New

6/recent/ticker-posts

TODAY IN HISTORY - APRIL 11: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 11 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 11 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മീനം 28) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഏപ്രിൽ 11
• ലോക പാർക്കിൻസൺസ് ഡിസീസ് ദിനം
• അന്താരാഷ്ട്ര ലൂയി ലൂയി ദിനം
• അന്തർദേശീയ അഭിഭാഷക ദിനം
• അന്തർവാഹിനി ദിനം
• ബാർബർഷോപ്പ് ക്വാർട്ടറ്റ് ദിനം
• നാസി തടങ്കൽപ്പാളയങ്ങളിലെ തടവുകാരുടെ വിമോചന ദിനം
• ദേശീയ റാഞ്ച് ജലദിനം
• ദേശീയ മാതൃ സുരക്ഷാ ദിനം
• ദേശീയ എട്ട്-ട്രാക്ക് ടേപ്പ് ദിനം
• ദേശീയ ലൈബ്രറി പ്രവർത്തക ദിനം
• ദേശീയ വളർത്തുമൃഗ ദിനം (യുഎസ്എ)
• ദേശീയ പൂട്ടീൻ ദിനം (കാനഡ,യുഎസ്എ)
• ദേശീയ ചീസ് ഫോണ്ട്യു ദിനം (യുഎസ്എ)
• ജുവാൻ സാന്താമരിയ ദിനം (കോസ്റ്റാറിക്ക)
• ചരിത്ര സംഭവങ്ങൾ
• 1814 - നെപ്പോളിയൻ സ്ഥാന ത്യാഗം ചെയ്തു… എൽബയിലേക്കു നാട് കടത്തി.
• 1900 - ജോൺ ഫിലിപ്പ് ഹോളണ്ട് നിർമിച്ച ആദ്യത്തെ ആധുനിക മുങ്ങികപ്പൽ അമേരിക്കൻ നാവിക സേന വാങ്ങി.
• 1906 - റഷ്യയിൽ ബ്ലഡി സൺഡെയ്ക്ക് നേതൃത്വം നൽകിയ ജോർജ് ഗാപ്പൺ എന്ന പുരോഹിതനെ സോഷ്യൽ ഡെമോക്രാറ്റുകൾ കൊലപ്പെടുത്തി.
• 1909 – ടെൽ അവിവ് നഗരം സ്ഥാപിതമായി.
• 1914 - മെക്സിക്കൻ പ്രസിഡന്റ് ഹ്യൂർട്ട യുഎസുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
• 1919 - 1919 ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ സ്ഥാപിതമായി.
• 1924 - ആദ്യ പുരുഷ കോളേജ് നീന്തൽ ചാമ്പ്യൻഷിപ്പുകൾ ആരംഭിച്ചു.
• 1953 - യുഎസ് ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പ് രൂപീകരിച്ചു.
• 1957 - ഇ.എം.എസിൻറെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് പുറത്തിറക്കി.
• 1957 - സിംഗപ്പൂരിന് സ്വയം ഭരണം നൽകാനുള്ള വ്യവസ്ഥ ബ്രിട്ടൻ അംഗീകരിച്ചു.
• 1957 - റയാൻ എക്‌സ്-13 വെർട്ടിജെറ്റ് ലംബമായി പറന്നുയരുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്ന ആദ്യ ജെറ്റായി.
• 1972 - USSR ഭൂഗർഭ ആണവ പരീക്ഷണം നടത്തി.
• 1976 – ആപ്പിൾ I കമ്പ്യൂട്ടർ, സഹ സ്ഥാപകൻ സ്റ്റീവ് വോസ്നയ്ക് പുറത്തിറക്കി.
• 1979 - ഉഗാണ്ടയിൽ ഇദി അമീൻ സ്ഥാനഭ്രഷ്ട നാക്കപ്പെട്ടു… ലിബിയയിലേക്ക് രക്ഷപെട്ടു.
• 1981 - ആദ്യത്തെ സ്പേസ് ഷട്ടിൽ കൊളംബിയ കേപ്കനാവറിൽ നിന്ന് പറന്നുയർന്നു.
• 1983 - നാസ RCA-F വിക്ഷേപിച്ചു.
• 1984 - ചലഞ്ചർ ബഹിരാകാശ വാഹനത്തിലെ യാത്രികർ ആദ്യമായി ഒരു ഉപഗ്രഹം ബഹരികാശത്തു വെച്ചു നന്നാക്കി.
• 1984 - ഇന്ത്യക്കാരനായ രാകേഷ് ശർമ ഏപ്രിൽ നാലിന് ആരംഭിച്ച ബഹിരാകാശ ദൗത്യത്തിനു ശേഷം സോവിയറ്റ് യൂണിയനിലെ കസാക്കിസ്ഥാനിൽ തിരിച്ചിറങ്ങി.
• 2006 - ഇറാൻ, യുറേനിയം സമ്പുഷ്‌ടീകരിച്ചതായി പ്രഖ്യാപിച്ചു.
• 2013 - ചൈനയിൽ ഭ്രൂണങ്ങളുള്ള ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടകൾ കണ്ടെത്തി.
• 2015 - യു എസ്- ക്യൂബ നയതന്ത്ര ബന്ധങ്ങൾ പുനസ്ഥാപിക്കുന്നതിനായി ബാരക് ഒബാമയും റൗൾ കാസ്ട്രോയും പനാമ ഉച്ചകോടിയിൽ കൂടിക്കണ്ട് ഹസ്തദാനം നടത്തി.
 ജന്മദിനങ്ങൾ
• കസ്തൂർബാ ഗാന്ധി - കസ്തൂർബാ ഗാന്ധി (ഏപ്രിൽ 11, 1869 – ഫെബ്രുവരി 22, 1944), പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പത്നിയുമായിരുന്നു. ഡർബനിലെ ഗാന്ധിജിയുടെ ഫീനിക്സ് സെറ്റിൽമെന്റിൽ സജീവമായതോടെയാണ് കസ്തൂർബ പൊതുജീവിതത്തിലെത്തുന്നത്. 1915-ൽ കസ്തൂർബ, ഗാന്ധിജിയ്ക്കൊപ്പം ഇന്ത്യയിലെത്തി.1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോടെ അവശതകൾ മറന്ന് സമരത്തിൽ അവർ സജീവമായി.
 പ്രവീണ - മലയാളത്തിലെ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് പ്രവീണ. ടി. (ജനനം    11 ഏപ്രിൽ 1978). പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ 'ഗൗരി'യെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിലൂടെ ഒരു ബാലതാരമായി രംഗപ്രവേശം ചെയ്തു. 13 വർഷത്തിലേറെയായി കലാരംഗത്ത് സജീവമായി തുടരുന്നു. 20-ലേറെ ചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും അഭിനയിച്ചു. 1998-ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി, 2008-ൽ [2]അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'ഒരു പെണ്ണും രണ്ടാണും' എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ടു തവണ സ്വന്തമാക്കി.

 ജയകൃഷ്ണൻ - മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവാണ് ജയകൃഷ്ണൻ (ജനനം: ഏപ്രിൽ 11, 1974). തെലുങ്ക്, തമിഴ് തുടങ്ങിയ പ്രാദേശിക ഭാഷകളിലെ മെഗാ പരമ്പരകളിലും ജയകൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. താലി, മഴയറിയാതെ, കാവ്യാഞ്ജലി, കസ്തൂരി (തമിഴ്), അഭിരാമി (തമിഴ്) എന്നിവയാണ് അദ്ദേഹം വേഷമിട്ട ശ്രദ്ധേയങ്ങളായ പരമ്പരകൾ. തന്റെ അഭിനയജീവിതത്തിൽ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
 വീന്ദർ കൗശിക്ക് - റോയുടെ ഒരു ചാരപ്രവർത്തകനായിരുന്നു രവീന്ദർ കൗശിക് എന്ന നബി അഹമ്മദ് ഷാക്കിർ (1952 ഏപ്രിൽ 11 - 2001 സെപ്റ്റംബർ 21).1979 മുതൽ 1983 വരെ പാക് സൈന്യത്തിൽ പ്രവർത്തിച്ച കൗശിക്ക് അതീവ നിർണായകമായ വിവരങ്ങൾണ് ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യൻ സൈന മുന്നേറ്റത്തിന് ഏറ്റവും സഹായകരമായ അനേകം വിവരങ്ങൾ അതിലുൾപ്പെടുന്നു. പാക് സൈന്യത്തിന്റെ തന്ത്രങ്ങൾ മുൻ കൂട്ടി അറിഞ്ഞത് ഇന്ത്യയ്ക്ക് മുൻകൈ ലഭിക്കാൻ സഹായകമായി. രാജസ്ഥാൻ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ പാക് സൈന്യം നടത്തിയ ശ്രമങ്ങളെല്ലാം ഇന്ത്യ പരാജയപ്പെടുത്തിയത് കൗശിക്ക് നൽകിയ വിവരങ്ങൾ വഴിയായിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൗശിക്കിന്റെ ചങ്കൂറ്റത്തെ മാനിച്ച് ബ്ലാക്ക് ടൈഗർ എന്ന ഓമന പേര് നൽകി.
 കെ.എൽ. സൈഗാൾ - പ്രതിഭാശാലിയായ ഒരു നടനുംഗായകനുമായിരുന്നു കുന്ദൻലാൽ സൈഗാൾ (കെ. എൽ. സൈഗാൾ)  (ജനനം  1904 ഏപ്രിൽ 11 - മരണം 1947- ജനുവരി 18). 15 വർഷം മാത്രം നീണ്ടുനിന്നാ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ 36 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഇതിൽ 28 എണ്ണം ഹിന്ദി/ഉറുദു ഭാഷകളിലായിരുന്നു. എഴ് ബംഗാളി സിനിമകളിലും ഒരു തമിഴ് സിനിമയിലും അദ്ദേഹം അഭിനയിച്ചു. അദ്ദേഹം ആലപിച്ച 188 ഗാനങ്ങളിൽ 145 എണ്ണം സിനിമാഗാനങ്ങളും 43 എണ്ണം സിനിമേതര ഗാനങ്ങളുമായിരുന്നു.
 ജാമിനി റോയ് - ഇന്ത്യൻ ആധുനിക ചിത്രകലാരംഗത്തെ ശ്രദ്ധേയനായ കലാകാരനാണ് ജാമിനി റോയ് ( 11 ഏപ്രിൽ 1887-24 ഏപ്രിൽ 1972). 1946-ൽ ലണ്ടനിലും 1953-ൽ ന്യൂയോർക്കിലും റോയിയുടെ ചിത്രപ്രദർശനങ്ങൾ നടത്തി. ആദ്യ കാലത്ത് ധാരാളമായി ചിത്രങ്ങൾ വിൽപ്പന നടത്തിയെങ്കിലും 1920 കാലഘട്ടത്തോടെ പ്രതിഫലം പറ്റിക്കൊണ്ടുള്ള ഛായാചിത്ര രചന അദ്ദേഹം നിർത്തി.1955-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.
 വി.കെ. പ്രശാന്ത് - തിരുവനന്തപുരം നഗരസഭയുടെ 44-ാമത് മേയറാണ് വി.കെ. പ്രശാന്ത് (ജനനം 11 ഏപ്രിൽ 1981).2019 ൽ വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 14465 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി. നിലവിൽ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
 ബില്ലി ബൗഡൻ - ഒരു ന്യൂസിലൻഡ് ക്രിക്കറ്റ് അമ്പയറും, മുൻ ക്രിക്കറ്ററുമാണ് ബ്രെന്റ് ഫ്രേസർ 'ബില്ലി' ബൗഡൻ (ജനനം: 11 ഏപ്രിൽ 1963). വ്യത്യസ്തമായ അമ്പയറിങ് സിഗ്നലിങ്ങിലൂടെ അദ്ദേഹം വളരെയധികം ശ്രദ്ധ ആകർഷിച്ചു. 1995 മാർച്ചിലാണ് ബൗഡൻ തന്റെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം നിയന്ത്രിച്ചത്. 2007 ജനുവരിയിൽ 100 ഏകദിന മത്സരങ്ങൾ നിയന്ത്രിച്ച ഏറ്റവും പ്രായം കുറഞ്ഞ അമ്പയർ എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കി. ഇപ്പോൾ ഐ.സി.സി.യുടെ അമ്പയർമാരുടെ എലൈറ്റ് പാനലിലെ ഒരംഗമാണ് അദ്ദേഹം.
 മാർക്ക് സ്ട്രാൻഡ് - കനേഡിയൻ ജനിച്ച അമേരിക്കൻ കവിയും, എഴുത്തുകാരനും, പരിഭാഷകനുമായിരുന്നു മാർക് സ്ട്രാൻഡ് (ഏപ്രിൽ 11, 1934 - നവംബർ 29, 2014).സ്ട്രാൻഡിനു 2004 ൽ വാലസ് സ്റ്റീവൻസ് പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.2005 ൽ കൊളംബിയ സർവകലാശാലയി ഇംഗ്ലീഷ് താരതമ്യ സാഹിത്യത്തിൽ പ്രൊഫസറായും സ്ട്രാൻഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 രോഹിണി ഹട്ടങ്കടി - ഇന്ത്യയിലെ ഒരു നാടക ചലച്ചിത്രനടിയാണ് രോഹിണി ഹട്ടങ്കിടി (ജനനം   11 ഏപ്രിൽ 1955). ബാഫ്റ്റ അവാർഡ് നേടിയ ഏക ഇന്ത്യൻ കലാകാരിയാണ് രോഹിണി.ഗാന്ധി എന്ന ചിത്രത്തിൽ കസ്തൂർബാ ഗാന്ധിയുടെ വേഷമിട്ട ഇവർക്ക് മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡാണ് ലഭിച്ചു. ഫിലിംഫെയർ അവാർഡ് രണ്ടു തവണയും ഒരു തവണ ദേശീയ ചലച്ചിത്രപുരസ്കാരവും ഇവരെ തേടിയെത്തിയിട്ടുണ്ട്. ടെലിവിഷൻ,നാടകം എന്നീ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.
 ലിയോനാർഡോ ഡികാപ്രിയോ - പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും നിർമാതാവും ആണ് ലിയോനാർഡോ വിൽഹെം ഡികാപ്രിയോ (ജനനം: നവംബർ 11, 1974) .ടെലിവിഷൻ പരസ്യ ചിത്രങ്ങളിലും പിന്നീട് ടിവി പരമ്പരകളിലും അഭിനയം തുടങ്ങിയ ഇദ്ദേഹം ടൈറ്റാനിക് എന്ന ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ജനപ്രീതിയാർജ്ജിച്ചു. റോമിയോ ആൻഡ് ജൂലിയറ്റ്, ക്യാച്ച് മി ഇഫ് യു കാൻ, ബ്ലഡ് ഡയമണ്ട്, തുടങ്ങിയ ചിത്രങ്ങളിലും ജനശ്രദ്ധ നേടിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.  ദ എവിയേറ്റർ, ദി വൂള്ഫ് ഓഫ് വാൾ സ്ട്രീറ്റ് എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള ഗോൾഡൻ ഗ്ളോബ് പുരസ്കാരം ലഭിച്ചു. ആറ് തവണ (5 തവണ അഭിനയത്തിനും 1 തവണ നിർമ്മാണത്തിനും) അക്കാദമി അവാർഡ്‌ നോമിനേഷൻ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിനു 2016 ൽ ദി റെവനന്റ്റ് എന്ന ചിത്രത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ്‌ ലഭിക്കുകയും ചെയ്തു.
 സ്മരണകൾ
 എം.എച്ച്. ശാസ്ത്രികൾ - കേരളത്തിലെ പ്രശസ്ത സംസ്കൃതപണ്ഡിതനും തിരുവനന്തപുരം സംസ്കൃതകോളേജ് മുൻ അദ്ധ്യാപകനും ആയിരുന്നു എം എച്ച് ശാസ്ത്രികൾ എന്നറിയപ്പെടുന്ന മഹാദേവ ഹരിഹര ശാസ്ത്രികൾ(ജനനം : 18 ജനുവരി 1911 - മരണം 2012 ഏപ്രിൽ 11). കേരളത്തിൽ ഇന്നുജീവിച്ചിരിക്കുന്ന മിക്ക സംസ്കൃതപണ്ഡിതന്മാർക്കും ഗുരുവായ ഇദ്ദേഹത്തിന് സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

 അന്ന കാതറിൻ ഗ്രീൻ - അന്ന കാതറിൻ ഗ്രീൻ (ജീവിതകാലം: നവംബർ 11, 1846 – ഏപ്രിൽ 11,  1935) ഒരു അമേരിക്കൻ കവയിത്രിയും നോവലിസ്റ്റുമായിരുന്നു. അമേരിക്കയിൽ ഡിറ്റക്ടീവ് ഫിക്ഷൻ നോവലുകളെഴുതിയ ആദ്യ എഴുത്തുകാരിലൊരാളായിരുന്നു അന്ന കാതറിൻ ഗ്രീൻ.[1] ഗ്രീൻ "മദർ ഓഫ്‍ ഡിറ്റക്ടീവ് നോവൽസ്" എന്നാണറിയപ്പെട്ടിരുന്നത്.
 ഇ.കെ. ഇമ്പിച്ചി ബാവ - കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമസഭാംഗവും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു ഇ.കെ. ഇമ്പിച്ചി ബാവ(ജൂലൈ 17 1917- ഏപ്രിൽ 11 1995). വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെയാണ് ഇമ്പിച്ചിബാവ രാഷ്ട്രീയ രംഗത്തെത്തുന്നത്. കോഴിക്കോട്ടു വെച്ചു നടന്ന അഖില കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ സംഘാടനത്തിലൂടെ പി.കൃഷ്ണപിള്ളയുടെ ശ്രദ്ധപിടിച്ചു പറ്റി. കൃഷ്ണപിള്ളയാണ് ഇമ്പിച്ചിബാവയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു നടത്തുന്നത്.
 ജെറാൾഡ് ഡ്യൂ മോറിയർ - ജെറാൾഡ് ഡ്യൂ മോറിയൽ ഇംഗ്ലീഷ് നടനും തിയെറ്റർ മാനേജരുമായിരുന്നു. 20- നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ് നാടകരംഗത്തെ ഒരു പ്രമുഖ വ്യക്തിയായിരുന്നു ജെറാൾഡ് (ജനനം 26 മാർച്ച് 1873 - മരണം 11 ഏപ്രിൽ 1934).
 ടി.എ. തൊമ്മൻ - കേരളത്തിലെ മുൻമന്ത്രിയും ഒന്നും, രണ്ടും കേരളനിയമസഭകളിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവായിരുന്നു ടി.എ. തൊമ്മൻ (മരണം 11 ഏപ്രിൽ 1984). ബി.എ, ബി.എൽ. ബിരുദധാരിയായിരുന്ന ഇദ്ദേഹം ആർ. ശങ്കർ മന്ത്രിസഭയിലെ നിയമം, റവന്യൂ വകുപ്പുകളാണ് കൈകര്യം ചെയ്തിരുന്നത്.
 പ്രിമോ ലെവി - ഇറ്റാലിയൻ എഴുത്തുകാരനും,ഓഷ് വിറ്റ്സ് തടങ്കൽ പാളയത്തിലെ അന്തേവാസിയുമായിരുന്ന പ്രിമോ ലെവി (Primo Levi) (31 ജൂലൈ 1919 – 11 ഏപ്രിൽ 1987).രണ്ടു നോവലുകളും,ചെറുകഥാസമാഹാരങ്ങളും ഉപന്യാസങ്ങളുടെ സമാഹാരങ്ങളും ആയി അനേകം കൃതികൾ ലെവി പൂർത്തിയാക്കുകയുണ്ടായി. ലെവിയുടെ ദി പീരിയോഡിക് ടേബിൾ എന്ന പുസ്തകം ഇതുവരെ എഴുതപ്പെട്ടവയിൽ വച്ച് ഏറ്റവും നല്ല ശാസ്ത്രപുസ്തകമായി റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രെയിറ്റ് ബ്രിട്ടൻ തെരഞ്ഞെടുക്കുകയുണ്ടായി.
 സിഡ്നി ലൂമെറ്റ് - ```ഒരു അമേരിക്കൻ ചലച്ചിത്രസം‌വിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്‌ സിഡ്നി ലൂമെറ്റ് (1924 ജൂൺ 25 – 2011 ഏപ്രിൽ 11). 12 ആന്ഗ്രി മെൻ (1957), മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ് (1974), ഡോഗ് ഡേ ആഫ്റ്റർനൂൺ (1975), നെറ്റ്‌വർക്ക് (1976), ദ വെർഡിക്ട് (1982) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ. അൻപതോളം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഓസ്കാർ പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള അക്കാദമി പുരസ്കാരത്തിനു നാലു തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
* ധവളപ്രകാശം പ്രിസത്തില്‍ കൂടി കടന്നുപോകുമ്പോള്‍ ഏറ്റവും കൂടുതല്‍ വ്യതിയാനം സംഭവിക്കുന്ന നിറം 
- വയലറ്റ്

* നിയോൺ വിളക്ക് പുറപ്പെടുവിക്കുന്ന പ്രകാശത്തിൻറെ നിറം 
- ഓറഞ്ച് 

* സോഡിയം വേപ്പർ ലാംബ് പുറപ്പെടുവിക്കുന്ന പ്രകാശത്തിൻറെ നിറം 
- മഞ്ഞ

* പ്രകാശത്തിൻറെ 1/15 വേഗതയിൽ സഞ്ചരിക്കുന്ന കണങ്ങളാണ് 
- ആൽഫാ കണങ്ങൾ.

* സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ എന്നറിയപ്പെടുന്നത്‌ 
- ഇന്‍ഫ്രാറെഡ്‌.

* വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നത്‌ 
- ഇന്‍ഫ്രാറെഡ്‌.

* നെയ്യിലെ മായം തിരിച്ചറിയുവാന്‍ ഉപയോഗിക്കുന്നത് 
- അൾട്രാവയലറ്റ്‌ കിരണം.

* കള്ളനോട്ടു തിരിച്ചറിയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന കിരണം 
- അൾട്രാവയലറ്റ്‌.

* സൂര്യാഘാതം (Sun burn) ഉണ്ടാകുന്നതിനു കാരണം 
- അൾട്രാവയലറ്റ്‌ കിരണം.

* സൂര്യനില്‍ നിന്നുമുള്ള അൾട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷവായുവിലെ പാളിയാണ്‌ 
- ഓസോണ്‍ പാളി.


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments