ചരിത്രത്തിൽ ഇന്ന്: മാർച്ച് 25 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മാർച്ച് 25
• ഇന്ന് അന്തിമഹാകാളൻകാവ് വേല
• ഇന്ന് കൊടുങ്ങല്ലൂർ മീന ഭരണി
• അന്താരാഷ്ട്ര വാഫിൾ ദിനം
• ഗർഭസ്ഥ ശിശുവിന്റെ അന്താരാഷ്ട്ര ദിനം
• തടവിലാക്കപ്പെട്ടവരും കാണാതായവരുമായ സ്റ്റാഫ് അംഗങ്ങളുമായുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനം
• അടിമത്തത്തിന്റെയും അറ്റ്ലാന്റിക് അടിമ വ്യാപാരത്തിന്റെയും ഇരകളുടെ അന്താരാഷ്ട്ര അനുസ്മരണ ദിനം
• പെക്കൻ ദിനം
• ടോൾകീൻ വായന ദിനം
• പഴയ പുതുവത്സര ദിനം
• സഹോദരങ്ങളുടെയും സഹോദരിമാരുടെയും ദിനം
• ദേശീയ മെഡൽ ഓഫ് ഓണർ ദിനം
• ദേശീയ സെറിബ്രൽ പാൾസി അവബോധ ദിനം
• മാതൃദിനം (സ്ലോവേനിയ)
• വാഫിൾ ദിനം (സ്വീഡൻ)
• ക്രെയിൻ ദിനം (സ്വീഡൻ)
• സ്വാതന്ത്ര്യ ദിനം (ബെലാറസ്)
• മേരിലാൻഡ് ദിനം (യുഎസ്എ)
• സൈനിക ദിനം (ന്യൂസിലാൻഡ്)
• സ്വാതന്ത്ര്യ ദിനം (ഗ്രീസ് , സൈപ്രസ്)
• മെഡൽ ഓഫ് ഓണർ ഡേ (യുഎസ്എ)
• സാംസ്കാരിക തൊഴിലാളി ദിനം (റഷ്യ)
• സുരക്ഷാ സേവന തൊഴിലാളി ദിനം (ഉക്രെയ്ൻ)
• നാഷണൽ ലോബ്സ്റ്റർ ന്യൂബർഗ് ദിനം (യുഎസ്എ)
• ചരിത്ര സംഭവങ്ങൾ
• 1600 - ബന്ധനസ്ഥരായ കുഞ്ഞാലിമരയ്ക്കാരെയും അനുചരന്മാരെയും പോർച്ചുഗീസുകാർ ഗോവയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് തല വെട്ടുകയും ശരീരം നാലായി മുറിച്ച് ഗോവയുടെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
• 1655 - ക്രിസ്റ്റ്യൻ ഹൈജൻസ്, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനെ കണ്ടെത്തി. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് ടൈറ്റൻ. ഏറ്റവും കട്ടി കൂടിയ അന്തരീക്ഷമുള്ള ഉപഗ്രഹവും ഇതു തന്നെയാണ്. ഒരു ഗ്രഹസമാനമായ ഉപഗ്രഹമായാണ് ഇതിനെ കണക്കാക്കാറുള്ളത്. ചന്ദ്രന്റേതിനേക്കാൾ 50ശതമാനത്തിലേറെ വ്യാസവും 80ശതമാനത്തിലേറെ പിണ്ഡവും ടൈറ്റാനുണ്ട്. വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡ് കഴിഞ്ഞാൽ സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാമത് ടൈറ്റനാണ്. ഏറ്റവും ചെറിയ ഗ്രഹമായ ബുധനേക്കാൾ അല്പം വലിപ്പവും ടൈറ്റനുണ്ട്. പക്ഷേ ഗാനിമീഡിന്റേയും, ടൈറ്റനിന്റേയും പിണ്ഡം ബുധനെക്കാൾ കുറവാണ്. 1655 മാർച്ച് 25 ന് ക്രിസ്റ്റ്യൻ ഹ്യൂജിൻസ് ആണ് ടൈറ്റനെ കണ്ടെത്തുന്നത്. ശനിയുടെ ആദ്യം കണ്ടെത്തുന്ന ഉപഗ്രഹവും ഇതു തന്നെ
• 1807 - അടിമ വ്യാപാരം നിര്‍ത്താനുള്ള നിയമം ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസാക്കി.
• 1811 - പേഴ്‌സി ബൈഷെ ഷെല്ലിയെ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് പുറത്താക്കി, നിരീശ്വരവാദത്തിന്റെ ആവശ്യകത എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചതിന്.
• 1812 - 'കുറിച്യർ കലാപം' വയനാട്ടിലെ കുറിച്യരും കുറുമ്പറും ഉൾപ്പെടുന്ന ആദിവാസികൾ ബ്രിട്ടീഷുകാർക്കെതിരെ കലാപം തുടങ്ങി. രാമൻ തമ്പി ആയിരുന്നു ആദിവാസികളുടെ നേതാവ്.
• 1829 - 'പുരാതന പാശ്ചാത്യ സംസ്കാരത്തിന്റെ ഈറ്റില്ലം' എന്നറിയപ്പെടുന്ന ഗ്രീസ്, ഓട്ടോമാൻ തുർക്കിയിൽ നിന്ന് സ്വാതന്ത്ര്യം നേടി.
• 1898 - സ്വാമി വിവേകാനന്ദൻ മാർഗരറ്റ് നോബലിനെ (സിസ്റ്റർ നിവേദിത) സന്യാസ ദീക്ഷ നൽകി., ഇന്ത്യൻ സന്യാസ ദീക്ഷ സ്വീകരിച്ച ആദ്യത്തെ പാശ്ചാത്യ വനിതയാണ് ഇവർ.
• 1903 - അർജന്റീനയിലെ ഏറ്റവും വലിയ റേസിംഗ് ക്ലബ് ഡി അവെല്ലനേഡ സ്ഥാപിതമായി.
• 1918 - ബെലാറഷ്യൻ പീപ്പിൾസ് റിപ്പബ്ലിക് സ്ഥാപിതമായി.
• 1937 - ഇറ്റലിയും യുഗോസ്ലാവിയയും ആക്രമണേതര ഉടമ്പടിയിൽ ഒപ്പുവച്ചു . ഇത് ബെൽഗ്രേഡ് ഉടമ്പടിഎന്നറിയപ്പെടുന്നു.
• 1970 - കോൺകോർഡ് ആദ്യത്തെ സൂപ്പർസോണിക് ഫ്ലൈറ്റ് നിർമ്മിക്കുന്നു
• 1971 - പാകിസ്താൻ പട്ടാളം, കിഴക്കൻ പാകിസ്താനെതിരെ (ഇന്നത്തെ ബംഗ്ലാദേശ്) ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് എന്ന സൈനികാക്രമണം ആരംഭിച്ചു.
• 1974 - ഇറാഖിലെ വൈസ് പ്രസിഡൻറ് സദാംഹുസൈൻ ഡൽഹിയിലെത്തി.
• 1992 - മിർ ബഹിരാകാശ നിലയത്തിൽ 10 മാസത്തെ താമസത്തിനുശേഷം കോസ്മോനോട്ട് സെർജി ക്രികാലേവ് ഭൂമിയിലേക്ക് മടങ്ങി.
• 1995 - വിക്കിവിക്കിവെബ് എന്ന ആദ്യ വിക്കി, വാർഡ് കണ്ണിങ്ഹാം പുറത്തിറക്കി.
• 1996 - ആന്ത്രാക്സ് രോഗം" പടർന്നു പിടിച്ചതിന്റെ ഫലമായി ബ്രിട്ടീഷ് ഗോമാംസവും അതിന്റെ ഉപോൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് യൂറോപ്യൻ യൂണിയൻ നിരോധിച്ചു.
• 2019 - സ്ത്രീകൾക്ക് അനുയോജ്യമായത്ര സ്പെയ്സ് സ്യൂട്ടുകൾ ഇല്ലാത്തതിനാൽ ആസൂത്രിതമായ ചരിത്രപരമായ ഓൾ-വുമൺ സ്പേസ് വാക്ക് നാസ റദ്ദാക്കി.
• ജന്മദിനങ്ങൾ
• വയലാർ രാമവർമ്മ - മലയാള സാഹിത്യത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (ജീവിതകാലം: മാർച്ച് 25 1928 - ഒക്ടോബർ 27 1975). മലയാളസാഹിത്യ സംഭാവനകൾക്ക് നൽകുന്ന പ്രശസ്തമായ വയലാർ പുരസ്കാരം ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്.
• പി. ഗോവിന്ദപിള്ള - മാർക്സിസ്റ്റ് സൈദ്ധാന്തികൻ, ചിന്തകൻ, ഗ്രന്ഥകാരൻ,പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനാണ് പി.ജി. എന്ന പി.ഗോവിന്ദപിള്ള(മാർച്ച് 25 1926- നവംബർ 22 2012). കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിനും നിസ്തുല സംഭാവനകൾ നൽകിയ പി.ജി. മികച്ചൊരു ഗ്രന്ഥകാരനും വാഗ്മിയും കൂടിയാണ്. നിരവധി പുസ്തകങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്.
• നീലമ്പേരൂർ മധുസൂദനൻ നായർ - പ്രമുഖ മലയാള കവിയും സാഹിത്യകാരനുമായിരുന്നു നീലമ്പേരൂർ മധുസൂദനൻ നായർ (ജനനം: 25 മാർച്ച് 1936; മരണം: 2 ജനുവരി 2021). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2000 ൽ നേടി. പതിനഞ്ചോളം കവിതാസമാഹാരങ്ങളുൾപ്പെടെ മുപ്പതോളം കൃതികളുടെ കർത്താവാണ്. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു. ചമത എന്ന കാവ്യ സമാഹാരത്തിന് 2000 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. എംഗൽസിന്റെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. സ്നേഹപൂർവ്വം മീര എന്ന സിനിമക്കായി ഗാനങ്ങളും രചിച്ചു.
• നൈല ഉഷ - ഒരു മലയാളചലച്ചിത്ര അഭിനേത്രിയും ദുബായിലെ ഹിറ്റ് 96.7 റേഡിയോ നിലയത്തിലെ അവതാരകയുമാണ് നൈല ഉഷ (Born : 25 March 1984). 2013ല്‍ പ്രദര്‍ശനത്തിനെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
• കേറ്റ് ഡികാമില്ലൊ - പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയാണ് കേറ്റ് ഡികാമില്ലൊ (ജനനം മാർച്ച് 25, 1964). പ്രധാനമായും മൃഗങ്ങളെ ആസ്പദമാക്കിയുള്ള ഇവരുടെ ബാലസാഹിത്യകൃതികൾ എല്ലാ പ്രായക്കാരുടേയും വായനയ്ക്ക് അനുയോജ്യമാണ്. രണ്ടുതവണ ന്യൂബെറി പുരസ്കാരം ലഭിച്ച ആറുപേരിൽ ഒരാളാണ് കേറ്റ് ഡികാമില്ലൊ. 2003 ൽ പ്രസിദ്ധീകരിച്ച The Tale of Despereaux , 2013ൽ പ്രസിദ്ധീകരിച്ച Flora and Ulysses എന്നീ നോവലുകളാണ് ന്യൂബെറി പുരസ്കാരങ്ങൾ ഇവർക്ക് നേടിക്കൊടുത്തത്. ചെറിയകുട്ടികൾക്കുവേണ്ടി ഇവർ രചിച്ച മേഴ്സി വാൾട്ടൺ പുസ്തകപരമ്പര വളരെ പ്രസിദ്ധമാണ്. 2014, 2015 കാലയളവിൽ കേറ്റ് ഡികാമില്ലൊയെ ലൈബ്രറി ഓഫ് കോൺഗ്രസ്സ് അമേരിക്കൻ ബാലസാഹിത്യത്തിന്റെ ദേശീയ അമ്പാസിഡറായി നിയമിച്ചിരുന്നു.
• ഡേവിഡ് ലീൻ - ഒരു ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമാണ് സർ ഡേവിഡ് ലീൻ(ജനനം:1908 മാർച്ച് 25 - മരണം:1991 ഏപ്രിൽ 16 ). ലോറൻസ് ഓഫ് അറേബ്യ ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി ഡോക്ടർ ഷിവാഗോ തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഇദ്ദേഹം. സ്റ്റീവൻ സ്പിൽബർഗ്ഗ്[4] സ്റ്റാൻലി കുബ്രിക്ക്[5] തുടങ്ങിയ പ്രശസ്ത സംവിധായകർ ലീനിന്റെ ചിത്രങ്ങളെ പ്രശംസിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ഏഴു തവണ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്തു രണ്ടു തവണ പുരസ്ക്കാരം നേടി.
• മൈക്കേൽ ഡാവിറ്റ് - മൈക്കേൽ ഡാവിറ്റ് (Born 25 March 1846 - Died 30 May 1906) അയർലണ്ടിലെ ദേശീയ നേതാവായിരുന്നു. ബ്രിട്ടിഷ് മേധാവിത്വത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ യത്നിച്ച ഇദ്ദേഹം ഭൂപരിഷ്കരണത്തിനു വേണ്ടി സമരം നയിച്ച ലാൻഡ് ലീഗ് എന്ന സംഘടനയുടെ സ്ഥാപകനേതാവെന്ന നിലയിലും പ്രസിദ്ധി നേടിയിട്ടുണ്ട്.പാർനലുമായി സഹകരിച്ച്, ഭൂപരിഷ്കരണം സാധ്യമാക്കുന്നതിനു വേണ്ടി സമരം നയിച്ച നാഷണൽ ലാൻഡ് ലീഗ് എന്ന സംഘടന സ്ഥാപിക്കുന്നതിനു നേതൃത്വം നൽകി. 1881-ലെ ഭൂനിയമ നിർമ്മാണത്തിന് ഇതിന്റെ പ്രവർത്തനം പ്രേരകമായിഭവിച്ചു.
• വസന്ത് ഗൗരിക്കർ - ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രരംഗത്ത് നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു ഡോ. വസന്ത് ഗൗരിക്കർ (25 മാർച്ച് 1933 – 2 ജനുവരി 2015). ഐ.എസ്.ആർ.ഒ.യിൽ മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം, ശാസ്ത്രജ്ഞരായ യു.ആർ. റാവു, പ്രമോദ് കാലെ എന്നിവരുടെ സഹപ്രവർത്തകനായിരുന്നു.
• ലൂയിസ് സെയറ്റ്‌സ് - സ്ത്രീ പുരുഷ സമത്വത്തിനായി ശബ്ദമുയര്‍ത്തിയവരില്‍ ചരിത്രത്തിന്റെ ആദ്യ താളുകളില്‍ സ്ഥാനം പിടിച്ച വനിതയാണ് ലൂയിസ് സെയറ്റ്‌സ് (1865 മാര്‍ച്ച് 25 - 1922 ജനവരി 27 ). ലൂയിസിന്റെ മനസ്സിലുദിച്ച ആശയമാണ് ഇന്ന് ലോകമൊട്ടാകെ ആചരിക്കുന്ന വനിതാദിനം.
• ലെസ്ലി ക്ലോഡിയസ് - ഇന്ത്യയുടെ ഇതിഹാസ ഹോക്കിതാരമായിരുന്നു ലെസ്ലി ക്ലോഡിയസ് (25 മാർച്ച് 1927 - 20 December 2012) ഹോക്കിയിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡലുകളെന്ന ഗിന്നസ് റെക്കോഡ് ക്ലോഡിയസിന്റെയും ഉധംസിങ്ങിന്റെയും പേരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
• നോർമൻ ബോർലോഗ് - ഒരു അമേരിക്കൻ കാർഷികശാസ്ത്രജ്ഞനായിരുന്നു നോർമൻ ബോർലോഗ് (മാർച്ച് 25, 1914 – സെപ്തംബർ 12, 2009). നോർമൻ ബോർലോഗിന്റെ നേതൃത്വത്തത്തിൽ നടന്ന ഹരിതവിപ്ലവം, ലോകത്തെങ്ങും കാർഷികോൽപ്പാദനം വൻതോതിൽ വർദ്ധിപ്പിക്കുകയെന്ന പ്രക്രിയക്കു കാരണമായിരുന്നു.ഇത് ഇദ്ദേഹത്തിനെ ഹരിതവിപ്ലവത്തിന്റെ പിതാവായി വിളിക്കപ്പെടാൻ കാരണമായി.
• ജെയിംസ് ആർതർ ലോവൽ ജൂനിയർ - ഒരു വിരമിച്ച അമേരിക്കൻ ബഹിരാകാശയാത്രികൻ, നേവൽ ഏവിയേറ്റർ, മെക്കാനിക്കൽ എഞ്ചിനീയർ. 1968 ൽ, അപ്പോളോ 8 ന്റെ കമാൻഡ് മൊഡ്യൂൾ പൈലറ്റ് എന്ന നിലയിൽ, ചന്ദ്രനിലേക്ക് പറന്ന് പരിക്രമണം ചെയ്യുന്ന ആദ്യത്തെ മൂന്ന് മനുഷ്യരിൽ ഒരാളാണ് ലോവൽ (ജനനം മാർച്ച് 25, 1928)
• സ്മരണകൾ
• മുസിരി സുബ്രഹ്മണ്യ അയ്യർ - കർണ്ണാടകസംഗീതഞ്ജനായിരുന്ന മുസിരി സുബ്രഹ്മണ്യ അയ്യർ (ഏപ്രിൽ 9, 1899 - മാർച്ച് 25, 1975) 1920 മുതൽ 1940 വരെ വേദികളിൽ സജീവമായിരുന്നു. അദ്ധ്യാപകനായും, ഗായകനായും ഈരംഗത്ത് സംഭാവനകൾ നല്കിയിട്ടുണ്ട്. രാഗാലാപനത്തിലെ വേറിട്ട് നിൽക്കുന്ന ഭാവാത്മകത മുസിരിയുടെ പ്രത്യേകതയാണ്.ഒട്ടേറെ ബഹുമതികളാണ് മുസിരിയെ ജീവിതകാലത്തു തേടിവന്നത്. പദ്മഭൂഷൺ (1971), സംഗീതകലാനിധി, 1963 ൽ പേരറിഞ്ജർ, 1966 ൽ സംഗീത കലാ ശിഖാമണി, സംഗീത നാടക അക്കാദമിയുടെ വിശിഷ്ടാംഗത്വം (1967) തുടങ്ങിയ പുരസ്ക്കാരങ്ങൾ മുസിരിയ്ക്കു ലഭിയ്ക്കുകയുണ്ടായി.
• കെ.കെ. ചന്ദ്രൻ - മലയാള ചലച്ചിത്ര - ഡോക്യുമെന്ററി സംവിധായകനായിരുന്നു കെ.കെ. ചന്ദ്രൻ (മരണം : 25 മാർച്ച് 2014). നിരവധി ഡോക്യുമെന്ററികളും സിനിമകളും സീരിയലുകളും സംവിധാനം ചെയ്തു. 1978ൽ 'ആശ്രമം' എന്ന സിനിമ ചെയ്തുകൊണ്ടാണ് സംവിധാനരംഗത്തെത്തി. അദ്ദേഹത്തിന്റെ സൈലന്റ്വാലി എന്ന ഡോക്യുമെന്ററി നിരവധി വിദേശ മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. ദൂരദർശനുവേണ്ടി കഥാന്തരം, മായാമാനസം, അനർഘം എന്നീ ടെലിസീരിയലുകൾ സംവിധാനം ചെയ്തു.
• ജിഷ്ണു - മലയാള സിനിമയിലെ ഒരു നടനാണ് ജിഷ്ണു(മരണം 25 മാർച്ച് 2016). 1987-ലെ 'കിളിപ്പാട്ട്' എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയലോകത്തെത്തുന്നത്. 2002-ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ജിഷ്ണു ചലച്ചിത്രലോകത്ത് സജീവമാകുന്നത്. നായക വേഷമുൾപ്പെടെ ഇരുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ജിഷ്‌ണുവിന്റെ റിലീസ് ചെയ്‌ത അവസാന ചിത്രം 'റബേക്ക ഉതുപ്പ് കിഴക്കേമല'യാണ്.
• നന്ദ (നടി) - ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നന്ദ (8 ജനുവരി 1939 - 25 മാർച്ച് 2014). പ്രധാനമായും ഹിന്ദി ചലച്ചിത്രങ്ങളിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്.1956ൽ വി. ശാന്താറാം സംവിധാനം ചെയ്ത 'തൂഫാൻ ഔർ ദിയ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1959ൽ ബൽരാജ് സാഹ്നിക്കൊപ്പം 'ഛോട്ടി ബഹനി'ലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അമ്മാവനായ വി.ശാന്താറാമാണ് നന്ദക്ക് നല്ല അവസരങ്ങൾ നൽകിയത്.
• കെ.ടി. മുഹമ്മദ് - നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു കളത്തിങ്കൽ തൊടിയിൽ മുഹമ്മദ് എന്നകെ.ടി. മുഹമ്മദ് (ജനനം 1927 - മരണം മാർച്ച് 25, 2008). 40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
• ക്ലോഡ് ഡെബ്യുസി - ക്ലോഡ് ഡെബ്യുസി (1862 ഓഗസ്റ്റ് 22 – 1918 മാർച്ച് 25) ഫ്രഞ്ച് ഗാനരചയിതാവായിരുന്നു. സംഗീത രചനയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തീരുമാനിച്ച ഡെബ്യൂസി 22-ആമത്തെ വയസ്സിൽ ദ് പ്രൊഡിഗൽ സൺ എന്ന ഗാനത്തിന് പ്രസിദ്ധമായ പ്രിഡി റോം അവാർഡ് നേടി. ഇതേത്തുടർന്ന് മൂന്നു വർഷക്കാലം റോമിൽ താമസിച്ച് സംഗീത രചന നടത്തി. സ്പ്രിങ് എന്ന ഗാനം അവതരിപ്പിക്കുവാൻ അനുമതിലഭിക്കാത്തതിനെ തുടർന്ന് ഡെബ്യൂസി റോമിലെ താമസം അവസാനിപ്പിക്കുകയും ദ് ബ്ലസഡ് ഡമോസൽ എന്നൊരു ഗാനം കൂടി രചിക്കുകയും ചെയ്തു.
• ജി. ജനാർദ്ദനക്കുറുപ്പ് - മുൻ കമ്യൂണിസ്റ്റ് നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ് (ജനനം ജൂൺ 8, 1920 - മരണം 2011 മാർച്ച് 25). സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും ഇദ്ദേഹം സജീവമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, അഭിഭാഷകൻ, കലാകാരൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ ജനാർദ്ധനക്കുറുപ്പാണ് ജന്മി കേശവൻനായരുടെ വേഷം അവതരിപ്പിച്ചത്.
• ഫ്രെഡറിക് മിസ്ട്രൽ - 1904 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കവിയാണ് ഫ്രഞ്ച്കാരനായ ഫ്രെഡറിക് മിസ്ട്രൽ (8 സെപ്തംബർ 1830 – 25 മാർച്ച് 1914).ആ വർഷത്തെ നോബൽ സമ്മാനം ഇദ്ദേഹം ഹൊസെ എച്ചെഗാരായിയുമായി പങ്ക് വയ്ക്കുകയായിരുന്നു. ഓക്സിറ്റാൻ ഭാഷയിലാണ് മിസ്ട്രൽ സാഹിത്യരചനകൾ നടത്തിയത്.
• ലിൻഡാ ബ്രൌൺ - ലിൻഡാ ബ്രൗൺ ഒരു പൌരാവകാശ പ്രവർത്തകയായിരുന്നു. ലിൻഡാ ബ്രൗൺ വർണ്ണവിവേചനം നിറഞ്ഞ യുഎസിലെ വിദ്യാഭ്യാസമേഖലയിൽ ചരിത്രപരമായ മാറ്റത്തിനു കാരണമായി തീർന്നു. 1950 കളിൽ ലിൻഡയ്ക്കുവേണ്ടിയാരംഭിച്ച നിയമയുദ്ധമാണ് യുഎസ് സ്ക്കൂളുകളിലെ വംശീയവിവേചനം ഒഴിവാക്കുന്നതിലേയ്ക്ക് നയിച്ചത്. വർണവിവേചനത്തിനെതിരെ പ്രവർത്തിച്ച ബ്രൗൺ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
• ആഗോള ഭൗമ മണിക്കൂർ
2023 മാർച്ച് 25 രാത്രി 8.30 മുതൽ 9.30 വരെ ലോകം ഭൗമ മണിക്കൂർ ആചരിക്കുന്നു. ഇലക്ട്രിക് ലൈറ്റുകൾ അണച്ചും അത്യാവശ്യമല്ലാത്ത ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കിയും ഭൗമ മണിക്കൂർ ആചരണത്തിൽ പങ്കുകൊള്ളുക!
പനിക്കുന്ന ഭൂമിക്കല്പം കുളിരേകുക എന്ന ലക്ഷ്യത്തോടെ ലോക വന്യജീവി ഫണ്ടിന്റെ (WWF) നേതൃത്വത്തിൽ എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ആഗോള ഭൗമ മണിക്കൂർ ആചരിക്കുന്നത്. നമ്മൾ വസിക്കുന്ന ഭൗമഗ്രഹത്തോടുള്ള നമ്മുടെ പ്രതിബദ്ധത ഉറക്കെ പ്രഖ്യാപിക്കലാണ് ഭൗമ മണിക്കൂർ ആചരണം ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ ഭൗമമണിക്കൂർ ആചരണത്തിന്റെ ഊന്നൽ വിഷയം "നമ്മുടെ ഗ്രഹത്തിന്റെ വാസയോഗ്യത വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക" എന്നതാണ്. 2007-ൽ തുടങ്ങിയ ഈ ദിനാചരണത്തിനിന്ന് 16 വർഷം തികയുന്നു.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. പെൻസിലിൻ കണ്ടുപിടിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനാരാണ്? അലക്സാണ്ടർ ഫ്ലെമിങ്
2.കേരളത്തിലെ ആദ്യത്തെ റേഡിയോ പ്രക്ഷേപണ നിലയം ആകാശവാണി തിരുവനന്തപുരം ആരംഭിച്ച ദിനം എന്നാണ്? മാർച്ച് 12
3.കോട്ടയ്ക്കൽ ആര്യ വൈദ്യ ശാലയുടെ സ്ഥാപകൻ ആരാണ്? പി. എസ്. വാര്യർ (പന്നീമ്പള്ളി ശങ്കരവാര്യർ)
4.ദേശീയ വാക്സിനേഷൻ ദിനം എന്നാണ്? മാർച്ച് 16
5.മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച ചിദംബരം സിനിമയുടെ സംവിധായകൻ ആരാണ്? ജി. അരവിന്ദൻ
6. ലോക പൈ ദിനം എന്നാണ്? മാർച്ച് 14
7.ലോക ഉപഭോക്തൃ അവകാശദിനം എന്നാണ്? മാർച്ച് 15
8.വിഖ്യാതനായ ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്റെ ഓർമ്മദിനമാണ് മാർച്ച് 14. ആരാണ് അദ്ദേഹം? സ്റ്റീഫൻ വില്യം ഹോക്കിങ്ങ്
9.ഒരു ദേശത്തിന്റെ കഥ എന്ന നോവലിന് ജ്ഞാനപീഠം പുരസ്ക്കാരം നേടിയ പ്രശസ്ത മലയാള നോവലിസ്‌റ്റും, സഞ്ചാര സാഹിത്യകാരനും, ആയ വ്യക്തി ആരാണ്? എസ്. കെ. പൊറ്റെക്കാട്(ശങ്കരൻ കുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട് )
10.ഓക്സിജൻ കണ്ടുപിടിച്ച പ്രശസ്ത ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് മാർച്ച് 13. ആരാണ് അദ്ദേഹം? ജോസഫ് പ്രീസ്റ്റ്ലി
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments