New

6/recent/ticker-posts

TODAY IN HISTORY - MARCH 27: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മാർച്ച് 27 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മാർച്ച് 27 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മീനം 13) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മാർച്ച് 27
• ലോക നാടക ദിനം
• അന്താരാഷ്ട്ര വിസ്കി ദിനം
• വിചിത്രമായ കൺട്രി സംഗീത ഗാന ശീർഷക ദിനം
• ദേശീയ ജോ ദിനം
• ദേശീയ സ്‌ക്രൈബിൾ ദിനം
• ദേശീയ സ്പാനിഷ് പെയ്ല്ല ദിനം
• സെവാർഡ് ദിനം (യുഎസ്എ)
• സായുധ സേനാ ദിനം (മ്യാൻമർ)
• പെർഫോമിംഗ് ആർട്സ് ഡേ (ഇറാൻ)
• ദേശീയ സ്പാനിഷ് പെയ്ല്ല ദിനം (യുഎസ്എ)
• ദേശീയ ഗാർഡ് ഫോഴ്‌സ് കമാൻഡ് ദിനം (റഷ്യ)
• ചരിത്ര സംഭവങ്ങൾ
• 1668 - ഇംഗ്ളണ്ടിലെ രാജാവായ ചാൾസ് രണ്ടാമൻ, ബോംബെ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറി.
• 1790 - ആധുനിക ഷൂ ലേയ്സിന്റെ പേറ്റന്റ്, ഹാർവി കെന്നഡിക്ക് ലഭിച്ചു.
• 1848 - ജോൺ പാർക്കർ പൈനാർഡ്, മെഡിക്കേറ്റഡ് പ്ലാസ്റ്റർ അവതരിപ്പിച്ചു.
• 1855 – അബ്രഹാം ജസ്‌നർ മണ്ണെണ്ണ കണ്ടു പിടിച്ചു.
• 1860 - എം.എൽ. ബയ്ന് കോർക് സ്ക്രൂവിന്റെ പേറ്റന്റ് ലഭിച്ചു.
• 1871 - ചരിത്രത്തിലെ ആദ്യ റഗ്ബി മൽസരം ഇംഗ്ലണ്ടും സ്കോട്‌ലന്റും തമ്മിൽ എഡിൻബറോയിലെ റൈബേൺ എന്ന സ്ഥലത്തു നടന്നു.
• 1914 - ബ്രസ്സൽസിൽ വെച്ചു ഡോ. ആൽബർട്ട് ഹസ്റ്റിൻ, ലോകത്തിൽ ആദ്യമായി ഒരാളിൽ നിന്ന്‌ മറ്റൊരാളിലേക്കു നേരിട്ടല്ലാതെ രക്തം (non-direct Blood transfusion) വിജയകരമായി നിവേശിപ്പിച്ചു.
• 1915 - അമേരിക്കയിൽ ടൈഫോയ്ഡ് പടർത്തിയ മേരി മല്ലോണിനെ (ടൈഫോയ്ഡ് മേരി എന്ന് അപര നാമം) അറസ്റ്റ് ചെയ്തു.
• 1918 - മോൾഡോവയും ബെസറേബ്യയും റുമേനിയയിൽ ചേർന്നു.
• 1935 - ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന റോക്കറ്റിന്റെ  വിക്ഷേപണത്തിൽ റോബർട്ട് ഗൊദാർദ് നേട്ടം കൈവരിച്ചു. 20 സെക്കൻഡ് കൊണ്ട് 4800 അടി ഉയരത്തിൽ റോക്കറ്റ് എത്തി.
• 1958 - നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂണിയന്റെ നേതാവായി.
• 1968 - യൂറി ഗഗാറിൻ വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു.
• 1970 - കോൺകോർഡ് തന്റെ ആദ്യ ശബ്ദാതിവേഗയാത്ര നടത്തി.
• 1992 - സിസ്റ്റർ അഭയ കോട്ടയത്ത് കോൺവെൻറ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
• 2002 - ഭീകരവിരുദ്ധ നിയമം (പോട്ട) പാർലമെൻറിലെ സംയുക്ത സമ്മേളനം പാസാക്കി.
• 2014 - ഇന്ത്യ പോളിയോ രോഗവിമുക്തമായെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു.
• 2015- പ്രൊട്ടക്കോൾ പരിഗണിക്കാതെ രാഷ്ട്രപതി പ്രണബ് മുഖർജി, കൃഷ്ണമേനോൻ മാർഗിലെ വീട്ടിൽ പോയി മുൻ പ്രധാനമന്ത്രി A B വാജ്പേയിക്ക് ഭാരതരത്നം സമ്മാനിച്ചു.
• 2017- സരോപോഡ് ദിനോസറിന്റെ 1.7 മീറ്റർ ( 5 അടി 9 ഇഞ്ച്) നീളമുള്ള കാലടയാളം പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. ലോകത്തിൽ ഇതു വരെ കണ്ടെത്തിയതിൽ ഏറ്റവും വലുത്.
• 2018 - ജസ്റ്റിസ് ജവാദ് റഹീമിനെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ആക്ടിങ് ചെയർമാനാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
• 2018 - പ്രമുഖ ശാസ്ത്രജ്ഞൻ കൃഷ്ണസ്വാമി വിജയരാഘവൻ കേന്ദ്ര സർക്കാരിെൻറശാസ്ത്ര ഉപദേഷ്ടാവായി നിയമിച്ചു.

• ജന്മദിനങ്ങൾ
• ലക്ഷ്മി എൻ. മേനോൻ - കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയായിരുന്നു ലക്ഷ്മി എൻ. മേനോൻ (ജനനം മാർച്ച് 27, 1899 - മരണം 1994 നവംബർ 30). ഇവർ ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയുമായിരുന്നു. വിദേശകാര്യമന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറിയായി 1952 മുതൽ 1957 വരെ സേവനമനുഷ്ഠിച്ചു, 1957 മുതൽ 1962 വരെ സഹമന്ത്രിയായും പിന്നീട് 1962 മുതൽ 1967 കാലഘട്ടത്തിൽ വിദേശകാര്യമന്ത്രിയുമായിരുന്നു. 1957-ൽ പദ്മഭൂഷൺ നൽകപ്പെട്ടിട്ടുണ്ട്.
• രാഗിണി - തെക്കേ ഇന്ത്യയിലെ ഒരു മികച്ച നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു രാഗിണി (ജനനം മാർച്ച് 27, 1937 -1976). തിരുവിതാംകൂർ സഹോദരിമാർ എന്നു പേരുകേട്ട ലളിത, പത്മിനി, രാഗിണിമാരിൽ ഇളയവളായിരുന്നു രാഗിണി. മറ്റു ദക്ഷിണേന്ത്യൻ നടികളെ പോലെ രാഗിണിയുടെ സിനിമാ ജീവിതവും ഹിന്ദിസിനിമയിലെ നൃത്തരംഗങ്ങളിൽ അഭിനയിച്ചുകൊണ്ട് ആരംഭിച്ചു.
• മിനിമോൾ എബ്രഹാം - ഒരു മലയാളി വോളിബോൾ താരമാണ് മിനിമോൾ  എബ്രഹാം (Born 27 മാർച്ച് 1988). നിലവിൽ ഇന്ത്യൻ റെയിൽവേ താരവും ഇന്ത്യൻ  വനിതാ ദേശീയ വോളിബോൾ ടീമിന്റെ  ക്യാപ്റ്റനുമാണ്. അശ്വിനി കിരൺ, പൂർണിമ, പ്രിൻസി ജോസഫ് എന്നിവർക്കൊപ്പം മികച്ച വനിതാ വോളിബോൾ കളിക്കാരിൽ ഒരാളായി പരിഗണിക്കപ്പെടുന്നു. 2018 ജൂലൈയിൽ 2018 ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി  നിയമിക്കപ്പെട്ടു.
• അന്നീ (ഗായിക) - അന്നീ ( ജനനം : 1987 മാർച്ച് 27‬) എന്നറിയപ്പെടുന്ന നൂർ–ഉൽ–ഐൻ ഒരു പാകിസ്താനി പോപ്പ് ഗായികയാണ്. അന്നിയുടെ മാഹിയ എന്ന ഗാനം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായി. മാഹിയ ഗേൾ എന്നും അറിയപ്പെടുന്നു.
• എസ്.സി.എസ്. മേനോൻ - കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്നു ശ്രീകണ്ഠത്ത് ചന്ദ്രശേഖര മേനോൻ എന്ന എസ്.സി.എസ്. മേനോൻ (ജനനം :27 മാർച്ച് 1923; മരണം: 21 ജൂൺ 2014). എല്ലാ തൊഴിലാളി സംഘടനകളോടും ചേർന്നായിരുന്നു എസ്.സി.എസ്. മേനോന്റെ പ്രവർത്തനം. സ്വതന്ത്ര സിദ്ധാന്തത്തിലൂന്നിയ ട്രേഡ് യൂണിയൻ പ്രവർത്തനമാണ് ഇദ്ദേഹത്തിലേക്ക് തൊഴിലാളികളെ കൂടുതലായി അടുപ്പിച്ചത്.
• കെ.എം. എബ്രഹാം - സി.പി.ഐ.എമ്മിന്റെ ഒരു നേതാവും നിയമസഭാ സാമാജികനുമായിരുന്നു കെ.എം. എബ്രഹാം (ജനനം 1919 മാർച്ച് 27 - മരണം 2006 സെപ്റ്റംബർ 5).  1967ൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുത്തു.
• ഗ്ലോറിയ സ്വാൻസൺ - ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമായിരുന്നു ഗ്ലോറിയ മെ ജോസഫീൻ സ്വാൻസൺ (ജനനം : മാർച്ച് 27, 1899 - മരണം ഏപ്രിൽ 4, 1983) നിശ്ശബ്ദ ചിത്രങ്ങളിലെ അഭിനയവും നോർമ ഡെസ്മണ്ട് എന്ന കഥാപാത്രവും സൺസെറ്റ് ബൊളിവാഡ് എന്ന ചിത്രത്തിലെ അഭിനയവുമാണ് അവരെ പ്രശസ്തയാക്കിയത്. സെസിൽ ബ്ലൗണ്ട് ഡി മില്ലെയുടെതടക്കം നിരവധി നിശ്ശബ്ദ ചിത്രങ്ങളിലെഅഭിനയിച്ച അവർ മികച്ച നടിക്കുള്ള ഏറ്റവും ആദ്യത്തെ ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. 1950-ലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
• ബേദബ്രത പെയിൻ - പ്രമുഖനായ ചലച്ചിത്രസംവിധായനാണ് ബേദബ്രത പെയിൻ(27 മാർച്ച് 1963). നാസയിലെ ശാസ്ത്രഞ്ജനായിരുന്ന ബേദോ ഡിജിറ്റൽ ക്യാറകളിലുള്ള സീമോസ് സെൻസർ കണ്ടെത്തുന്ന ടീമിൽ പ്രധാന പങ്ക് വഹിച്ചു. വിവിധ കണ്ടുപിടിത്തങ്ങൾക്കുള്ള എൺപത്തിയേഴ് പേറ്റൻറുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. 2012 ലെ നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരത്തിന് ഇദ്ദേഹത്തിന്റെ ചിറ്റഗോങ് എന്ന സിനിമ അർഹമായി.
• മറായ കേറി - ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും സംഗീതസംവിധായകയും നടിയുമാണ് മറായ കേറി (ജനനം: 1970 മാർച്ച് 27). 1990 - ൽ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി പ്രശസ്തി ആർജ്ജിച്ച മറായ പിന്നീടു അമേരിക്കയിലെ മാത്രമല്ല ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളായി മാറി. ലോകമെമ്പാടുമായി 20 കോടിയിലേറെ ആൽബം വിറ്റഴിച്ചിട്ടുള്ള ഇവർ എക്കാലത്തെയും മികച്ച കലാകാരികളിൽ ഒരാളാണ്.5 ഗ്രാമി അവാർഡുകളും 11 അമേരിക്കൻ സംഗീത പുരസ്കാരംവും ലഭിച്ചിട്ടുണ്ട്.

• ലുഡ്വിഗ് മീസ് വാൻ ഡെ റോഹ് - ലോകപ്രശസ്ത ജർമ്മൻ-അമേരിക്കൻ വാസ്തുശില്പിയാണ് ലുഡ്വിഗ് മീസ് വാൻ ഡെ റോഹ് (ജനന തിയ്യതി മാർച്ച് 27, 1886). മീസ് എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം ആധുനിക വാസ്തുവിദ്യക്ക് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വ്യക്തതയും, ലാളിത്യവുമായിരുന്നു ആധുനികവാസ്തുവിദ്യാ എന്ന് പ്രശസ്തമായ ഈ വാസ്തുശൈലിയുടെ പ്രധാന സവിശേഷതകൾ. ഇദ്ദേഹത്തിന്റെ നിർമ്മിതികൾ പലതും ഗ്ലാസ് സ്റ്റീൽ മുതലായ നവീന നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചുള്ളതായിരുന്നു. മിതവാദ വാസ്തുവിദ്യയുടെ(Minimalist architecture) പ്രധാന ആശയങ്ങളിലൊന്നായ കുറവ് അധികമാണ്(less is more) എന്ന വാക്യം ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്.
• സൈമൺ ബ്രിട്ടോ - കേരളത്തിലെ പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു സൈമൺ ബ്രിട്ടോ (27 മാർച്ച് 1954 - 31 ഡിസംബർ 2018) സൈമൺ ബ്രിട്ടോ റോഡ്രിഗ്സ് എന്നാണു പൂർണ്ണനാമം. സി.പി.ഐ. (എം) നേതാവായിരുന്ന അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചക്രക്കസേരയിലാണ് ചെലവഴിച്ചത്.
• വിൽഹെം കോൺറാഡ് റോൺട്ജൻ - എക്സ് റേ കണ്ടെത്തിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ്‌ വിൽഹെം റോണ്ട്ജൻ (ജനനം :27 മാർച്ച് 1845 - മരണം 10 ഫെബ്രുവരി 1923). വാതകങ്ങളുടെ വിശിഷ്ടതാപം (Specific Heat), പരലുകളുടെ (Crystal) താപചാലകശേഷി, തുടങ്ങി ഒട്ടേറ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തിയെങ്കിലും ഏറെ ശ്രദ്ധേയമായത് എക്സ്-റേയുടെ കണ്ടുപിടിത്തമാണ്. എക്സ്-റേ കണ്ടുപിടിച്ചതിനെ തുടർന്നു 1901ൽ ഭൗതികശാസ്ത്രത്തിനുള്ള ആദ്യ നോബൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു.
• പി.ടി. മോഹനകൃഷ്ണൻ - എട്ടാം കേരള നിയമസഭയിലെ ഒരംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരള നേതാവുമായിരുന്നു പി.ടി. മോഹനകൃഷ്ണൻ എന്ന പറക്കുളങ്ങര താഴത്തേൽ മോഹന കൃഷ്ണൻ (1935 മാർച്ച് 27 - 2020 ജനുവരി 10). പൊന്നാനി നിയമസഭ മണ്ഡലത്തിൽ നിന്ന് 1987 ൽ അദ്ദേഹം നിയമസഭംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂർ ദേവസ്വം ബോർഡിന്റെയും സംസ്ഥാന ബാംബൂ കോർപ്പറേഷന്റെയും ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.
• ശ്രുതി രാജ് - ശ്രുതി രാജ് (Born: 27 March 1980) ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടി.   കന്നഡ , മലയാളം , തെലുങ്ക് , ഒപ്പം തമിഴ് ഉൾപ്പെടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
• സ്മരണകൾ
• അഷിത - മലയാളത്തിലെ ഒരു ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു അഷിത (5 ഏപ്രിൽ 1956 - 27 മാർച്ച് 2019). ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ. ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ ഇവരുടെ 'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു. അതുപോലെതന്നെ ഇടശേരി അവർഡ്, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജന പുരസ്കാരം എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. 
• വാസിലി സ്മിസ് ലോഫ് - റഷ്യൻ ഗ്രാൻഡ് മാസ്റ്ററും ചെസ്സ് ലോക ചാമ്പ്യനുമായിരുന്നു വാസിലി വാസില്യേവിച്ച് സ്മിസ് ലോഫ് (ജനനം 24, മാർച്ച് 1921 - മരണം 27 മാർച്ച്, 2010) 1957 മുതൽ1958 വരെയുള്ള ലോക ചാമ്പ്യനുമായിരുന്നു സ്മിസ് ലോഫ് .8 തവണ ലോകപട്ടത്തിനുള്ള മത്സരാർത്ഥിയുമായിരുന്നു. 1950ൽ ഫിഡെ അദ്ദേഹത്തിനു ഗ്രാൻഡ് മാസ്റ്റർ പദവി നൽകുകയുണ്ടായി.
• അലക്സാണ്ടർ അഗാസി - യു.എസ്. സമുദ്ര-ജന്തു ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ അഗാസി (ജനനം ഡിസംബർ 17, 1835 - മരണം മാർച്ച് 27, 1910). സമുദ്ര വിജ്ഞാന സംബന്ധമായ ധാരാളം പ്രബന്ധങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മാസ്സാച്ചുസെറ്റ്സിലെ സമുദ്ര ജന്തുക്കൾ (Marine Animals of Massachusetts Bay) പ്രകൃതി ശാസ്ത്രത്തിലെ സമുദ്രഭാഗ പഠനങ്ങൾ (Seaside Studies in Natural History) എന്നിവയാണ് പ്രധാന കൃതികൾ. 

• അഗസ്റ്റാ സാവേജ് - ആഫ്രോ-അമേരിക്കൻ ശിൽപിയും, നവോത്ഥാനനേതാവും, അദ്ധ്യാപികയുമാണ് അഗസ്റ്റാ ക്രിസ്റ്റീൻ ഫെൽസ് എന്ന അഗസ്റ്റാ സാവേജ്(ജനനം ഫെബ്രുവരി 29, 1892 – മരണം മാർച്ച് 27, 1962). ന്യൂയോർക്കിലെ ഹാർലെം എന്ന പ്രദേശവുമായി ബന്ധപ്പെട്ടു രൂപംകൊണ്ട ഹാർലെ നവോത്ഥാനപ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ കലാകാരന്മാർക്കുള്ള ഒരു പാഠപുസ്തകമാണ് അഗസ്റ്റയുടെ പണിപ്പുര.
• ജെയിംസ് ഡ്യൂവെർ - ഒരു ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞനായിരുന്നു ജെയിംസ് ഡ്യൂവെർ (ജനനം 20 സെപ്റ്റംബർ 1842 - മരണം 27 മാർച്ച് 1923). നിമ്നതാപ ഗവേഷണങ്ങളുടേയും ഉച്ചനിർവാത പരീക്ഷണങ്ങളുടേയും പ്രണേതാക്കളിൽ ഒരാളായ ഡ്യൂവെറാണ് തെർമോസ്ഫ്ലാസ്ക് കണ്ടുപിടിച്ചത്. നല്ല പ്രഭാഷകൻ, അതി പ്രഗൽഭനായ ഗവേഷകൻ, പക്ഷേ മോശപ്പെട്ട അധ്യാപകൻ എന്നാണ് ഡ്യൂവെറിനെ വിശേഷിപ്പിച്ചിരുന്നത്. 1877-ൽ റോയൽ സൊസൈറ്റി അംഗമായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1894-ൽ സൊസൈറ്റിയുടെ റംഫോർഡ് മെഡലിന് അർഹനായി. 1897-ൽ കെമിക്കൽ സൊസൈറ്റിയുടേയും 1902-ൽ ബ്രിട്ടിഷ് അസോസിയേഷന്റേയും പ്രസിഡന്റ് പദവി വഹിക്കാൻ അവസരം ലഭിച്ചു. 1904-ൽ നൈറ്റ് പദവി നൽകി ബ്രിട്ടിഷ് സർക്കാർ ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
• മദർ ആഞ്ജലിക്ക - ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമശൃംഖലയായി കരുതപ്പെടുന്ന ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ (ഇ.ഡബ്യു.ടി.എൻ.) സ്ഥപകയായിരുന്നയാളാണ് റീത്ത റിസോ എന്ന മദർ ആഞ്ജലിക്ക (ജനനം  ഏപ്രിൽ 20, 1923 - മരണം മാർച്ച് 27, 2016). ഇതിൽ മദർ ആഞ്ജലിക്ക ലൈവ് എന്ന പരിപാടി അവർ സ്വയം അവതരിപ്പിച്ചിരുന്നു. ഇന്ന് ഈ നെറ്റ്വർക്കിന് 145 രാജ്യങ്ങളിലായി 11 ചാനലുകളും റേഡിയോ നിലയങ്ങളും പത്രങ്ങളും ഉണ്ട്. 21ആം വയസ്സിൽ സന്ന്യസ്തവ്രതം സ്വീകരിച്ചത്.  2009ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വൈദികരല്ലാത്തവർക്കു കത്തോലിക്കാ സഭ നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ ക്രോസ് ഓഫ് ഓണർ നല്കികൊണ്ട് മദർ ആഞ്ജലിക്കയെ ആദരിച്ചു.
• ഹെൻറി ആഡംസ് - ```ഹെന്റ്റീ ആഡംസ് യു.എസ്. ചരിത്രകാരനും നോവലിസ്റ്റുമായിരുന്നു. യു.എസ്. പ്രസിഡന്റ് ജോൺ ക്വിൻസി ആഡംസിന്റെ (Born  : February 16, 1838 - Die March 27, 1918) പൗത്രൻ. ഹാർവാഡിൽ ചരിത്രാധ്യാപകനായി (1870-77) ജോലി നോക്കി. ആംഗ്ലോ-സാക്സൺ നിയമത്തെ ആധാരമാക്കി ഒരു ലേഖനസമാഹാരം (Essays in Anglo-Saxon Law) 1876-ൽ പ്രസിദ്ധീകരിച്ചു.``
*********************4
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1.ഇന്ത്യയിൽ റെയിൽവേ നടപ്പിലാക്കിയത്--ഡൽഹൗസി പ്രഭു
2.ഏറ്റവും അവസാനം ഇന്ത്യ വിട്ട വിദേശ ശക്തി--പോർച്ചുഗീസുകാർ (1961ൽ)
3)1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം എവിടെയാണ് ആരംഭിച്ചത്--മീററ്റ് 
4.ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ട യുദ്ധം--പ്ലാസി യുദ്ധം (1757) 
5)1893 ലെ ചിക്കാഗോ സർവ്വമത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യാക്കാരൻ--സ്വാമി വിവേകാനന്ദൻ 
6.ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്ന സ്ഥലം--തിരുവിതാംകൂർ (1834 ൽ, സ്വാതിതിരുനാളിന്റെ ഭരണകാലത്ത്) 
7.ഇന്ത്യയിൽ വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി--മേയോ പ്രഭു 
8.ഗാന്ധിജി ഗുജറാത്തിൽ ആശ്രമം സ്ഥാപിച്ച സ്ഥലം--സബർമതി
9.ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ നേതാവ്--ഗാന്ധിജി
10.ആകാശവാണി എന്ന പേര് ഇന്ത്യൻ റേഡിയോയ്ക്ക് സമ്മാനിച്ചത്--രവീന്ദ്രനാഥ ടാഗോർ


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments