New

6/recent/ticker-posts

TODAY IN HISTORY - APRIL 01: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 01 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 01 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മീനം 18) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഏപ്രിൽ 01
• എറണാകുളം ജില്ല സ്ഥാപക ദിനം
• റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപക ദിനം
• അന്താരാഷ്ട്ര പക്ഷി ദിനം
• അന്താരാഷ്ട്ര ടാറ്റിംഗ് ദിനം
• അന്താരാഷ്ട്ര ഫയർവാക്ക് ദിനം
• അന്താരാഷ്ട്ര തലയണ പോരാട്ട ദിനം
• ഇന്റർനാഷണൽ ഫൺ അറ്റ് വർക്ക് ഡേ
• ഏപ്രിൽ ഫൂൾസ് ദിനം
• ലൂപ്പസ് അലേർട്ട് ദിനം
• ബൂമർ ബോണസ് ദിനം
• മൂർത്തമായ കർമ്മ ദിനം
• ഫോസിൽ ഫൂൾസ് ദിനം
• അസീറിയൻ പുതുവത്സരം
• യുഎസ് എയർഫോഴ്സ് അക്കാദമി ദിനം
• ദേശീയ DIY ദിനം
• ദേശീയ ഒരു സെന്റ് ദിനം
• ദേശീയ സോറി ചാർലി ദിനം
• ദേശീയ ട്രോംബോൺ കളിക്കാരുടെ ദിനം
• ഒഡീഷ ദിനം (ഇന്ത്യ)
• അലിയാ ദിനം (ഇസ്രായേൽ)
• സിവിൽ സർവീസ് ദിനം (തായ്‌ലൻഡ്)
• ദേശീയ പ്രക്ഷേപണ ദിനം (ഇന്തോനേഷ്യ)
• ഗ്രീക്ക് സൈപ്രിയറ്റ് ദേശീയ ദിനം (സൈപ്രസ്)
• ദേശീയ സോർഡോ ബ്രെഡ് ദിനം (യുഎസ്എ)
• ദേശീയ വൃക്ഷത്തൈ നടീൽ ദിനം (ടാൻസാനിയ)

• ചരിത്ര സംഭവങ്ങൾ
• 1564 - ലോക വിഡ്ഢിദിനത്തിന് തുടക്കം കുറിച്ചു.
• 1748 – പോംപെ നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
• 1826 - ഗ്യാസ് എൻജിന്റെ പേറ്റന്റ്, സാമുവൽ മോറിക്കു ലഭിച്ചു.
• 867 - സിങ്കപ്പൂർ, പെനാങ്, മലാക്കാ എന്നീ രാജ്യങ്ങൾ ബ്രിട്ടിഷ് കോളനിയായി.
• 1889 – ആദ്യ ഡിഷ്‌ വാഷിങ് മെഷീൻ പുറത്തിറക്കി.
• 1905 – SOS എന്ന വാക്ക്, മോർസ് അപകട സിഗ്നൽ ആയി അംഗീകരിക്കപ്പെട്ടു.
• 1930 - സർദാർ ആക്ട് അഥവാ ശൈശവ വിവാഹ നിയന്ത്രണ നിയമം നിലവിൽ വന്നു.
• 1935 - റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നു.
1948 - ഫറവോ ദ്വീപുകൾ ഡെന്മാർക്കിൽ  നിന്നും സ്വതന്ത്രമായി.
• 1949 - അയർലന്റ് ഫ്രീ സ്റ്റേറ്റിലെ 26 കൌണ്ടികൾ ചേർന്ന് അയർലന്റ് റിപ്പബ്ലിക്ക്  രൂപം കൊണ്ടു.
• 1950 - തിരുവിതാംകൂർ റേഡിയോ നിലയം ഓൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്തു.
• 1951 - തിരുവിതാം കൂർ അഞ്ചൽ വകുപ്പ് ഇന്ത്യൻ തപാൽ വകുപ്പിന്റെ ഭാഗമായി.
• 1954 - എയർ മാർഷൽ സുബ്രതോ മുഖർജി വ്യോമസേനയുടെ തലവനാകുന്ന ആദ്യ ഇന്ത്യക്കാരനായി.. ഇന്ത്യൻ വായു സേനയുടെ പിതാവ് എന്നും അറിയപ്പെടുന്നു.
• 1955 - രാജേന്ദ്ര സിന്ഹജി ജഡേജ കരസേനയുടെ തലവനാകുന്ന പ്രഥമ ഇന്ത്യക്കാരനായി.
• 1956 - ഇന്ത്യൻ കമ്പനി നിയമം പ്രാബല്യത്തിൽ വന്നു.
• 1957 - കേരളത്തിൽ നയാപൈസ സമ്പ്രദായം (ദശാംശസമ്പ്രദായ നാണയ വ്യവസ്ഥ) നിലവിൽ വന്നു.
• 1958 - എറണാകുളം ജില്ല നിലവിൽ വന്നു.
• 1962 - ഇന്ത്യയിൽ മെട്രിക് തൂക്കങ്ങൾ പ്രാബല്യത്തിൽ വന്നു.
• 1963 - ഇന്ത്യയിലെ പ്രധാന കുറ്റാന്വേഷണ ഏജൻസിയായ സി.ബി.ഐ നിലവിൽ വന്നു.
• 1965 - K S R T C സ്വയം ഭരണ സ്ഥാപനമായി നില
• 1973 - കേരളത്തിന്റെ ഏക മലയാളി ഗവർണർ ആയിരുന്ന വി. വിശ്വനാഥൻ ചുമതല ഒഴിഞ്ഞു.
• 1973 - ഇന്ത്യയിലെ ആദ്യത്തെ കടുവാ സംരക്ഷണ പദ്ധതി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ആരംഭിച്ചു.
• 1976 - സ്റ്റീവ് ജോബും സ്റ്റീവ് വോഡനിയാകും ചേർന്ന് ആപ്പിൾ കമ്പനി സ്ഥാപിച്ചു.
• 976 - ഇന്ത്യയിൽ ദൂരദർശൻ സ്വതന്ത്ര സ്ഥാപനമായി നിലവിൽ വന്നു.
• 1979 - ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്ക് ആയി.
• 1986 - MTNL (Mahanagar telecom nigam Ltd) നിലവിൽ വന്നു.
• 1991 - വാർസാ ഉടമ്പടി ഇല്ലാതായി.
• 1995 - എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകൃതമായി.
• 1996 - കേരളത്തിൽ ചാരായ നിരോധനം നിലവിൽ വന്നു.
• 1999 - IRDP യെ SGSRY ൽ ലയിപ്പിച്ചു.
• 2001 - സ്വവർഗ വിവാഹം നിയമാനുസൃതമാക്കിയ ആദ്യ രാജ്യമായി ഹോളണ്ട് മാറി.
• 2002 - നെതർലൻഡ്‌സ്‌, ദയാ വധത്തിനു നിയമ അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി.
• 2004 - പാൾ ബക്കറ്റ് (Paul Buchhect) രൂപകല്പന ചെയ്ത ഗൂഗിളിന്റെ ഇ മെയിൽ സംവിധാനം ജി.മെയിൽ നിലവിൽ വന്നു.
• 2008 - തൊഴിലുറപ്പ് പദ്ധതി (Mahatma Gandhi National Rural Employment Guarantee Act- MGNREGA) എല്ലാ സംസ്ഥാനത്തും വ്യാപിപ്പിച്ചു.
• 2009 - ക്രോയേഷ്യയും അൽബേനിയയും നാറ്റോയിൽ അംഗത്വം എടുത്തു.
• 2010 – വിദ്യാഭ്യാസ അവകാശ നിയമം – Right to Education Act (RTE)  നിലവിൽ വന്നു.
• 2016 -  രണ്ടാമത് ന്യൂക്ലിയർ സുരക്ഷാ ഉച്ചകോടി (Nuclear Security Summit) വാഷിങ്ടണിൽ നടന്നു.
• 2016 - ചാണ്ഡിഗഢ് മണ്ണെണ്ണ മുക്ത നഗരം നിലവിൽ വന്നു.
• 2017 - എസ്.ബി.ടി അടക്കം 5 ബാങ്കുകൾ SBI യിൽ ലയിപ്പിച്ചു.
• 2018 - കേരളം 6 മത് തവണ, ദേശീയ ഫുട്ബോൾ ചാമ്പ്യൻമാർക്കുള്ള സന്തോഷ് ട്രോഫി കിരീടം ചൂടി.. ഫൈനലിൽ കൊൽക്കത്തയിൽ വച്ച് ബംഗാളിനെ 4-2 ന് ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി.

• ജന്മദിനങ്ങൾ
• കെ.ബി. ഹെഡ്ഗേവാർ - ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെട്ടിരുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ (ജീവിതകാലം: ഏപ്രിൽ 1, 1889 – ജൂൺ 21, 1940)‍. ഭാരതീയ ദർശനങ്ങളിലും, ജീവിതമൂല്യങ്ങളിലുമൂന്നി ഭാരതത്തെ പരം വൈഭവം അഥവാ ഉന്നതമായ അവസ്ഥയിൽ എത്തിക്കുക എന്ന ആശയത്തിനു പ്രചാരം നൽകുക എന്ന ലക്ഷ്യ
ത്തോടെ 1925-ലെ വിജയദശമി ദിവസം മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ്‌ ഡോ.ഹെഡ്ഗേവാർ ആർ.എസ്.എസ്. സ്ഥാപിച്ചത്. ഹെഡ്ഗേവാറിന്റെ ചിന്താധാരകളെ സാമൂഹ്യ പരിഷ്കർത്താക്കളായ സ്വാമി വിവേകാനന്ദ, വിനായക് ദാമോദർ സവർക്കർ, അരബിന്ദോ എന്നിവരുടെ തത്ത്വങ്ങളും ആശയങ്ങളും സ്വാധീനിച്ചിരുന്നു.മരിക്കുന്നതിനു മുമ്പായി അടുത്ത സർ സംഘ ചാലകനായി മാധവ സദാശിവ ഗോൾവൽക്കറെ അദ്ദേഹം നിയോഗിച്ചു .

• സഹൽ അബ്ദുൾ സമദ് - ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ദേശീയ ടീമിന്റെയും മിഡ്ഫീൽഡറായി കളിക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് സഹൽ അബ്ദുൾ സമദ് (ജനനം: 1 ഏപ്രിൽ 1997). കേരളത്തിൽ കണ്ണൂരാണ് സഹലിൻറെ സ്വദേശം. ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻറെ 2019-ലെ എമേർജിങ് പ്ലയർ ഓഫ് ദ ഇയർ പുരസ്‌കാരം ലഭിച്ചു. ഇന്ത്യൻ ഓസിൽ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു.

• അജിത് വഡേകർ - ഒരു മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററും, മുൻ ഇന്ത്യൻ ക്യാപ്റ്റനുമായിരുന്നു അജിത് വഡേകർ (1941 ഏപ്രിൽ 1 - ഓഗസ്റ്റ് 15, 2018) . 1966-നും 1974-നും മദ്ധ്യേ 37 ടെസ്റ്റ് മത്സരങ്ങളിലും 2 ഏകദിന മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതിൽ 16 ടെസ്റ്റുകളിലും 2 ഏകദിനങ്ങളിലും അദ്ദേഹം ടീമിന്റെ നായകനായിരുന്നു. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനായ അദ്ദേഹം അക്രമണകാരിയായ ഒരു ബാറ്റ്സ്മാനായാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. 1971-ൽ വെസ്റ്റ് ഇൻഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ടെസ്റ്റ് വിജയത്തിലേയ്ക്ക് നയിച്ച ചരിത്രം അദ്ദേഹത്തിനുണ്ട്.

• അനന്തകൃഷ്ണൻ - മലേഷ്യൻ വ്യവസായിയും മതവിശ്വാസിയുമാണ് ടാറ്റപാനന്ദം അനന്ത കൃഷ്ണൻ (ജനനം: 1 ഏപ്രിൽ 1938). ഫോർബ്സിൻറെ 2018 വാർഷിക പട്ടികയിൽ പറയുന്ന കണക്കുകളിൽ, മലേഷ്യയിലെ ഏറ്റവും സമ്പന്നരിൽ മൂന്നാമനും ലോകത്തിലെ ഏറ്റവും സമ്പന്നരിൽ 219 സ്ഥാനവും " എ.കെ " എന്ന വിളിപ്പേരുള്ള ഇദ്ദേഹം നേടി.

• ഓട്ടോ വോൺ ബിസ്മാർക്ക് - ഓട്ടോ എഡ്വാർഡ് ലിയോപോൾഡ്, പ്രിൻസ് ഓഫ് ബിസ്മാർക്ക്, ഡ്യൂക്ക് ഓഫ് ലോവൻബർഗ്ഗ്, കൌണ്ട് ഓഫ് ബിസ്മാർക്ക്-ഷൂൻ‌ഹൌസെൻ, ജനനപ്പേര് ഓട്ടോ എഡ്വാർഡ് ലിയോപോൾഡ് ഓഫ് ബിസ്മാർക്ക്-ഷൂൻ‌ഹൌസെൻ (ഏപ്രിൽ 1, 1815 – ജൂലൈ 30 1898) 19-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രഷ്യൻ, ജർമ്മൻ രാഷ്ട്രതന്ത്രജ്ഞനായിരുന്നു.1862 മുതൽ 1890 വരെ പ്രഷ്യയുടെ പ്രധാനമന്ത്രി ആയിരുന്ന ബിസ്മാർക്ക് ആണ് ജർമ്മനിയുടെ ഏകീകരണം നടപ്പിലാക്കിയത്. 1867 മുതൽ ബിസ്മാർക്ക് വടക്കൻ വടക്കൻ ജെർമ്മൻ കോൺഫെഡറേഷന്റെ ചാൻസലർ ആയിരുന്നു. 1871-ൽ ജർമ്മൻ സാമ്രാജ്യം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ബിസ്മാർക്ക് ജർമ്മനിയുടെ ആദ്യത്തെ ചാൻസലർ ആയി. ബിസ്മാർക്ക് "ഇരുമ്പ് ചാൻസലർ" എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു.

• ജോസഫ് പാറേക്കാട്ടിൽ - സീറോ-മലബാർ സഭയുടെ പ്രഥമ കർദ്ദിനാളും എറണാകുളം അതിരൂപതയുടെ മുൻ മെത്രാനുമായിരുന്നു മാർ ജോസഫ് പാറേക്കാട്ടിൽ (ഏപ്രിൽ 1, 1912 — ഫെബ്രുവരി 20, 1987). മൂന്നു പതിറ്റാണ്ടോളം ഇദ്ദേഹം ഈ സ്ഥാനം വഹിച്ചിരുന്നു.

• ടോക്കെഹോ യെപ്തോമി - നാഗാലാൻഡിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ടോക്കെഹോ യെപ്തോമി (ജനനം: 1 ഏപ്രിൽ 1956). നാഗാലാൻഡിന്റെ മുൻ കാബിനറ്റ് മ
ന്ത്രിയും നിലവിൽ നാഗാലാൻഡിന്റെ പാർലമെന്റ് അംഗവുമാണ്.

• തരുൺ ഗൊഗൊയ് - അസമിലെ പ്രമുഖ കോൺഗ്രസ് (ഐ) നേതാക്കളിലൊരാളും മുൻ മുഖ്യമന്ത്രിയുമായിരുന്നു തരുൺ കുമാർ ഗൊഗൊയി എന്ന തരുൺ ഗൊഗൊയി (ജനനം: 1936 ഏപ്രിൽ 1 - മരണം :2020 നവംബർ 23). ഗൗഹതി സർവകലാശാലയിലെ സ്റ്റുഡന്റ് അസോസിയേഷൻ നേതാവ് എന്ന നിലയിൽനിന്നായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം.

• തൊഷീരൊ മിഫൂൻ - ജപ്പാൻകാരനായ ഒരു ചലച്ചിത്രനടനാണ്‌ തൊഷീരോ മിഫൂൻ (ഏപ്രിൽ 1, 1920 – ഡിസംബർ 24, 1997). ജാപ്പനിസ് സിനിമയുടെ കുലപതിയായ കുറോസവയുടെ ഡ്രങ്കൻ ഏയ്ഞ്ചലിലൂടെ അഭിനയരംഗത്തേക്ക് വന്നു. വെനീസ് ഫിലിം ഫെസ്റ്റിവെലിൽ സ്വീകരിക്കപ്പെട്ട റാഷമോൺ എന്ന കുറോസവ ചിത്രത്തിലെ പ്രകടനത്തിലൂടെ ചലച്ചിത്രചരിത്രത്തിലെ അപൂർവ കൂട്ടുകെട്ടിന് വഴിയൊരുക്കുകയും പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു.

• തെങ്ങമം ബാലകൃഷ്ണൻ - കേരളത്തിലെ പ്രമുഖനായ സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്നു തെങ്ങമം ബാലകൃഷ്ണൻ(01 ഏപ്രിൽ 1927 -03 ജൂലൈ 2013).നാലാം കേരള നിയമ സഭാംഗമായിരുന്നു. സി.പി.ഐ കൊല്ലം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന നിർവ്വാഹക സമിതിയംഗം, സംസ്ഥാന കൺട്രോൾ കമ്മീഷനംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

• മുരളി വിജയ് - ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്‌ മുരളി വിജയ് (ജനനം: ഏപ്രിൽ 1 1984 ,മദ്രാസ്). വലം കൈയ്യൻ ഓപ്പണർ ബാറ്റ്സ്മാൻ ആണ്‌ വിജയ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 
ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനു വേണ്ടിയാണ്‌ കളിക്കുന്നത്.

• മുഹമ്മദ് ഹമീദ് അൻസാരി - ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിയാണ്‌ മുഹമ്മദ് ഹമീദ് അൻസാരി (ജനനം:1937,ഏപ്രിൽ 1). ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ അധ്യക്ഷനായ അൻസാരി ഒരു നയതന്ത്രജ്ഞനും പണ്ഡിതനുമാണ്‌. അലീഗഢ് സർ‌വകലാശാലയുടെ വൈസ്-ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട് ഹമീദ് അൻസാരി. 2007 ലും 2012 ലും ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ട് തവണ ഉപരാഷ്ട്രപതിയാകുന്ന രണ്ടാമത്തെയാളാണ് ഹമീദ് അൻസാരി. ഡോ.എസ് രാധാകൃഷ്ണനാണ് മുമ്പ് രണ്ട് തവണ തുടർച്ചയായി ഉപരാഷ്ട്രപതിയായിട്ടുള്ളത്.

• യിൽമെസ് ഗുണെ - തുർക്കിയിലെ ഒരു ചലച്ചിത്ര സംവിധായകനായിരുന്നു യിൽ‌മെസ് ഗുണ(ഏപ്രിൽ 1 1937 – സെപ്റ്റംബർ 9 1984)‍. സംവിധാനത്തിനു പുറമേ, ജനപ്രീതി നേടിയ അറുപതിലധികം ആക്ഷൻ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അവയിൽ ഇരുപതെണ്ണത്തിന് തിരക്കഥയെഴുതി. സെയ്യിറ്റ് ഹാൻ (1968) ആയിരുന്നു ആദ്യചിത്രം. 1970-ലെ ഹോപ് തുർക്കിയിൽ നിർമ്മിക്കപ്പെട്ട എക്കാലത്തെയും മഹത്തായ ചിത്രമായി കണക്കാക്കപ്പെടുന്നു.

• വങ്കാരി മാതായ് - കെനിയയിൽ നിന്നുള്ള പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു നോബൽ സമ്മാനജേതാവായ വങ്കാരി മുത മാതായ് എന്ന വങ്കാരി മാത്തായ് (1 ഏപ്രിൽ 1940 – 25 സെപ്റ്റംബർ 2011).പരിസ്ഥിതി പരിപാലനത്തിനായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ഗ്രീൻ ബെൽറ്റ് എന്ന പേരിൽ അതിനെ വലിയ പ്രസ്ഥാനമായി വളർത്തിയെടുക്കുകയും ചെയ്ത പരിസ്ഥിതി പ്രവർത്തകയാണ് പ്രൊഫ: വങ്കാരി. സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിതയാണിവർ.

• വാൾട്ടർ കോഫ്മാൻ - ഓസ്ട്രിയൻ- ഹംഗറിയിൽ ഉൾപ്പെട്ടിരുന്ന ബൊഹീമിയയിൽ ജനിച്ച സംഗീതജ്ഞനും ഒട്ടനേകം 
സംഗീതശില്പങ്ങളുടെ സംവിധായകനുമാണ് വാൾട്ടർ കോഫ്മാൻ (1 ഏപ്രിൽ 1907 – 9 സപ്തം:1984). അനേകം രാജ്യങ്ങളിൽ സംഗീത സംബന്ധിയായ പരിപാടികൾ നടത്തിവന്നിരുന്ന കോഫ്മാൻ അമേരിക്കയിലെ ഇൻഡ്യാന സംസ്ഥാനത്തിൽപ്പെട്ട ബ്ലൂമിങ്ടണിൽ സ്ഥിരതാമസമാക്കുകയാണ് ചെയ്തത്. പൗരസ്ത്യ സംഗീതത്തിൽ അഗാധമായ അവഗാഹമുണ്ടായിരുന്ന കോഫ്മാൻ ടിബറ്റ്, ചൈന,ഭാരതം എന്നീ രാജ്യങ്ങളിലെ സംഗീത ചരിത്രത്തിന്റെ പഠനത്തിൽ നിപുണത നേടിയിരുന്നു. ഓൾ ഇന്ത്യാ റേഡിയോയുടെ അവതരണഗാനം ചിട്ടപ്പെടുത്തിയത് വാൾട്ടർ കോഫ്മാൻ ആണ്.

• വില്ല്യം ഹാർവി - രക്തചംക്രമണം കണ്ടുപിടിച്ച ഇംഗ്ലിഷ് വൈദ്യശാസ്ത്രജ്ഞനാണ് വില്ല്യം ഹാർവി (ജനനം 1 ഏപ്രിൽ 1578 - മരണം 3 ജൂൺ 1657). ആധുനിക ശരീര ധർമ്മ ശാസ്ത്രത്തിന്റെ (PHYSIOLOGY) സ്ഥാപകനായി കരുതപ്പെടുന്നു.കോഴിയുടെ ഭ്രൂണ വളർച്ച പഠിച്ച ആദ്യത്തെ ആധുനിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ഏതു ജീവിയുടെയും ഓരോ തലമുറയും അണ്ഡത്തിൽ നിന്നാണ് വികാസം പ്രാപിക്കുന്നതെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം 'പുനരുല്പാദനത്തെക്കുറിച്ചുള്ള ചർച്ച' എന്നൊരു പുസ്തകം 1651-ൽ പ്രസിദ്ധം ചെയ്തു. ആധുനിക ഭ്രൂണ വിജ്ഞാനത്തിന്റെ ആദ്യ ഗ്രന്ഥമായി ഇതിനെ കണക്കാക്കാം. തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം 'റോയൽ കോളേജ് ഓഫ് സർജൻസ് ' എന്ന സംഘടനക്ക്, അവിടെ കൊല്ലം തോറും ഒരു പ്രസംഗ പരമ്പര ഏർപ്പെടുത്താൻ വേണ്ടി നീക്കിവച്ചു..ഈ പ്രസംഗ പരമ്പര ഇപ്പോഴും മുടക്കമില്ലാതെ നടന്നു വരുന്നു.

• സ്റ്റീഫൻ ഫ്ലെമിംഗ് - സ്റ്റീഫൻ പോൾ ഫ്ലെമിംഗ് എന്ന സ്റ്റീഫൻ ഫ്ലെമിംഗ് (ജനനം ഏപ്രിൽ 1,1973 ) ഒരു മുൻ ന്യൂസിലന്റ് ക്രിക്കറ്റ് താരവും ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനുമാണ്.ന്യൂസിലൻഡിനു വേണ്ടി 111 ടെസ്റ്റ് മൽസരങ്ങളും 
280 ഏകദിന മൽസരങ്ങളും കളിച്ചിട്ടുള്ള ഫ്ലെമിംഗ് ന്യൂസിലന്റിന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായാണ് അറിയപ്പെടുന്നത്.

• സ്മരണകൾ
• ലാറി ബേക്കർ - ലാറി ബേക്കർ യഥാർഥ പേര് ലോറൻസ് ബേക്കർ ( 1917 മാർച്ച് 2  - 2007 ഏപ്രിൽ 1). “ചെലവു കുറഞ്ഞ വീട്‌" എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപിയാണ്‌. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാറ്റി. കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിച്ച അദ്ദേഹം, കേരളസമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ്‌. ഇന്ന് ബേക്കറിന്റെ പാത പിന്തുടരുന്ന് നിരവധി ആർക്കിടെക്റ്റുകൾ ചെലവുകുറഞ്ഞ കെട്ടിടങ്ങൾ പണിയുന്നുണ്ട്. അതിനെല്ലാം ലാറി ബേക്കർ രീതി എന്ന് പേരു വരത്തക്കവണ്ണം പ്രശസ്തമാണ് ആ വാസ്തുശില്പരീതി. 1990-ൽ ഭാരത സർക്കാർ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.

• തിരുനയിനാർകുറിച്ചി മാധവൻ നായർ - കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ (ജനനം ഏപ്രിൽ 16, 1916 - മരണം ഏപ്രിൽ 1, 1965). കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചു. ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ.., ഭക്തകുചേലയിലെ ഈശ്വരചിന്തയിതൊന്നേ... എന്നിവ വളരെ ശ്രദ്ധേയമായ 
ഗാനങ്ങളായിരുന്നു.

• ഭാരതിദാസൻ - ഇരുപതാം നൂറ്റാണ്ടിലെ തമിഴ് കവികളിൽ സുബ്രഹ്മണ്യഭാരതി കഴിഞ്ഞാൽ ഏറ്റവും പ്രശസ്തൻ പുരട്ചികവി (വിപ്ലവകവി) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭാരതീദാസൻ(ഏപ്രിൽ 29, 1891 - ഏപ്രിൽ 21, 1964) ആണ്. പെരിയാർ രാമസാമിയാണ് ഇദ്ദേഹത്തെ ആദ്യം ഇങ്ങനെ വിളിച്ചത്. കനകസുബ്ബുരത്തിനം എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ നാമം. 1970 ൽ മരണാനന്തരം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

• അഗ്നിയ ബാർട്ടോ - ഒരു സോവിയറ്റ് റഷ്യൻ കവിയും കുട്ടികളുടെ എഴുത്തുകാരിയും ആണ് അഗ്നിയ ബാർട്ടോ ( 1906  - ഏപ്രിൽ 1, 1981) .വ്ലാഡിമിർ മായക്കോവ്സ്കിയേയും അന്ന അഹ് മതോവയേയും അനുകരിച്ച് കവിതകൾ എഴുതാൻ തുടങ്ങി. അന്നത്തെ അവരുടെ കവിതകൽ എല്ലാം സ്നേഹത്തെയും വിപ്ലവത്തെയും കുറിച്ചായിരുന്നു.കുട്ടികളുടെ കവിതകളിൽ ചിലത് അഗ്നി ബാർട്ടോ, പാവൽ ബാർട്ടോ എന്നീ രണ്ട് പേരുകളിൽ പ്രസിദ്ധീകരിച്ചിരുന്നു:

• വർക്കി വിതയത്തിൽ - സീറോ മലബാർ കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പായിരുന്നു കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ (1927 മേയ് 29 - 2011 ഏപ്രിൽ 1). കേരളത്തിലെ മൂന്നാമത്തെ കർദിനാളായിരുന്ന ഇദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയുടെ ബിഷപ്പുമായിരുന്നു.

• സി. ശരത്ചന്ദ്രൻ - കേരളത്തിലെ പ്രമുഖ ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവർത്തകനും സിനിമ-ആക്ടിവിസ്റ്റുമായിരുന്നു സി. ശരത്ചന്ദ്രൻ(ഫെബ്രുവരി 16 1958 - ഏപ്രിൽ 1 2010).

• ഹ്യൂഗ് - ``റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ഹ്യൂഗ് (ജനനം 1053 - മരണം 1 ഏപ്രിൽ 1132).പണ്ഡിതനും സുന്ദരനും വിനയശാലിയും ദൈവഭക്തനുമായിരുന്ന ഹ്യൂഗ് പേപ്പൽപ്രതിനിധിയുടെ ശ്രദ്ധ ആകർഷിച്ചു .താമസിയാതെ അദ്ദേഹം ഗ്രെനോബിളിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും ഏഴാം ഗ്രിഗോരിയസ് മാർപ്പാപ്പാ റോമിൽവച്ച് അദ്ദേഹത്തെ അഭിഷേചിക്കുകയും ചെയ്തു.``

ഇന്നത്തെ ചോദ്യോത്തരങ്ങൾ
ഇന്ത്യ: അപരനാമങ്ങൾ
* “ആധുനിക ആന്ധ്രയുടെ പിതാവ്‌” എന്നറിയപ്പെട്ടത്‌.- വീരേശലിംഗം

* “ദക്ഷിണേന്ത്യയിലെ വിദ്യാസാഗര്‍' എന്നറിയപ്പെട്ടത്‌ വീരേശലിംഗമാണ്‌.

* “ആന്ധയിലെ രാജാറാം മോഹന്‍ റോയ്‌ എന്ന്‌ വിശേഷിക്കപ്പെട്ടത്‌- വിരേശലിംഗം

* “ആന്ധ്രഭോജ' എന്നറിയപ്പെട്ടത്‌-കൃഷ്ണദേവരായര്‍ (വിജയ നഗര സാമ്രാജ്യത്തിലെ തുളുവ വംശജനായിരുന്നു. ആ സാമ്രാജ്യത്തിലെ ഭരണാധികാരികളില്‍ ഏറ്റവും മഹാന്‍ 

* “തെലുങ്കു പിതാമഹന്‍” എന്നറിയപ്പെട്ടത്‌-കൃഷ്ണദേവരായര്‍

* “വൃദ്ധഗംഗ” എന്നറിയപ്പെടുന്നത്‌ -ഗോദാവരി (ഹിമാലയന്‍ നദിയായ ഗംഗയെക്കാള്‍ പഴക്കമുള്ളതിനാലാണ്‌ ഇപ്രകാരം വിളിക്കുന്നത്‌. ദക്ഷിണഗംഗ കാവേരിയാണ്‌)

* “സെക്കന്‍ഡ്‌ മ്രദാസ്‌' എന്നറിയപ്പെടുന്ന തുറമുഖം -കാക്കിനഡ

* ആന്ധ്ധാപ്രദേശിന്റെ വ്യാപാര തലസ്ഥാനം- വിജയവാഡ

* ആന്ധ്ധാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്‌- രാജമുന്ദ്രി

* “എന്‍.ടി.ആര്‍.” എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെട്ട എ.ന്‍.ടി.രാമറാവുവിന്റെ പൂര്‍ണനാമം നന്ദമൂരി താരക രാമറാവു (1923-1996) എന്നാണ്‌.

* “ആന്ധ്ര കേസരി” എന്നറിയപ്പെട്ട നേതാവാണ്‌ ടി.പ്രകാശം

* “അമരജീവി' എന്നറിയപ്പെട്ട നേതാവാണ്‌ പോറ്റി ശ്രീരാമലു.


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments