New

6/recent/ticker-posts

TODAY IN HISTORY - MARCH 30: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മാർച്ച് 30 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മാർച്ച് 30 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മീനം 16) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മാർച്ച് 30
• ഇന്ന് ശ്രീരാമ ജയന്തി
• ലോക ഇഡ്ഡലി ദിനം
• ലോക ബൈപോളാർ ദിനം
• ടർക്കി നെക്ക് സൂപ്പ് ദിനം
• ദേശീയ വെർച്വൽ അവധി ദിനം
• ഭവനരഹിതരുടെ ദിനം (റഷ്യ)
• ചെഷയർ ദിനം (യുണൈറ്റഡ് കിംഗ്ഡം)
• ദേശീയ പെൻസിൽ ദിനം (യുഎസ്എ)
• ദേശീയ ചലച്ചിത്ര ദിനം (ഇന്തോനേഷ്യ)
• ദേശീയ ഡോക്ടർമാരുടെ ദിനം (യുഎസ്എ)
• ദേശീയ തുർക്കി നെക്ക് സൂപ്പ് ദിനം (യുഎസ്എ)
• നാഷണൽ ടേക്ക് എ വാക്ക് ഇൻ പാർക്ക് ഡേ (യുഎസ്എ)
• സ്പിരിച്വൽ ബാപ്റ്റിസ്റ്റ്/ഷൗട്ടർ ലിബറേഷൻ ദിനം (ട്രിനിഡാഡ് ആൻഡ് ടൊബാഗോ)
• ചരിത്ര സംഭവങ്ങൾ
• 240 ബി.സി - ഹാലിയുടെ വാൽനക്ഷത്രത്തിന്റെ  രേഖപ്പെടുത്തപ്പെട്ടതിൽ ആദ്യത്തെ സൗരപ്രദക്ഷിണം നടന്നു.
• 1842 - ഡോക്ടർ ക്രോഫോഡ് ലോങ്ങ് ആദ്യമായി ശസ്ത്രക്രിയക്ക് അനസ്തീസിയ  ഉപയോഗിച്ചു.
• 1858 - ഹൈമൻ ലിപ്‌മാൻ ഇറേസർ പിടിപ്പിച്ച പെൻസിലിനു പേറ്റന്റ് എടുത്തു.
• 1888 - ഇന്ത്യയിലെ ആദ്യ നിയമനിർമ്മാണസഭ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ  രൂപീകരിക്കപ്പെട്ടു.
• 1919 - ഗാന്ധിജിയുടെ ആഹ്വാനപ്രകാരം റൗലറ്റ് ആക്ടിനെതിരെ ഹർത്താൽ നടന്നു.
• 1924 - അയിത്തത്തിനെതിരെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം വൈക്കത്ത് നടന്നു. 
• 1951 - റെമിങ്ടൺ റാൻഡ് ആദ്യത്തെ യൂണിവാക് -1 കമ്പ്യൂട്ടർ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറൊയ്ക്ക് നൽകി.
• 1992 - സത്യജിത് റായിക്ക് ഓസ്കാർ അവാർഡ് ലഭിച്ചു.
• 1997 - യുണൈറ്റഡ് കിങ്ഡത്തിൽ ചാനൽ ഫൈവ് പ്രവർത്തനമാരംഭിച്ചു.
• 2008 - പാലക്കാടൻ നെൽവിത്തായ മട്ടയ്ക്കും നവരയ്ക്കും ഭൂമിശാസ്ത്ര സൂചിക പദവി ലഭിച്ചു. 
• 2017 - സംസ്ഥാനത്തെ ആദ്യത്തെ ചെന്തെങ്ങ് നഗരം ആയി കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തെ പ്രഖ്യാപിച്ചു.
• ജന്മദിനങ്ങൾ
• ലളിതാംബിക അന്തർജ്ജനം - കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമാണ് ലളിതാംബിക അന്തർജനം (ജനനം    1909 മാർച്ച്‌ 30 - മരണം ഫെബ്രുവരി 6, 1987).ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ്, 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ കാലക്രമേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി.കേങ-കേരള സാഹിത്യ അക്കാദമി അവാർഡുകൾ,വയലാർ അവാർഡ്,ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
• ഉഷാദേവി ബോസ്ലെ - ഒരു ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞയാണ് ഉഷാദേവി ബോസ്ലെ (ജനനം 1949 മാർച്ച് 30).അവർ ബിരുദം നേടിയത്പൂനെ സർവകലാശാല, ശിവാജി സർവകളാശാല, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എന്നിവിടങ്ങളിൽ നിന്നാണ്.
• ദേവിക റാണി - ഇന്ത്യൻ സിനിമയിലെ ആദ്യ വനിത എന്നറിയപ്പെടുന്ന വ്യക്തിയാണ് ആദ്യ ഫാൽകെ പുരസ്കാരം നേടിയ, ദേവികാറാണി എന്ന് അറിയപ്പെടുന്ന ദേവിക റാണി ചൗധരി (ജനനം     30 മാർച്ച് 1908 - മരണം 9 മാർച്ച് 1994). ബോളിവുഡിന്റെ ആദ്യത്തെ സ്വപ്നസുന്ദരി യായി വിശേഷിക്കപ്പെടുന്ന വ്യക്തിയും ദേവിക റാണിയാണ്.പത്മശ്രീ (1958), ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം (1970), സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് (1990) എന്നിവയാണ് അവർക്ക് ലഭിച്ച പ്രധാന പുരസ്കാരങ്ങൾ.
• പലക് മുഛൽ - ഒരു ബോളിവുഡ് ചലച്ചിത്രപിന്നണിഗായികയാണ്‌ പലക് മുഛൽ (ജനനം : 30 മാർച്ച് 1992). ഹിന്ദി ചലച്ചിത്രങ്ങളിലാണ് ഏറെയും പിന്നണി പാടിയിട്ടുള്ളതെങ്കിലും മറ്റു 17 ഭാഷകളിൽക്കൂടി പിന്നണി പാടിയിരിക്കുന്നു. ഇതുകൂടാതെ അവർ ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ്.
• ഫ്രാൻസിസ്കോ ഗോയ സ്പെയിനിലെ അരഗോണിൽ നിന്നുള്ള ഒരു ചിത്രകാരനും ഫലകനിർമ്മാതാവുമായിരുന്നു ഫ്രാൻസിസ്കോ ഗോയ  (മാർച്ച് 30, 1746 - ഏപ്രിൽ 16, 1828). സ്പെയിനിലെ രാജകുടുംബത്തിന്റെ ഔദ്യോഗിക ചിത്രകാരനും ദിനവൃത്താന്തകനുമായിരുന്നു അദ്ദേഹം. പൗരാണിക കലാനായകന്മാരിൽ അവസാനത്തെയാളും ആധുനികരിൽ മുമ്പനും ആയി ഗോയ കണക്കാക്കപ്പെടുന്നു. ഗോയയുടെ കലയിലെ വസ്തുനിഷ്ഠ-വിധ്വംസക സ്വഭാവങ്ങളും നിറങ്ങൾ കൈകാര്യംചെയ്യുന്നതിൽ അദ്ദേഹം കാട്ടിയ ചങ്കൂറ്റവും, പിൽക്കാലകലാകാരന്മാരായ എഡ്വേർഡ് മാനെറ്റ് പാബ്ലോ പിക്കാസോ തുടങ്ങിയവർ മാതൃകയാക്കിയിട്ടുണ്ട്.
• വിൻസന്റ് വാൻഗോഗ് - ഒരു ഡച്ച് ചിത്രകാരനായിരുന്നു വിൻസെന്റ് വില്ലെം വാൻ‌ഗോഗ്, (മാർച്ച് 30, 1853 - ജൂലൈ 29, 1890). വാൻ‌ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ്ണവൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായകസ്വാധീനം ചെലുത്തിയിട്ടുണ്ട്.
• കെ.എ. ശിവരാമ ഭാരതി - കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ സോഷ്യലിസ്റ്റ് നേതാക്കളിലൊരാളും സ്വാതന്ത്ര്യ സമരസേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു കെ.എ. ശിവരാമ ഭാരതി (ജീവിതകാലം: 30 മാർച്ച് 1923 - 10 ഓഗസ്റ്റ് 1989).
• സ്മരണകൾ
• അലൻ ഡൻഡിസ് - നാട്ടറിവുപഠനത്തെ ഫോൿലോർ എന്ന ആധുനികവിജ്ഞാനശാഖയായി വളർത്തിയെടുത്ത ഗവേഷകനും കാലിഫോർണി‍യ യൂണിവേഴ്സിറ്റിയിലെ നാട്ടറിവു പ്രൊഫസറുമായിരുന്നു അലൻ ഡൻഡിസ് (സെപ്റ്റംബർ 8, 1935 - മാർച്ച് 30, 2005).നാട്ടറിവ് (ഫോക്ക്‌ലോർ) വിഷയങ്ങളിൽ ഇദ്ദേഹം നടത്തിയ പഠനങ്ങളാണ്‌ ഈ വിഷയത്തെ ഒരു അക്കാദമിക വിഷയമായി പരിഗണിക്കുവാൻ ഇടയാക്കിയത്. 12 ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം ഒരു ഡസനോളം പുസ്തകങ്ങളുടെ എഡിറ്ററായും ഉപ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.
• ഇ.വി. കൃഷ്ണപിള്ള  - മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ള (ജനനം സെപ്റ്റംബർ 14, 1894 - മരണം 30 മാർച്ച് 1938).
• ഒ.വി. വിജയൻ - ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർ‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു. ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർ‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു.
• എം. കുമാരൻ - ഒന്നാം കേരളനിയമസഭയിൽ പേരാമ്പ്ര നിയോജകമണ്ഡലത്തേയും, നാലാം കേരളനിയമസയിൽ നാദാപുരം നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം .കുമാരൻ (15 ജൂലൈ 1920 - 30 മാർച്ച് 1995).
• ബാബു ഭരദ്വാജ് - മലയാള മാദ്ധ്യമ പ്രവർത്തകനും, നോവലിസ്റ്റുമായിരുന്നു ബാബു ഭരദ്വാജ് (ജനനം 1948 - മരണം 2016 മാർച്ച് 30). മികച്ച നോവലിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന നോവലിനു ലഭിച്ചിട്ടുണ്ട് . മീഡിയാവൺ ടിവി പ്രോഗ്രാം എഡിറ്ററായിരുന്നു.
• ശ്യാംജി കൃഷ്ണ വർമ്മ - ```ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനായിരുന്നു ശ്യാംജി കൃഷ്ണ വർമ്മ(ജനനം 4 ഒക്ടോബർ 1857 - മരണം 30 മാർച്ച് 1930). ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് സ്വയംഭരണം ആവശ്യപ്പെടുന്ന ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി, ലണ്ടനിലെ ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ് ശ്യാംജി. ഓക്സ്ഫഡ് സർവകലാശാലയിലെ ബലിയോൾ കോളേജിൽ നിന്നും ബിരുദം നേടിയ ശ്യാംജി, ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങളിൽ ദിവാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.``
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. അമേരിക്കൻ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് അമേരിക്കൻ കോളനികളിൽ ഉയർന്നുകേട്ട മുദ്രാവാക്യം എന്തായിരുന്നു?
ഉത്തരം: പ്രാതിനിധ്യമില്ലാതെ നികുതിയില്ല

2. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത് ആരായിരുന്നു? 
ഉത്തരം: ജെയിംസ് ഓട്ടിസ്

3. അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് വ്യാപാരികൾ നടപ്പിലാക്കിയ വ്യാപാര നയം എന്ത് പേരിൽ അറിയപ്പെട്ടു?
ഉത്തരം: മെർക്കന്റിലിസം

4. "മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവണ്മെന്റിനും അവകാശമില്ല. ഇത് ആരുടെ പ്രസ്താവനയാണ്?
ഉത്തരം: ജോൺ ലോക്ക്

5. 'ഏതെങ്കിലും വിദേശശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടക്കി കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല". ഇത് ആരുടെ പ്രസ്താവനയാണ്?
ഉത്തരം: തോമസ് പെയിൻ

6. ഒന്നാം കോണ്ടിനെന്റൽ സമ്മേളനം നടന്നത് എവിടെവച്ചായിരുന്നു? 
ഉത്തരം: ഫിലാഡൽഫിയ

7. കോമൺസെൻസ്' എന്ന ലഖുലേഖ പ്രസിദ്ധീകരിച്ചത് ആര് ? 
ഉത്തരം: തോമസ് പെയിൻ

8 . അമേരിക്കൻ കോണ്ടിനെന്റൽ സമ്മേളനം പ്രസിദ്ധമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എന്ന്?
ഉത്തരം: 1776

9. പതിമൂന്ന് അമേരിക്കൻ കോളനികളുടെയും സ്വാതന്ത്യം ബ്രിട്ടൻ അംഗീകരിച്ച ഉടമ്പടി ഏതായിരുന്നു ?
ഉത്തരം: പാരീസ് ഉടമ്പടി

10 . അമേരിക്കൻ ഭരണഘടന എഴുതി തയ്യാറാക്കിയത് ആരുടെ നേതൃത്വത്തിലായിരുന്നു ? 
ഉത്തരം: ജെയിംസ് മാഡിസൺ


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments