ചരിത്രത്തിൽ ഇന്ന്: മാർച്ച് 26 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മാർച്ച് 26
• പർപ്പിൾ ദിനം
• ചീര ഉത്സവ ദിനം
• അയൽവാസി ദിനം
• നിയമ സഹായികളുടെ ദിനം
• ദേശീയ ഏകാന്തത ദിനം
• സ്വാതന്ത്ര്യദിനം (ബംഗ്ലാദേശ്)
• ദേശീയ ചീര ദിനം (യുഎസ്എ)
• ദേശീയ ഗാർഡ് ദിനം (ഉക്രെയ്ൻ)
• ദേശീയ നൗഗട്ട് ദിനം (യുഎസ്എ)
• രക്തസാക്ഷി ദിനം / ജനാധിപത്യ ദിനം (മാലി)
• ചരിത്ര സംഭവങ്ങൾ
• 1484 - വില്യം കാക്സ്റ്റൺ ഈസോപ്പ് കഥകളുടെ വിവർത്തനം അച്ചടിച്ചു.
• 1552 - ഗുരു അമർദാസ് മൂന്നാം സിഖ് ഗുരുവായി.
• 885 - ഈസ്റ്റ്മാൻ കമ്പനി, ലോകത്തെ ആദ്യ വാണിജ്യ ചലച്ചിത്രം നിർമിച്ചു.
• 927 - ആൽഫ്രഡ് ഹ്യൂഗൻബെർഗ് ജർമ്മൻ ചലച്ചിത്ര കമ്പനിയായ യുഎഫ്‌എ വാങ്ങി.
• 931- ബ്രിട്ടീഷ് ഇന്ത്യയുടെ ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റി.
• 1943 - യുഎസ് വ്യോമസേന മെഡൽ ലഭിച്ച ആദ്യ വനിതയായി എൽസി എസ് ഓട്ട്.
• 1953 - ജോനസ് സാൽക് ആദ്യ പോളിയോ പ്രതിരോധമരുന്ന് വികസിപ്പിച്ചതായി പ്രസ്താവിച്ചു.
• 1969 - സോവിയറ്റ് കാലാവസ്ഥാ ഉപഗ്രഹമായ മെറ്റിയർ 1 വിക്ഷേപിച്ചു.
• 1970- അമേരിക്കയുടെ 500 മത് ആണവ പരീക്ഷണം നടന്നു.
• 1971 - കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശ് എന്ന പേരിൽ പാകിസ്താനിൽ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചു.
• 1974 - ഉത്തർപ്രദേശിലെ ചമോലി ജില്ലയിലെ റെനി ഗ്രാമത്തിൽ വനിതകൾ നടത്തിയ സമരം ചിപ്കോ പ്രസ്ഥാനത്തിൻറെ ഉദയത്തിനു കാരണമായി.
• 1975 - ലോകരാഷ്ട്രങ്ങൾ ജൈവായുധങ്ങൾ നിർമ്മിക്കുന്നതും സൂക്ഷിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ജൈവായുധ വിരുദ്ധ ഉടമ്പടി നിലവിൽ വന്നു.
• 1986 - ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ഇരട്ടക്കുട്ടികൾ കേംബ്രിഡ്ജിൽ പിറന്നു.
• 1991 - അർജന്റീന, ബ്രസിൽ, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങൾ ചേർന്ന് MERCOSUR (Southern Common Market) രൂപീകരിച്ചു..
• 1993 - പുലിറ്റ്സർ സമ്മാനം നേടിയ കെവിൻ കാർട്ടറുടെ കഴുകനും കുട്ടിയും എന്ന ചിത്രം ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചു.
• 2000 - ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കി പ്രഖ്യാപിച്ചു.
• 2008 - ജനമൈത്രി പോലിസ് ഉദ്ഘാടനം ചെയ്തു.
• 2012 - കനേഡിയൻ ചലച്ചിത്ര നിർമ്മാതാവ് ജെയിംസ് കാമറൂൺ 50 വർഷത്തിനിടെ ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ ചലഞ്ചർ ഡീപ്പ് സന്ദർശിച്ച ആദ്യ വ്യക്തിയായി.
• 2017 - യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
• 2018 - "ദി ബ്ലാക്ക് പാന്തർ" അമേരിക്കയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സൂപ്പർഹീറോ ചിത്രമായി.
• 2019 - മോഷ്ടിച്ച പാബ്ലോ പിക്കാസോ പെയിന്റിംഗ് "ബസ്റ്റെ ഡി ഫെമ്മെ" (ഡോറ മാർ) (1938) 20 വർഷത്തിനുശേഷം ഡച്ച് ആർട്ട് ഡിറ്റക്ടീവ് വീണ്ടെടുത്തു.
• 2019 - മിഷേൽ ഒബാമയുടെ ജീവചരിത്രം "ബികമിംഗ്" പ്രസിദ്ധീകരിച്ചു. 10 ദശലക്ഷത്തിലധികം പകർപ്പുകൾ വിറ്റു.
• 2019 - കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ പ്രവർത്തനം ആരംഭിച്ചു.
• ജന്മദിനങ്ങൾ
• ജോൺസൺ മാഷ് - മലയാള ചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകനായിരുന്നു ജോൺസൺ (മാർച്ച് 26, 1953 – ഓഗസ്റ്റ് 18, 2011). മലയാളത്തിലെ സംവിധായകരായ ഭരതനും പത്മരാജനും,സത്യൻ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതൽ സംഗീതം നൽകിയത് ഇദ്ദേഹമാണ്. രണ്ടു തവണ ദേശീയ പുരസ്കാരവും അഞ്ചു തവണ കേരള സംസ്ഥാന പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു. തൂവാനത്തുമ്പികൾ,വന്ദനം,ചിത്രം തുടങ്ങിയ ചിത്രങ്ങൾക്ക് ജോൺസൺ മാസ്റ്റർ നൽകിയ പശ്ചാത്തല സംഗീതം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയതാണ്.
• വി.ടി. ഭട്ടതിരിപ്പാട് - കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്നു വി.ടി. ഭട്ടതിരിപ്പാട് (ജനനം 1896 മാർച്ച് 26 - മരണം ഫെബ്രുവരി 12, 1982). മേഴത്തൂർക്കാരനായ ഇദ്ദേഹത്തിന്റെ മുഴുവൻപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച വിശ്വാസം നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു. ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
• ലാറി പേജ് - ലോറൻസ് എഡ്വേർഡ് ലാറി പേജ്(ജനനം:മാർച്ച് 26 1973) ഒരു അമേരിക്കൻ വ്യവസായിയും,ഗൂഗിൾ ഇന്റർനെറ്റ് സേർച്ച് എഞ്ചിന്റെ കണ്ടുപിടിത്തക്കാരിൽ ഒരാളും,ഗൂഗിൾ കോർപ്പറേഷ്ന്റെ അമരക്കാരനുമായിരുന്ന ലാറി പേജ് ഇപ്പോൾ ഇതിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന് നേതൃത്വം നല്കുന്നു.സെർജി ബ്രിൻ ആണു മറ്റൊരാൾ.
• മഹാദേവി വർമ്മ - മഹാദേവി വർമ്മ (ജനനം 26 മാർച്ച് 1907– സെപ്റ്റംബർ 11, 1987)ഒരു പ്രശസ്ത ഹിന്ദി കവയിത്രിയായിരുന്നു. "ആധുനിക കാലത്തെ മീര" എന്നാണ് ഇവർ വിശേഷിക്കപ്പെട്ടിരുന്നത്. ആധുനിക ഹിന്ദി സാഹിത്യത്തിലെ കാല്പനികതയുടെ കാലമായ ഛായാവാദി കാലഘട്ടത്തിലെ ഏറ്റവും പ്രധാന കവികളിലൊരാളായിരുന്നു ഇവർ. 1956-ൽ ഭാരത സർക്കാർ പദ്മഭൂഷൺ നൽകി ഇവരെ ആദരിച്ചു. 1976-ൽ ഭാരത സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. ഈ പുരസ്കാരം നേടുന്ന ആദ്യ വനിതയാണിവർ. 1982-ൽ ജ്ഞാനപീഠവും ലഭിച്ചു. മരണാനന്തരം, 1988ൽ പത്മവിഭൂഷൺ നൽകിയും മഹാദേവി വർമ്മയ്ക്കു രാഷ്ട്രം ആദരവർപ്പിച്ചു.
• ഡോ.എസ്.കെ. നായർ - ഏറെ ഹിറ്റായ ഭഗവാൻ അയ്യപ്പൻ, ഗുരുവായൂരപ്പൻ,മൂകാംബിക തുടങ്ങിയ ഭക്തിഗാനങ്ങളുടെ രചന നിർവ്വഹിക്കുകയും ഗാനരചനക്ക് പുറമേ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾക്ക് സംവിധാനമൊരുക്കുകയും ചെയ്ത ആളായിരുന്നു എസ്.കൃഷ്ണന്‍ നായർ എന്ന ഡോ. എസ് കെ നായർ. (മാര്‍ച്ച് 26, 1917 - ജനുവരി 2, 1984).
• നാൻസി പെലോസി - അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയും സാമാജികയുമാണ് നാൻസി പട്രീഷ്യ പെലോസി (ജനനം മാർച്ച് 26, 1940). 2019 ജനുവരി മുതൽ അമേരിക്കൻ ജനപ്രതിനിധി സഭയുടെ സ്പീക്കറായി സേവനമനുഷ്ഠിക്കുന്നു. മുൻപ് 2007 മുതൽ 2011 വരെ സ്പീക്കർ സ്ഥാനം വഹിച്ചിരുന്നു. ഈ സ്ഥാനത്തെത്തുന്ന ആദ്യവനിതയായ അവർ അങ്ങനെ അമേരിക്കൻ ചരിത്രത്തിൽ ഒരു വനിതയ്ക്ക് എത്താൻ കഴിഞ്ഞ് ഏറ്റവും വലിയ പദവിക്ക് ഉടമയായി .
• പ്രകാശ് രാജ് - മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടനും, നിർമ്മാതാവുമാണ് പ്രകാശ് രാജ് (Born: 26 March 1965 ). കന്നട, തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രകാശ് രാജിന് ആദ്യമായി ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുന്നത് ഇരുവർ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ്. മികച്ച സഹനടനുള്ള ദേശീയപുരസ്കാരമാണ് 1998-ൽ ഈ ചിത്രത്തിലൂടെ ഇദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2009-ൽ മികച്ച നടനുള്ള ദേശീയപുരസ്കാരം പ്രകാശ് രാജിന് ലഭിക്കുകയുണ്ടായി. പ്രശസ്ത സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ഈ അംഗീകാരം പ്രകാശ് രാജിനെ തേടിയെത്തിയത്.
• നീരജ് മാധവ് - നീരജ് മാധവ് (Born: 26 March 1990) ഒരു മലയാളചലച്ചിത്രനടനും ഡാൻസറുമാണ്. 2013-ൽ പുറത്തിറങ്ങിയ ബഡി ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
• മധുബാല രഘുനാഥ് - ബോളിവുഡ്, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ഒരു പ്രമുഖ ചലച്ചിത്ര നടിയാണ് മധുബാല രഘുനാഥ് (ജനനം 26 മാർച്ച് 1969). കുക്കു കോഹ്ലിയുടെ ഹിന്ദി ഹിറ്റായ ഫൂൽ ഔർ കാന്റേ (1991), മണിരത്നത്തിന്റെ തമിഴ് ചിത്രമായ റോജ (1992), കെ. രാഘവേന്ദ്ര റാവു തെലുങ്ക് ഹിറ്റ് ചിത്രമായ ആൾരി പ്രിയു (1992), സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ (1992), എസ്. ശങ്കറിന്റെ തമിഴ് ഹിറ്റ് ജെന്റിൽമാൻ (1993), ഒറ്റയാൾ പട്ടാളം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
• ഉന്മുക്ത് ചന്ദ് - ഉന്മുക്ത് ചന്ദ് (ജനനം 26 മാർച്ച് 1993, ഡൽഹി) ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 2012ൽ ഓസ്ട്രേലിയയിൽ നടന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഉന്മുക്ത്. ഫൈനലിൽ ഓസ്ട്രേലിയൻ അണ്ടർ-19 ടീമിനെതിരെ പുറത്താകാതെ 111 റൺസ് നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു കേരളത്തിലെ ഇദ്ദേഹത്തിന്റെ കടുത്ത ഒരു ആരാധകനാണ് അഭിഷേക് സി.
• ക്രിസ്ത്യൻ ബി. അൻഫിൻസെൻ - ക്രിസ്ത്യൻ ബി. അൻഫിൻസെൻ(March 26, 1916 – May 14, 1995) അമേരിക്കക്കാരനായ ജൈവരസതന്ത്രജ്ഞനായിരുന്നു. റൈബോന്യൂക്ലീസ് എന്ന അമിനോ ആസിഡിലെ ക്രമവുമായി ബന്ധപ്പെട്ട് 1972ലെ നോബൽ സമ്മാനം സ്റ്റാൻഫോഡ് മൂർ, വില്ല്യം ഹോവാർഡ് സ്റ്റീൻ എന്നിവരുമായി പങ്കുവച്ചു. അൽഫിൻസെന്റെ ഗവേഷണ പ്രബന്ധങ്ങൾ നാഷനൽ ലൈബ്രറി ഓഫ് മെഡിസിനു സംഭാവനയായി നൽകപ്പെട്ടു.
• ജെറാൾഡ് ഡ്യൂ മോറിയർ - ജെറാൾഡ് ഡ്യൂ മോറിയൽ ഇംഗ്ലീഷ് നടനും തിയെറ്റർ മാനേജരുമായിരുന്നു. 20- നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ് നാടകരംഗത്തെ ഒരു പ്രമുഖ വ്യക്തിയായിരുന്നു ജെറാൾഡ് (ജനനം 26 മാർച്ച് 1873 - മരണം 11 ഏപ്രിൽ 1934). സാഹിത്യകാരനായ ജോർജ് ഡ്യൂമോറിയറാണ് പിതാവ്. 1894-ൽ നാടകാഭിനയം ആരംഭിച്ച ഡ്യൂമോറിയർ 1902-ൽ ജെ.എം. ബാരിയുടെ ദി അഡ്മയറബിൾ ക്രിച്ടൻ എന്ന നാടകത്തിലൂടെയാണ് ശ്രദ്ധേയനായത്. ഏണസ്റ്റ് ഹോർണങ്കിന്റെ റാഫിൾസ് എന്ന നാടകത്തിലൂടെയാണ് ഡ്യൂമോറിയർ ഒന്നാം നിരയിലെത്തിയത്.
• തഴവാ കേശവൻ - സ്റ്റേറ്റ് കോൺഗ്രസ് നേതാവും രാജ്യസഭാംഗവും നിയമസഭാ സാമാജികനുമായിരുന്നു തഴവാ കേശവൻ (26 മാർച്ച് 1903 – 28 നവംബർ 1969). എസ്.എൻ.ഡി.പി.യോഗം ആക്ടിംഗ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.1937 ൽ ശ്രീമൂലം പ്രജാ സഭാംഗമായും 1948 – 52 ൽ തിരുവിതാംകൂർ നിയമസഭാംഗമായും പ്രവർത്തിച്ചു.
• മഹമൂദ് അബ്ബാസ് - പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ചെയർമാനും പലസ്തീന്റെ പ്രസിഡന്റുമാണ് മഹമൂദ് അബ്ബാസ്(ജനനം: 1935 മാർച്ച് 26). 2004-ൽ അറഫാത്തിന്റെ പിൻഗാമിയായി ചുമതലയേറ്റു.
• റൊബർട്ട് ഫ്രോസ്റ്റ് - റോബർട്ട് ഫ്രോസ്റ്റ് (ജനനം മാർച്ച് 26, 1874 -മരണം ജനുവരി 29, 1963) പ്രശസ്ത അമേരിക്കൻ കവി. 1912-ൽ ഇംഗ്ലണ്ടിൽ വെച്ച് ആദ്യ പുസ്തകം (A Boy's Will )പ്രസിദ്ധീകരിച്ചു.എസ്ര പൌണ്ടിന്റെ സഹായത്താൽ അടുത്ത കൃതി അമേരിക്കയിൽ തന്നെ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ മിക്ക കവിതകളും മനുഷ്യജീവിതത്തിന്റെ ശൂന്യതയെ വരച്ചുകാട്ടുന്നവ ആയിരുന്നു, ചില കവിതകളിൽ ആ ശൂന്യതക്ക് മറുപടി പ്രകൃതിയുടെ ഭീകരതയും, മനുഷ്യക്രൂരതയും മാത്രം.
• സ്മരണകൾ
• കുഞ്ഞുണ്ണിമാഷ് - മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927 - മാർച്ച് 26, 2006) എന്നറിയപ്പെടുന്ന അതിയാരത്ത് കുഞ്ഞുണ്ണിനായർ. ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താൽ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്. കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്.മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. പൊക്കമില്ലായ്മയാണെന്റെ പൊക്കം.
• സുകുമാരി - പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചിരുന്ന ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയായിരുന്നു സുകുമാരി (1940 ഒക്ടോബർ 6 - 2013 മാർച്ച് 26). ചലച്ചിത്ര രംഗത്ത്, 60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളായിരുന്നു അവർ. പത്താമത്തെ വയസ്സു മുതൽ സുകുമാരി സിനിമയിൽ അഭിനയിച്ചു തുടങ്ങി. തെന്നിന്ത്യൻ ഭാഷകളിൽ 2000-ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങൾ കൂടാതെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
• ബീഥോവൻ - ലോകപ്രശസ്തനായ ജർമ്മൻ സംഗീതജ്ഞനും, പിയാനോ വിദ്വാനുമായിരുന്നു ലുഡ്വിഗ് വാൻ ബീഥോവൻ എന്ന ബീഥോവൻ (ജനനം:1770 ഡിസംബർ 16 - മരണം:1827 മാർച്ച് 26). പാശ്ചാത്യസംഗീതലോകം ഉദാത്തതയുടെ കാലത്തു നിന്ന് കാല്പനികതയുടെ കാലത്തേക്കുള്ള പരിണാമപ്രക്രിയയിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഇദ്ദേഹം. ലോകത്ത് ഏറെ ആദരിക്കപ്പെട്ടിട്ടുള്ളതും സ്വാധീനം ചെലുത്തിയതുമായ സംഗീതജ്ഞരിൽ ഒരാളായി ബീഥോവൻ കണക്കാക്കപ്പെടുന്നു.ഇരുപതു വയസ്സുകളിൽത്തന്നെ അദ്ദേഹത്തിന്റെ കേൾവിശക്തി ക്രമേണ കുറയാൻ തുടങ്ങിയെങ്കിലും തന്റെ പ്രസിദ്ധങ്ങളായ സൃഷ്ടികൾക്ക് സംഗീതം നൽകുകയും അവ അവതരിപ്പിക്കുകയും ചെയ്തു. കേൾവിശക്തി പൂർണമായും നഷ്ടപ്പെട്ടതിനു ശേഷവും അദ്ദേഹം ഇത് തുടർന്നു.
• സി.വി. വാസുദേവ ഭട്ടതിരി - മലയാള ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമാണ് സി.വി. വാസുദേവഭട്ടതിരി ( 1920 ഏപ്രിൽ 20 - 2008 മാർച്ച് 26). അൽബേർ കമുവിൻറെ കൃതികൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ ഇദ്ദേഹം ഒരു സംസ്കൃത ഭാഷാപണ്ഡിതനും വ്യാകരണ-ഭാഷാ ശാസ്‌ത്ര രംഗത്തെ പ്രമുഖനുമായിരുന്നു. നല്ല മലയാളം, കേരള പാണിനീയത്തിലൂടെ എന്നിങ്ങനെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ട്. മികച്ച സംസ്കൃത പ്രബന്ധത്തിന് ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പുരസ്ക്കാരവും കേരള സാഹിത്യ അക്കാഡമി പുരസ്കാരവും നേടിയിട്ടുണ്ട്.
• എ.കെ. രവീന്ദ്രനാഥ് - സംഗീതവിദ്വാനും സംഗീതശാസ്ത്ര ഗ്രന്ഥരചയിതാവുമായിരുന്നു എ.കെ. രവീന്ദ്രനാഥ് (മരണം 2015 മാർച്ച് 26). 'ദക്ഷിണേന്ത്യൻ സംഗീതം' എന്ന അഞ്ച് വോള്യം സംഗീതഗ്രന്ഥ പരമ്പരയുടെ രചയിതാവാണ്. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചും കേരളത്തിന്റെ തനത് സംഗീതശൈലികളെക്കുറിച്ചും നിരവധി ആധികാരികഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ആകാശവാണി ഡൽഹി നിലയത്തിൽ സീനിയർ ആർട്ടിസ്റ്റായിരുന്നു.
• അലക്സാണ്ട്ര ഗിലാനി - ഒരു ഇറ്റാലിയൻ ശാസ്ത്രജ്ഞയാണ് അലക്സാണ്ട്ര ഗിലാനി (ജനനം 1307 - മരണം 26 മാർച്ച് 1326). ശരീരശാസ്ത്രത്തിലും (anatomy) രോഗനിദാനശാസ്ത്രത്തിലും (pathology) പ്രവർത്തിക്കുന്ന ചരിത്രാധാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ വനിതയാണിവർ. ഗിലാനിയെക്കുറിച്ച് തെളിവുകൾ നൽകുന്ന ചരിത്രരേഖകൾ വളരെ കുറവാണ്. അലക്സാണ്ട്ര കെട്ടുകഥകളിലുള്ളതാണെന്നാണ് ഇന്ന് പരിഗണിക്കുന്നത്. അലക്സാണ്ട്രോ മാഖിയവെല്ലി (1693-1766)യുടെ കണ്ടുപിടിത്തമാണ് ഈ കെട്ടുകഥയെന്നും പറയപ്പെടുന്നു.
• അഹമ്മദ് സെക്കൂ ടൂറെ - ആഫ്രിക്കൻ രാഷ്ട്രീയ നേതാവും ഗിനി റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റുമാണ് അഹമ്മദ് സെക്കൂ ടൂറെ (ജനുവരി 9, 1922 - മാർച്ച് 26, 1984).
• ആലപ്പി കാർത്തികേയൻ - നോവലിസ്റ്റും തിരക്കഥാകൃത്തുമായിരുന്നു ആലപ്പി കാർത്തികേയൻ (മരണം : 2014 മാർച്ച് 26) . 1960 മുതൽ 1993 വരെ 15 നോവലുകൾ കാർത്തികേയൻ രചിച്ചു. ഇതിൽ പന്ത്രണ്ടു നോവലും എൻ.ബി.എസാണ് പ്രസിദ്ധീകരിച്ചത്. 11 ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. കൂടാതെ ചന്ദ്രലേഖ, ചിത്രകൗമുദി, ഫിലിം നാദം, ചിത്രപൗർണമി, ചിത്രനാദം എന്നീ പ്രസിദ്ധീകരണങ്ങളിൽ ഒരേസമയം തന്നെ എഴുതുകയും ചെയ്തു.
• ഡേവിഡ് പക്കാർഡ് - ഡേവിഡ് പക്കാർഡ് (ജനനം:1912 മരണം:1996) ഹ്യൂലറ്റ് പക്കാർഡ് കമ്പനിയുടെ രണ്ട് സ്ഥാപകരിൽ ഒരാളാണ് ഡേവിഡ് പക്കാർഡ്. പ്രിൻറർ നിർമ്മാണ രംഗത്തെ ശ്രദ്ധേയമായ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പ്യൂട്ടർ നിർമ്മാതാക്കളും ഐ.റ്റി കമ്പനിയുമാണ് എച്ച്.പി (HP).ഹ്യൂലറ്റും പക്കാർഡും ചേർന്ന് ഒരു കമ്പനിക്ക് രൂപം കൊടുത്തു. പക്കാർഡിൻറെ വീട്ടിലെ ഗാരേജിലായിരുന്നു ഇത്.ഇലക്ട്രോണിക് ടെസ്റ്റിംഗ്,മെഷർ മെൻറ് ഉപകരണങ്ങൾ നിർമ്മിച്ചിരുന്ന കമ്പനി കാൽകുലേറ്ററുകൾ, കമ്പ്യൂട്ടറുകൾ,ലേസർ,ഇങ്ക് ജെറ്റ് പ്രിൻററുകൾ എന്നിവ നിർമ്മിക്കുന്ന കമ്പനിയായി അതിവേഗം മാറി.
• ടി.വി. തോമസ് - കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്നു ടി.വി. എന്ന ചുരുക്ക നാമത്തിൽ അറിയപ്പെട്ടിരുന്ന ടി.വി. തോമസ് (2 ജൂലൈ 1910 - 26 മാർച്ച് 1977).
• പി.കെ.ആർ വാര്യർ - കേരളത്തിൽ നിന്നുള്ള ഒരു ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും, എഴുത്തുകാരനും, സാമൂഹ്യപ്രവർത്തകനുമാണ് പാവങ്ങളുടെ ഡോക്ടർ[1] എന്നറിയപ്പെട്ടിരുന്ന ഡോ. പി.കെ. രാഘവ വാര്യർ (13 ഓഗസ്റ്റ് 1921 - 26 മാർച്ച് 2011). മലയാളത്തിലും ആംഗലേയത്തിലും തന്റെ ആത്മകഥ വാര്യർ പ്രസിദ്ധീകരിച്ചു. ഇതിന്റെ മലയാളരൂപം അനുഭവങ്ങൾ അനുഭാവങ്ങൾ-ഒരു സർജന്റെ ഓർമ്മക്കുറിപ്പുകൾ ദേശാഭിമാനി വാരികയിലാണ് ആദ്യം അച്ചടിച്ചുവന്നത്.
• മാർ ദിൻഹാ നാലാമൻ - ആസ്സീറിയൻ സഭയുടെ കാതോലിക്കോസ്-പാത്രിയർക്കീസായിരുന്നു മാർ ദിൻഹാ നാലാമൻ((15 സെപ്റ്റംബർ 1935 – 26 മാർച്ച് 2015) . 1962-ൽ ടെഹറാനിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടു.
• സി.ഡി. ഡാർലിങ്ടൺ - ```സിറിൽ ഡീൻ ഡാർലിങ്ടൺ (ജനനം 1903 ഡിസംബർ 19 - മരണം1981 മാർച്ച് 26) ഇംഗ്ലീഷ് ജീവശാസ്ത്രകാരനായിരുന്നു. ക്രോമസോം തിയറിയെ ഡാർലിങ്ടൺ പൂർണമായും അംഗീകരിച്ചിരുന്നു. കോശ ക്രോമസോമുകളിലുളള ജീനുകളാണ് പാരമ്പര്യ സ്വഭാവ നിർണയം നടത്തുന്നതെന്നാണ് ക്രോമസോം തിയറി. പരിസ്ഥിതി ഘടകങ്ങളിൽ മാറ്റം വരുത്തി പരിണാമപ്രക്രിയയെ നിയന്ത്രിക്കാനും രൂപാന്തരപ്പെടുത്താനുമാകുമെന്ന് ഇദ്ദേഹം കരുതിയിരുന്നു.``
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1.ആദ്യ ബാല പഞ്ചായത്ത് --നെടുമ്പാശ്ശേരി
2.കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്--ചമ്രവട്ടം (മലപ്പുറം)
3.ആദ്യത്തെ അക്ഷയ കേന്ദ്രം ആരംഭിച്ച പഞ്ചായത്ത്-- പള്ളിക്കൽ (മലപ്പുറം)
4.അക്ഷരകേരളം പദ്ധതിയിലൂടെ 100% സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്-- കരിവെള്ളൂർ (കണ്ണൂർ)
5.പൂർണമായും കമ്പ്യൂട്ടർവത്കൃതമായ ആദ്യ പഞ്ചായത്ത്-- വെള്ളനാട് (തിരുവനന്തപുരം)
6.വികേന്ദ്രീയ ആസൂത്രണം ആദ്യമായി ആരംഭിച്ച പഞ്ചായത്ത്-- കല്യാശ്ശേരി (കണ്ണൂർ)
7.പ്രഥമ ടൂറിസം ഗ്രാമം--കുമ്പളങ്ങി (എറണാകുളം)
8.സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ പഞ്ചായത്ത്-- മാങ്കുളം (ഇടുക്കി)
9.ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി സ്ഥാപിക്കപ്പെട്ട കേരളത്തിലെ പഞ്ചായത്ത്-- തെന്മല (കൊല്ലം)
10.ആദ്യ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്--പോത്തുകൽ (മലപ്പുറം)
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments