New

6/recent/ticker-posts

TODAY IN HISTORY - MARCH 29: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മാർച്ച് 29 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മാർച്ച് 29 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മീനം 15) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മാർച്ച് 29
• ലോക പിയാനോ ദിനം
• അന്താരാഷ്ട്ര മത്സ്യകന്യക ദിനം
• പ്രമാണ സ്വാതന്ത്ര്യ ദിനം
• നൈറ്റ്സ് ഓഫ് കൊളംബസ് സ്ഥാപക ദിനം
• ദേശീയ ലിറ്റിൽ റെഡ് വാഗൺ ദിനം
• ദേശീയ വിയറ്റ്നാം യുദ്ധ വെറ്ററൻസ് ദിനം
• ദേശീയ അമ്മ, പോപ്പ് ബിസിനസ്സ് ഉടമകളുടെ ദിനം
• യുവജന ദിനം (തായ്‌വാൻ)
• രക്തസാക്ഷി ദിനം (മഡഗാസ്കർ)
• യുവ പോരാളിയുടെ ദിനം (ചിലി)
• യുദ്ധ വീരന്മാരുടെ ദിനം (യുഎസ്എ)
• ദേശീയ നാരങ്ങ ചിഫൺ കേക്ക് ദിനം (യുഎസ്എ)
• ബൊഗണ്ട ദിനം (സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്)
• ചരിത്ര സംഭവങ്ങൾ
• 1795 - ലുഡ്വിഗ് വാൻ ബീതോവെൻ പിയാനിസ്റ് ആയി അരങ്ങേറ്റം നടത്തി.
• 1798 - സ്വിറ്റ്സർലൻഡ് റിപ്പബ്ലിക് രൂപീകൃതമായി.
• 1799 - സംസ്ഥാനത്ത് അടിമത്തം ക്രമേണ നിർത്തലാക്കുന്നതിനുള്ള നിയമം ന്യൂ യോർക്ക് പാസാക്കി.
• 1807 - വെസ്റ്റ എന്ന ക്ഷുദ്രഗ്രഹത്തെ ഹെൻറിച്ച് വിൽഹെം ഓൾബെർസ് (Heinrich Wilhelm Olbers) എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തി.
• 1809 - വേലുത്തമ്പി ദളവ, മണ്ണടി ക്ഷേത്രത്തിൽ വച്ച്, ബ്രിട്ടിഷുകാർ പിടികൂടുമെന്ന അവസ്ഥ വന്നപ്പോൾ ആത്മഹത്യ ചെയ്തു. 1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി . (മേയ് 6 -1809 മാർച്ച് 29). തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തിൽ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ചിത്രീകരിച്ചു വരുന്നുണ്ട്.
   ചരിത്രകാരന്മാർ 7 വർഷത്തെ അദ്ദേഹത്തിന്റെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും സുവർണ്ണകാലഘട്ടമായി ചിത്രീകരിക്കുന്നുണ്ട്. തമ്പി രാജ്യത്തോട്ടാകെ കണ്ടെഴുത്ത് നടത്തിയതും തലയോലപ്പറമ്പിലും ചങ്ങനാശ്ശേരിയിലും ചന്തകൾ സ്ഥാപിച്ചതും കൊല്ലം ആലപ്പുഴ എന്നിവടങ്ങളിൽ പട്ടണം വികസിപ്പിച്ചതുമാണ്‌ പ്രധാനമായും അതിനായി ചൂണ്ടിക്കാണിക്കുന്നത്.
    1809 ജനുവരി 11 ന് പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ പങ്കുചേരാൻ നാട്ടുകാരായ പടയാളികളോട് ആവശ്യപ്പെട്ടു. ഭാഷയുടെ ശക്തികൊണ്ടും, വികാരവൈശിഷ്ട്യത്താലും കുണ്ടറവിളംബരത്തോട് സമാനമായ ചരിത്ര രേഖകൾ ചരിത്രത്തിൽ അധികമില്ലെന്നും തമ്പിയുടെ ദേശസ്നേഹത്തിന്റേയും, നേതൃഗുണത്തിന്റേയും ഉത്തമ ഉദാഹരണമാണ് കുണ്ടറ വിളംബരമെന്നും ചരിത്രകാരനായ ശ്രീധരമേനോൻ അഭിപ്രായപ്പെടുന്നു.
• 1848 - നയാഗ്ര വെള്ളച്ചാട്ടം കടുത്ത ഹിമപാതം മൂലം ഐസ് ബ്ലോക്ക് രൂപീകൃതമായതിനാൽ 30 മണിക്കൂർ നിലച്ചു.
• 1849 - പഞ്ചാബ് ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായി.
• 1854 - ക്രിമിയൻ യുദ്ധം.. ബ്രിട്ടനും ഫ്രാൻസും റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
• 1857 - മംഗൾ പാണ്ഡെ ബ്രിട്ടിഷുകാരനായ മേൽ ഉദ്യോഗസ്ഥനെതിരെ വെടി വെച്ചു. ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ വെടിയൊച്ച ആയിരുന്നു അത്.
• 1881 - ഇന്ത്യയിൽ ജനാധിപത്യ രീതിക്ക് തുടക്കം കുറച്ച് റെപ്രസന്റററിവ് അസംബ്ലി സ്ഥാപിക്കാൻ മൈസൂർ രാജാവ് ചാമ രാജേന്ദ്ര വാഡിയാർ ഉത്തരവിട്ടു.
• 1891 - എഡ്വർഡ് ലോറൻസ് ലോകത്തിലെ ആദ്യ വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യനായി.
• 1942 -  കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗാന്ധി സ്റ്റാഫോർഡ് ക്രിപ്സ് കൂടിക്കാഴ്ച നടന്നു.
• 1949 - തുർക്കി, ഇസ്രയേലിനെ അംഗീകരിച്ചു.
• 1971 - ചിലിയിൽ ബാങ്കുകളും ഖനികളും ദേശസാത്കരിച്ചു.
• 1974 - ചൈനയുടെ ആദ്യ രാജാവ് ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരത്തിനു കാവൽ നിൽക്കുന്ന 8000 ടെറകോട്ടയിൽ നിർമിച്ച കളിമാൺ ശില്പങ്ങൾ കണ്ടെത്തി.
• 1976 - ആന്ധ്രാപ്രദേശിൽ എം ടി രാമറാവു തെലുഗുദേശം പാർട്ടിയ്ക്ക് രൂപം നൽകി.
• 1989 - പശ്ചിമ ബംഗാളിലെ സുന്ദർബൻ ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു.
• 1990 - കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായി കണിക്കൊന്നയെ പ്രഖ്യാപിച്ച സർക്കാർ വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നൽകി.
• 1998 - യൂറോപ്പിലെ ഏറ്റവും നീളമുള്ള പാലം- വാസ്കോ ഡ ഗാമ റോഡ് പാലം, പോർചുഗലിലെ ലിസ്ബണിൽ തുറന്നു.
• 1999 - ഡൗ ജോൺസ്‌ സൂചിക 10000 കടന്നു.
• 2004 - തൊഴിലിടങ്ങളിൽ പുകവലി നിരോധിക്കുന്ന ആദ്യ രാജ്യമായി അയർലൻഡ് മാറി.
• 2004 - വീരേന്ദ്ര സേവാഗിന്റെയും ഇന്ത്യയുടെയും പ്രഥമ ട്രിപ്പിൾ സെഞ്ചുറി പിറന്ന ദിവസം… പാക്കിസ്ഥാൻ ആയിരുന്നു എതിരാളി.
• 2004 - അയർലണ്ടിൽ തൊഴിൽ സ്ഥലങ്ങളിൽ പുകവലി നിരോധിച്ചു.
• 2008 - ശ്രീനഗറിലെ ട്യൂലിപ്  ഗാർഡൻ സോണിയ ഗാന്ധി രാഷ്ട്രത്തിനു സമർപ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് പൂന്തോട്ടം ആണിത്.
• 2015 - ആസ്ത്രേലിയ അഞ്ചാം തവണ ലോക ക്രിക്കറ്റ് കിരീടം ചൂടി. ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ചു.. ശ്രീലങ്കയുടെ കുമാർ ധർമസേന കളിക്കാരനായും അമ്പയറായും ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഗ്രൗണ്ടിലെത്തുന്ന ഏക വ്യക്തിയായി.
• 2017 - ജി എസ് ടി ബിൽ ലോക്സഭ പാസാക്കി.
• 2017 - BSF ന്റെ 51 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത തനുശ്രി അസിസ്റ്റന്റ് കമ്മീഷണറായി നിയമിതയായി.
• 2017 - ബ്രെക്സിറ്റിന് തുടക്കമിട്ടുള്ള കത്തു ബ്രിട്ടീഷ് പ്രധാനമന്ത്രി യൂറോപ്യൻ യൂണിയന് കൈമാറി.
• 2018 - GSLV-F08 റോക്കറ്റിൽ G SAT – 6 A ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.
• ജന്മദിനങ്ങൾ
• അനന്യ - മലയാളം, തമിഴ്, തെലുഗ് ചലച്ചിത്ര അഭിനേത്രിയാണ് അനന്യ എന്ന ആയില്യ ജി. നായർ (ജനനം 29 മാർച്ച് 1987). 2008 - ൽ പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് അതേ വർഷം തന്നെ നാടോടികൾ എന്ന തമിഴ് ചലച്ചിത്രത്തിലഭിനയിച്ചു. അമ്പെയ്ത്തിൽ സംസ്ഥാന/ദേശീയ തലത്തിൽ രണ്ടു തവണ (2006, 2007) ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. മോട്ടോർസൈക്കിൾ റേസിങ്ങിലും അനന്യ തല്പരയാണ്. ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ വിദഗ്ദ്ധയാണ് അനന്യ.
• പാപ്പുക്കുട്ടി ഭാഗവതർ - മലയാള നാടക - സിനിമ അഭിനേതാവും ചലച്ചിത്ര പിന്നണി ഗായകനുമായിരുന്നു കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടി ഭാഗവതർ (29 മാർച്ച് 1913 - 22 ജൂൺ 2020). കോയമ്പത്തൂർ പക്ഷിരാജ സ്റ്റുഡിയോയിൽ ചിത്രീകരിച്ച പ്രസന്നയാണ് ആദ്യ സിനിമ. അതിൽ പാടുകയും ചെയ്തു. പിന്നീട് ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യർ, പഠിച്ച കള്ളൻ, അഞ്ചു സുന്ദരികൾ... തുടങ്ങിയവ. സത്യനും നസീറിനും വേണ്ടി പല തവണ പിന്നണി പാടി. 2010ൽ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ദിലീപ് -ഭാവന സിനിമയിലെ പ്രശസ്തമായ 'എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ...' എന്ന പാട്ടു പാടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 1988 ലാണ് വൈസ് ചാൻസലർ എന്ന അവസാന സിനിമ പുറത്തിറങ്ങിയത്.
• ജി.എൻ. ഗോപാൽ - കേരളത്തിൽ നിന്നുള്ള ആദ്യ ചെസ്സ് ഗ്രാൻഡ്മാസ്റ്ററാണ് ഗീത നാരായണൻ ഗോപാൽ അഥവാ ജി.എൻ. ഗോപാൽ (ജനനം: 1989 മാർച്ച് 29). പത്താം വയസ്സ് മുതലാണ് അദ്ദേഹം ചെസ്സ് കളിക്കാൻ തുടങ്ങിയത്.2006-ൽ സംസ്ഥാന ചെസ്ചാമ്പ്യനായ അദ്ദേഹം 2007-ൽ ഇന്റർനാഷണൽ മാസ്റ്ററും തുടർന്ന് ഗ്രാൻ ഡ്‌മാസ്റ്ററും ആയി.
• സന്ദീപ് കുറിശ്ശേരി - ഒരു ഇന്ത്യൻ ഫിലിം സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററും ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റുമാണ് സന്ദീപ് കുറിശ്ശേരി (ചിലപ്പോൾ സന്ദീപ് മാധവം എന്ന് അറിയപ്പെടുന്നത് ) (ജനനം 29 മാർച്ച് 1982 ) .അദ്ദേഹവും ജിജി പി ജോസഫും ചേർന്ന് 2014- ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഒരാൾപ്പൊക്കം എന്ന ചിത്രത്തിന് ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ്ങിനുള്ള ആദ്യ അവാർഡ് നേടി . 2015ൽ ഒഴിവുദിവസത്തെ കളിയിലൂടെ ഇരുവരും വീണ്ടും അവാർഡ് നേടി.
• ഉത്പൽ ദത്ത് - ബംഗാളി നാടകസംവിധായകനും ചലച്ചിത്രനടനും ആണ് ഉത്പൽ ദത്ത് (ജനനം  1929 മാർച്ച് 29 - മരണം  1993 ആഗസ്റ്റ്19).19-ാം നൂറ്റാണ്ടിലെ ബംഗാളി നാടകാചാര്യനായിരുന്ന മൈക്കേൽ മധുസൂദനെക്കുറിച്ചു നിർമിച്ച മൈക്കേൽ മധുസൂദൻ എന്ന ബംഗാളി ചിത്രത്തിലൂടെ ഇദ്ദേഹം ചലച്ചിത്രരംഗത്തെത്തി. തുടർന്ന് മൃണാൾ സെന്നിന്റെ ഭുവൻഷോമിൽ അഭിനയിച്ചു. പിന്നീട് ഹിന്ദിയിലെ കച്ചവടസിനിമകളിൽ പലതിലും ഇദ്ദേഹം അഭിനയിക്കുകയുണ്ടായി. സത്യജിത് റേയുടെ ആഗന്തുക്, ഹിരാക് രജർ ദേശ് തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം വേഷമണിഞ്ഞു. ഗുഡ്ഡി, ഗോൽമാൽ, നരം ഗരം, ഷൗകീൻ എന്നിവ ദത്തിന്റെ ഹാസ്യചിത്രങ്ങളിൽ ചിലവയാണ്. ബംഗാളിലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)യുടെ സാംസ്കാരിക വേദികളിൽ ജീവിതാന്ത്യംവരെ ഇദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. 1982-ൽ ആത്മകഥ പ്രകാശിപ്പിക്കപ്പെട്ടു.
• എലിഹു തോംസൺ - ഇലക്ട്രിക്കൽ എൻജിനീയരായിരുന്നു എലിഹു തോംസൺ (ജനനം മാർച്ച് 29, 1853 - മരണം മാർച്ച് 13, 1937). 1858-ൽ തോംസൺകുടുംബം ഫിലാഡെൽഫിയയിലേക്കു കുടിയേറിപ്പാർത്തതോടെ യു.എസ്സിലെ സ്ഥിരവാസിയായി.1892-ൽ സ്ഥാപിതമായ ജനറൽ ഇലക്ട്രിക് കമ്പനിയിലെ ഗവേഷണച്ചുമതലയും ഉപദേഷ്ടാവിന്റെ പദവിയും ഏറ്റെടുത്തതോടെ വൈദ്യുത വ്യവസായത്തിന്റെ യു.എസ്സിലെ ആദ്യകാല ശില്പികളിലൊരാളായി. പ്രത്യാവർത്തി ധാരാ മോട്ടോർ, ഉച്ചാവൃത്തി ജനറേറ്റർ, ട്രാൻസ്ഫോർമർ, ത്രിസർപ്പില-ജനറേറ്റർ, താപദീപ്ത വൈദ്യുത വെൽഡിങ് സംവിധാനം, വാട്ട്-അവർ (watt-hour) മീറ്റർ തുടങ്ങിയ പ്രധാന വൈദ്യുതോപകരണങ്ങളുടെ ഉപജ്ഞാതാവായ തോംസൺ 696 പേറ്റന്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
• പി.എം. അബ്ദുൽ അസീസ് - മലയാളത്തിലെ ചലച്ചിത്രസംവിധായകനും നാടകകൃത്തുമാണ് അസീസ് എന്നറിയപ്പെടുന്ന പി.എം. അബ്ദുൽ അസീസ് (1938 മാർച്ച് 29 - 2010 ഏപ്രിൽ 17). 1967ൽ ആദ്യമായി സംവിധാനം ചെയ്ത അവൾ എന്ന ചലച്ചിത്രം ശ്രദ്ധേയമായിരുന്നു. 1974ൽ ചാവേർപ്പട എന്ന കൃതിക്ക് മികച്ച നാടകഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. നിരവധി വിഷയങ്ങളിലായി 37 ഡോക്യുമെന്ററി സിനിമകൾ അസീസ് സംവിധാനം ചെയ്തിട്ടുണ്ട്. 1977ൽ ആയുർവേദ ചികിത്സ കേരളത്തിൽ എന്ന ഡോക്കുമെന്ററിക്ക് മികച്ച ഡോക്കുമെന്ററിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചുണ്ട്.
• മിഷേൽ ഹസനാവിഷ്യസ് - ഒരു ഫ്രഞ്ച് ചലച്ചിത്ര സംവിധായകനും, ചലച്ചിത്ര നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് മിഷേൽ ഹസനാവിഷ്യസ്(ജനനം: മാർച്ച് 29 1967). ഇദ്ദേഹം സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ദ ആർട്ടിസ്റ്റ് എന്ന ചിത്രത്തിനു മികച്ച ചലച്ചിത്രത്തിനും, മികച്ച സംവിധായകനുമുള്ള അക്കാദമി പുരസ്കാരങ്ങൾ 84-ആം അക്കാദമി പുരസ്കാരം നേടി. സ്പൈ മൂവീ പാരഡീസ് ഒ.എസ്.എസ്. 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ്, ഒ.എസ്.എസ്. 117: ലോസ്റ്റ് ഇൻ റിയോ എന്നീ ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
• രമേഷ് ഭണ്ഡാരി - ഉത്തർപ്രദേശ് ഗവർണറും വിദേശകാര്യ സെക്രട്ടറിയും ആയിരുന്നു രമേഷ് ഭണ്ഡാരി (1928 മാർച്ച് 29 - 2013 സെപ്റ്റംബർ 8) 1996-ൽ ഉത്തർപ്രദേശിൽ രാഷ്ട്രപതിഭരണം നടപ്പിലാക്കിയ സമയത്ത് ഇദ്ദേഹമായിരുന്നു ഗവർണർ.ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണറായും ഗോവ, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായും ഇദ്ദേഹം പ്രവർത്തിച്ചുണ്ട്.
• സ്മരണകൾ
• അടൂർ ഭാസി - മലയാള സിനിമാ ഹാസ്യത്തിന് ഒരു പുതിയ ദിശ നൽകിയ ഒരു ഹാസ്യനടനായിരുന്നു അടൂർ ഭാസി (1 മാർച്ച് 1927 - 29 മാർച്ച് 1990). എന്നും നായകന്റെ അടുത്തു നിൽക്കുന്ന ഒരു കഥപാത്രമായിട്ടാണ് ഭാസി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിൽ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ , നിർമാതാവ് എന്നീ നിലകളിലും ഭാസി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത നടനായിരുന്ന ബഹദൂറുമായി ചേർന്നുള്ള സഖ്യം മലയാള സിനിമയിൽ ഒരു ഭാസി-ബഹദൂർ എന്ന ഒരു സംസ്കാരം തന്നെ സൃഷ്ടിച്ചു. ഇതിനു ആസ്പദമായി കേരളത്തിൽ പുറത്തിറങ്ങിയ കാർട്ടൂൺ പരമ്പരയും പ്രശസ്തമാണ്.
• വേലുത്തമ്പി ദളവ - 1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765  മേയ് 6 -1809 മാർച്ച് 29). തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തിൽ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ചിത്രീകരിച്ചു വരുന്നുണ്ട്.
• ജേക്കബ് പള്ളിപ്പുറത്ത് - കർണ്ണാടകയിലെ കൽഘട്ടഗിയിൽ നിന്നുള്ള ഒരു മുൻ എം.എൽ.എ.യും ക്രൈസ്തവ പുരോഹിതനുമായിരുന്നു ഫാദർ ജേക്കബ് പള്ളിപ്പുറത്ത് (1930 - 2021 മാർച്ച് 29). 1983-85 കാലഘട്ടത്തിൽ കൽഘട്ടഗിയിൽ നിന്ന് സ്വതന്തനായി മത്സരിച്ച് വിജയിച്ചാണ് കർണ്ണാടകനിയമസഭയിൽ അംഗമായത്. ഇന്ത്യയിലെ തന്നെ എം.എൽ.എ ആകുന്ന ആദ്യത്തെ ക്രൈസ്തവ പുരോഹിതനാണ് ജേക്കബ് പള്ളിപ്പുറത്ത്.
• കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ - ആധുനിക കഥകളി സംഗീതചരിത്രത്തിൽ അദ്ദേഹം അഗ്രഗണ്യനാണ് കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ (1919 നവംബർ 2 - 1985 മാർച്ച് 29). ആകർഷകമായ ഘനശാരീരം, സംഗീത ജ്ഞാനം, കഥകളിയുടെ ചിട്ടയിൽ ആഴത്തിലുള്ള അറിവ്, ആശായ്മ എന്നിങ്ങനെ പല മേഖലകളിൽ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. കലാമണ്ഡലത്തിൽ ദീർഘകാലം അദ്ധ്യാപകനായിരുന്ന നമ്പീശന് നിരവധി പ്രഗൽഭരായ ശിഷ്യന്മാരുണ്ട്. കലാമണ്ഡലത്തിൽ സംഗീതവിഭാഗത്തിന്റെ പഠനക്രമം രൂപപ്പെടുത്തിയതും, കർണാടക സംഗീത പഠനം നിർബന്ധമാക്കിയതും നമ്പീശന്റെ നേതൃത്വത്തിലാണ്.
• പയ്യപ്പിള്ളി ബാലൻ - സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്നു പയ്യപ്പിള്ളി ബാലൻ(01 ജൂൺ 1925 - 29 മാർച്ച് 2016).സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം, ഏലൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
• കാട്ടായിക്കോണം ശ്രീധരൻ - ```ഒന്നാം കേരളനിയമസഭയിൽ ഉള്ളൂർ മണ്ഡലത്തേയും മൂന്നാം കേരളനിയമസഭയിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കാട്ടായിക്കോണം വി. ശ്രീധരൻ (മാർച്ച് 1918 - 29 മാർച്ച് 1994). ഏറ്റവും കൂടുതൽ കാലം കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ച് റിക്കോർഡ് വി. ശ്രീധരനാണ് ഏകദേശം നാല്പതു വർഷത്തോളം ഇദ്ദേഹം തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
മലയാള സാഹിത്യം- എഴുത്തുകാർ-ജന്മദേശങ്ങൾ
1.വൈലോപ്പിള്ളി--കലൂർ
2.വള്ളത്തോൾ--പൊന്നാനി (ചേന്നര)
3.ഉള്ളൂർ--ചങ്ങനാശ്ശേരി
4.കുമാരനാശാൻ--കായിക്കര (തിരുവനന്തപുരം)
5.G.ശങ്കരക്കുറുപ്പ്--നായത്തോട് (അങ്കമാലി)
6.ഉറൂബ്--പൊന്നാനി (പള്ളിപ്പുറം)
7.ഉണ്ണായിവാര്യർ--ഇരിങ്ങാലക്കുട
8.കുഞ്ചൻ നമ്പ്യാർ--കിള്ളിക്കുറിശ്ശിമംഗലം (പാലക്കാട്)
9.പൂന്താനം--കീഴാറ്റൂർ
10.ചങ്ങമ്പുഴ--ഇടപ്പള്ളി


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments