത്തകൻ, ഭരണകർത്താവ്, വ്യവസായി, നയതന്ത്രജ്ഞൻ, ഉപജ്ഞാതാവ് എന്നീനിലകളിൽ പ്രശസ്തമായ രീതിയിൽ കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇദ്ദേഹം. അമ്മേരിക്കൻ പ്രബുദ്ധധയുടെ പ്രമുഖനായ വക്താവായിട്ടാണ് ഫ്രാങ്ക്ലിൻ അറിയപെടുന്നത്.
• സൗന്ദര്യ - തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു നടിയായിരുന്നു സൗന്ദര്യ (ജൂലൈ 18, 1972 - ഏപ്രിൽ 17, 2004). കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. 12 വർഷത്തെ അഭിനയ കാലഘട്ടത്തിൽ 100-ലധികം ചിത്രങ്ങളിൽ സൗന്ദര്യ അഭിനയിച്ചു.
• കെ.പി.എ.സി. സുലോചന - കേരളത്തിലെ ജനകീയ ഗായികമാരിലൊരാളും സിനിമാ-നാടക അഭിനേത്രിയുമായിരുന്നു കെ.പി.എ.സി. സുലോചന (10 ഏപ്രിൽ 1938 - 17 ഏപ്രിൽ 2005). സുലോചന പാടിയ ‘വെള്ളാരം കുന്നിലെ’, ‘അമ്പിളിയമ്മാവാ’, ‘ചെപ്പുകിലുക്കണ ചങ്ങാതി‘, 'വള്ളിക്കുടിലിൻ' തുടങ്ങിയ ഗാനങ്ങൾ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയവയാണ്.
• ഗബ്രിയേൽ ഗർസിയ മാർക്വേസ് - ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും, പത്രപ്രവർത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമാണ്‌ ഗബ്രിയേൽ ഗാർസിയ മാർക്വേസ് (1927 മാർച്ച് 6 - 2014 ഏപ്രിൽ 17).1982-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു.
• ടി.കെ. രാമമൂർത്തി - പ്രമുഖനായ ചലച്ചിത്രസംഗീതസംവിധായകനായിരുന്നു തിരുച്ചിറാപ്പള്ളി കൃഷ്ണസ്വാമി രാമമൂർത്തി എന്ന ടി.കെ. രാമമൂർത്തി (1922 - 17 ഏപ്രിൽ 2013). വയലിൻ വിദ്വാൻ കൂടിയായിരുന്ന രാമമൂർത്തി, എം.എസ്. വിശ്വനാഥൻ - രാമമൂർത്തി കൂട്ടുകെട്ടിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ജനിച്ചിട്ടുണ്ട്. 700-ഓളം ചിത്രങ്ങൾക്ക് വേണ്ടി ഈ കൂട്ടുകെട്ട് സംഗീതം നിർവഹിച്ചിട്ടുണ്ട്.
• പി.എം. അബ്ദുൽ അസീസ് - മലയാളത്തിലെ ചലച്ചിത്രസംവിധായകനും നാടകകൃത്തുമാണ് അസീസ് എന്നറിയപ്പെടുന്ന പി.എം. അബ്ദുൽ അസീസ് (1938 മാർച്ച് 29 - 2010 ഏപ്രിൽ 17). 1967ൽ ആദ്യമായി സംവിധാനം ചെയ്ത അവൾ എന്ന ചലച്ചിത്രം ശ്രദ്ധേയമായിരുന്നു. 1974ൽ ചാവേർപ്പട എന്ന കൃതിക്ക് മികച്ച നാടകഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. നിരവധി വിഷയങ്ങളിലായി 37 ഡോക്യുമെന്ററി സിനിമകൾ അസീസ് സംവിധാനം ചെയ്തിട്ടുണ്ട്.
• ടി.കെ. ബാലൻ - പത്തും പതിനൊന്നും കേരള നിയമസഭകളിൽ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗമായിരുന്നു ടി.കെ. ബാലൻ(13 ഫെബ്രുവരി 1937 - 17 ഏപ്രിൽ 2005).
• ബിജു പട്നായിക് - രണ്ടു പ്രാവശ്യം ഒഡീഷയുടെ മുഖ്യമന്ത്രിയായിരുന്ന രാഷ്ടീയപ്രവർത്തകനായിരുന്നു ബിജു പട്നായിക് (5 മാർച്ച് 1916 – 17 ഏപ്രിൽ 1997).
• വി.എസ്. രമാദേവി - ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യവനിതയാണ് വി.എസ്. രമാദേവി (1934 ജനുവരി 15 – 2013 ഏപ്രിൽ 17). ഹിമാചൽ പ്രദേശ്‌, കർണാടകം എന്നി സംസ്ഥാനങ്ങളുടെ ഗവർണറായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
• ടി.വി.ആർ. ഷേണായ് - പ്രമുഖനായ പത്രപ്രവർത്തകനും പംക്തികാരനുമായിരുന്നു ടി.വി.ആർ. ഷേണായ്. (ജനനം: 1941 ജൂൺ 10, മരണം: 2018 ഏപ്രിൽ 17). ഇന്ത്യൻ എക്സ്പ്രസ്സ്, മലയാള മനോരമ, ദ് വീക്ക്, സൺഡേ മെയിൽ, തുടങ്ങിയ പത്രപ്രസിദ്ധീകരണങ്ങളിൽ വിവിധ കാലങ്ങളിലായി ഉന്നതസ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. 2003-ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിയ്ക്കുകയുണ്ടായി. മൊറോക്കോ രാജാവിന്റെ പരമോന്നതബഹുമതിയായ അലാവിറ്റ കമാൻഡർ വിസ്ഡം ലഭിച്ചിട്ടുണ്ട്.

• കെ.എം. സീതി സാഹിബ് - കേരള നിയമസഭയുടെ മുൻ സ്പീക്കറും കേരളത്തിലെ ആദ്യകാല മുസ്ലിംലീഗ് നേതാക്കളിൽ പ്രമുഖനും മുസ്‌ലിം സമുദായ പരിഷ്കർത്താക്കളിൽ ഒരാളുമാണ് കെ.എം. സീതിസാഹിബ് (1899-ഏപ്രിൽ 17, 1961). സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്‌ലിം നവോത്ഥാന നായകൻ എന്ന നിലയിൽ അദ്ദേഹത്തിനു സവിശേഷ സ്ഥാനമാണുള്ളത്. "സീതി സാഹിബ് ബഹാദൂർ" എന്ന് ബ്രിട്ടീഷുകാർ അദ്ദേഹത്തെ പലപ്പോഴും വിശേഷിപ്പിക്കുമായിരുന്നു. ഷേർ -എ- കേരള എന്നും വിശേഷിപ്പിച്ചിരുന്നു
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയേത്?
ഗംഗ

2.ഇന്ത്യയുടെ ദേശീയ നദി ഏതാണ്?
ഗംഗ

3ഗംഗയുടെ ഉദ്ഭവസ്ഥാനം എവിടെയാണ്?
ഗായ്മുഖ് (ഗംഗോത്രി ഗ്ലേസിയർ)

4. ഗംഗയുടെ പതനസ്ഥാനമേത്?
ബംഗാൾ ഉൾക്കടൽ

5.എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു?
നാല്

6. ഭാഗീരഥിഅളകനന്ദ എന്നിവ കൂടിച്ചേർന്ന് ഗംഗയായി മാറുന്നത് എവിടെവെച്ച്?
ഉത്തരാഖണ്ഡിലെ ദേവപ്രയാഗ്

7. ഗംഗാനദി സമതലപ്രദേശത്തേക്ക് പ്രവേശിക്കുന്നത് എവിടെയാണ്?
ഋഷികേശ്

8. ഗംഗയുടെ ഏറ്റവും വലിയ പോഷകനദിയേത്?
യമുന

9. ഗംഗയെ ഇന്ത്യയുടെ ദേശീയനദിയായി പ്രഖ്യാപിച്ചതെന്ന്
- 2008 നവംബർ

10. യമുന ഗംഗയ്ക്കൊപ്പം ചേരുന്നത് എവിടെവെച്ചാണ്?
അലഹാബാദ്


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments