New

6/recent/ticker-posts

TODAY IN HISTORY - APRIL 12: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 12 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 12 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മീനം 29) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഏപ്രിൽ 12
• ലോക വ്യോമയാന, ബഹിരാകാശ ദിനം
• അന്താരാഷ്ട്ര പിങ്ക് ദിനം
• തെരുവ് കുട്ടികളുടെ അന്താരാഷ്ട്ര ദിനം
• മനുഷ്യ ബഹിരാകാശ പറക്കലിന്റെ അന്താരാഷ്ട്ര ദിനം
• ദേശീയ ബുക്ക്‌മൊബൈൽ ദിനം
• സ്കൂൾ ലൈബ്രേറിയൻസ് ദിനം
• റഷ്യൻ ബഹിരാകാശയാത്രിക ദിനം
• ശിശുദിനം (ബൊളീവിയ)
• ശാസ്ത്ര ദിനം (കസാക്കിസ്ഥാൻ)
• ദേശീയ മോചന ദിനം (ലൈബീരിയ)
• ദേശീയ ലൈക്കോറൈസ് ദിനം (യുഎസ്എ)
• ദേശീയ ഗ്രിൽഡ് ചീസ് സാൻഡ്‌വിച്ച് ദിനം (യുഎസ്എ)
• നോർത്ത് കരോലിനയിലെ ഹാലിഫാക്സ് ദിനം (യുഎസ്എ)
• ബഹിരാകാശ, റോക്കറ്റ് വ്യവസായ തൊഴിലാളികളുടെ ദിനം (ഉക്രെയ്ൻ)
• ചരിത്ര സംഭവങ്ങൾ
• 1557 - ഇക്വഡോറിൽ ക്യൂൻക സ്ഥാപിതമായി.
• 1606 - ഗ്രേറ്റ് ബ്രിട്ടന്റെ പതാകയായി യൂണിയൻ ജാക്ക് തിരഞ്ഞെടുത്തു.
• 1861 - അമേരിക്കയിൽ ആഭ്യന്തര യുദ്ധത്തിന് ദക്ഷിണ കാരോലിനയിൽ തുടക്കം കുറിച്ചു.
• 1931 - മണിക്കൂറിൽ 231 മൈൽ വേഗമുള്ള ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ഹാംഷെയർ സംസ്ഥാനത്തിലെ മൗണ്ട് വാഷിങ്ടൺ മലയിൽ രേഖപ്പെടുത്തി.
• 1934 - മണിക്കൂറിൽ 372 കിലോമിറ്റർ വേഗതയിലടിച്ച രണ്ടാമത്തെ ഏറ്റവും വേഗമേറിയ കൊടുങ്കാറ്റ് USA യിലെ ന്യൂ ഹാംഷയറിലെ മൗണ്ട് വാഷിങ്ടണിൽ രേഖപ്പെടുത്തി.
• 1946 - സിറിയ ഫ്രാൻസിൽ നിന്നു സ്വാതന്ത്ര്യം നേടി.
• 1948 - ഹിരാക്കുഡ് ഡാമിന്റെ ആദ്യ കോൺക്രീറ്റിംഗ് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു നടത്തി.
• 1955 - പോളിയോ വാക്‌സിൻ ഡോ.ജോനാസ് സൾക് പരീക്ഷിച്ചു വിജയിച്ചതായി പ്രഖ്യാപിച്ചു.
• 1961 - സോവിയറ്റ് ഗഗനചാരിയായ യൂറി ഗഗാറിൻ ബഹിരാകാശത്തേക്ക് എത്തിയ ആദ്യ മനുഷ്യൻ എന്ന പദവി നേടി.. വോസ്റ്റോക് 1 എന്ന ബഹിരാകാശ വാഹനത്തിൽ 108 മിനിറ്റ് അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചു.
• 1973 - സുഡാൻ ഭരണഘടന അംഗീകരിച്ചു.
• 1978 - മലയാളിയായ സി എം സ്റ്റീഫൻ കോൺഗ്രസ് പ്രതിനിധിയായി ലോക്സഭയിലെ അംഗീകൃത പ്രതിപക്ഷ നേതാവായി.
• 2004 - ടെസ്റ്റ് ക്രിക്കറ്റിലെ ഏക ക്വാഡ്രാപ്പിൾ (പുറത്താകാതെ 400 ) വെസ്റ്റിൻഡീസിന്റെ ബ്രയാൻ ലാറ നേടി.
• 2013 - ബിസി 2000 കാലഘട്ടത്തിൽ നിർമ്മിച്ച 32 അടി 60 ടൺ ഭാരമുള്ള ഒരു സ്മാരകം ഗലീലി കടലിൽ കണ്ടെത്തി.
• 2015 - എഴുപതോളം വിദേശ രാജ്യങ്ങളിൽ പ്രതിമയുള്ള നമ്മുടെ രാഷ്ട്രപിതാവിന്റെ, പ്രതിമ ജർമനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു.
• ജന്മദിനങ്ങൾ
• മുകുന്ദ് വരദരാജൻ - ഇന്ത്യൻ കരസേനയുടെ രാജപുത്ര റെജിമെന്റിൽ സൈനികനായിരുന്നു മേജർ മുകുന്ദ് വരദരാജൻ (12 ഏപ്രിൽ 1983 – 25 ഏപ്രിൽ 2014). 2014 ഏപ്രിൽ 25നു ജമ്മു കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികളോട് ഏറ്റുമുട്ടി ധീരമൃത്യു വരിച്ച മുകുന്ദിനു, അതേ വർഷം തന്നെ മരണാനന്ദര ബഹുമതി ആയി അശോക് ചക്ര നൽകി രാജ്യം ആദരിച്ചു.
• കുമാരനാശാൻ - മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്‌, എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.1909-ൽ അദ്ദേഹത്തിന്റെകൂടെ ശ്രമഫലമായി, ഈഴവർക്കു തിരുവിതാംകൂർ നിയമനിർമ്മാണസഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമസഭയിലെ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിൽ, തോന്നയ്ക്കൽ, ആശാൻ താമസിച്ചിരുന്ന വീട് ഇന്ന്, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായിസ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ ഭാഗമാണ്.
• പി.പി. ശ്രീധരനുണ്ണി - പ്രമുഖ മലയാള കവിയാണ് പി.പി. ശ്രീധരനുണ്ണി(ജനനം :12 ഏപ്രിൽ 1944). ക്ഷണപത്രം എന്ന കാവ്യ സമാഹാരത്തിന് 2005 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.അഞ്ഞൂറോളം ലളിത ഗാനങ്ങളും ദേശഭക്തിഗാനങ്ങളും മറ്റും എഴുതിയിട്ടുണ്ട്. ശംഖുപുഷ്പം, വില്ക്കാനുണ്ട് സ്വപ്നങ്ങൾ എന്നീ സിനിമകളിൽ പാട്ടുകളും എഴുതി.മുപ്പതു വർഷം ആകാശവാണി യുടെ 'ഗാന്ധിമാർഗം' പരിപാടിയിൽ ഗാന്ധിജിക്ക് ശബ്ദം നൽകി.

• വിനു മങ്കാദ് - മുൽ‌വന്ത്റായ് ഹിമ്മത്ത്ലാൽ മങ്കാദ് (ഏപ്രിൽ 12 1917 - ഓഗസ്റ്റ് 21 1978) എന്ന വിനു മങ്കാദ് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു. ഇന്ത്യക്കു വേണ്ടി 44 ടെസ്റ്റ് മൽസരങ്ങളിൽ പങ്കെടുത്ത ഇദ്ദേഹം അഞ്ചു ടെസ്റ്റ് സെഞ്ചുറികളടക്കം 2109 റൺസും 162 വിക്കറ്റ്ം നേടി. ബോൾ ചെയ്യുന്നതിനിടെ ക്രീസിൽ നിന്നു പുറത്തേക്കു പോയ നോൺ സ്ട്രൈക്കറെ റൺ ഔട്ടാക്കുന്നത് ആദ്യമായി നടപ്പാക്കിയത് ഇദ്ദേഹമാണ്.അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഒരു കളിക്കാരനെ പുറത്താക്കുന്നതിൻ മങ്കാദഡ് എന്ന് വിളിക്കുന്നു.
• അക്‌ബർ പദംസി - ആധുനിക ഭാരതീയ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്നു അക്‌ബർ പദംസി(12 ഏപ്രിൽ 1928 - 6 ജനുവരി 2020). നിറങ്ങളും രൂപങ്ങളും ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്നതിൽ ഏറെ പ്രശസ്തനാണ്. പത്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
• അന്ന കാമിയെൻസ്ക - ഒരു പോളിഷ് കവയിത്രിയും,വിവർത്തകയുമായിരുന്നു അന്ന കാമിയൻസ്ക (1920 ഏപ്രിൽ 12 - മേയ് 10, 1986). പോളണ്ടിലെ ക്രാസ്നിസ്റ്റോവിൽ ജനിച്ച അന്ന കുട്ടികൾക്കും കൗമാരക്കാർക്കുമായി നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുള്ള സാഹിത്യ നിരൂപകയുമായിരുന്നു. ബൈബിളിനെക്കുറിച്ച് മൂന്നു വാല്യങ്ങൾ ഉള്ള കൃതിയും, ഹീബ്രു, ലത്തീൻ, ഫ്രഞ്ച്, സ്ലാവിക് ഭാഷകളിൽ നിന്നുള്ള പരിഭാഷകളും അന്ന രചിച്ചു. കവിതകൾ ഉൾക്കൊള്ളുന്ന പതിനഞ്ച് പുസ്തകങ്ങളും അന്നയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
• ആലൻ അയ്ക്ബോൺ - ആലൻ അയ്ക്ബോൺ (ജനനം ഏപ്രിൽ 12, 1939) ഇംഗ്ലീഷ് നാടകകൃത്തും നടനും സംവിധായകനുമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് അയ്ക്ബോണിന്റെ മുഖ്യഉദ്ദേശ്യം. ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ ദർശനമോ സന്ദേശമോ ഇല്ലെന്നുതന്നെ പറയാം. വിഭ്രമജനകമായ നാടകീയ സന്ദർഭങ്ങളെ വികസിപ്പിച്ചെടുക്കുന്ന പ്രഹസനങ്ങളാണു കൃതികളിൽ പലതും.
• ആൻഡി ഗാർഷ്യ - ആൻന്ദ്രേ അർത്തൂറോ ഗാർഷ്യ മെനൻഡസ് (ജനനം ഏപ്രിൽ 12, 1956), അഥവാ ആൻഡി ഗാർഷ്യ ഒരു ക്യൂബൻ അമേരിക്കൻ നടനും, സംവിധായകനുമാണ്. ദി ഗോഡ്ഫാദർ പാർട്ട് III എന്ന ചിത്രത്തിലെ വിൻസന്റ് മാൻസിനി എന്ന വേഷത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യുകയുണ്ടായി. ഫോർ ലൗ ഓർ കൺട്രി: ദ അർത്തൂറോ സാൻഡോവാൽ സ്റ്റോറി എന്ന ചിത്രത്തിലെ മുഖ്യ വേഷത്തിന് അദ്ദേഹത്തിന് എമ്മി, ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം ലഭിച്ചു.
• തുൾസി ഗബാഡ് - ഒരു അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയാണ് തുൾസി ഗബാഡ് (ജനനം: ഏപ്രിൽ 12 1981). ഹവായിയിലെ രണ്ടാം ഡിസ്ട്രിക്കിൽ നിന്നും ജനപ്രതിനിധി സഭയൈലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പ്രതിനിധിയാണിവർ. യു.എസ് ജനപ്രതിനിധി സഭയിൽ മതഗ്രന്ഥമെന്ന നിലയിൽ ഭഗവദ്ഗീതയുപയൊഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ നടത്തിയ തുൾസി, അമേരിക്കൻ വംശജയായ ഹിന്ദു മത വിശ്വാസിയാണ്.സ്റ്റേറ്റ് കൗൺസിൽ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു തുൾസി. ഹവായ് ആർമി നാഷണൽ ഗാർഡിൽ മിലിറ്ററി പോലീസ് കമ്പനി കമാൻഡറായ തുൾസി യുഎഇയിൽ രണ്ട് തവണ സേവനം നടത്തിയിട്ടുണ്ട്.
• ബെറ്റീന ശാരദ ബോമർ - നിരവധി വിദേശ സർവകലാശാലകളിൽ മതപഠന വിഭാഗത്തിലെ അദ്ധ്യാപികയായും ഗവേഷകയായും പ്രവർത്തിച്ചിട്ടുള്ള വനിതയാണ് ഡോ. ബെറ്റീന ശാരദ ബോമർ (ജനനം ഏപ്രിൽ 12, 1940). ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഇവർ ആസ്ട്രിയൻ സ്വദേശിയാണ്. ഭാരതീയ ദർശനത്തിലും സംസ്കൃതത്തിലും ബനാറസ് സർവകലാശാലയിൽ ഗവേഷണം നടത്തി. വാരണാസിയിലെ അഭിനവഗുപ്ത ഗവേഷണ ലൈബ്രറിയുടെ ഡയറക്ടറാണ്.
• യാൻ ടിൻബർജെൻ - നോബൽ സമ്മാന ജേതാവായ ഡച്ച് സാമ്പത്തിക ശാസ്ത്രജ്ഞനാണ് യാൻ ടിൻബർജെൻ (ജനനം ഏപ്രിൽ 12, 1903 - മരണം ജൂൺ 9, 1994). 1969-ൽ സാമ്പത്തികശാസ്ത്രത്തിലെ പ്രഥമ നോബൽ സമ്മാനത്തിന് അർഹരായത് ടിൻബർജെനും നോർവീജീയൻ സാമ്പത്തിക ശാസ്ത്രജ്ഞനായ റാഗ്നർ ഫ്രീഷ്ചുമായിരുന്നു.
• റോബർട്ട് ഡെലാനേ - ഒരു ഫ്രഞ്ചു ചിത്രകാരനാണ് റോബർട്ട് ഡെലാനേ (ജനനം12 April 1885 - മരണം25 ഒക്ടോബർ 1941).ആദ്യകാല ചിത്രങ്ങളിൽ നിയോഇംപ്രഷനിസ്റ്റ് പ്രവണതകളാണു കാണുന്നത്. ഗോഗിന്റെ ചിത്രങ്ങളുടെ സ്വാധീനവും ആദ്യകാല രചനകളിൽ കാണാം. 1908 ആയപ്പോഴേക്കും ഇദ്ദേഹം ക്യൂബിസ്റ്റ് ശൈലിയിലേക്കു തിരിഞ്ഞു. തുടർന്നു രചിച്ച മൂന്ന് ക്യൂബിസ്റ്റ് ചിത്ര പരമ്പരകളാണ് സെന്റ് സെവെറിൻ 1909), ടൂർസ് ഡി ലാവോൺ (1910-12), വില്ലി ഡി പാരിസ് (1910-12).1909-ലെ ഈഫൽ ടവർ പോലുള്ള ചിത്രങ്ങളിൽ ആദ്യകാല ക്യൂബിസ്റ്റ് ശൈലി നന്നേ പ്രകടമാണ്.
• ലിൻഡെമാൻ - ഒരു ജർമ്മൻ ഗണിതശാസ്ത്രജ്ഞനാണ് ലിൻഡെമാൻ (ഏപ്രിൽ 12, 1852 – മാർച്ച്‌ 6, 1939). പൈ (വലിയ അക്ഷരം Π, ചെറിയ അക്ഷരം π) ഒരു അതീതസംഖ്യയാണെന്ന് കണ്ടുപിടിച്ചത് ലിൻഡെമാനാണ്. ണിതശാസ്ത്ര ഗവേഷകൻ മാത്രമല്ല ആധുനിക ജർമ്മൻ വിദ്യാഭ്യാസരീതിയുടെ ആവിഷ്കർത്താക്കളിൽ ഒരാളെന്ന രീതിയിലും അദ്ദേഹം പ്രശസ്തനായിരുന്നു. പൈ ഒരു അതിതസംഖ്യയാണെന്നതിനുള്ള തെളിവ് 1882 ൽ പ്രസിദ്ധീകരിച്ചത് unber die zahi എന്ന പ്രബന്ധത്തിലാണുള്ളത്. സെൻറ് ആൻഡ്രുസ് സർവകലാശാല 1912ൽ അദ്ദേഹത്തെ ഒണിറ്ററി ബിരുദം നൽകി ആദരിച്ചു.
• സി. മാധവൻ പിള്ള - നോവൽ, നാടകം, ചെറുകഥ, ഫലിതപ്രബന്ധങ്ങൾ, നിഘണ്ടുക്കൾ തുടങ്ങി സാഹിത്യത്തിന്റെ വിവിധശാഖകളിലായി അമ്പതിൽ‌പരം ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു സി. മാധവൻ പിള്ള (ജനനം 1905 ഏപ്രിൽ 12 - മരണം 1980 ജൂലൈ). മൗലികമായ രചനയ്ക്കുപുറമേ അദ്ദേഹം ഇലിയഡ്, ഒഡീസി തുടങ്ങിയ വിശ്വസാഹിത്യകൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുക കൂടി ചെയ്തു.മൂന്ന് പതിറ്റാണ്ട് അദ്ദേഹം ആലപ്പുഴയിൽ നിന്ന് പ്രസിദ്ധീകരിച്ച ഫലിത മാസികയായിരുന്നു വിജയ ഭാനു. പിന്നീട് ആ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.

• സുമിത്ര മഹാജൻ - ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ ലോക്സഭാ സ്പീക്കറായിരുന്നു സുമിത്ര മഹാജൻ (ജനനം 12 ഏപ്രിൽ 1943). പതിനാറാം ലോക്സഭയിൽ മധ്യപ്രദേശിലെ ഇൻഡോർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് ഇവരായിരുന്നു. എട്ട് തവണ ലോക്സഭയിലെത്തിയ സുമിത്രാ മഹാജനാണ് ഏറ്റവും കൂടുതൽ കാലം ലോക്സഭാംഗമായിരുന്ന വനിത. 2014 ജൂൺ 6 ന് പതിനാറാം ലോകസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഇവർ ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ്.[3] ജനങ്ങൾ ഇവരെ "തായി" എന്നാണ് വിളിക്കുന്നത്.
• സർഷ്യ റോനൻ - സർഷ്യ ഊന റോനൻ (ജനനം: ഏപ്രിൽ 12, 1994). ഒരു ഐറിഷ് നടിയാണ്.[5] നേടിയ അംഗീകാരങ്ങളിൽ രണ്ട് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങളും, മൂന്ന് വീതം ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശങ്ങളും ഉൾപ്പെടുന്നു. 2016 ൽ ഫോബ്സ് 30 അണ്ടർ 30 എന്ന പട്ടികയിലും, ടൈം മാഗസിന്റെ നെക്സ്റ്റ് ജനറേഷൻ ലീഡേഴ്‌സ് എന്ന പട്ടികയിലും സർഷ്യ ഇടം നേടി.
• ആർ.ഹരി കുമാർ - അഡ്മിറൽ രാധാകൃഷ്ണൻ ഹരി കുമാർ പിവിഎസ്എം , എവിഎസ്എം , വിഎസ്എം , എഡിസി (ജനനം 12 ഏപ്രിൽ 1962) ഇന്ത്യൻ നാവികസേനയിലെ ഒരു ഫ്ലാഗ് ഓഫീസറാണ് . നാവികസേനയുടെ (സിഎൻഎസ്) 25-ാമത്തെയും നിലവിലെ മേധാവിയുമാണ് . മുമ്പ്, വെസ്റ്റേൺ നേവൽ കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .
• ബിജോയ് നമ്പ്യാർ - ബിജോയ് നമ്പ്യാർ (ജനനം: ഏപ്രിൽ 12, 1979) ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും ബോളിവുഡിലെ തന്റെ പ്രവർത്തനത്തിന് പേരുകേട്ട തിരക്കഥാകൃത്തുമാണ് . മോഹൻലാൽ അഭിനയിച്ച രാഹുവും പ്രതിഫലനങ്ങളും എന്ന ഹ്രസ്വചിത്രങ്ങളിലൂടെയാണ് അദ്ദേഹം ഏറെയും അറിയപ്പെടുന്നത് .
• സ്മരണകൾ
• രാജ്‌കുമാർ - കന്നഡ ചലച്ചിത്ര ലോകത്തെ ഒരു പ്രശസ്ത നടനും പിന്നണിഗായകനുമായിരുന്നു സിങ്കനല്ലൂരു പുട്ടസ്വാമയ്യ മുത്തുരാജു എന്ന രാജ്‌കുമാർ (1929 ഏപ്രിൽ 24 - 2006 ഏപ്രിൽ 12). ഇരുനൂറിലേറെ കന്നഡ ചിത്രങ്ങളിൽ വേഷമിട്ട രാജ്‌കുമാറിനെ തങ്ങളുടെ ഒരു സാംസ്കാരിക പ്രതീകമായി തന്നെ കന്നഡിഗർ കണക്കാക്കുന്നു. കർണ്ണാടകത്തിലെ പൊതുസമൂഹം, പ്രത്യേകിച്ച് ഇദ്ദേഹത്തിന്റെ ആരാധകർ ഇദ്ദേഹത്തെ 'പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരൻ' എന്നർത്ഥമുള്ള അണ്ണാവരു എന്നു വിശേഷിപ്പിക്കാറുണ്ട്. പദ്മഭൂഷൺ പുരസ്കാരവും(1983) ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരവും(1995) അടക്കമുള്ള ധാരാളം ബഹുമതികൾ രാജ്‌കുമാറിന് ലഭിച്ചിട്ടുണ്ട്.
• ഉദയ വിക്രമസിംഗെ - ഒരു ശ്രീലങ്കൻ ക്രിക്കറ്റ് അമ്പയറായിരുന്നു ഉദയ വിക്രമസിംഗെ എന്ന വിക്രമ അരാച്ചിഗെ ഉദയ വിക്രമസിംഗെ (12 ഓഗസ്റ്റ് 1939 - 12 ഏപ്രിൽ 2010). 988-ൽ ഇംഗ്ലണ്ടിലെ അസോസിയേഷൻ ഓഫ് ക്രിക്കറ്റ് അമ്പയർമാരുടെയും സ്കോറർമാരുടെയും ഔദ്യോഗിക ഇൻസ്ട്രക്ടറായി യോഗ്യത നേടി, ഈ നേട്ടം കൈവരിയ്ക്കുന്ന ആദ്യ വിദേശ അമ്പയറായിരുന്നു ഉദയ. ഇംഗ്ലീഷ് അമ്പയറായ ഡേവിഡ് ഷെപ്പേർഡിനൊപ്പമാണ് അദ്ദേഹം മൂന്ന് ടെസ്റ്റ് മത്സരങ്ങളും പത്ത് ഏകദിന മത്സരങ്ങളും നിയന്ത്രിച്ചത്.
• ക്ലാര ബാർട്ടൺ - അമേരിക്കയിൽ നിന്നുമുള്ള ആതുരശുശ്രൂഷകയും, അമേരിക്കൻ റെഡ്ക്രോസ്സിന്റെ സ്ഥാപകയുമായിരുന്നു ക്ലാരിസ്സ ഹാർലൊ ബാർട്ടൺ എന്ന ക്ലാര ബാർട്ടൺ (ജനനം 25 ഡിസംബർ 1821 – മരണം 12 ഏപ്രിൽ, 1912). 1861 ലെ അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് ഒരു ആശുപത്രിയിലെ നേഴ്സ് ആയിരുന്നു ക്ലാര. സ്ത്രീകൾ അധികം പുറത്തുപോയി ജോലി ചെയ്യാതിരുന്ന കാലഘടത്തിലായിരുന്നു ക്ലാര യുദ്ധമേഖലയിൽ ശുശ്രൂഷകയായി സേവനമനുഷ്ഠിച്ചിരുന്നത്.

• കെ.ജെ. ചാക്കോ - കേരള കോൺഗ്രസ്സിന്റെ ഒരു നേതാവായിരുന്നു കെ.ജെ.ചാക്കോ (ജനനം 2 മാർച്ച് 1930 - മരണം 12 ഏപ്രിൽ 2021). അഞ്ചാം കേരള നിയമസഭയിൽ കുറച്ച്കാലം റവന്യു, സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.
• ചാൾസ് മെസ്യേയ് - ചാൾസ് മെസ്സിയർ (ജൂൺ 26, 1730 – ഏപ്രിൽ 12, 1817) ഫ്രഞ്ചുകാരനായ ഒരു വാന നിരീക്ഷകനാണ്. അദ്ദേഹം വളരെ പ്രധാനപ്പെട്ട ഖഗോളവസ്തുക്കളെ ചേർത്ത് പട്ടികയുണ്ടാക്കി. ഇതിനെയാണ് മെസ്സിയർ പട്ടിക എന്നുപറയുന്നത്. ഈ പട്ടികയിൽ നീഹാരികകളും ഗാലക്സികളും നക്ഷത്രഗണങ്ങളും നക്ഷത്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇവയെ മെസ്സിയർ വസ്തുക്കൾ എന്നുവിളിക്കുന്നു.
• വൈക്കം ചന്ദ്രശേഖരൻ നായർ - ```മലയാളത്തിലെ പ്രശസ്തനായ ഒരു നോവലിസ്റ്റും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു വൈക്കം ചന്ദ്രശേഖരൻ നായർ (1920 - 12 ഏപ്രിൽ 2005). 1980-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
കുമാരനാശാൻ
608.തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?
*കുമാരനാശാൻ

609.ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി?
*കുമാരനാശാൻ (1973)

610.ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിന്റെ (S.N.D.P) ആദ്യ സെക്രട്ടറി?
*കുമാരനാശാൻ

611.കുമാരനാശാൻ എഡിറ്ററായ S.N.D.P യുടെ മുഖപത്രം?
*വിവേകാദയം

612.കുമാരനാശാന്റെ പത്രാധിപത്യത്തിൽ 'വിവേകോദയംആരംഭിച്ച വർഷം?
*1904

613.പ്രതിഭ എന്ന മാസികയുടെ പത്രാധിപർ?
*കുമാരനാശാൻ

614.കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?
*ശാരദാ ബുക്ക് ഡിപ്പോ

615.കുമാരനാശാന്റെ നളിനിയ്ക്ക് അവതാരിക എഴുതിയത്?
*.ആർ.രാജരാജവർമ്മ

616.എഡ്വിൻ അർണോൾഡിന്റെ 'ലൈറ്റ ഓഫ് ഏഷ്യഎന്ന കൃതി മലയാളത്തിൽ ശ്രീ ബുദ്ധചരിതം എന്ന പേരിൽ തർജ്ജമ ചെയ്ത്?
*കുമാരനാശാൻ

617.കുമാരനാശാന്റെ അവസാന കൃതി?
*കരുണ


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments