New

6/recent/ticker-posts

TODAY IN HISTORY - MARCH 31: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മാർച്ച് 31 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മാർച്ച് 31 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മീനം 17) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മാർച്ച് 31
• ലോക ബാക്കപ്പ് ദിനം
• അന്താരാഷ്ട്ര ട്രാൻസ്‌ജെൻഡർ ദിനം
• ടെറി ദിനം
• ഈഫൽ ടവർ ദിനം
• സീസർ ഷാവേസ് ദിനം
• ഡാൻസ് മാരത്തൺ ദിനം
• ദേശീയ ക്രയോൺ ദിനം
• ദേശീയ ബൺസെൻ ബർണർ ദിനം
• ദേശീയ കർഷകത്തൊഴിലാളി ദിനം
• സ്വാതന്ത്ര്യ ദിനം (മാൾട്ട)
• ദേശീയ ടാറ്റർ ദിനം (യുഎസ്എ)
• ദേശീയ പ്രോം ദിനം (യുഎസ്എ)
• സീസർ ഷാവേസ് ദിനം (യുഎസ്എ)
• അനസ്തേഷ്യ ടെക് ദിനം (യുഎസ്എ)
• ദേശീയ ക്രീം ചീസ് ഫ്രോസ്റ്റിംഗ് ദിനം (യുഎസ്എ)
• ട്രാൻസ്ഫർ ദിനം (അമേരിക്കൻ വിർജിൻ ദ്വീപുകൾ)
• കിംഗ് നങ്‌ക്ലാവോ മെമ്മോറിയൽ ദിനം (തായ്‌ലൻഡ്)
• കെമിക്കൽ വ്യവസായ തൊഴിലാളി ദിനം (തുർക്ക്മെനിസ്ഥാൻ)
• ന്യൂജേഴ്‌സിയിൽ തോമസ് മുണ്ട് പീറ്റേഴ്‌സൺ ദിനം (യുഎസ്എ)
• അസർബൈജാനികളുടെ വംശഹത്യ ദിനം (അസർബൈജാൻ)
• മൈക്രോനേഷ്യൻ സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും ദിനം (മൈക്രോനേഷ്യ)
• ചരിത്ര സംഭവങ്ങൾ
• 1870 - തോമസ് എം. പിറ്റേഴ്സൻ, അമേരിക്ക യിൽ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ ആഫ്രോ അമേരിക്കകാരനായി.
• 1889 - ഫ്രാൻസിലെ ഈഫൽ ടവർ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു
• 1911 - 1924ൽ ഉദ്ഘാടനം ചെയ്ത ഗേറ്റ് വേ ഓഫ് ഇന്ത്യക്ക്,  ബോംബെ ഗവർണർ സർ ജോർജ് സിഡൻഹാം ക്ലാർക്ക് തറക്കല്ലിട്ടു.
• 1917 - വെസ്റ്റ് ഇൻഡീസിലെ വെർജിൻ ദ്വീപ്, ഡെന്മാർക്കിൽ നിന്നും അമേരിക്ക 25 ദശലക്ഷം ഡോളറിന് കൈവശപ്പെടുത്തി.
• 1922 - ശ്രീ നാരായണ ഗുരുവിന്റെ നിർദേശ പ്രകാരം വടപ്പുറം പി കെ.ബാവയുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ തൊഴിലാളി സമ്മേളനം ആലപുഴയിൽ നടന്നു… തുടർന്ന് ട്രാവൻകൂർ ലേബർ അസോസിയേഷൻ രൂപീകൃതമായി.
• 1931 - നിക്കരാഗ്വേയിലെ മനാഗ എന്ന പട്ടണം ഒരു ഭൂകമ്പം മൂലം തകർന്നു.
• 1946 - ഗ്രീസിൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു.
• 1957 - കെ.എസ്.ഇ.ബി. നിലവിൽ വന്നു.
• 1959 - പതിനാലാമത് ദലൈലാമ, ടെൻസിൻ ഗ്യാത്സോ രാഷ്ട്രീയ അഭയത്തിനായി ഇന്ത്യയിലെത്തി.
• 1964 - ബ്രസിലിൽ അമേരിക്കൻ പിന്തുണയോടെ സൈനിക അട്ടിമറി നടന്നു.. സൈന്യം ഭരണം പിടിച്ചെടുത്തു.
• 1970 - മനുഷ്യ നിർമിത ഉപഗ്രഹമായ എസ്പ്ലോറർ 1, 12 വർഷത്തിന് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിൽ തിരികെ പ്രവേശിച്ചു.
• 1971 - കിഴക്കൻ പാക്കിസ്ഥാനിൽ നടക്കുന്ന വിമോചന സമരത്തിന് ഇന്ത്യൻ പാർലമെന്റ് പിന്തുണ പ്രഖ്യാപിച്ചു.
• 1979 - മാൾട്ട ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
• 1984 - കുട്ടനാടിന്റെ  കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയ്ക്ക്  ജ്ഞാനപീഠം ലഭിച്ചു.
• 1985 - World wrestling federation ന്റെ ആദ്യ മത്സരം ന്യൂയോർക്കിൽ തുടങ്ങി.
• 1991 - തിരുവനന്തപുരം ടെക്നോ പാർക്കിന്‌ തറക്കല്ലിട്ടു.
• 1992 – ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ, ലിബിയക്കെതിരെ വ്യോമ ഉപരോധവും ആയുധ വിൽപ്പന ഉപരോധവും പ്രഖ്യാപിച്ചു.
• 1994 - എത്യോപിയയിൽ നിന്നു എസ്ട്രോലോപിത്തേകസ് അഫാറെൻസിസിന്റെ തലയോട്ടി കണ്ടെത്തി.
• 1998 - നെറ്റ്സ്കേപ്പ് അതിന്റെ ബ്രൌസറിന്റെ  സോഴ്സ്കോഡ് സ്വതന്ത്രസോഫ്റ്റ്വെയറായി പ്രസിദ്ധീകരിച്ചു. ഇത് മോസില്ലയുടെ  നിർമ്മിതിക്ക് വഴിതെളിച്ചു.
• 1999 - Scientific fiction സിനിമ the matrix അമേരിക്കയിൽ പുറത്തിറങ്ങി.
• 2011 - 2011 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ജനസംഖ്യ 121 കോടിയാണെന്ന് പ്രസിദ്ധീകരിച്ചു.

• ജന്മദിനങ്ങൾ
• സുജാത മോഹൻ - ദക്ഷിണേന്ത്യയിലെ, പ്രശസ്തയായൊരു ചലച്ചിത്രപിന്നണിഗായികയാണ്, സുജാത മോഹൻ (ജനനം മാർച്ച് 31, 1963). പന്ത്രണ്ടുവയസ്സുള്ളപ്പോൾ മലയാളസിനിമയിൽ പാടിത്തുടങ്ങിയ സുജാത, പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്തുടങ്ങിയ ദക്ഷിണേന്ത്യൻഭാഷകളിലുംപാടി, കഴിവുതെളിയിച്ചു. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ചചലച്ചിത്രപിന്നണിഗായികയ്ക്കുള്ള പുരസ്കാരം, ഒന്നിലേറെത്തവണ, സുജാത നേടിയിട്ടുണ്ട്. ആലാപനശൈലിയിൽ വ്യത്യസ്തതപുലർത്തുന്ന സുജാതയുടേത് നിത്യഹരിതശബ്ദമായി വിലയിരുത്തപ്പെടുന്നു. മാത്രമല്ലാ, ഭാവഗായികയെന്നപേരിലാണ്, സുജാതയറിയപ്പെടുന്നത്.
• എലിസബത്ത് കോശി - കേരളത്തിൽ നിന്നുള്ള ഇന്ത്യൻ ഷൂട്ടറാണ് എലിസബത്ത് കോശി (ജനനം: 1996 മാർച്ച് 31). അന്തർ ദേശീയ പ്രഥമ മത്സരം 2011ൽ ജർമ്മനിയിലെ ജൂനിയർ മത്സരത്തിലായിരുന്നു. അന്ന് റ്റീം ആറാമത്തെ സ്ഥാനത്തായിരുന്നു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അഞ്ചുസ്വർണ്ണ പതക്കങ്ങൾ നേടി. 2013ൽ ഏഷ്യൻ ഷൂട്ടിങ്ങിൽ ചാമ്പ്യൻഷിപ്പിലും 2014ൽ ലോകകപ്പിലും വെള്ളി നേടി. 2014ലെ ഗ്ലാസ്ഗൊ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തിരുന്നു. 2015ലെ ഭാരത ദേശീയ കായികമേളയിൽ 50 മീ. റൈഫിൾസിൽ സ്വർണ്ണം നേടി.
• കമല സുറയ്യ - ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. കമലാ സുരയ്യ (ജനനം: മാർച്ച് 31, 1934 - മരണം:മേയ് 31, 2009).  മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു.ഗൂഗിൾ 2018 ഫെബ്രുവരി 1 ന് മാധവിക്കുട്ടിയോടുള്ള ആദരവായി ഗൂഗിൾ ഡൂഡിൾ അവതരിപ്പിച്ചു. 2018ൽ ആമി എന്ന പേരിൽ കമലിന്റെ സംവിധാനത്തിൽ ഒരു മലയാള ചലച്ചിത്രം പുറത്തിറങ്ങി.മഞ്ജു വാര്യർ ആണ് ചിത്രത്തിൽ മാധവിക്കുട്ടിയെ അവതരിപ്പിച്ചത്.
• പ്രശാന്ത് നാരായണൻ - ഒരു ഇന്ത്യൻ നടനാണ് പ്രശാന്ത് നാരായണൻ (ജനനം 31 മാർച്ച് 1969) , വൈസാ ഭി ഹോതാ ഹേ രണ്ടാം ഭാഗം , ഷാഡോസ് ഓഫ് ടൈം , ബോംബിൽ ആൻഡ് ബിയാട്രിസ് , വഴി ഡാർജിലിംഗ് , മർഡർ 2 തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്നു . ഏക് തമന്ന എന്ന ടെലിഫിലിമിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് .സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യനായിരുന്ന അദ്ദേഹം.
• സുധീന്ദ്ര തീർത്ഥ - കാശി മഠത്തിന്റെ നിയമപരവും ആത്മീയവുമായ തലവനും (മഠാധിപതി) ഗുരുപരമ്പരയുടെ സ്വാമിജി എന്ന് വിളിക്കപ്പെടുന്ന സുധീന്ദ്ര തീർത്ഥ (31 മാർച്ച് 1926 - 17 ജനുവരി 2016), ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമിജി എന്നും അറിയപ്പെടുന്നു. അദ്ദേഹം തുടർച്ചയായ ഇരുപതാമത്തെ വ്യക്തിയുമായിരുന്നു.
• ഹംപി കൊനേരു - ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററാണ് ഹംപി കൊനേരു (ജനനം: 1987 മാർച്ച് 31) . ആന്ധ്രാപ്രദേശിലെ ഗുഡിവാഡയിലാണ് ഹംപി ജനിച്ചത് . ജൂഡിറ്റ് പോൾഗാറിനു ശേഷം എലോ റേറ്റിങ്ങിൽ 2600 കടന്ന രണ്ടാമത്തെ വനിതാ ചെസ്സ് താരവുമാണ് ഹംപി. 1995 ൽ എട്ടുവയസ്സിൽ താഴെയുള്ളവരുടെ നാഷണൽ ചാമ്പ്യൻഷിപ്പോടെയാണ് കരിയറിൽ തുടക്കം. 12ആം വയസ്സിൽ ഇന്റെർ നാഷണൽ മാസ്റ്റർ ചാമ്പ്യൻഷിപ്പ് നേടി. 15ആംവയസ്സിൽ ഇന്റെർ നാഷണൽ ഗ്രാന്റ് മാസ്റ്റർ റ്റൈറ്റിൽ നേടുന്ന പ്രായം കുറഞ്ഞ താരമായി. അർജുന, പത്മശ്രീ പുരസ്കാരങ്ങൾ നൽകി രാഷ്ട്രം അവരെ ആദരിച്ചിട്ടുണ്ട്.
• ജനനി അയ്യർ - ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനയത്രിയാണ് ജനനി അയ്യർ (ജനനം   : മാർച്ച് 31, 1989). പ്രധാനമായും തമിഴ്, മലയാള സിനിമകളിൽ അഭിനയിക്കുന്ന ഇന്ത്യൻ നടിയാണ് ജനനി. തമിഴ് ചലച്ചിത്രമായ അവൻ ഇവൻ (2011) എന്ന ചിത്രമാണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം. ക്രൈം ത്രില്ലർ തെഗിഡി (2014), സെവൻത് ഡേ (2014) എന്നിവയുൾപ്പെടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 2017-ൽ ജനനി തമിഴ് ചിത്രങ്ങളിലേക്ക് തിരിച്ചുവന്നു. 2018-ൽ തമിഴ് ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് തമിഴ് 2 ൽ പ്രത്യക്ഷപ്പെട്ടു.
• ഗുരു അംഗദ് - അംഗദ്ഗുരു രണ്ടാമത്തെ സിഖ് ഗുരുവാണ് (31 മാർച്ച് 1504 - 28 മാർച്ച് 1552). ആദ്യനാമം ലാഹിന എന്നായിരുന്നു.മരിക്കുന്നതിനുമുമ്പ് ഗുരുനാനാക്ക് തന്റെ പിൻഗാമിയായി ഗുരു അംഗദിനെ അംഗീകരിച്ചു (1539).
• മീര കുമാർ - 2009 മുതൽ 2014 വരെയുള്ള പതിനഞ്ചാം ലോക്സഭയിലെ സ്പീക്കറായിരുന്ന ബീഹാറിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് മീര കുമാർ.(ജനനം: 31 മാർച്ച് 1945) കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, അഞ്ച് തവണ ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
• സി.എൻ. ശ്രീകണ്ഠൻ നായർ - മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു സി.എൻ. ശ്രീകണ്ഠൻ നായർ (ജനനം: 1928 മാർച്ച് 31 മരണം: 1976 ഡിസംബർ 17).ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.
• യൊഹാൻ സെബാസ്റ്റ്യൻ ബാഹ് - ബാറോക്ക് കാലഘട്ടത്തിലെ സംഗീതശൈലി നിർവചിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ജർമൻ സംഗീതരചയിതാവും ഓർഗനിസ്റ്റുമാണ്‌ യൊഹാൻ സെബാസ്റ്റ്യൻ ബാഹ് (മാർച്ച് 31, 1685 [O.S. 21 മാർച്ച്] – ജൂലൈ 28, 1750). ഇദ്ദേഹം നൂതനസംഗീതരൂപങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിൽക്കൂടി ഉപകരണസംഗീതത്തിലെ താളലയങ്ങൾ വിദേശസംഗീതത്തിൽനിന്നുള്ളവയുമായി, പ്രത്യേകിച്ച് ഇറ്റാലിയൻ, ഫ്രഞ്ച് സംഗീതത്തിൽനിന്നുള്ളവയുമായി, അനുരൂപപ്പെടുത്തി സമഞ്ജസമായി അവതരിപ്പിച്ച് അക്കാലത്ത് നിലവിലിരുന്നതിൽനിന്ന് വിപരീതമായ ഒരു സമ്പ്രദായം രൂപപ്പെടുത്തി ജർമൻ സംഗീതത്തെ പോഷിപ്പിച്ചു.
• ഷിൻഇചിറോ ടോമോനാഗ - 1965-ലെ നോബൽ സമ്മാന ജേതാവാണ് ജാപ്പനീസ് ഭൗതികശാസ്ത്രജ്ഞനായ് ഷിൻഇചിറോ ടോമോനാഗ (ജനനം: 1906 മാർച്ച് 31 - മരണം: 1979 ജൂലൈ 08). ക്വാണ്ടം ഇലക്ട്രോഡൈനമിക്സിൽ അടിസ്ഥാന കണികകളെക്കുറിച്ചുള്ള മൗലിക ഗവേഷണ ഫലങ്ങൾക്ക് 1965-ലെ നോബൽസമ്മാനം പങ്കിട്ടു. ഫെർമിയോൺ വ്യൂഹമാതൃക, മൈക്രോവേവ് സിസ്റ്റം, മാഗ്നട്രോൺ ദോലന ക്രിയാവിധി തുടങ്ങിയ ഇതര മേഖലകളിലും ഇദ്ദേഹത്തിന്റെ സംഭാവനകൾ വിലപ്പെട്ടവയാണ്.
• സെർജ് ഡയാഗിലേവ് - ഒരു റഷ്യൻ കലാ നിരൂപകനും, പുരസ്‌കർത്താവും, ബാലേനൃത്തക്കാരനും, പല പ്രശസ്ത നർത്തകരും, കൊറിയോഗ്രാഫറുകളും ഉയർന്നുവന്ന ബാലെ റുസ്സെസിന്റെ നിർമ്മാതാവുമാണ്, റഷ്യയ്ക്ക് പുറത്ത് സെർജ് എന്നറിയപ്പെടുന്ന സെർജ് പാവ്ലോവിക്ക് ഡയാഗിലേവ് (ജനനം 31 മാർച്ച് 1872 - മരണം19 ഓഗസ്റ്റ് 1929).

• സ്കറിയ തോമസ് - 1977 മുതൽ 1984 വരെ കോട്ടയത്ത് നിന്നുള്ള ലോക്സഭാംഗവും കേരള കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായിരുന്നു സ്കറിയ തോമസ് (ജനനം 31/03/1943 - മരണം 18/03/2021). കേരള കോൺഗ്രസിൻ്റെ നേതാക്കളായ കെ.എം.മാണി, പി.ജെ.ജോസഫ്, പി.സി.തോമസ് എന്നിവർക്കൊപ്പം പ്രവർത്തിച്ച നേതാവാണ് സ്കറിയ തോമസ്.
• ഹാഷിം ആംല - ദക്ഷിണ ആഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരനാണ് ഹാഷിം മുഹമ്മദ് ആംല(ജനനം 31 മാർച്ച് 1983) . ദക്ഷിണ ആഫ്രിക്കൻ ടീമിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റുചെയ്യുന്ന അദ്ദേഹം ടീമിലെ പ്രധാന ബാറ്റ്സ്മാന്മാരിൽ ഒരാളാണ്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആദ്യമായി ട്രിപ്പിൾ സെഞ്ച്വറി നേടിയ കളിക്കാരൻ ആംലയാണ്.
• ഹൽദാർ നാഗ് - ഒഡീഷയിലെ കവിയും എഴുത്തുകാരനുമാണ് ഹൽദാർ നാഗ്. ലോക് കവി രത്ന എന്നും അദ്ദേഹം അറിയപ്പെടുന്നു. കോസലി ഭാഷയിലാണ് അദ്ദേഹത്തിന്റെ രചനകൾ. ഒഡിഷയിലെ സമ്പാൽപൂർ സർവ്വകലാശാല അദ്ദേഹത്തിന്റെ കൃതികൾ ഹൽദാർ ഗ്രന്ഥബാലി - 2 എന്ന പേരിൽ അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഹൽദാറിന്റെ രചനകൾ ഇതിനകം അഞ്ചോളം പി.എച്ച്.ഡി ഗവേഷണങ്ങൾക്കു വിഷയമായിട്ടുണ്ട്. 2016 ൽ രാഷ്ട്രം ഹൽദാറിന് പത്മശ്രീ നൽകി ആദരിച്ചു.
• സ്മരണകൾ
• കടമ്മനിട്ട രാമകൃഷ്ണൻ - കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ (ജനനം: മാർച്ച് 22, 1935 മരണം :മാർച്ച് 31 2008). കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.
• ഐസക് ന്യൂട്ടൺ - പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും, ദൈവശാസ്ത്രജ്ഞനും ആയിരുന്നു സർ ഐസക് ന്യൂട്ടൻ (ജനനം 4 ജനുവരി 1643 - മരണം 31 മാർച്ച് 1727).ന്യൂട്ടൻ 1687-ൽ പുറത്തിറക്കിയ ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു. തുടർന്നുള്ള മൂന്നു നൂറ്റാണ്ടുകളിൽ ഭൗതികപ്രപഞ്ചത്തിന്റെ ശാസ്ത്രീയവീക്ഷണം ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ രണ്ടാം സ്ഥാനം ന്യൂട്ടനാണ്. ആദ്യത്തെ പ്രാക്ടിക്കൽ റിഫ്ലക്ടിങ് ടെലസ്കോപ്പ് നിർമ്മിച്ചു. പ്രഭു പദവി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ. കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്നു. രാഷ്ട്രത്തിന്റെ ആദരവോടെ ശവമടക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ. ബലത്തിന്റെ യൂണിറ്റ് ന്യൂട്ടന്റെ പേരിൽ അറിയപ്പെടുന്നു.
• എമിൽ വോൺ ബെയ്റിങ് - 1901ൽ നോബൽ സമ്മാനം ലഭിച്ച ജർമ്മൻ ശരീരശാസ്ത്രജ്ഞനായിരുന്നു എമിൽ വോൺ ബെയ്റിങ് (15 March 1854 – 31 March 1917). ശരീരശാസ്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. ഡിഫ്തീരിയാ (തൊണ്ടമുള്ള്) രോഗത്തിനു പ്രതിരോധമരുന്ന് കണ്ടുപിടിച്ചതിനായിരുന്നു നൊബേൽ സമ്മാനിതനായത്. ശിശുമരണത്തിനു കാരണമായിരുന്ന ഡിഫ്തീരിയായ്ക്കു പ്രതിരോധ മരുന്നു കണ്ടുപിടിച്ച അദ്ദേഹത്തെ ശിശുക്കളുടെ രക്ഷകൻ എന്നാണു പേരു വിളിച്ചിരുന്നത്.
• ജെസ്സി ഓവൻസ് - ജെയിംസ് ക്ലീവ്ലാൻഡ് 'ജെസ്സി' ഓവെൻസ് ' (സെപ്റ്റംബർ 12, 1913 – മാർച്ച് 31, 1980) ഒരു അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് കായിക താരമായിരുന്നു. 1936-ൽ ജർമ്മനിയിലെ ബർലിൻ ഒളിമ്പിക്സിൽ നാല്‌ സ്വർ‌ണ്ണ മെഡലുകൾ കരസ്ഥമാക്കുക വഴി അദ്ദേഹം ലോക പ്രശസ്തനായി മാറി. 100 മീറ്റർ, 200 മീറ്റർ, ലോങ് ജമ്പ്, 4x100 മീറ്റർ റിലേ എന്നിവയിലാണ്‌ ആ നാലു സ്വർ‌ണ്ണ മെഡലുകൾ.

• ജോൺ ഡൺ - ഇംഗ്ലീഷ് ജാക്കോബിയൻ കവിയും പ്രഭാഷകനും ആയിരുന്നു ജോൺ ഡൺ (1572 – മാർച്ച് 31, 1631). പതിനേഴാം നൂറ്റാണ്ടിലെ മെറ്റഫിസിക്കൽ കവികളിൽ പ്രമുഖനായി അദ്ദേഹം എണ്ണപ്പെടുന്നു. ഡണ്ണിന്റെ കവിതകളിലെ യാഥാതഥവും ഐന്ദ്രികവുമായ ശൈലി പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഭാവഗീതങ്ങളും, പ്രേമഗീതങ്ങളും, നർമ്മോക്തികളും, വിലാപകാവ്യങ്ങളും, ആക്ഷേപഹാസ്യവും, പ്രഭാഷണങ്ങളും, ലത്തീനിൽ നിന്നുള്ള പരിഭാഷകളും എല്ലാം ചേർന്നതാണ് അദ്ദേഹത്തിന്റെ രചനാലോകം. ഡണ്ണിന്റെ കവിതകൾ, ഭാഷയുടെ ചടുലത, ഭാവനയുടെ നവീനത, എന്നിവയിൽ അക്കാലത്തെ മറ്റുകവികളുടെ രചനകളിൽ നിന്ന് വേറിട്ടുനിൽക്കുന്നു.
• മീനാ കുമാരി - ഹിന്ദി ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും കവയിത്രിയും ആയിരുന്നു മീനാ കുമാരി (1 ഓഗസ്റ്റ് 1933 - 31 മാർച്ച് 1972) . ട്രാജഡി ക്വീൻ എന്നറിയപ്പെടുന്ന അവർ, 1939 നും 1972 നും ഇടയിൽ സജീവമായിരുന്നു. ഹിന്ദി സിനിമയിലെ "ചരിത്രപരമായി താരതമ്യപ്പെടുത്താനാവാത്ത" നടി എന്നാണ് കുമാരിയെ നിരൂപകർ വിശേഷിപ്പിച്ചത്.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. ഉത്തരായന രേഖയില്‍ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ
സഞ്ചാരത്തെ .................. എന്ന്‌ വിളിക്കുന്നു.
ഉത്തരം: ദക്ഷിണായനം

2. ഏതൊക്കെ ദിവസങ്ങള്‍ ആണ്‌ വിഷുവങ്ങള്‍ എന്നറിയപ്പെടുന്നത്‌?
ഉത്തരം: മാര്‍ച്ച്‌ 21, സെപ്റ്റംബര്‍ 23

3. സൂര്യന്‍ ദക്ഷിണായന രേഖക്ക്‌ നേര്‍മുകളിലെത്തുന്ന ദിനം ഏത്‌ പേരില്‍ അറിയപെടുന്നു?
ഉത്തരം: ശൈത്യ അയനാന്ത ദിനം 

4. ഓരോ സ്ഥലത്തും സൂര്യന്റെ സ്ഥാനത്തെ ആധാരമാക്കി നിര്‍ണ്ണയിക്കുന്ന സമയം.
ഉത്തരം: പ്രാദേശിക സമയം

5. ഏത്‌ രേഖാംശത്തിലെ പ്രാദേശിക സമയത്തെയാണ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌ സമയമായി തിരഞ്ഞെടുത്തിരിക്കുന്നത്‌?
ഉത്തരം: 82 ½° കിഴക്ക് 

6. സൂര്യന്‍ ദക്ഷിണായന രേഖക്ക്‌ നേര്‍മുകളിലെത്തുന്ന ദിനം.
ഉത്തരം: ഡിസംബര്‍ 22

7. സൂര്യന്‍ ഉത്തരായന രേഖക്ക്‌ നേര്‍മുകളിലെത്തുന്ന ദിനം ഏത്‌ പേരില്‍ അറിയപെടുന്നു?
ഉത്തരം: ഉഷ്ണ അയനാന്ത ദിനം 

8. സൂര്യന്‍ ഉത്തരായന രേഖക്ക്‌ നേര്‍മുകളിലെത്തുന്ന ദിനം.
ഉത്തരം: ജൂൺ 21

9. ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ എന്ത് പേരിൽ വിളിക്കുന്നു.
ഉത്തരം: ഉത്തരായനം 

10. ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ എന്ത് പേരിൽ വിളിക്കുന്നു.
ഉത്തരം: ദക്ഷിണായനം  


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments