New

6/recent/ticker-posts

TODAY IN HISTORY - APRIL 13: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 13 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 13 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മീനം 30) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഏപ്രിൽ 13
• അന്താരാഷ്ട്ര സസ്യ പ്രശംസ ദിനം
• അന്താരാഷ്ട്ര ഫംഗ്ഷണൽ ന്യൂറോളജിക്കൽ ഡിസോർഡർ അവബോധ ദിനം
• തോമസ് ജെഫേഴ്സൺ ഡേ
• വാക്ക് സാർകോയിഡോസിസ് ദിനം
• ദേശീയ സ്‌ക്രാബിൾ ദിനം
• ദേശീയ മേക്ക് ലഞ്ച് കൗണ്ട് ഡേ
• അധ്യാപക ദിനം (ഇക്വഡോർ)
• ദേശീയ പീച്ച് കോബ്ലർ ദിനം (യുഎസ്എ)
• രക്ഷാധികാരികളുടെയും മനുഷ്യസ്‌നേഹികളുടെയും ദിനം (റഷ്യ)
• അന്യായമായി വിചാരണ ചെയ്യപ്പെട്ട വ്യക്തികളുടെ ദിനം (സ്ലൊവാക്യ)
• കാറ്റിൻ കൂട്ടക്കൊലയുടെ ഇരകൾക്കുള്ള ലോക ഓർമ്മ ദിനം (പോളണ്ട്)
• ചരിത്ര സംഭവങ്ങൾ
• 1111 - മാസങ്ങൾ നീണ്ട വിവാദങ്ങൾക്ക് ശേഷം, ജർമ്മനിയിലെയും ഇറ്റലിയിലെയും രാജാവായ ഹെൻറി അഞ്ചാമനെ വിശുദ്ധ റോമൻ ചക്രവർത്തിയായി പാസ്ചൽ രണ്ടാമൻ മാർപ്പാപ്പ കിരീടമണിയിച്ചു.
• 1204 - നാലാം കുരിശുയുദ്ധം: കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി.
• 1796 - ഇന്ത്യയിൽ നിന്ന് ആദ്യത്തെ ആന അമേരിക്കയിലെത്തി.
• 1849 - ഹംഗറി റിപ്പബ്ലിക്കായി.
• 1919 - ജാലിയൻവാലാബാഗ് കൂട്ടക്കൊല: നിരായുധരായ 379-ലധികം പേരെ ബ്രിട്ടീഷ് പട്ടാളം വെടിവച്ചു കൊന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. റൗലറ്റ് ആക്റ്റിനെതിരെ ഇന്ത്യയിലെങ്ങും പടര്‍ന്നുപിടിച്ച പ്രക്ഷോഭം പഞ്ചാബില്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് തീക്ഷ്ണതയേകി. അമൃത്സറില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പട്ടാളഭരണം പ്രഖ്യാപിച്ചു. ഇതിനെതിരെ 1919 ഏപ്രില്‍ 13ന് ജാലിയന്‍ വാലാബാഗില്‍ ദേശീയവാദികള്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. കെട്ടിടങ്ങളും ഉയര്‍ന്ന മതില്‍ കെട്ടുകളുമായി ചുറ്റപ്പെട്ട സ്ഥലത്ത് ഇരുപതിനായിരത്തോളം ആളുകള്‍ ഒത്തുകൂടി. ഇതറിഞ്ഞെത്തിയ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ജനറല്‍ മൈക്കള്‍ ഡയര്‍ യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാന്‍ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടര്‍ന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് പട്ടാളക്കാര്‍ വെടിവെയ്പ്പ് തുടര്‍ന്നു. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേര്‍ മരണമടഞ്ഞു, ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേറ്റു. യഥാര്‍ത്ഥത്തില്‍ ആയിരത്തിലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. കൂട്ടക്കൊല നടന്ന ഏപ്രില്‍ 13 ജാലിയന്‍ വാലാബാഗ് ദിനമായ ആചരിച്ചുവരുന്നു
• 1920 - ആദ്യ വനിതാ യുഎസ് സിവിൽ സർവീസ് കമ്മീഷണർ, ഹെലൻ ഹാമിൽട്ടൺ നിയമിതയായി.
• 1920 - റോബർട്ട് ബ്രിസ്റ്റോ ആദ്യമായി കൊച്ചിയിലെത്തി. കൊച്ചി തുറമുഖത്തിന്റെ ശില്പിയാണ് ഇദ്ദേഹം.
• 1930 - കെ കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടു പയ്യന്നൂർക്ക് ഉപ്പ് സത്യാഗ്രഹജാഥ പുറപ്പെട്ടു.
• 1939 - ബ്രിട്ടീഷുകാർക്കെതിരെ സായുധസമരം ലക്ഷ്യമാക്കി, ഹിന്ദുസ്ഥാനി ലാൽ സേന എന്ന സംഘടന രൂപവത്കരിക്കപ്പെട്ടു.
• 1988 - കരിപ്പൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തു.

• ജന്മദിനങ്ങൾ
• എയ്മി ഗുഡ്മാൻ - ഒരു അമേരിക്കൻ പത്രപ്രവർത്തകയാണ് എയ്മി ഗുഡ്മൻ (ജ: ഏപ്രിൽ 13, 1957) . കിഴക്കൻ ടിമോറിലെസ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മനുഷ്യാവകാശലംഘനങ്ങളും നൈജീരിയയിലെ ഷെവ്രോൺ കോർപ്പറേഷൻ എന്ന കമ്പനിയുടെ നിയമവിരുദ്ധമായ ഇടപെടലുകളും അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ പുറത്തുകൊണ്ടുവന്നതിലൂടെ ശ്രദ്ധേയയായി.
• കുസുമം ജോസഫ് - ഒന്നും, രണ്ടും കേരളനിയമസഭകളിൽ കാരിക്കോട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു കുസുമം ജോസഫ് (ജീവിതകാലം:13 ഏപ്രിൽ 1926 – 14 ഡിസംബർ 1991). കോൺഗ്രസ് പ്രതിനിധിയായാണ് കുസുമം ജോസഫ് കേരള നിയമസഭയിലേക്കെത്തിയത്.1948-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.
• ഗാരി കാസ്പറോവ് - ഒരു റഷ്യൻ ചെസ്സ് ഗ്രാൻഡ് മാസ്റ്ററും, മുൻ ലോക ചെസ്സ് ചാമ്പ്യനും, രാഷ്ട്രീയ പ്രവർത്തകനും, എഴുത്തുകാരനുമാണ്‌ ഗാരി കാസ്പറോവ് (ഏപ്രിൽ 13 1963). ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ചെസ്സ് കളിക്കാരിലൊരാളായി ഇദ്ദേഹത്തെ കരുതുന്നവരുണ്ട്.  ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനെന്ന പദവി 1985-ൽ തന്റെ 22-ആമത്തെ വയസ്സിൽ കാസ്പറോവ് നേടി. തുടർന്ന് 1993 വരെ ഫിഡെയുടെ ഔദ്യോഗിക ചാമ്പ്യൻ കാസ്പറോവായിരുന്നു. 2005 ൽ പ്രൊഫഷണൽ ചെസ്സിൽ നിന്നു വിരമിച്ച കാസ്പറോവ് എഴുത്തിലും, രാഷ്ട്രീയത്തിലും സജീവമായി.
• ഗീത (നടി) - തെക്കെ ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയാണ് ഗീത (ജനനം ഏപ്രിൽ 13, 1962). തെലുങ്ക് മാതൃഭാഷയായിട്ടുള്ള ഗീത ആദ്യമായി അഭിനയിച്ചത് തമിഴ് ചിത്രമായ ഭൈരവിയിലാണ്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ഗീത കുറച്ച് ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
• ജോർജ് ലൂക്കാച്ച് - ഗ്യോർഗി ലൂക്കോസ് ( ജോർജ് ലൂക്കാസ്; ജൊർഗി ബെർണറ്റ് ലോവിംഗർ; ജനനം: 13 ഏപ്രിൽ 1885 - 4 ജൂൺ 1971) ഒരു ഹങ്കേറിയൻ മാർക്സിസ്റ്റ് തത്ത്വചിന്തകനും, ലാവണ്യശാസ്ത്രകാരൻ, ഒരു സാഹിത്യ ചരിത്രകാരൻ, വിമർശകൻ എന്നിവ ആയിരുന്നു. സോവിയറ്റ് യൂണിയന്റെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര യാഥാസ്ഥിതികതയിൽ നിന്ന് വ്യതിചലിച്ച ഒരു പാശ്ചാത്യ മാർക്സിസത്തിന്റെ സ്ഥാപകരിലൊരാളായിരുന്നു അദ്ദേഹം.
• തോമസ് ജെഫേഴ്സൺ - അമേരിക്കൻ ഐക്യനാടുകളുടെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു തോമസ് ജെഫേഴ്സൺ‍ (ജനനം: 1743 ഏപ്രിൽ 13; മരണം: 1826 ജൂലൈ 4). ഐക്യനാടുകളുടെ മുഖ്യസ്ഥാപകപിതാക്കളിൽ ഒരാളും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രധാന ശില്പിയുമായ അദ്ദേഹം ആ രാഷ്ട്രത്തിന് മാർഗ്ഗരേഖകളായി നിന്ന ഗണതന്ത്രസങ്കല്പങ്ങളുടെ രൂപവത്കരണത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി. ബ്രിട്ടന്റെ സാമ്രാജ്യവാദത്തിനു പകരം ഗണതന്ത്രസിദ്ധാന്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു "മാനുഷ്യാവകാശസാമ്രാജ്യത്തിന്റെ"  ചാലകശക്തിയായി അദ്ദേഹം അമേരിക്കയെ സങ്കല്പിച്ചു.
• നജ്മ ഹെപ്തുള്ള - മണിപ്പൂർ സംസ്ഥാന ഗവർണ്ണർ ആണ് ഡോ. നജ്മ.എ.ഹെപ്തുള്ള (ജ: 13 ഏപ്രിൽ 1940). 16 വർഷക്കാലം ഇവർ രാജ്യസഭാ ഉപാധ്യക്ഷ ആയിരുന്നു. കോൺഗ്രസ് അംഗമായിരുന്ന് ഇവർ 2012 മുതൽ ബി.ജെ.പി.യിലാണ്. ബി.ജെ.പി യുടെ ദേശീയ ഉപാധ്യക്ഷയായും ഭാരതസർക്കാരിൽ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
• ഷാക്ക് ലകാൻ - ഫ്രഞ്ച് ചിന്തകനും, മനോവിശ്ലേഷണ വിദഗ്ദ്ധനുമായിരുന്നു ഷാക്ക് ലകാൻ (13 ഏപ്രിൽ 1901 – 9 സെപ്റ്റം:1981). ഫ്രോയിഡിനു ശേഷമുള്ള ഏറ്റവും പ്രമുഖ മനോവിജ്ഞാന വിദഗ്ദ്ധനായി ലകാനെ കരുതുന്നു. ഉത്തരാധുനിക ഘടനാ വാദത്തിന്റെ മുഖ്യവക്താവായും ലകാനെ പരിഗണിയ്ക്കുന്നുണ്ട്.
• സാമുവൽ ബെക്കറ്റ് - സാമുവൽ ബാർക്ലെ ബെക്കറ്റ് (1906 ഏപ്രിൽ 13 - 1989 ഡിസംബർ 22) ഐറിഷ് നാടകകൃത്തും കവിയും നോവലിസ്റ്റുമായിരുന്നു. 1969-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. നിരൂപകരുടെ അഭിപ്രായത്തിൽ വിഷാദവും ദുരന്തബോധവും നിറഞ്ഞ രചനകളായിരുന്നു ബെക്കറ്റിന്റേത്. 1940കളുടെ അവസാനം രചിച്ച് 1952-ൽ പ്രസിദ്ധീകരിച്ച ഗോദോയെ കാത്ത് (Waiting for Godot) എന്ന നാടകമാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. ഫ്രെഞ്ചില് രചിച്ച മൂലകൃതി 1954ലാണ് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തത്.
• സ്മരണകൾ
• ജഗതി എൻ.കെ. ആചാരി - മലയാളത്തിലെ ഒരു നാടക അഭിനേതാവും രചയിതാവുമായിരുന്നു ജഗതി എൻ.കെ. ആചാരി (ജനനം1924 ജനുവരി 24 - മരണം1997 ഏപ്രിൽ 13). മലയാളചലച്ചിത്രങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാളചലച്ചിത്രനടനായ ജഗതി ശ്രീകുമാർ ഇദ്ദേഹത്തിന്റെ മകനാണ്.മലയാള റേഡിയോ നാടകങ്ങൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ രചിക്കുകയും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിരുന്നു. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടിവായും പ്രവർത്തിച്ചു. കേരളത്തിലെ ഒരു സ്ഥിരം നാടകവേദിയായ കലാനിലയം നാടകസമിതിയുടെ ഒരു പാർട്ണറുമായിരുന്നു. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ തുടങ്ങിയ നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മൂന്നാം പക്കം, ദേശാടനക്കിളി കരയാറില്ല, വേലുത്തമ്പി ദളവ തുടങ്ങിയ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു.

• മുഹമ്മ രമണൻ - കേരളീയനായ ഒരു ബാലസാഹിത്യകാരനാണ് മുഹമ്മ രമണൻ (ജനനം  18 ഫെബ്രുവരി 1942 - മരണം13 ഏപ്രിൽ 2020 ). യഥാർഥ പേര് ചിദംബരൻ കെ എന്നാണ്. കണ്ണൻ കാക്കയുടെ കൌശലങ്ങൾ എന്ന കൃതിക്ക് ബാല സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ബാലസാഹിത്യം, നോവൽ, മനശാസ്‌ത്ര പുസ്‌തകം എന്നീ വിഭാഗങ്ങളിലായി നാൽപ്പതോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്.
• സന്തോഷ് ജോഗി - ഒരു മലയാളചലച്ചിത്ര നടനാണ് സന്തോഷ് ജോഗി (1974/1975 – ഏപ്രിൽ 13, 2010). ഒരു ഗായകനുമായിരുന്ന സന്തോഷ് ഏകദേശം മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുംബൈയിലെ ഒരു ഹിന്ദുസ്ഥാനി സംഗീതസംഘത്തിൽ ഗായകനായി പ്രവർത്തിച്ചിരുന്നു. ജോഗീസ് എന്ന ഈ ട്രൂപ്പിന്റെ പേരു ചേർത്താണ് ഇദ്ദേഹം പിന്നീട് അറിയപ്പെട്ടത്.കീർത്തിചക്ര എന്ന ചിത്രത്തിലെ കിഷോരിലാൽ എന്ന കഥാപാത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.
• ഏണസ്റ്റോ ലെക്ലോ  - അർജന്റീനിയൻ ചിന്തകനായിരുന്നു ഏണസ്റ്റോ ലെക്ളോ. (ജനനം  6 ഒക്ടോ:r 1935 – മരണം: 13 ഏപ്രിൽ 2014) പോസ്റ്റ് മാർക്സിസ്റ്റ് സൈദ്ധാന്തികനായി അറിയപ്പെടുന്ന ലെക്ലോ ബ്യൂണസ് ഐറിസിലെ സർവ്വകലാശാലയിൽ നിന്നും ബിരുദവും ഇംഗ്ലണ്ടിലെ എസ്സെക്സ് സർവ്വകലാശാലയിൽ നിന്നു 1977ൽ ഡോക്ടർ ബിരുദവും കരസ്ഥമാക്കി.
• കെടാമംഗലം സദാനന്ദൻ - കേരളത്തിലെ പ്രശസ്തനായ ഒരു കഥാപ്രസംഗകനായിരുന്നു കെടാമംഗലം സദാനന്ദൻ (1926 - 13 ഏപ്രിൽ 2008). സിനിമാ-നാടക നടൻ കൂടിയായിരുന്ന ഇദ്ദേഹം ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ഏകദേശം 64 വർഷക്കാലം കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിച്ച കെടാമംഗലം 40-ലേറെ കഥകൾ 15,000 വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ചങ്ങമ്പുഴയുടെ രമണൻ 3500-ൽ പരം വേദികളിൽ അവതരിപ്പിച്ചു. ഒരേ കഥ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇത്രയധികം വേദികളിൽ അവതരിപ്പിച്ചത് ഒരു സർവ്വകാല റെക്കോർഡായി കണക്കാക്കപ്പെടുന്നു. 12 സിനിമകൾക്ക് തിരക്കഥയും നൂറോളം സിനിമകൾക്ക് ഗാനങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം 40 സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
• ഗുന്തർ ഗ്രാസ് - വിഖ്യാത ജർമൻ നോവലിസ്റ്റും നാടകകൃത്തുമാണ് ‌ ഗുന്തർ ഗ്രാസ്(16 ഒക്ടോബർ 1927 - 13 ഏപ്രിൽ 2015).നോവൽ, കവിത, നാടകം തുടങ്ങിയ സാഹിത്യത്തിന്റെ സമസ്തമേഖലകളിലും ഗുന്തർ ഗ്രാസ് വ്യക്തിമുദ്ര പതിപ്പിച്ചു. ശിൽപനിർമ്മാണം, ഗ്രാഫിക് ആർട്ട് എന്നിവയിലും മികവ് പുലർത്തി.
• എം.പി. ഗോവിന്ദൻ നായർ - തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും, കേരളത്തിലെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും രാഷ്ട്രീയ പ്രവർത്തകനുമാണ് എം.പി. ഗോവിന്ദൻ നായർ (ജനനം ഏപ്രിൽ , 1928 - ഏപ്രിൽ 13, 2022). അഡ്വക്കേറ്റ്, കോൺഗ്രസ് പ്രവർത്തകൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാർ അസോസിയേഷനംഗം, അർബൻ ബാങ്ക് അസോസിയേഷനംഗം, എൻ.എസ്.എസ്. പ്രതിനിധിസഭാംഗം, ശങ്കർ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
• ജെ.കെ. റിതേഷ് - ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനും ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയ പാർട്ടിയിലെ അംഗവുമായിരുന്നു ജെ.കെ. റിതേഷ് (5 മാർച്ച് 1971 - 13 ഏപ്രിൽ 2019).

• ബൽരാജ് സാഹ്നി - പ്രമുഖ ഹിന്ദി ചലച്ചിത്ര അഭിനേതാവായിരുന്നു ബൽരാജ് സാഹ്നി (1 മേയ് 1913 – 13 ഏപ്രിൽ 1973). യുധിഷ്ഠിർ സാഹ്നി എന്നായിരുന്നു യഥാർത്ഥ പേര്. 125ൽപരം സിനിമകളിൽ അഭിനയിച്ചു. 1969 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. 
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. യൂറോപ്പില്‍ ആദ്യമായി നിലവില്‍ വന്ന ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത്‌?
- ഇംഗ്ലീഷ്‌ ഈസ്റ്റ് ഇന്ത്യാകമ്പനി

2. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വര്‍ഷമേത്‌?
- 1600

3. യൂറോപ്പില്‍ 1602-ല്‍ സ്ഥാപിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയേത്‌?
- ഡച്ച്‌ ഈസ്സ്‌ ഇന്ത്യാ കമ്പനി

4. ഡാനിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്‌ ഏത്‌ വര്‍ഷമാണ്‌?
- 1616

5. പോര്‍ച്ചുഗീസ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനി സ്ഥാപിച്ചത്‌ ഏത്‌ വര്‍ഷമാണ്‌?
- 1628

6. 1664-ല്‍ സ്ഥാപിക്കപ്പെട്ട ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ഏത്‌ രാജ്യക്കാരുടെതാണ്‌?
- ഫ്രഞ്ച്‌

7. സ്വീഡിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വര്‍ഷമേത്‌?
- 1731

8. ഏറ്റവും ഒടുവിലായി (1776-ല്‍) ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിച്ച യൂറോപ്യന്മാര്‍ ആരാണ്‌?
- ഓസ്ട്രിയ

9. ലോകത്തിലെ ആദ്യത്തെ ബഹുരാഷ്ട്ര കമ്പനിയായി അറിയപ്പെടുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി ഏതാണ്‌?
- ഡച്ച്‌ ഈസ്സ്‌ ഇന്ത്യാ കമ്പനി

10. ലോകത്തില്‍ ആദ്യമായി സ്റ്റോക്കുകള്‍ പുറപ്പെടുവിച്ച കമ്പനിയേത്‌?
- ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments